×

മരുന്നുനിരോധനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയും കരുത്തും: ഐഎംഎ

Posted By

IMAlive, Posted on March 19th, 2019

Drug ban India Ministry of Health IMAKerala

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്


തിരുവനന്തപുരം: കാലാകാലങ്ങളില്‍ ചില മരുന്നുസംയുക്തങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കുന്നതും നിരോധിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തിന്റെ കരുത്തും വിശ്വാസ്യതയുമാണ് വ്യക്തമാക്കുന്നതെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി എന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നിരോധനവാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകളൊക്കെ ആളെക്കൊല്ലികളും പ്രശ്നകാരികളുമാണെന്ന ദുഷ്പ്രചരണം ചിലര്‍ അഴിച്ചുവിടുകയാണ്. മരുന്നുകളുടെ നിരോധനത്തിനു പിന്നിലെ യാഥാര്‍ഥ്യം മനസ്സിലാക്കാതെ  ചിലരെങ്കിലും ഈ തെറ്റായ പ്രചരണങ്ങളില്‍ വീണുപോകുന്നുണ്ടെന്ന് ഡോ. സുള്‍ഫി പറഞ്ഞു.  
അലോപ്പതിയെന്നും ഇംഗ്ലീഷ് മരുന്നെന്നും ആളുകള്‍ പറയുന്ന ആധുനിക വൈദ്യശാസ്ത്രം ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഓരോ മരുന്നിന്റേയും ഗുണവും ദോഷവും കൃത്യമായി പരിശോധിച്ചും അതിന്റെ തോത് നിശ്ചയിച്ചുമാണ് വിപണിയിലേക്കെത്തിക്കുക. എല്ലാ മരുന്നുകള്‍ക്കും ഗുണവും ദോഷവുമുണ്ടാകും. പക്ഷേ, ഗുണഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറുതായിരിക്കും ദോഷഫലങ്ങള്‍. സൈഡ് എഫക്ട് അഥവാ പാര്‍ശ്വഫലങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് ഇങ്ങിനെയാണ്. ഈ പാര്‍ശ്വഫലങ്ങള്‍കൊണ്ട് കാര്യമായ പ്രശ്നങ്ങളൊന്നും രോഗിയ്ക്ക് ഉണ്ടാകില്ല. മാത്രമല്ല, പ്രസ്തുത മരുന്നിന്റെ ഗുണഫലത്തിലൂടെ മാത്രമായിരിക്കും രോഗം ഭേദമാക്കാന്‍ സാധിക്കുക. 
മരുന്നുകള്‍ പിന്‍വലിക്കുന്നതിനും നിരോധിക്കുന്നതിനും പലവിധ കാരണങ്ങളുണ്ട്. നിരന്തരം ഗവേഷണങ്ങളും പഠനങ്ങളും നടന്നുവരുന്ന ഏക വൈദ്യശാസ്ത്രശാഖയാണെന്നതിനാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഓരോ കാലത്തും നിലവിലുള്ള മരുന്നുകളുടെ കുറേക്കൂടി മെച്ചപ്പെട്ട കോംപിനേഷനോ ഡോസേജോ ഒക്കെ കണ്ടെത്തുക സാധാരണമാണ്. പ്രസ്തുത മരുന്ന് ആദ്യത്തേതിനേക്കാള്‍ ഗുണം ചെയ്യുമെന്നതിനാല്‍ ആദ്യത്തെ മരുന്ന് വിപണിയില്‍ നിന്ന് പിന്‍വലിക്കും. ആ മരുന്നുകൊണ്ട് പ്രയോജനമില്ലെന്നല്ല, മറിച്ച് അതിനേക്കാള്‍ കുറേക്കൂടി പ്രയോജനകരമായ മരുന്ന് പുറത്തിറങ്ങിയിരിക്കുന്നുവെന്നതാണ് ഇതിന്റെ കാരണം. കൂടുതല്‍ മെച്ചമുള്ള മരുന്നു ലഭ്യമാകുമ്പോള്‍ താരതമ്യേന മെച്ചം കുറഞ്ഞവ വിപണിയില്‍ തുടരേണ്ട ആവശ്യമില്ല. 
