×

എങ്ങനെയാണ് മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുക: എളുപ്പമാര്‍ഗവുമായി മൃതസഞ്ജീവനി വെബ് സൈറ്റ്

Posted By

IMAlive, Posted on May 3rd, 2019

How can I give my organs after the death

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

അവയവദാനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ പലരും ചോദിക്കുന്ന ചോദ്യമാണ് എങ്ങനെയാണ് മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യുകയെന്ന്. ഓര്‍ക്കുക, സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ കണ്ണിന്റെ നേത്രപടലങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് ദാനം ചെയ്യാനാകൂ. മസ്തിഷ്ക മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനാകുക. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ഹൃദയവും കരളും വൃക്കകളും പാന്‍ക്രിയാസും ശ്വാസകോശവും ഉള്‍പ്പെടെയുള്ള വിലപ്പെട്ട അവയവങ്ങളെല്ലാം മറ്റു പലരിലൂടെ വീണ്ടും ജീവിക്കാനുള്ള അവസരമാണ് അവയവദാനത്തിലൂടെ കൈവരുന്നത്. 

മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഒരാള്‍ക്ക് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കാനാകില്ല. അത് സ്വബോധത്തോടെ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ട ഒന്നാണ്. അതിനായി ഒരു സമ്മതപത്രം തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. ആ സമ്മതം നിങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും വേണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മസ്തിഷ്ക മരണം സംഭവിക്കുന്ന പക്ഷം അവയവം ദാനം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെന്ന വിവരം അവര്‍ക്ക് അറിയാന്‍ സാധിക്കൂ. ബന്ധുക്കളുടെ സമ്മതത്തോടെ മാത്രമേ മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ മരണാനന്തരം ദാനം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓര്‍മിക്കുക. 

അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുതാര്യവും ഏവര്‍ക്കും പ്രാപ്യവുമാക്കുന്നകതിനായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളതാണ് മൃതസഞ്ജീവനി പദ്ധതി. അവയവങ്ങള്‍ ആവശ്യമുള്ളവര്‍ ഈ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കണം. യോജിക്കുന്ന അവയവം ലഭ്യമാകുമ്പോള്‍ സീനിയോറിട്ടി പ്രകാരം അത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (കെനോസ്) എന്ന വെബ്സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളുമുണ്ട്. 

നിങ്ങള്‍ അവയവദാതാവാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ knos.org.in എന്ന വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് അക്കാര്യം ഉറപ്പാക്കാം. അതില്‍ Donor Card എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം പ്രത്യക്ഷപ്പെടും. പേര്, ജനനത്തിയതി, വയസ്സ്, രക്തഗ്രൂപ്പ് എന്നിവയ്ക്കൊപ്പം ഏതെല്ലാം അവയവങ്ങളാണ് മരണാന്തരം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന വിവരവും കൃത്യമായി പൂരിപ്പിക്കുക. അതിനുശേഷം നിങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതിനനു താഴെയായി അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട അടുത്ത ബന്ധുവിന്റെ ഫോണ്‍ നമ്പറും അഡ്രസും രേഖപ്പെടുത്തണം. ആവശ്യമായ വിവരങ്ങള്‍ എല്ലാം നല്‍കിയ ശേഷം Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ക്ക് അനുസരിച്ച് ഫോട്ടോ പതിച്ച ഒരു കാര്‍ഡ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്ലാസ്റ്റിക് കാര്‍ഡാക്കി ലാമിനേറ്റ് ചെയ്തോ അല്ലാതെയോ നിങ്ങള്‍ക്ക് സൂക്ഷിക്കാം. നിങ്ങള്‍ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധനാണെന്നുള്ളതിന്റെ സാക്ഷ്യപത്രമായിരിക്കും ഈ കാര്‍ഡ്. ഇക്കാര്യം അടുത്ത ബന്ധക്കളോടും നിങ്ങള്‍ പങ്കുവച്ചിരിക്കണം. 

നിങ്ങള്‍ക്ക് മസ്തിഷ്ക മരണം സംഭവിക്കുന്ന പക്ഷം, ഈ കാര്‍ഡ് ശ്രദ്ധയില്‍പെടുന്ന ഏതൊരാള്‍ക്കും നിങ്ങളുടെ ആഗ്രഹം സാധിച്ചുതരാനുള്ള ബാധ്യതയുണ്ടായിരിക്കും. നിങ്ങളുടെ ആഗ്രഹം സാധിച്ചുതരാന്‍ അധികൃതര്‍ക്കും ഈ കാര്‍ഡ് ഏറെ സഹായകമാകും. 

അതുകൊണ്ട് ഇനിയും മടിച്ചുനില്‍ക്കാതെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മഹദ്കര്‍മത്തില്‍ പങ്കാളികളാകുക. ജീര്‍ണിച്ചുപോയേക്കാവുന്ന നിങ്ങളുടെ അവയവങ്ങള്‍ പലരിലൂടെ വീണ്ടും ജീവിക്കുന്നുവെങ്കില്‍ അതില്‍പരം പുണ്യം മറ്റെന്തുണ്ട്?

Mrithasanjeevani website is a Kerala's Deceased Donor Organ Transplantation Program.a Kerala Government Initiative established on 12th August 2012.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP', 'contents' => 'a:3:{s:6:"_token";s:40:"Kp5oc7IgminCLwADBkBdD4SiO5LZdLnhL3U8RD6B";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newsima-news/363/how-can-i-give-my-organs-after-the-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP', 'a:3:{s:6:"_token";s:40:"Kp5oc7IgminCLwADBkBdD4SiO5LZdLnhL3U8RD6B";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newsima-news/363/how-can-i-give-my-organs-after-the-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP', 'a:3:{s:6:"_token";s:40:"Kp5oc7IgminCLwADBkBdD4SiO5LZdLnhL3U8RD6B";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newsima-news/363/how-can-i-give-my-organs-after-the-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('xytBJHREwyIuvhAWJnBKsXBOpjXmubMNDMbFqNFP', 'a:3:{s:6:"_token";s:40:"Kp5oc7IgminCLwADBkBdD4SiO5LZdLnhL3U8RD6B";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newsima-news/363/how-can-i-give-my-organs-after-the-death";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21