×

ആർത്തവകാലത്തെ അമിത രക്തസ്രാവം; കാരണങ്ങളറിയാം

Posted By

IMAlive, Posted on April 26th, 2019

educate daughters about menstruation with ease

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് അമിതമായ രക്തസ്രാവം. ആർത്തവസംബന്ധമായ ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ സ്ത്രീകളുടെ മാനസികനില തന്നെ മാറുന്നതായി കാണാം. അമിതമായി ദേഷ്യവും പേടിയുമൊക്കെ അവരെ പിടികൂടും. 

മാസത്തിൽ ആർത്തവ ദിനങ്ങൾ നാലു മുതൽ അഞ്ചു ദിവസം വരെയാണ്. എന്നാൽ ചില സമയങ്ങളിൽ ഇത് ഏഴ് ദിവസം വരെയാവാറുണ്ട്. എങ്കിലും ഈ ദിവസങ്ങളിൽ നഷ്ടമാകുന്ന രക്തത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കും എന്നതാണ് സത്യം. എന്നാൽ അഞ്ചിൽ ഒരു സ്ത്രീയ്ക്ക് അമിത രക്തസ്രാവം ഉണ്ടാകുന്നു. ഈ അവസരത്തിൽ ശരീരത്തിൽ നിന്നും അധികമായി രക്തം നഷ്ടപ്പെടുന്നു. ഈ അവസ്ഥയെ മെനോർഹേസിയ എന്ന് പറയുന്നു

ആർത്തവ കാലത്ത് രക്തസ്രാവം സാധാരണയിലും കൂടുതലാണോ എന്ന ആശങ്ക പലരിലും ഉണ്ടാകാറുണ്ട്. എത്ര തവണ പാഡ് മാറ്റേണ്ടി വരുന്നുവെന്ന് കണക്കാക്കുന്നതിലൂടെ അമിത രക്തസ്രാവം ഉണ്ടോ എന്ന് മനസ്സിലാക്കാം. അമിത ആർത്തവ രക്തസ്രാവമുള്ളവർക്ക് 1- 2 മണിക്കൂറിനുള്ളിൽ പാഡ് മാറ്റേണ്ടതായി വരും. കൂടാതെ ഇവരിൽ ഒരാഴ്ച മുഴുവൻ രക്തസ്രാവം നീണ്ടു നിൽക്കുകയും ചെയ്യും. എന്നാൽ ഇത്തരമൊരവസ്ഥയെക്കുറിച്ച് പല          സ്ത്രീകളും ബോധവതികളല്ല എന്നതാണ് സത്യം. എന്നാൽ ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായതിനാൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. 

അമിത രക്തസ്രാവത്തിന്റെ കാരണങ്ങൾ

• .ശരീരഭാരവും ആർത്തവചക്രവും തമ്മിൽ ബന്ധമുണ്ട്. ശരീരഭാരത്തിന്റെ 17 ശതമാനം കൊഴുപ്പുള്ളവരിൽ കൃത്യമായ അണ്ഡോത്പാദനവും പ്രശ്നരഹിതമായ ആർത്തവവും ഉണ്ടാവുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീരം തീരെ മെല്ലിച്ചവരിലും പോഷകാഹാര കുറവുള്ളവരിലും അമിതവണ്ണമുള്ളവരിലും അമിത രക്തസ്രാവം ഉണ്ടാവുന്നു.

• രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവിലോ പ്രവർത്തനത്തിലോ കുറവുണ്ടായാൽ അമിത രക്തസ്രാവം ഉണ്ടാവാം.

• കൗമാരക്കാരിൽ തൈറോയ്ഡ്, അഡ്രിനൽ, പാൻക്രിയാസ് എന്നീ ഗ്രന്ഥികളുടെ പ്രവർത്തനതകരാറുകൾ അമിതരക്തസ്രാവം പോലെയുള്ള ആർത്തവപ്രശ്നങ്ങൾക്ക് കാരണമാവുന്നു.

• ക്ഷയം: പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ക്ഷയരോഗം കേരളത്തിൽ കുറവാണെങ്കിലും ചില കൗമാരക്കാരിൽ കണ്ടുവരുന്നു. ഈ രോഗമുള്ള നാല്പതു ശതമാനം പെൺകുട്ടികളിലും അമിത രക്തസ്രാവമാണ് ആദ്യലക്ഷണം. 

• ഹോർമോൺ അസന്തുലിതാവസ്ഥ: ആർത്തവ സമയത്ത് ആർത്തവ രക്തത്തിനൊപ്പം അടർന്ന് പുറത്തുപോകുന്ന ഗർഭപാത്രത്തിന്റെ ഉൾപാളിയുടെ വളർച്ച നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, പ്രോജെസ്റ്റിറോൺ ഹോർമോണുകളുടെ സന്തുലനമാണ്. ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുകയാണെങ്കിൽ അത് അമിത രക്തസ്രാവത്തിന് കാരണമായേക്കാം.

