×

നമ്മുടെ അശ്രദ്ധകൊണ്ടു പിടിപെടുന്ന ഉദരരോഗങ്ങൾ - Dr Rajeev Jayadevan

Posted By

IMAlive, Posted on August 29th, 2019

Interesting case of self inflicted abdominal injury By Dr Rajeev Jayadevan

ലേഖകൻ: Dr Rajeev Jayadevan, Senior Consultant Gastroenterologist, Deputy Medical Director, Sunrise Group of Hospitals, Kochi 

അറിഞ്ഞോ അറിയാതെയോ നാം സ്വയം വരുത്തിവയ്ക്കുന്ന രോഗങ്ങളിൽ ഏറെയും ഉദരസംബന്ധമായവ തന്നെ. ദൈനംദിന ജീവിതത്തിൽ നാം സാധാരണ ചെയ്യാറുള്ള ചില കാര്യങ്ങളിൽ അൽപ്പം ശ്രദ്ധിച്ചാൽ, മാരകവും അല്ലാത്തതുമായ അനേകം രോഗങ്ങളെ അകറ്റി നിർത്താവുന്നതാണ്.

ജനിതകവും പാരിസ്ഥിതികവും മറ്റുമായ നിരവധി ഉദരരോഗങ്ങൾ നമുക്കു തടുക്കാൻ പറ്റാത്തവയാണ്. എന്നാൽ, ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, നമ്മുടെ അശ്രദ്ധകൊണ്ടു പിടിപെടുന്ന ഉദരരോഗങ്ങൾ മാത്രമാണ്. 

വായിക്കാനും മനസ്സിലാക്കാനുമുള്ള എളുപ്പത്തിനുവേണ്ടി അവയെ നാലായി തരം തിരിക്കാം.

1. സ്വയം പരുക്കേൽപ്പിക്കൽ

2. തെറ്റായ ഭക്ഷണശീലം

3. ദുഃശീലങ്ങൾ

4. ആരോഗ്യ വിഷയങ്ങളിലുള്ള അനാസ്ഥ

1. സ്വയം പരിക്കേൽപ്പിക്കൽ:

A. അശ്രദ്ധമായി ഭക്ഷണം കഴിക്കുമ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. മീൻ മുള്ളോ ഇറച്ചിയിലെ എല്ലോ ആണ് കുടുതലും പ്രശ്നക്കാരാകുന്നത്. തൊണ്ടയിലോ അന്നനാളത്തിലോ ആണ് മുള്ള് തറയ്ക്കുക. ടി.വി കണ്ടുകൊണ്ട് മീൻ കഴിക്കുന്നവരിലും, ഭക്ഷണത്തിനിടയിൽ സംസാരിച്ച് ഏകാഗ്രത നഷ്ടപ്പെടുന്നവരിലും ധൃതിപിടിച്ച് ഭക്ഷണം കഴിക്കുന്നവരിലും ഇതു സംഭവിക്കാറുണ്ട്. 

ഇതിനെ പലരും നിസ്സാരമായി കാണാറുണ്ട്. എന്നാൽ, കട്ടിയുള്ളതും കൂർത്തതുമായ ഒരു മുള്ള് തൊണ്ടയിലോ അന്നനാളത്തിലോ തറച്ചാൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കേണ്ടതാണ്. കാരണം, അന്നനാളത്തിന്റെ തൊട്ടടുത്തു തന്നെ സ്ഥിതി ചെയ്യുന്ന മഹാധമനി(Aorta), ശ്വാസകോശം(lungs) മുതലയാവയ്ക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ അറകൾക്കുള്ളിൽ പഴുപ്പ് നിറയാനും ഇതു കാരണമായേക്കാം. 

