Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ലൈംഗികബന്ധമെന്നത് സന്താനോൽപാദനത്തിനുള്ള മാർഗം മാത്രമല്ല. ജൈവിക സൗഖ്യത്തിന്റെ പരമപ്രധാനമായ മാർഗം കൂടിയാണ്. നിമിഷനേരത്തേക്കു മാത്രമുള്ളതാണെങ്കിലും ലൈംഗികസുഖമെന്നത് ഏതൊരാളിന്റെയും ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത്തരത്തിൽ സുഖകരമായിത്തീരേണ്ട ഒരനുഭവം വേദനാജനകമായാലോ?
ലൈംഗികബന്ധം വേദനാജനകമാകുന്നതിന് പല കാരണങ്ങളുണ്ട്. രോഗം, അണുബാധ, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെ ഇതിന് കാരണമാണ്. ലൈംഗിക ബന്ധത്തിനിടയിലോ ശേഷമോ വേദനയുണ്ടെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങളുടെ ശരീരം നിങ്ങളോടു പറയുകയാണ്. അതിനെ അവഗണിക്കരുത്. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകതന്നെ വേണം.
ലൈംഗികബന്ധവുമായി ബന്ധപ്പെട്ട വേദന സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകാറുണ്ട്. സ്ത്രീകൾക്ക് ഇടുപ്പിലോ യോനിയിലോ ആണ് ലൈംഗികബന്ധസമയത്തോ അതിനുശേഷമോ വേദന ഉണ്ടാകുന്നത്.
യോനിയിലെ വേദനയ്ക്കുള്ള കാരണങ്ങൾ ഇവയാണ്
* അണുബാധയോ ലൈംഗികജന്യ രോഗങ്ങളോ
* ഹോർമോൺ നിലയിലെ വ്യത്യാസം മൂലം യോനിയിലെ നനവ് നഷ്ടമാകുന്നത്
* ഏതു പ്രായത്തിലേയും ലൈംഗികോത്തേജനമില്ലായ്മ
* യോനീപ്രദേശത്തെ പേശികൾ മുറുകുന്നത്
* ഗർഭനിരോധന ഉറകളോ സോപ്പും ഷാംപുവും പോലുള്ള ഉൽപന്നങ്ങളോ മൂലമുണ്ടാകുന്ന അലർജിയും അസ്വസ്ഥതയും.
ഇടുപ്പുവേദനയുടെ കാരണങ്ങൾ
* പെൽവിക് ഇൻഫ്‌ളമേറ്ററി ഡിസീസ്- ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബുകളും ഗർഭനാളവും ഉൾപ്പെടെയുള്ള ഭാഗത്തുണ്ടാകുന്ന അണുബാധ
* എൻഡോമെട്രിയോസിസ്
* ഫൈബ്രോയിഡ്‌സ് - യോനിയുടേയോ ഗർഭാശയമുഖത്തിന്റെയോ സമീപത്തെ വളർച്ചകൾ
* ദഹന വ്യവസ്ഥയെ ബാധിക്കുന്ന ഇറിട്ടബിൾ ബോവൽ സിൻഡ്രോം
* മലബന്ധം
പുരുഷന്മാരിലെ വേദനയ്ക്കു കാരണം
* അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിലും വേദനയും
* ലിംഗാഗ്രത്തെ മൂടിയുള്ള ചർമം മുറുക്കംമൂലം പിന്നോട്ടു വലിയാത്തത്.
* ലിംഗാഗ്രത്തെ മൂടിയുള്ള ചർമത്തിന്റെ അകവശത്തുണ്ടാകുന്ന ചെറിയ മുറിവുകൾ
* പ്രോസ്‌റ്റേറ്റ് ഗ്രന്ധിയിലെ വീക്കം
* ഉദ്ധാരണമുണ്ടായാലും വൃഷണത്തിലെ വേദനയും വീക്കവും മൂലം സ്ഖലനം സംഭവിക്കാതിരിക്കൽ
എന്താണ് ചെയ്യേണ്ടത്
ലൈംഗിക ബന്ധ സമയത്തോ അതിനുശേഷമോ വേദനയുണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. വേദനയുടെ കാരണം പലതാകാം. അത് എന്താണെന്നു കണ്ടെത്തി കൃത്യമായ ചികിൽസയിലൂടെ പരിഹാരം കാണുന്നതിന് വൈദ്യസഹായം തേടുന്നതിലൂടെ സാധിക്കും. പ്രശ്‌നം ശാരീരികമല്ല മാനസികമാണെങ്കിൽ കൗൺസിലിംഗിലൂടെ അത് മാറ്റിയെടുക്കാനും സാധിക്കും.
ലൈംഗികബന്ധം സുഖകരമാക്കാന്‍ ശരീരം സ്വയം ചില ദ്രാവകങ്ങള്‍ ഉല്‍പാദിപ്പിക്കാറുണ്ട്. ലിംഗത്തിലൂടെയും യോനിയിലൂടെയും പുറത്തുവരുന്ന ഈ ദ്രാവകങ്ങള്‍ വേദനരഹിതമായ ലൈംഗിക ബന്ധത്തിന് അനിവാര്യമാണ്. ഇത്തരം ദ്രാവകങ്ങളുടെ കുറവ് ലൈംഗികബന്ധത്തെ വേദനാജനകമാക്കിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ ജെല്ലുകള്‍ പോലുള്ള കൃത്രിമ ദ്രവങ്ങള്‍ ലിംഗത്തില്‍ പുരട്ടുകയോ മറ്റോ ചെയ്യാവുന്നതാണ്. ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതും നന്നായിരിക്കും. അതുപോലെ തന്നെ ലിംഗം യോനിയിലേക്ക് പ്രവേശിപ്പിക്കും മുന്‍പ് ലൈംഗികോത്തേജനം നല്‍കുന്ന മറ്റ് ക്രിയകളില്‍ ഏര്‍പ്പെടുന്നത് ഇത്തരം ദ്രാവകങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.
Sometimes, sex can be painful simply because the inside of your vagina is dry, and the movement of sex causes irritation or pain