×

ജിമ്മിൽ പോകുന്നവർ ഇതു തീർച്ചയായും വായിക്കണം

Posted By

IMAlive, Posted on September 5th, 2019

Things regular gym-goers need to know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശരീരസൗന്ദര്യത്തിന് ആവശ്യത്തിലധികം പ്രാധാന്യം നൽകുന്നവരാണ് നമ്മുടെ യുവതലമുറ. അതുകൊണ്ടുതന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും ജിംനേഷ്യങ്ങളുടെ എണ്ണവും വർധിച്ചുവരുന്നതായി കാണാം. ആൺ പെൺ വ്യത്യാസമില്ലാതെ നിരവധിപേരാണ് പ്രഭാതത്തിലും സായാഹാനത്തിലുമായി വ്യായമത്തിനായി ഇവിടങ്ങളിൽ എത്തുന്നത്. എന്നാൽ ആരോഗ്യസംരക്ഷണത്തിന്  പ്രാധാന്യം നൽകുന്ന ഇത്തരം സ്ഥലങ്ങളിൽ ചില അപകടങ്ങൾ കൂടി ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് സത്യം.  

അണുബാധകളാണ് ജിമ്മിലെ ഒരു പ്രധാന പ്രശ്‌നം. ശരീരം ഏറ്റവും കൂടുതൽ വിയർക്കുന്ന ഇടമാണ് ഇതെന്നത് തന്നെയാണ് അണുബാധയുടെ കാരണം. സാധാരണയായി നമ്മുടെയൊക്കെ ചർമ്മത്തിൽ കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ് സ്റ്റെഫല്ലോകോക്കസ്. തെലിപ്പുറത്ത് ഉണ്ടാകുന്ന മുറിവുകളിലൂടെ ഇത്തരം ബാക്ടീരിയ ശരീരത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുക. ജിംനേഷ്യം, ഇത്തരം ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരാൻ സൗകര്യമൊരുക്കുന്ന ഒരിടമാണ്. ഉപയോഗിച്ച ടവൽ വീണ്ടും മറ്റൊരാൾ ഉപയോഗിക്കുന്നതിലൂടെയും, ഉപകരണങ്ങളിലൂടെയുമാണ് പ്രധാനമായും ഈ ബാക്ടീരിയ മറ്റൊരാളിലെത്തുന്നത്.

ജിമ്മിൽ നിന്നും പകരാൻ സാധ്യതയുള്ള മറ്റൊരു അസുഖമാണ് അത്‌ലറ്റ്‌സ് ഫൂട്ട്. കാൽവിരലുകൾക്കിടയിൽ ഫംഗസ് അണുബാധമൂലം ഉണ്ടാകുന്ന രോഗമാണ് വളംകടി അഥവാ അത്‌ലറ്റസ് ഫൂട്ട്. ടീനിയ പീഡിസ് എന്നറിയപ്പെടുന്ന ഈ രോഗം ഉണ്ടാക്കുന്നത് ഡെർമാറ്റോഫൈറ്റിനത്തിൽപ്പെടുന്ന ഒരു ഫംഗസാണ്.  കായിക താരങ്ങളെയും കളിക്കാരെയും സാധാരണയായി ബാധിക്കുന്ന രോഗമായതിനാലാണ് ഇത് അത്‌ലറ്റ്‌സ് ഫുട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. പാദസംരക്ഷണത്തിലെ വൃത്തിക്കുറവിലൂടെ പകരുന്ന ഈ രോഗം, ജിമ്മിൽ നഗ്നപാദരായി നടക്കുന്നവർക്ക് പകർന്നേക്കാം. ഹ്യൂമൻ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന അരിമ്പാറ, പുഴുക്കടി തുടങ്ങിയവയും ജിമ്മിൽ നി്ന്നും പകരാൻ സാധ്യതയുള്ള രോഗങ്ങളാണ്.

പരിഹാരമാർഗ്ഗങ്ങൾ

  1. ജിമ്മിൽ ഒരിക്കൽ ഉപയോഗിച്ച സോക്‌സ് വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
  2. നനഞ്ഞ വസ്ത്രങ്ങളും, സോക്‌സും ഉപയോഗിക്കരുത്.
  3. ജിമ്മിനകത്ത് ഷൂ ഉപയോഗിക്കുക.
  4. മറ്റൊരാൾ ഉപയോഗിച്ച ടവൽ ഉപയോഗിക്കരുത്.
  5. ജിമ്മിൽ നിന്ന് പുറത്ത് കടക്കുമ്പോഴും വരുമ്പോഴും ഒരു ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാം.
  6. ജിമ്മിൽ നിന്നും പുറത്തിറങ്ങുമ്പോൾ കൈകാലുകൾ വൃത്തിയാക്കുക.
  7. ജിമ്മിൽ പോയ ശേഷം കൈകൾ വൃത്തിയാക്കാതെ കണ്ണിലോ മൂക്കിലോ സ്പർശിക്കാതെ നോക്കണം.
  8. വൈറ്റമിൻ സി അടങ്ങിയ ആഹാരം കൂടുതൽ കഴിക്കാം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും.

Everyone sweats, but it's what you do about it that counts. Most gyms have sanitary stations with products to keep shared equipment clean.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8', 'contents' => 'a:3:{s:6:"_token";s:40:"62lZ01WLgLUbLfVAzeZhI8tylm5iu0YzrtZKp64K";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newshealth-news/856/things-regular-gym-goers-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8', 'a:3:{s:6:"_token";s:40:"62lZ01WLgLUbLfVAzeZhI8tylm5iu0YzrtZKp64K";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newshealth-news/856/things-regular-gym-goers-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8', 'a:3:{s:6:"_token";s:40:"62lZ01WLgLUbLfVAzeZhI8tylm5iu0YzrtZKp64K";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newshealth-news/856/things-regular-gym-goers-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7uSoERsQoQsHck96qI2efl4WoQF5Q3gs9Q4p4Zg8', 'a:3:{s:6:"_token";s:40:"62lZ01WLgLUbLfVAzeZhI8tylm5iu0YzrtZKp64K";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newshealth-news/856/things-regular-gym-goers-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21