• ഗർഭാശയ പോളിപ്പുകൾ: ഗർഭപാത്രത്തിന്റെ ഉൾപാളിയിൽ ഉണ്ടാകുന്ന അപകടകരമല്ലാത്ത വളർച്ചകളാണ് പോളിപ്പുകൾ. ഇതു മൂലം ആർത്തവസമയത്ത് അമിതരക്തസ്രാവം ഉണ്ടായേക്കാം.

• ക്യാൻസർ: അണ്ഡാശയം, ഗർഭപാത്രം, ഗർഭാശയമുഖം എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളുടെ ആദ്യലക്ഷണമായി രക്തസ്രാവം ഉണ്ടായേക്കാം.

• ഗർഭവുമായി ബന്ധപ്പെട്ട സങ്കീർണതകൾ: ഗർഭമലസൽ അല്ലെങ്കിൽ എക്ടോപ്പിക് ഗർഭം മൂലം കനത്ത രക്തസ്രാവം ഉണ്ടാകാം.

• ഇൻട്രാ യൂട്ടറൈൻ ഉപാധികൾ: ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന ഇൻട്രാ യൂട്ടറൈൻ ഉപാധികൾ (ഐയുഡി) മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.

• രക്തസ്രാവത്തിലെ തകരാറുകൾ: രക്തം ശരിയായി കട്ടപിടിക്കാതിരിക്കുന്ന തരത്തിലുള്ള തകരാറുകൾ പാരമ്പര്യമായി ഉണ്ടെങ്കിലും അമിത രക്തസ്രാവമുണ്ടാകാം.

• മരുന്നുകൾ: ആന്റികൊയാഗുലന്റുകളുടെയും (രക്തം കട്ടപിടിക്കുന്നത് താമസിപ്പിക്കുന്നവ) ആന്റി-ഇൻഫ്ളമേറ്ററി (കോശജ്വലനത്തിനെതിരെയുള്ളവ) മരുന്നുകളുടേയും ഉപയോഗം മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.

• മറ്റു കാരണങ്ങൾ: തൈറോയിഡ് പ്രശ്നങ്ങൾ, വൃക്ക, കരൾ എന്നിവയുടെ തകരാറുകൾ തുടങ്ങിയവ മൂലവും അമിത രക്തസ്രാവം ഉണ്ടാകാം.

ചികിത്സ

ആർത്തവ പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീകൾ പുറത്ത് പറയാൻ മടിക്കുന്നതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. അമിതരക്തസ്രാവത്തിന്റെ കാരണം രക്തപരിശോധന, സ്കാനിംഗ് എന്നിവയിലൂടെ മനസ്സിലാക്കാം.

• പ്രത്യേക കാരണങ്ങളില്ലാതെയുള്ള അമിത രക്തസ്രാവത്തിന് ഗുളികകൾ മതിയാകും. ഒപ്പം വിളർച്ച മാറ്റാനുള്ള ഗുളികകളും ഉപയോഗിക്കാം.

•  തൈറോയ്ഡാണ് പ്രശ്നമെങ്കിൽ, രോഗം മാറുന്നതുവരെ ഗുളികകൾ കഴിക്കണം. 

• ഹോർമോൺ തകരാറുള്ളവർ അതിന്റെ കാഠിന്യമനുസരിച്ച് ആറുമാസം മുതൽ ഒരു വർഷം വരെ ചികിത്സിക്കേണ്ടിവരും.

പ്രതിരോധം

• വ്യായാമം ശീലിക്കുകയും മാനസികസംഘർഷം ഒഴിവാക്കുകയും വേണം.

• ഇരുമ്പ് സത്ത് അടങ്ങിയ പഴങ്ങൾ, ചീര പോലുള്ള ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

• ആരോഗ്യകരമായ തൂക്കവും കൊഴുപ്പിന്റെ അളവും വേണ്ടവിധത്തിൽ ക്രമപ്പെടുത്തുക.

Explaining Menstruation to your daughter can seem scary, but this article will help

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5', 'contents' => 'a:3:{s:6:"_token";s:40:"rIwvw1uJuvAvld49TxozRFlvlTW3ljoEjeiWBHtU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newswomen-health-news/613/educate-daughters-about-menstruation-with-ease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5', 'a:3:{s:6:"_token";s:40:"rIwvw1uJuvAvld49TxozRFlvlTW3ljoEjeiWBHtU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newswomen-health-news/613/educate-daughters-about-menstruation-with-ease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5', 'a:3:{s:6:"_token";s:40:"rIwvw1uJuvAvld49TxozRFlvlTW3ljoEjeiWBHtU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newswomen-health-news/613/educate-daughters-about-menstruation-with-ease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1S9UxzjcUXHT33nW0voFxiU3F9DpvbvEANTaq7U5', 'a:3:{s:6:"_token";s:40:"rIwvw1uJuvAvld49TxozRFlvlTW3ljoEjeiWBHtU";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newswomen-health-news/613/educate-daughters-about-menstruation-with-ease";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21