×

അഗ്‌ബോഗ്‌ബ്ലോഷി.... കേട്ടിട്ടുണ്ടോ

Posted By

IMAlive, Posted on August 29th, 2019

Why e waste is a major health and environmental hazard

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

'അഗ്‌ബോഗ്‌ബ്ലോഷി' , ആഗോളതലത്തിൽ സംഭവിക്കുന്ന ഇലക്ട്രോണിക് വിപ്ലവങ്ങളെ ഇത്രത്തോളം ചങ്കിടിപ്പോടെ നോക്കിക്കാണുന്ന മറ്റൊരു പ്രദേശം ലോകത്തുണ്ടാകില്ല. ഓരോ മുന്നേറ്റങ്ങളിലും പിറകിലാക്കപ്പെടുകയും തുടർന്ന് വെറും മാലിന്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന പഴയ ഇലക്ട്രോണിക് വസ്തുക്കളെല്ലാം വന്ന് വീഴുന്നത് ഇവിടെയാണ്, ഘാനയുടെ തലസ്ഥാനമായ ആക്രയിലെ അഗ്‌ബോഗ്‌ബ്ലോഷിയിൽ. 

കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾക്കിടയിൽ കോപ്പർ കഷ്ണങ്ങൾക്കായി പരതുന്ന ബാല്യം ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. ദാരിദ്ര്യം പേറി മടുത്ത ഒരു ജനവിഭാഗം മാലിന്യത്തിലും മാണിക്യം തേടുകയാണിവിടെ. എരിയുന്ന വയറിനേക്കാൾ വലുതല്ല മാലിന്യമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്ന തോന്നലാകാം ലോകത്തിൽ ഏറ്റവും കൂടുതൽ ഇ-വേസ്റ്റ് തള്ളുന്ന ഇടമായി അഗ്‌ബോഗ്‌ബ്ലോഷിയെ മാറ്റിയത്. 2,50,000 ടൺ മാലിന്യമാണ് ഓരോ വർഷവും ഇവിടേക്കെത്തുന്നത്. എത്തുന്ന മാലിന്യങ്ങളിൽ ഭൂരിഭാഗവും അമേരിക്ക, ഓസ്‌ട്രേലിയ, പടിഞ്ഞാറൻ യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതിന്റേയും, കത്തിക്കുന്നതിന്റേയും ഫലമായി മാറാ രോഗങ്ങളാണ് പ്രദേശവാസികളെ ബാധിച്ചിരിക്കുന്നത്.

ഉപയോഗ ശൂന്യമായതിനു ശേഷമോ അല്ലാതെയോ വലിച്ചെറിയപ്പെടുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളെയാണ് ഇ-മാലിന്യങ്ങൾ എന്നു വിളിക്കുന്നത്.ഉപയോഗശൂന്യമായ മൊബൈൽ ഫോൺ,കമ്പ്യൂട്ടർ, ലാപ് ടോപ്പ്, ഐപാഡ്, ബാറ്ററി, സിഎഫ്എൽ, എൽഇഡി വിളക്കുകൾ ,ടിവി,റേഡിയോ, ഡിജിറ്റൽ ക്യാമറ, വിവിധ തരം  ബാറ്ററികൾ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, ഫോട്ടോകോപ്പിയർ, സ്‌കാനർ, വിസിആർ, ഡിവിഡി പ്ലെയറുകൾ, വാക്വം ക്ലീനർ, ചില മെഡിക്കൽ ഉപകരണങ്ങളിലെയും സ്‌പോർട്‌സ് ഉപകരണങ്ങളിലെയും യന്ത്രങ്ങളിലെയും വാഹനങ്ങളിലെയും ഇലക്ട്രോണിക് ഭാഗങ്ങൾ എന്നിവയൊക്കെ ഇ മാലിന്യങ്ങളിൽപ്പെടുന്നു.

നഗരവൽക്കരണത്തിന്റെ ഏറ്റവും വലിയ ശാപമായ ഇ-വോസ്റ്റുകളിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തുക്കളാണ് ലെഡ്, മെർക്കുറി തുടങ്ങിയവ. ഇതിന് പുറമെ മറ്റ് നിരവധി രാസവസ്തുക്കളും ഇ-വേസ്റ്റിലുണ്ട്. നമ്മളുടെ നിത്യജീവിതത്തിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമാണല്ലോ കമ്പ്യൂട്ടർ. ഉപേക്ഷിക്കപ്പെടുന്ന ഒരു കമ്പ്യൂട്ടറിലൂടെ മണ്ണിലേക്കെത്തുന്ന രാസവസ്തുക്കളുടെ ലിസ്റ്റെടുത്താൽ രണ്ട് കൈകളിലേയും വിരലുകൾ മതിയാകാതെ വരും അവ എണ്ണി ത്തീർക്കാൻ. പ്ലാസ്റ്റിക്, ലെഡ്, അലുമിനിയം, ജർമേനിയം, ഇരുമ്പ്,ടിൻ,കോപ്പർ, ഗാലിയം,സിങ്ക്, നിക്കൽ, ബേരിയം, ഇൻഡിയം, വനേഡിയം,ബെറിലിയം, സ്വർണ്ണം, വെള്ളി,കൊബാൾട്ട്, മാംഗനീസ്, കാഡ്മിയം, ക്രോമിയം, മെർക്കുറി, ആർസെനിക്, പ്ലാറ്റിനം, റോഡിയം ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഇനി ഒരു പഴയ മോഡൽ ടിവിയാണ് മാലിന്യമായി മാറുന്നതെങ്കിൽ മണ്ണിലെത്തുക രണ്ട് കിലോഗ്രാം വരെ ലെഡ് ആണ്. കൂടാതെ ഉപേക്ഷിക്കപ്പെടുന്ന പലതരം ബാറ്ററികൾ, ലാംപുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങി ലെഡിന്റെ അംശം ധാരാളമുള്ള നിരവധി വസ്തുക്കളാണ് ഉപേക്ഷിക്കപ്പെടുന്നത്. 