B. ചെറിയ കുട്ടികൾ ബട്ടൻ, ബാറ്ററി, നാണയം മുതലായവ വിഴുങ്ങുന്നത്:

ഇഴയുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് കൈയിൽ കിട്ടുന്നതെന്തും വായിലിട്ടു നുണയുന്ന ശീലമുണ്ടാവാറുണ്ട്. അലക്ഷ്യമായി തറയിൽ കിടക്കുന്ന ബാറ്ററി, ആണി, ബോൾട്ട് മുതലയാവ ഇവർ വിഴുങ്ങാറുമുണ്ട്. നാണയം പോലെ പരന്ന ബാറ്ററികൾ വിഴുങ്ങുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. കാരണം, ബാറ്ററിയുടെ രാസപ്രവർത്തനം മൂലം അന്നനാളത്തിന്റെ ഭിത്തി ദ്രവിച്ച് ദ്വാരം വീഴാൻ സാധ്യതയുണ്ട്. കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ ഇപ്രകാരമുള്ള സാധനങ്ങൾ അലക്ഷ്യമായി ചിതറിക്കിടക്കാൻ അനുവദിക്കരുത്. 

C. അന്നനാളത്തിലെ അൾസർ/വ്രണങ്ങൾ:

ചില മരുന്നുകൾ കഴിക്കുമ്പോഴുള്ള ശ്രദ്ധക്കുറവുമൂലം അന്നനാളത്തിൽ അൾസർ വരാറുണ്ട്. ഡോക്സിസൈക്ലിൻ, വിറ്റാമിൻ സി, ആസ്പിരിൻ മുതലായ ചില ഗുളികകൾ കഴിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഇതിനു കാരണം. തന്മുലം ഇവ അന്നനാളത്തിന്റെ ഉൾഭിത്തിയിൽ ഒട്ടിയിരിക്കുകയും വ്രണങ്ങൾ (അൾസർ) രൂപപ്പെടുകയും ചെയ്യുന്നു. നെഞ്ചുവേദന, ആഹാരം കഴിക്കുമ്പോഴുണ്ടാകുന്ന വിമ്മിഷ്ടം, രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്.

D. അന്നനാളത്തിൽ ഭക്ഷണം കൂടുങ്ങിപ്പോകൽ:

അതിവേഗം ഭക്ഷണം കഴിക്കുക ചിലരുടെ ഒരു ശീലമാണ്. നന്നായി ചവയ്ക്കാതെ ധൃതിയിൽ ഇറച്ചിക്കഷണങ്ങളും മറ്റും വിഴുങ്ങുന്നതിനിടയിൽ പൊടുന്നനെ അന്നനാളത്തിൽ കൂടുങ്ങിപ്പോകാറുണ്ട്. അലർജി, അസിഡിറ്റി മുതലായവ മൂലം അന്നനാളം നേരിയതോതില്‍ ചുരുങ്ങിയിട്ടുള്ളവരില്‍ ഇതു സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഭക്ഷണം വിഴുങ്ങാൻ സാധിക്കാതെ വരിക, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസനാളം തുറന്നിരിക്കുന്നതിനാൽ ഇക്കൂട്ടർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയില്ല.

E. പൊടുന്നനെയുള്ള ശ്വാസതടസ്സം:

ധൃതിയിൽ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിരിക്കുകയോ ചെയ്യുന്നവരിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. അന്നനാളത്തിലേക്ക് ഇറങ്ങിപ്പോകേണ്ടതിനു പകരം തൊട്ടുമുന്നിൽ സ്ഥിതി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് കട്ടിയുള്ള ഭക്ഷണപദാർത്ഥങ്ങൾ കടന്നുചെന്ന് പൂർണമായും അടഞ്ഞുപോകുന്നു. ചുമച്ചാലും പുറത്തു വരാത്ത രീതിയിൽ അകപ്പെട്ടു പോവുകയും നിമിഷങ്ങൾക്കുള്ളിൽ ശ്വാസംമുട്ടി മരണം സംഭവിക്കുകയും ചെയ്യുന്നു. 

