×

തിമിര ശസ്ത്രക്രിയ; മുൻപും ശേഷവും

Posted By

IMAlive, Posted on May 15th, 2019

Cataract surgery before and after

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെട്ട് കാഴ്ചക്കുറവുണ്ടാകുന്ന അവസ്ഥയാണ് തിമിരം. കണ്ണിലെ ലെൻസാണ് വെളിച്ചത്തെയും വസ്തുക്കളുടെ പ്രതിബിംബത്തേയും കണ്ണിന്റെ പുറകുവശത്തുള്ള ഞരമ്പുകളിലേക്കു  പതിപ്പിക്കുന്നത്. ഞരമ്പുകളിൽ നിന്നു വൈദ്യുത തരംഗങ്ങളായി തലച്ചോറിലേയ്ക്ക് ഈ പ്രതിബിംബങ്ങൾ പോകുന്നു. അതിനാൽത്തന്നെ ലെൻസിന് സംഭവിക്കുന്ന മങ്ങലുകൾ കാഴ്ചയെ വലിയ രീതിയിൽ ബാധിക്കുന്നു. ലോകത്തിലെ അന്ധതയുടെ 39 ശതമാനം കാരണം (17.6 ദശലക്ഷം) തിമിരമാണ്. ഇതിൽ ഏഴ് ദശലക്ഷംപേരുള്ളത് ഇന്ത്യയിലും.   വാർദ്ധക്യസഹജമായ തിമിരം, ജന്മനാ ഉള്ള തിമിരം, മരുന്നുകളുടെ ഉപയോഗം മൂലമുള്ള തിമിരം, പരിക്ക് മൂലമുള്ള തിമിരം എന്നിങ്ങനെ തിമിരത്തെ നാലായി തരം തിരിച്ചിരിക്കുന്നു. കാഴ്ചക്കുറവ്, വെളിച്ചം പടർന്നു കാണുക (ഗ്ലയർ), രാത്രി വാഹനം ഓടിക്കാനുള്ള ബുദ്ധിമുട്ട്, ദൂരക്കാഴ്ച കുറയുകയും അടുത്തുള്ള കാഴ്ച കൂടുകയും ചെയ്യുക, ഒരു കണ്ണുകൊണ്ടു നോക്കുമ്പോൾ രണ്ടായി കാണുക എന്നിവയാണ് തിമിരത്തിന്റെ പ്രധാന ലക്ഷണങ്ങൾ.   ശസ്ത്രക്രിയ കൊണ്ട് തിമിരം പൂർണമായും മാറ്റാവുന്നതാണ്.  ഒരു ദിവസത്തിനുള്ളിൽതന്നെ ശസ്ത്രക്രിയ പൂർത്തീകരിക്കുന്നതിനാൽ ദിവസങ്ങളോളം ആശുപത്രിയിൽ കഴിച്ചുകൂട്ടേണ്ട ആവശ്യവുമില്ല. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ കണ്ണിലെ കവചപടലത്തിനുള്ളിലെ കട്ടിപിടിച്ച ലെൻസ് പൊടിച്ചു വലിച്ചെടുക്കുകയാണ് ശസ്ത്രക്രിയയുടെ ആദ്യഘട്ടം. പിന്നീട്  ലെൻസ് ചുരുട്ടി ഉള്ളിലേക്ക് ഇൻജക്റ്റ് ചെയ്യുന്നു. ഫാക്കോസർജറി എന്നാണ് ഇതറിയപ്പെടുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്, അവ ഏതാണെന്ന് നോക്കാം.   ശസ്ത്രക്രിയയ്ക്ക് മുൻപ്  പ്രമേഹം, അമിതരക്തസമ്മർദം തുടങ്ങിയ രോഗമുള്ളവർ ഇവ കൃത്യമായി നിയന്ത്രിച്ച ശേഷമേ ശസ്ത്രക്രിയ നടത്താവൂ. ഹൃദ്രോഗികളായവർ രോഗത്തിനു കഴിക്കുന്ന ആസ്പിരിൻ പോലുള്ള മരുന്നുകൾ ശസ്ത്രക്രിയയ്ക്കു ഒരാഴ്ച മുൻപേ നിർത്തിവയ്ക്കണം. ചുമ, കഫക്കെട്ട് മറ്റ് രോഗങ്ങൾ എന്നിവയുള്ളവർ അവ ചികിത്സിച്ച് ഭേദമാക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ കൃത്യമായ ചികിത്സ സ്വീകരിച്ച് അത് ഭേദമാക്കേണ്ടതാണ്.  ശസ്ത്രക്രിയയ്ക്ക് ശേഷം   ശസ്ത്രക്രിയയ്ക്ക് ശേഷം കാഴ്ചശക്തി സാധാരണഗതിയിലേയ്ക്ക് എത്താൻ ആറ് ആഴ്ചയോളമെടുക്കും.  ശസ്ത്രക്രിയയ്ക്കുശേഷം ഒരാഴ്ചയെങ്കിലും വെയിലോ പൊടിയോ അടിക്കാതെ സൂക്ഷിക്കുന്നതാണ് നല്ലത്. പുതിയ രീതിയിൽ കണ്ണ് കെട്ടിവയ്ക്കേണ്ടതായില്ല. കണ്ണിന് അണുബാധയുണ്ടാകാതെ സൂക്ഷിച്ചാൽ മതി.  