×

ഉദ്ധാരണക്കുറവ്- കാരണങ്ങളും പ്രതിവിധികളും

Posted By

IMAlive, Posted on July 29th, 2019

Erectile dysfunction male impotency causes treatment

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

ലൈംഗിക വേഴ്ചയിൽ ഏർപ്പെടാൻ വേണ്ട രീതിയിൽ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയാണ്  ഉദ്ധാരണക്കുറവ് അഥവാ നിഷ്ക്രിയത്വം (Erectile dysfunction - impotence). ചില സമയങ്ങളിൽ മാത്രം ഉദ്ധാരണത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇതുമായി ബന്ധപ്പെടുത്തരുത്. ഉദ്ധാരണം തീരെ സാധ്യമാകുന്നില്ലെങ്കിൽ സ്വാഭാവികമായും അത് മാനസികസംഘർഷത്തിനും പിന്നീട് ആത്മവിശ്വാസത്തേയും ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും. ഉദ്ധാരണം സംഭവിക്കാതിരിക്കുന്നതോ, അല്ലെങ്കിൽ ഉദ്ധാരണത്തിന്‍റെ സമയക്കുറവോ ചിലപ്പോൾ മറ്റേതെങ്കിലും ആരോഗ്യപ്രശ്നത്തിന്റേയോ ഹൃദ്രോഗത്തിന്റേയോ അപായസൂചനയുമാകാം. 

ഉദ്ധാരണക്കുറവുണ്ടെന്ന് സംശയിക്കുന്നുവെങ്കിൽ ഡോക്ടറോട് സംസാരിക്കാൻ മടിക്കരുത്. മിക്കപ്പോഴും ഉദ്ധാരണക്കുറവിന് കാരണമാകുന്ന തകരാറുകൾക്ക് ചികിൽസ സ്വീകരിക്കുമ്പോൾതന്നെ പ്രശ്നങ്ങൾക്ക് പ്രകടമായ വ്യത്യാസം ഉണ്ടാകാറുണ്ട്. ചില സന്ദർഭങ്ങളിൽ മരുന്നുകളും മറ്റുള്ള ചികിത്സകളും ആവശ്യമായി വന്നേക്കാം.

ലക്ഷണങ്ങൾ

1. ഉദ്ധാരണത്തിനുള്ള പ്രകടമായ ബുദ്ധിമുട്ട് 

2. ഉദ്ധാരണ സമയത്തിലുള്ള കുറവ് 

3. ലൈംഗികമായുള്ള താൽപര്യക്കുറവ് 

ഡോക്ടറെ കാണേണ്ടതെപ്പോൾ

 ഉദ്ധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെകിൽ ആദ്യംതന്നെ കുടുംബ ഡോക്ടറോട് സംസാരിക്കാം.  താഴെ പറയുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ ഉടനെത്തന്നെ നിങ്ങളുടെ ഡോക്ടറെ കാണുക. 

1. നിങ്ങളുടെ ഉദ്ധാരണത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ട് അല്ലെങ്കിൽ ഉദ്ധാരണത്തിനു സമയക്കുറവോ കൂടുതലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ 

2. നിങ്ങൾക്ക് പ്രമേഹമോ ഹൃദ്രോഗമോ ഉദ്ധാരണക്കുറവിനു കാരണമായേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ 

3. നിങ്ങൾക്ക് ഉദ്ധാരണക്കുറവിനോടൊപ്പം മറ്റേതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ 

കാരണങ്ങൾ

മസ്തിഷ്കം, ഹോർമോണുകൾ, ഞരമ്പുകൾ, പേശികൾ, നാഡികൾ, രക്തക്കുഴലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സങ്കീർണ്ണ പ്രക്രിയയാണ് പുരുഷലൈംഗികത. ഇവയിലേതിലെങ്കിലുമുള്ള തകരാറുകൾ ഉദ്ധാരണക്കുറവിന് കാരണമാകാം. അതുപോലെതന്നെ സമ്മർദ്ദവും മാനസികപ്രശ്നങ്ങളും ഉത്കണ്ഠയും ഇതിനു കാരണമാകാം. 

