×

വിഷാദരോഗിയായ ഒരാളെ എങ്ങിനെ സഹായിക്കാം?

Posted By

IMAlive, Posted on July 29th, 2019

depression mental health find help

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

തിരക്കുപിടിച്ച ഈ ലോകത്തിൽ നമ്മളെല്ലാവരും തന്നെ ഏതെങ്കിലും വിധത്തിലുള്ള സമ്മർദ്ദങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്നവരാണ്. ഇതിനിടയില്‍ ഇടയ്ക്കിടെ ദുഃഖം തോന്നുകയോ മൂഡ് ഓഫ് ആകുകയോ ഒക്കെ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ നമ്മുടെ വിഷാദം രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയോ നമ്മുടെ ദൈനംദിനകാര്യങ്ങളെ ബാധിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് വിഷാദരോഗം അഥവാ depressionന്റെ തുടക്കമാകാം. വിഷാദരോഗം നമ്മുടെ പ്രവൃത്തി, ചിന്ത, പെരുമാറ്റം എന്നിവയിൽ പൊതുവായൊരു വിഷാദഭാവത്തിനും  താല്പര്യമില്ലായ്മയ്ക്കും കാരണമാകും.

വിഷാദരോഗം വളരെ പതുക്കെയാണ് പുരോഗതി പ്രാപിക്കുന്നത്. വിഷാദരോഗം ബാധിച്ചവർ പലപ്പോഴും അത് തിരിച്ചറിയാറില്ല. മിക്കപ്പോഴും പങ്കാളിയോ, വീട്ടുകാരോ, അടുത്ത സുഹൃത്തുക്കളോ ആണ് ഇത് ആദ്യം തിരിച്ചറിയുക.

വിഷാദരോഗത്തിന്റെ പൊതുവായ ലക്ഷണങ്ങള്‍:

• സാധാരണയായി ആസ്വദിക്കുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നത് 

• സ്ഥായിയായ ദുഃഖം അല്ലെങ്കിൽ നിരാശ.

• പതിവിൽ നിന്നു വ്യത്യസ്തമായി വളരെ പതുക്കെയോ അല്ലെങ്കിൽ ക്ഷമയില്ലാത്ത രീതിയിലോ ഉള്ള ചലനങ്ങളും, സംസാരവും,  പ്രവർത്തികളും.

• തളർച്ചയും ഉന്മേഷമില്ലായ്മയും.

• അമിതവിശപ്പ് അല്ലെങ്കിൽ വിശപ്പില്ലായ്മ.

• പതിവിലും കൂടുതൽ ഉറങ്ങുകയോ തീരെ ഉറക്കമില്ലാതിരിക്കുകയോ.

• ടി.വി കാണുന്നതോ പേപ്പർ വായിക്കുന്നതോ പോലെയുള്ള ദൈനംദിന കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.

വയസ്സായവരിൽ വിഷാദത്തിന്റെ ലക്ഷണങ്ങൾ 

• ഭക്ഷണത്തോടുള്ള വിരക്തി 

• അവഗണിക്കപ്പെട്ട രീതിയിലുള്ള വസ്ത്രധാരണം 

• ശുചിത്വമില്ലായ്മ

• സന്ദർശകരെ സ്വീകരിക്കുന്നതിൽ താല്പര്യമില്ലായ്മ

വിഷാദരോഗികളെ സഹായിക്കാൻ എന്തെല്ലാം ചെയ്യാം

വിഷാദരോഗം ബാധിച്ചവർക്ക് പിന്തുണ നൽകുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാമൂഹിക സംരംഭമായ ഡിപ്രെഷൻ അലയൻസ്, വിഷാദരോഗികളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പരിചാരകർക്കും താഴെ പറയുന്ന നിർദ്ദേശങ്ങളാണ് നൽകുന്നത്:

1. നിങ്ങൾ എപ്പോഴും അവരുടെ കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക 

2. അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുക 

3. അവരുടെ പ്രശ്നങ്ങൾ മുൻവിധിയില്ലാതെ കേൾക്കാൻ തയ്യാറാകുക

4. അവരെ മുഴുവനായി അംഗീകരിക്കുക, മനസ്സിലാക്കാൻ ശ്രമിക്കുക 

5. അവരെ, വ്യായാമം പോലുള്ള, അവർക്ക് സഹായകമാകുന്ന പ്രവൃത്തികളിൽ മുഴുകാൻ പ്രേരിപ്പിക്കുക, 

6. അവർക്കിഷ്ടപ്പെട്ട പ്രവൃത്തികളിൽ സമയം ചിലവഴിക്കാൻ നിർദ്ദേശിക്കുക, അവരുടെ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുക.

7. വിഷാദരോഗികളെ സഹായിക്കുന്ന അടുത്തുള്ള സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങൾ അവർക്കു നൽകുക 

8. അവരുമായി സ്ഥിരമായി ആശയവിനിമയം നടത്തുക. ഫോൺ ചെയ്യുകയോ, മെസ്സേജ് അയക്കുകയോ ചെയ്യുക. 

9. വിഷാദരോഗം ആളുകളെ ഉൾവലിയുന്ന സ്വഭാവക്കാരാക്കും, അതിനാൽ പുറത്ത് സമയം ചിലവഴിക്കാൻ അവരെ കൂട്ടിക്കൊണ്ടുപോകുക. 

10. സാധാരണ മനുഷ്യരെ പോലെയാവില്ല വിഷാദരോഗമുള്ളവർ പെരുമാറുന്നത്. അവരോട് എപ്പോഴും  ക്ഷമയുള്ളവരായിരിക്കുക. 

അടിയന്തര സഹായം തേടേണ്ടതെപ്പോൾ?

വിഷാദരോഗമുള്ള ആൾ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.

Depression is a common mental health problem that causes people to experience low mood, loss of interest or pleasure, feelings of guilt or low self-worth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5', 'contents' => 'a:3:{s:6:"_token";s:40:"89Q6EXBdzztqrqqwVCCQxFSFNMXjxiUe7n9eRAn5";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/newsima-news/432/depression-mental-health-find-help";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5', 'a:3:{s:6:"_token";s:40:"89Q6EXBdzztqrqqwVCCQxFSFNMXjxiUe7n9eRAn5";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/newsima-news/432/depression-mental-health-find-help";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5', 'a:3:{s:6:"_token";s:40:"89Q6EXBdzztqrqqwVCCQxFSFNMXjxiUe7n9eRAn5";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/newsima-news/432/depression-mental-health-find-help";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('wwVpm6f6f5eBU1b4PnNqkHwbPgrNV827awM7doG5', 'a:3:{s:6:"_token";s:40:"89Q6EXBdzztqrqqwVCCQxFSFNMXjxiUe7n9eRAn5";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/newsima-news/432/depression-mental-health-find-help";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21