×

കോട്ടയത്തെ ബാലികയുടെ മരണവും ഡയഫ്രമാറ്റിക് ഹെർണിയയും

Posted By

IMAlive, Posted on July 26th, 2019

Death and Diaphragmatic Hernia of a Child in Kottayam

കോട്ടയം കിംസ് ആശുപത്രിയിലെ കുട്ടിയുടെ മരണവും അതിനെത്തുടർന്നുണ്ടായ അമ്മയുടെ രോദനവും ഇന്ന് കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. തീർച്ചയായും ആ കുഞ്ഞിൻ്റെ മരണം ആരെയും വേദനിപ്പിക്കുന്നതാണ്. അതിൻ്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഇനി ഇത്തരം മരണങ്ങൾ ഉണ്ടാകാതിരിക്കാൻ സമൂഹം ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതാണ്.

കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കാണിക്കുന്നത് കുട്ടി മരണപ്പെട്ടത് ഡയഫ്രമാറ്റിക് ഹെർണിയ എന്ന രോഗവും അതിൻ്റെ ഭാഗമായുണ്ടായ സങ്കീർണതകളും കൊണ്ടാണ് എന്നുള്ളതാണ്.

എന്താണ് ഡയഫ്രമാറ്റിക് ഹെർണിയ?

നമ്മുടെ ശരീരത്തിൽ പ്രധാനമായും മൂന്ന് അറകളാണുള്ളത് ചില ചെറിയ അറകൾ വേറെയുമുണ്ട്, എങ്കിലും. തലയ്ക്കുള്ളിൽ ഉള്ള അറ, നെഞ്ചിനുള്ളിലെ അറ, വയറിനുള്ളിലെ അറ എന്നിവയാണ് പ്രധാന മൂന്നെണ്ണം. തലയ്ക്കുള്ളിലെ അറ മറ്റ് ശരീരഭാഗങ്ങളുമായി കൃത്യമായി വേർതിരിക്കപ്പെട്ടിട്ടുണ്ട്. വളരെ സുരക്ഷിതമായ ഒരു ഭാഗമാണത്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ നെഞ്ചിനുള്ളിലെ അറയും വയറിനുള്ളിലെ അറയും ഇതുപോലെ കൃത്യമായി വേർതിരിക്കപ്പെട്ടിട്ടുണ്ട്. ഡയഫ്രം എന്നുവിളിക്കുന്ന ശക്തിയുള്ള ഒരു പേശീവ്യൂഹം കൊണ്ടാണ് നമ്മുടെ വയറും നെഞ്ചും രണ്ടായി തിരിച്ചിട്ടുള്ളത്. ഈ പേശീവ്യൂഹം പൂർണമായും ഉണ്ടാകുന്നത് കുഞ്ഞ് ഗർഭപാത്രത്തിൽ കിടക്കുമ്പോഴാണ്. എന്നാൽ പഠനങ്ങൾ കാണിക്കുന്നത് 2500 ൽ ഒരാൾക്ക് ഈ ഡയഫ്രം പൂർണമായും ഉണ്ടാകുന്നില്ല എന്നാണ്. തൽഫലമായി വയറും നെഞ്ചും ഒരേ ഒരു അറയായി പ്രവർത്തിക്കാൻ ഇടയാക്കുന്നു.

നെഞ്ചിനുള്ളിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ് ഹൃദയവും ശ്വാസകോശവും. ഈ രണ്ട് അവയവങ്ങളും എപ്പോഴും വികസിക്കുകയും ചുരുങ്ങിക്കൊണ്ടും ഇരിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരം വികാസത്തിനായി ഇതിന് അവിടെ കുറച്ച് സ്ഥലവും ആവശ്യമുണ്ട്. നെഞ്ചിനു ചുറ്റും കാണുന്ന ശക്തിയായ അസ്ഥികളും ഡയഫ്രവും ചേർന്നാണ് ഇതിന് ആവശ്യമായ സ്ഥലം ശ്വാസകോശത്തിനും ഹൃദയത്തിനും ഒരുക്കി നൽകുന്നത്. എന്നാൽ ഡയഫ്രം പൂർണമായോ ഭാഗികമായോ ഇല്ലാതെയാകുമ്പോൾ ഈ വേർതിരിവ് ലഭിക്കുന്നില്ല. എന്നു മാത്രമല്ല നമ്മുടെ വയറ്റിനുള്ളിൽ നിന്നുമുള്ള അവയവങ്ങൾ നെഞ്ചിനുള്ളിലേക്ക് പ്രവേശിക്കാനും ഇടയാകുന്നു. ആമാശയം, കുടലുകൾ, പ്ലീഹ, കരൾ തുടങ്ങിയ അവയവങ്ങൾ ഇങ്ങനെ നെഞ്ചിനുള്ളിൽ പ്രവേശിക്കുന്നു. ഇതിനെയാണ് ഡയഫ്രമാറ്റിക് ഹെർണിയ എന്ന് നാം വിളിക്കുന്നത്.