സാധാരണ കുറച്ചു ദിവസത്തേക്ക് കണ്ണിൽ നിന്നു കണ്ണുനീരു കൂടുതലായി വരികയും ചെറിയ തോതിൽ കരുകരുപ്പും ചുവപ്പും ഉണ്ടായെന്നും വരും. അതിൽ പേടിക്കേണ്ടതില്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ (കാഴ്ച്ചക്കുറവ്, വേദന) അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കുക. അലർജിയും അണുബാധയും വരാതിരിക്കാനുള്ള മരുന്നുകളാണവ. കണ്ണിൽ മരുന്നൊഴിക്കുന്നതിന് മുൻപായി കൈകൾ വൃത്തിയാക്കുക.  കണ്ണിൽ മരുന്നൊഴിക്കുമ്പോൾ കുപ്പിയോ അടപ്പോ കണ്ണിൽ തട്ടാതെ നോക്കണം. ശസ്ത്രക്രിയയുടെ പിറ്റേന്നു മുതൽ ദേഹം മാത്രം നനച്ചു കുളിക്കാം. സോപ്പും വെള്ളവും കണ്ണിൽ വീഴാതെ സൂക്ഷിക്കണമെന്നു മാത്രം. ഒരാഴ്ച കഴിഞ്ഞാൽ തലയും നനച്ചു കുളിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ് പത്തു ദിവസത്തേയ്ക്കു കുനിഞ്ഞ് ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നത് ഒഴിവാക്കണം. കുനിയുമ്പോൾ കണ്ണിന് അധികമർദം അനുഭവപ്പെടാം. മാത്രമല്ല കണ്ണിന് പരിക്കേൽക്കാനും സാധ്യതയുണ്ട്. ഡ്രൈവ് ചെയ്യാവുന്നതാണെങ്കിലും പൊടിയും പുകയും കണ്ണിലാകാതിരിക്കാൻ ഏഴ് ദിവസമെങ്കിലും കഴിഞ്ഞ് ഡ്രൈവ് ചെയ്യുകയാണ് നന്ന്. ആവശ്യമെങ്കിൽ സൺഗ്ലാസ് ഉപയോഗിക്കാം.

Cataract surgery is one of the most performed eye procedures in the world

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ', 'contents' => 'a:3:{s:6:"_token";s:40:"zl85p2fk5YWmq4yuAZl6Mn9coyhBk0U5oFBrGuSb";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newswomen-health-news/659/cataract-surgery-before-and-after";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ', 'a:3:{s:6:"_token";s:40:"zl85p2fk5YWmq4yuAZl6Mn9coyhBk0U5oFBrGuSb";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newswomen-health-news/659/cataract-surgery-before-and-after";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ', 'a:3:{s:6:"_token";s:40:"zl85p2fk5YWmq4yuAZl6Mn9coyhBk0U5oFBrGuSb";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newswomen-health-news/659/cataract-surgery-before-and-after";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('LzB58RMr3nUbyZdf3OhpHWdP6AEtb2yd5EZuqhgZ', 'a:3:{s:6:"_token";s:40:"zl85p2fk5YWmq4yuAZl6Mn9coyhBk0U5oFBrGuSb";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newswomen-health-news/659/cataract-surgery-before-and-after";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21