ഇ-വേസ്റ്റിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളിൽ മുഖ്യ സ്ഥാനം ലെഡിനാണെന്ന് അറിയാമല്ലോ. ദശലക്ഷകണക്കിന് ലെഡ് ആണ് ഭൂമിയിൽ ഇപ്പോൾ അടിഞ്ഞുകൂടി കിടക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഭാവിയിൽ ഭൂഗർഭ ജലത്തിലേയ്ക്ക് ഈ ലെഡിന്റെ അംശം എത്തുന്നതോടെ സംഭവിക്കുക വലിയൊരു ദുരന്തമായിരിക്കും എന്നതിൽ തർക്കമില്ല. മണ്ണിലേക്ക് എത്തുന്ന ലെഡ് പച്ചക്കറികൾ ധാന്യങ്ങൾ എന്നിവയിലേക്കും എത്തുകവഴി നമ്മുടെ രക്തത്തിലുമെത്താം. ശരീരത്തിൽ എത്തുന്ന ലെഡ് ദീർഘകാലം അടിഞ്ഞുകൂടുകയും വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തേക്കാം. 

ലോകാരോഗ്യ സംഘടനയുടെ 2016ലെ കണക്കുകൾ പ്രകാരം ലെഡ് വിഷബാധയാൽ 1,43,000 പേർ പ്രതിവർഷം മരിക്കുകയും, 6,00,000 കുട്ടികളിൽ ബുദ്ധിവൈകല്ല്യം സംഭവിക്കുകയും ചെയ്യുന്നു. കിഡ്‌നി, അസ്ഥികൾ, നാഡീവ്യവസ്ഥ, കരൾ എന്നിവയെ ഇത് ദോഷകരമായി ബാധിക്കുന്നു. കൂടാതെ മെർക്കുറി, നിക്കൽ, കാഡ്മിയം പോലുള്ള ഇ-വേസ്റ്റിലെ മറ്റ് പല രാസവസ്തുക്കളും മണ്ണിലും, ജലത്തിലും, വായുവിലും കലരുന്നത് പാരിസ്ഥിതിക, ആരോഗ്യപ്രശ്‌നങ്ങൾേക്ക് കാരണമാകും. ഇ വേസ്റ്റിൽ നിന്ന് വളരെ വലിയ തോതിൽ പ്ലാസ്റ്റിക്കും മണ്ണിലേക്കെത്തുന്നത് ആശങ്ക വാനോളം ഉയർത്തുന്നതാണ്. ഇനി ഈ കാണുന്ന പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു നശിപ്പിക്കാമെന്നു വച്ചാൽ അപ്പോൾ പുറത്തുവരുന്ന ഡയോക്‌സിൻ എന്ന വിഷവാതകം അർബുദം ഉണ്ടാക്കുന്നതാണ്.

ചില പരിഹാരമാർഗ്ഗങ്ങൾ

വലിച്ചെറിയുന്ന ഇ വേസ്റ്റ് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ബോധം ഏവരിലും ഉണ്ടാക്കുകയാണ് ആദ്യപടി. ഏറെ നാൾ പ്രവർത്തിക്കുന്ന ഗുണമേന്മയുള്ള ഉല്പന്നങ്ങൾ മാത്രം നോക്കി വാങ്ങുക, ഇലക്ട്രോണിക് ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ നിർമ്മാതാക്കൾ തന്നെ അത് തിരിച്ചെടുത്ത് സംസ്‌ക്കരിക്കുന്ന രീതി വ്യാപകമാക്കുക തുടങ്ങിയവയൊക്കെ ചില പരിഹാര നിർദേശങ്ങളാണ്. 
മണ്ണിൽ ലയിക്കുന്ന റെസിനുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പുറംഭാഗവും ചട്ടക്കൂടും നിർമ്മിക്കാം, പരിസ്ഥിക്ക് ഇണങ്ങുന്ന പോളിമർ ഉപയോഗിച്ച് മൊബൈൽ ഫോണിന്റെ പുറം കവർ ഉണ്ടാക്കാം തുടങ്ങിയ കണ്ടുപിടുത്തങ്ങൾ പ്രാവർത്തികമായാൽ ഇ വേസ്റ്റിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് കരുതുന്നു.

E-waste-connected health risks may result from direct contact with harmful materials such as lead, cadmium, chromium, brominated flame retardants or polychlorinated biphenyls

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ', 'contents' => 'a:3:{s:6:"_token";s:40:"58XITxMizK0Pv5v6BKxRcC0Rylb34OiF8SZTOYyo";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-news/849/why-e-waste-is-a-major-health-and-environmental-hazard";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ', 'a:3:{s:6:"_token";s:40:"58XITxMizK0Pv5v6BKxRcC0Rylb34OiF8SZTOYyo";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-news/849/why-e-waste-is-a-major-health-and-environmental-hazard";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ', 'a:3:{s:6:"_token";s:40:"58XITxMizK0Pv5v6BKxRcC0Rylb34OiF8SZTOYyo";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-news/849/why-e-waste-is-a-major-health-and-environmental-hazard";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('gyKllGP1l2lsyBWiGVFGDLwQLb7Ao3McIVFEn0AZ', 'a:3:{s:6:"_token";s:40:"58XITxMizK0Pv5v6BKxRcC0Rylb34OiF8SZTOYyo";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newshealth-news/849/why-e-waste-is-a-major-health-and-environmental-hazard";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21