പല മരുന്നുകളുടെ സംയുക്തമായാണ് ചില ഗുളികകള്‍ വിപണയിലിറങ്ങുന്നത്. അത്തരം കോംപിനേഷനുകളില്‍ ഉള്‍പ്പെട്ട മരുന്നുകള്‍ മൂലം ശരീരത്തിന് കൃത്യമായ ഗുണം ലഭിക്കാതെ വരുമ്പോഴാണ് മറ്റുചില മരുന്നുകള്‍ നിരോധിക്കുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന സാധാരണമായ ഏതെങ്കിലും മരുന്നിന്റെ പേരെടുത്ത് അത് നിരോധിച്ചുവെന്ന തരത്തിലായിരിക്കും പ്രചാരണങ്ങള്‍ നടക്കുക. ഇത്തവണ അമോക്സിലിന്‍ നിരോധിച്ചുവെന്ന വാര്‍ത്ത ഉദാഹരണം. അമോക്സിലിന്‍ ഘടകമായി ഉപയോഗിക്കുന്ന അത്ര സാധാരണമല്ലാത്ത ഒരു സംയുക്തമാണ് നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുള്ളതെന്നതാണ് വസ്തുത. അല്ലാതെ ആന്റിബയോട്ടിക്കായ അമോക്സിലിന്‍ നിരോധിക്കപ്പെട്ടിട്ടില്ല. 
പനിക്കും ശരീരവേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന പാരസെറ്റമോളാണ് ഈ ആരോപണത്തിന് വിധേയമായിട്ടുള്ള മറ്റൊരു മരുന്ന്. പാരസെറ്റമോളിനൊപ്പം അലര്‍ജിക്ക് നല്‍കുന്ന സിട്രിസിന്‍ ഹൈഡ്രോക്ലോറൈഡ്, ഗ്യാസ് സംബന്ധമായ അസുഖങ്ങള്‍ക്കുള്ള റാനറ്റഡിന്‍ എന്നിവ ചേര്‍ന്ന ഒരു സംയുക്തം കുറേക്കാലം മുന്‍പ് വിപണിയിലല്‍ ലഭ്യമായിരുന്നു. ഇതു മൂന്നും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രീതി കൃത്യമായ ഫലം നല്‍കുന്ന ഒന്നല്ലെന്നു കണ്ടെത്തിയതോടെ അതിന് നിരോധനം വന്നു. പക്ഷേ, പ്രചാരണമുണ്ടായത് പാരസെറ്റമോള്‍ നിരോധിച്ചുവെന്നാണ്. ഇന്നും ഏതൊരു പനിക്കും നല്‍കുന്ന അടിസ്ഥാന മരുന്നായി പാരസെറ്റമോള്‍ ഇപ്പോഴും ഫാര്‍മസികളിലുണ്ട്. 
ചില മരുന്നുകളുടെ സംയുക്തങ്ങളുടെ മറ്റൊരു ബുദ്ധിമുട്ട് ആവശ്യമായ ഡോസ് അതില്‍ ഉണ്ടായിരിക്കില്ലെന്നതാണ്. പാന്റോപ്രിസോള്‍ എന്ന മരുന്ന് ഗ്യാസിന് ഉപയോഗിക്കുന്നതാണ്. 40 മില്ലീഗ്രാമിന്റെ ഗുളിക രാവിലെ ആഹാരത്തിന് മുന്‍പ് കഴിക്കുകയാണ് ഇതിന്റെ ശാസ്ത്രീയമായ ഡോസേജ്. എന്നാല്‍ ഇത് ചില സംയുക്തങ്ങളില്‍ ചേര്‍ക്കുമ്പോള്‍ 20 മില്ലിഗ്രാം വീതം രാവിലേയും വൈകിട്ടും എന്ന രീതിയിലാണ് ഉള്ളില്‍ ചെല്ലുക. കൃത്യമായ ഫലം ഇതുമൂലം ലഭിക്കാതെ വരും. 
ചില കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് അതിന്റെ കാലാവധി തീരും വരെ ഗുണനിലവാരം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അത്തരത്തിലുള്ള മരുന്നുകളും നിരോധിക്കപ്പെടുന്നവയുടെ പട്ടികയിലുണ്ടാകും. 
രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ ഗുണനിലവാരത്തിലും ഫലം ഉറപ്പാക്കുന്നതിലും ആധുനിക വൈദ്യശാസ്ത്രം കൈക്കൊള്ളുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെയാണ് മരുന്നുകളുടെ നിരോധനത്തിലൂടെ വ്യക്തമാകുന്നതെന്ന് ഡോ. സുള്‍ഫി പറഞ്ഞു. കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ് മരുന്നുകളെന്ന കാഴ്ചാപ്പാടാണ് ഇതിനു പിന്നിലുള്ളത്. നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തി നൂറുകണക്കിന് മരുന്നു സംയുക്തങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതുതന്നെ ആധുനിക വൈദ്യശാസ്ത്രത്തിന്റെമാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ലാബുകള്‍ തീരെ കുറവാണെന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയില്‍ ഉണ്ടാക്കുന്ന മരുന്നുകളില്‍ ചെറിയൊരു ശതമാനത്തിന്റെ മാത്രം ഗുണനിലവാരമേ കൃത്യമായി പരിശോധിക്കാന്‍ സാധിക്കുന്നുള്ളു. ഓരോ മരുന്നും ഗുണനിലവാരപരിശോധനയിലൂടെ കടന്നുപോകേണ്ടത് അത്യാവശ്യമാണ്. അങ്ങിനെയാണെങ്കില്‍ പുറത്തിറക്കിയ ശേഷം ഇവ നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ല. 
വസ്തുത ഇതായിരിക്കെ നിത്യോപയോഗ മരുന്നുകള്‍ നിരോധിച്ചുവെന്ന കുപ്രചരണം പൊതുജനാരോഗ്യത്തിന് ഒട്ടും നല്ലതല്ല. കൃത്യമായ ഗുണനിലവാര പരിശോധനയില്ലാതെ പുറത്തിറക്കുന്ന മരുന്നുകള്‍ നിരോധിക്കണമെന്നുതന്നെയാണ് ആധുനിക വൈദ്യശാസ്ത്രമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ എല്ലാവരുടേയും ആവശ്യമെന്നും അത്തരം നിരോധനങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണയുമുണ്ടാകുമെന്നും സുള്‍ഫി പറഞ്ഞു.

Drug ban proves strength of Allopathic treatment

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma', 'contents' => 'a:3:{s:6:"_token";s:40:"78Q7p7PiJhJ0dL3MjSJmCc44jL7Lge958vtJuL8E";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsima-news/197/drug-ban-india-ministry-of-health-imakerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma', 'a:3:{s:6:"_token";s:40:"78Q7p7PiJhJ0dL3MjSJmCc44jL7Lge958vtJuL8E";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsima-news/197/drug-ban-india-ministry-of-health-imakerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma', 'a:3:{s:6:"_token";s:40:"78Q7p7PiJhJ0dL3MjSJmCc44jL7Lge958vtJuL8E";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsima-news/197/drug-ban-india-ministry-of-health-imakerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EauD5OCfqkQUFl8342auOs2Jmw0PJuZK6gtkPRma', 'a:3:{s:6:"_token";s:40:"78Q7p7PiJhJ0dL3MjSJmCc44jL7Lge958vtJuL8E";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsima-news/197/drug-ban-india-ministry-of-health-imakerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21