എന്തൊക്കെയാണ് ഡയഫ്രമാറ്റിക് ഹെർണിയ യുടെ പ്രശ്നങ്ങൾ?

പ്രധാനമായും രണ്ടു തരത്തിലുള്ള സങ്കീർണ്ണത യാണ് ഡയഫ്രമാറ്റിക് ഹെർണിയ മൂലം സംഭവിക്കുന്നത്. ഒന്ന്, ഇങ്ങനെ അധികമായി അവയവങ്ങൾ പ്രവേശിക്കുമ്പോൾ ശ്വാസകോശത്തിനും നെഞ്ചിനും പൂർണമായി വികസിക്കുവാൻ സാധ്യമല്ലാതെ വരുന്നു. അപ്പോൾ ഹൃദയത്തിൻ്റെ രക്തം പമ്പ് ചെയ്യുന്ന പ്രവർത്തനം തടസപ്പെടുകയും രക്തത്തിലെ ഓക്സിജൻ്റെ അളവ് ഭാഗികമായോ പൂർണമായോ കുറയാൻ ഇടയാകുകയും ചെയ്യും.

അതുപോലെതന്നെ വയറിനുള്ളിലെ അവയവങ്ങളെ മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ ഈ അവയവങ്ങൾക്ക് രക്തം നൽകുന്ന രക്തക്കുഴലുകളെയും ഇപ്രകാരം വലിച്ചെടുക്കും ഇതോടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. അങ്ങനെ അവയവങ്ങൾ പലപ്പോഴും പൂർണമായി നശിക്കാനും ഇത് കാരണമാകും.

എങ്ങനെ ഈ രോഗത്തെ തിരിച്ചറിയാം?

ശ്വാസംമുട്ട്, കിതപ്പ്, നെഞ്ചുവേദന, നെഞ്ചെരിച്ചിൽ, വയറുവേദന മുതലായ പല രീതികളിലും രോഗം അവതരിക്കാം. രോഗപരിശോധന നടത്തുന്ന ഡോക്ടർക്ക് പലപ്പോഴും ഇത് തിരിച്ചറിയാൻ സാധിക്കും. എന്നാൽ രോഗം പൂർണമായും മനസ്സിലാക്കുവാൻ എക്സറേ, അൾട്രാസൗണ്ട്, CT സ്കാൻ മുതലായ പരിശോധനകൾ ആവശ്യമായി വരാം.

എന്താണ് ഈ രോഗത്തിന് ചികിത്സ?

നെഞ്ചിന് ഉള്ളിൽ കടന്ന അവയവങ്ങളെ ശസ്ത്രക്രിയയിലൂടെ തിരിച്ച് യഥാസ്ഥാനത്ത് കൊണ്ടുവരികയും ഒരു പുതിയ ഡയഫ്രം ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതു മാത്രമാണ് ഇതിന് പരിപൂർണ്ണ ചികിത്സ. ഇത് നെഞ്ചിനുള്ളിൽ കൂടിയും വയറ്റിൽ കൂടിയും ചെയ്യാവുന്നതാണ്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയും  താക്കോൽദ്വാര ശസ്ത്രക്രിയയും ഇതിനായി ചെയ്യുന്നുണ്ട്. നേരത്തെ തിരിച്ചറിയുകയാണെങ്കിൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് ഡയഫ്രമാറ്റിക് ഹെർണിയ.

ആവശ്യമായ പരിശോധനകളിലൂടെ രോഗം തുടക്കത്തിൽ തന്നെ മനസിലാക്കാൻ ഡോക്ടർമാർക്ക് അവസരം ലഭിച്ചിരുന്നു എങ്കിൽ ഈ കുഞ്ഞിനെ ചികിത്സിക്കുവാനും രക്ഷപ്പെടുത്താനും സാധിക്കുമായിരുന്നു.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

diaphragmatic hernia is a birth defect, which is an abnormality that occurs as a fetus is forming in the mother's uterus.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe', 'contents' => 'a:3:{s:6:"_token";s:40:"GROlS7Xhwl6IiHYxUMucOSgvPvkHSu3GjJ8fSVwH";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/stomach-disease/294/death-and-diaphragmatic-hernia-of-a-child-in-kottayam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe', 'a:3:{s:6:"_token";s:40:"GROlS7Xhwl6IiHYxUMucOSgvPvkHSu3GjJ8fSVwH";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/stomach-disease/294/death-and-diaphragmatic-hernia-of-a-child-in-kottayam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe', 'a:3:{s:6:"_token";s:40:"GROlS7Xhwl6IiHYxUMucOSgvPvkHSu3GjJ8fSVwH";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/stomach-disease/294/death-and-diaphragmatic-hernia-of-a-child-in-kottayam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XIuzw2SsKH10ocyFdoHTmUIM3L8VwIiF6dpE6Dhe', 'a:3:{s:6:"_token";s:40:"GROlS7Xhwl6IiHYxUMucOSgvPvkHSu3GjJ8fSVwH";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/stomach-disease/294/death-and-diaphragmatic-hernia-of-a-child-in-kottayam";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21