ചിലപ്പോൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ കാരണമാകാം ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന്, ചെറുതായ എന്തെങ്കിലും ഒരു ശാരീരിക തകരാറ് നിങ്ങളുടെ ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതിരുകടന്ന ഉത്കണ്ഠ ഉണ്ടാകാം. അത് ഉദ്ധാരണത്തെ ബലഹീനമാക്കും.

ഉദ്ധാരണക്കുറവിന്റെ ശാരീരിക കാരണങ്ങൾ

പല സന്ദർഭങ്ങളിലും ശാരീരികമായ എന്തെങ്കിലും കാരണത്താൽ ഉദ്ധാരണപ്രശ്ങ്ങൾ ഉണ്ടാകാം. പൊതുവായ കാരണങ്ങൾ ഇവയാണ്:

1. ഹൃദ്രോഗം

2. അടഞ്ഞ രക്തക്കുഴലുകൾ (atherosclerosis)

3. ഉയർന്ന കൊളസ്ട്രോൾ

4. ഉയർന്ന രക്തസമ്മർദ്ദം

5. പ്രമേഹം

6. പൊണ്ണത്തടി 

7. മെറ്റബോളിക് സിൻഡ്രോം - ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന ഇൻസുലിൻ അളവ്, ശരീരത്തിൽ അരയ്ക്കുചുറ്റും കൊഴുപ്പടിയുന്നത്, ഉയർന്ന കൊളസ്ട്രോൾ എന്നീവയാണ് ഇതിന്റെ ലക്ഷണങ്ങൾ 

8. പാർക്കിൻസൺസ് രോഗം

9. മൾട്ടിപ്പിൾ സ്ക്ലിറോസിസ് (Multiple sclerosis)

10. ചില മരുന്നുകൾ

11. പുകയിലയുടെ ഉപയോഗം

12. പെയ്റോണിസ് രോഗം (Peyronie's disease) - സ്വകാര്യഭാഗത്ത് fibrous കോശങ്ങൾ കൂടുന്നത് 

13. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും

14. ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകൾ

15. പ്രോസ്റ്റേറ്റ് കാൻസർ അല്ലെങ്കിൽ അമിതമായി വികസിച്ച പ്രോസ്റ്റേറ്റ്

16. നട്ടെല്ലിനെയോ പെൽവിക് അസ്ഥിയെയോ ബാധിക്കുന്ന ശസ്ത്രക്രിയകളോ പരിക്കുകളോ 

മാനസിക കാരണങ്ങൾ

ലൈംഗിക ഉത്തേജനം മൂലമുണ്ടാകുന്ന ഉദ്ധാരണമുൾപ്പെടുന്ന ശാരീരിക മാറ്റങ്ങളിൽ, മസ്തിഷ്കം ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉദ്ധാരണക്കുറവിലേക്ക് നയിക്കാവുന്ന അനേകം മാനസിക ഘടകങ്ങളുണ്ട്. പ്രധാനമായും ഇതിൽ ഉൾപ്പെടുന്നവ:

1. അമിതമായ വിഷാദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യാവസ്ഥ എന്നിവ

2. മാനസിക സമ്മർദ്ദം

3. സമ്മർദ്ദം,  ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദാമ്പത്യബന്ധത്തിൽ  പ്രതിഫലിക്കുന്നത്. 

അപകടസാധ്യത 

പ്രായമാകുന്തോറും, ഉദ്ധാരണം ഉണ്ടാകുന്നതിനും ദൃഢത നിലനിർത്തുന്നതിനും അധികം സമയം എടുത്തേക്കാം. ചിലപ്പോൾ ഉദ്ധാരണത്തിനായി  കൂടുതൽ നേരിട്ടുള്ള സ്പർശം നിങ്ങൾക്ക് ആവശ്യമായി വന്നേക്കാം. 

1. പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ ഹൃദയസംബന്ധമായ തകരാറുകൾ 

2. സിരകളിൽ നിന്നു ധമനികളിലേക്കുള്ള രക്തത്തെ തടഞ്ഞു നിർത്തുന്ന പുകയിലയുടെ ഉപയോഗം കാലക്രമേണ ഉദ്ധാരണപ്രശ്നങ്ങൾക്ക് കാരണമാകാം 

3. അമിത ഭാരം

4. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ അല്ലെങ്കിൽ ക്യാൻസറിനുള്ള റേഡിയേഷൻ ചികിത്സ തുടങ്ങിയ ചില ചികിത്സാരീതികൾ

5. പരിക്കുകൾ, പ്രത്യേകിച്ചും ഉദ്ധാരണങ്ങളെ നിയന്ത്രിക്കുന്ന ഞരമ്പുകൾക്കോ ധമനികൾക്കോ ഉള്ള പരിക്കുകൾ 

6. ഉയർന്ന രക്തസമ്മർദ്ദം, വേദന അല്ലെങ്കിൽ പ്രോസ്റ്റേറ്റ് തകരാറുകൾ എന്നിവയ്ക്കായുള്ള മരുന്നുകൾ 

7. മാനസിക സമ്മർദ്ദം, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം പോലുള്ള മാനസികാവസ്ഥകൾ

8. മയക്കുമരുന്ന്, മദ്യപാനം, എന്നിവ. പ്രത്യേകിച്ചും ഇവയുടെ ദീർഘകാല ഉപയോഗം. 

സങ്കീർണ്ണതകൾ

ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഇവയാണ്:

1. തൃപ്തികരമല്ലാത്ത ലൈംഗിക ജീവിതം

2. സമ്മർദ്ദമോ ഉത്കണ്ഠയോ

3. ആത്മവിശ്വാസക്കുറവ് 

4. ദാമ്പത്യപ്രശ്നങ്ങൾ  

5. പങ്കാളിക്ക് ഗർഭം ധരിക്കാൻ സാധിക്കാതെ വരുക.

പ്രതിരോധം

ഉദ്ധാരണക്കുറവ് തടയുന്നതിനുള്ള മികച്ച മാർഗ്ഗം ആരോഗ്യകരമായ ജീവിത ശൈലികൾ ശീലിക്കുക എന്നതും  നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുകയുമാണ്. ഉദാഹരണത്തിന്:

1. പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക 

2. കൃത്യമായി പരിശോധനകൾക്കും വൈദ്യ പരിശോധനക്കും വിധേയരാകുക 

3. പുകവലി നിർത്തുക, മദ്യം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക, നിയമവിരുദ്ധ മരുന്നുകൾ ഉപയോഗിക്കരുത്.

4. പതിവായി വ്യായാമം ചെയ്യുക.

5. മാനസികസമ്മർദ്ദം കുറയ്ക്കുക 

6. ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ മറ്റ് മാനസികരോഗങ്ങൾ എന്നിവയ്ക്കായി ചികിത്സ തേടുക.

Erectile dysfunction male impotency causes treatment .Impotence is a common problem among men and is characterized by the consistent inability to sustain an erection sufficient for sexual intercourse or the inability to achieve ejaculation, or both.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM', 'contents' => 'a:3:{s:6:"_token";s:40:"m6CNxyYj6i069bf7zWoqfuF96k4RLpAmfhQM73RN";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newsmen-health-news/409/erectile-dysfunction-male-impotency-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM', 'a:3:{s:6:"_token";s:40:"m6CNxyYj6i069bf7zWoqfuF96k4RLpAmfhQM73RN";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newsmen-health-news/409/erectile-dysfunction-male-impotency-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM', 'a:3:{s:6:"_token";s:40:"m6CNxyYj6i069bf7zWoqfuF96k4RLpAmfhQM73RN";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newsmen-health-news/409/erectile-dysfunction-male-impotency-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('q9FVFf6XIr5xVHtzUr8qU9NWnVJXynJIsCkgm4MM', 'a:3:{s:6:"_token";s:40:"m6CNxyYj6i069bf7zWoqfuF96k4RLpAmfhQM73RN";s:9:"_previous";a:1:{s:3:"url";s:98:"http://www.imalive.in/newsmen-health-news/409/erectile-dysfunction-male-impotency-causes-treatment";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21