ഉടൻ തന്നെ Heimlich manoeuvre ചെയ്യുന്നത് ജീവൻ രക്ഷിക്കും. രോഗിയെ പിന്നിൽ നിന്നും വട്ടം പിടിച്ചു ഉദര ഭാഗത്തു ശക്തിയായി പൊടുന്നനെ അമർത്തുന്നതാണ് Heimlich manoeuvre. യൂട്യൂബിൽ ഇതിന്റെ വിഡിയോ ലഭ്യമാണ്. 

F. ആമാശയത്തിലും അന്നനാളത്തിലും പൊള്ളലേൽക്കുക:

ആത്മഹത്യാശ്രമത്തിന്റെ ഭാഗമായി ചിലർ ആസിഡ് അല്ലെങ്കിൽ ആൽക്കലി കലർന്ന ദ്രാവകങ്ങൾ കുടിക്കാറുണ്ട്. ഇവ കുടിക്കാനിടയായാൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പൊള്ളലേൽക്കുന്നു. അന്നനാളത്തിൽ പൊള്ളലേറ്റാൽ അത് ചുരുങ്ങിപ്പോവുകയും പിന്നീട് ഭക്ഷണമിറക്കാൻ പറ്റാതെ വരികയും ചെയ്യാറുണ്ട്. ആമാശയത്തിൽ പൊള്ളലേറ്റാൽ അൾസർ, അണുബാധ, പഴുപ്പ്, മറ്റ് അവയവങ്ങൾക്ക് ക്ഷതം എന്നിവയും സംഭവിക്കാറുണ്ട്.

2. തെറ്റായ ഭക്ഷണശീലം:

A. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്.

B. രാത്രി ഭക്ഷണം അമിതമായി കഴിക്കുന്നത്.

C. ഭക്ഷണത്തിൽ പഴവർഗ്ഗങ്ങൾ, പച്ചക്കറി എന്നിവയുടെ അഭാവം.

D. അമിതഭക്ഷണം.

E. അതിവേഗം ഭക്ഷണം കഴിക്കുന്ന പതിവ്

F. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം കഴിക്കുക

G. ശീതള പാനീയങ്ങളുടെ അമിത ഉപയോഗം

3. ദു:ശീലങ്ങൾ

A. പുകയിലയുടെ ഉപയോഗം വായ, അന്നനാളം, ആമാശയം, പാൻക്രിയാസ് എന്നിവിടങ്ങളിൽ കാൻസറിനു വഴിതെളിച്ചേക്കാം

B. അമിതമായ അളവിൽ ദീർഘകാലം മദ്യപിക്കുന്നവരിൽ കരൾവീക്കം, പാൻക്രിയാസ് ഗ്രന്ഥിക്ക് വീക്കം, അർബുദ സാധ്യത എന്നിവ കൂടുതലായി കണ്ടുവരുന്നു. 

C. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ വിവിധതരത്തിലുള്ള വൈറസ് അണുബാധകൾ കണ്ടുവരുന്നു. ഇത് കരൾ വീക്കത്തിനും കരൾ കാൻസറിനും കാരണമാകുന്നു.

D. സ്വയം ചികിത്സ അപകടമാണ്. ഡോക്ടറുടെ മേൽനോട്ടമില്ലാതെ മരുന്നുകൾ കഴിക്കുന്നത് ആമാശയത്തിൽ അൾസറും രക്തസ്രാവവുമുണ്ടാകുന്നതിന് കാരണമാകുന്നു.

4. ആരോഗ്യകാര്യങ്ങളിലുള്ള അനാസ്ഥ അഥവാ താൽപ്പര്യക്കുറവ്:

ആരോഗ്യകാര്യങ്ങളിലുള്ള അനാസ്ഥ രോഗങ്ങൾ വരാനുള്ള വലിയൊരു ആപൽഘടകമാണ്. പല മാരക രോഗങ്ങളും വരാതിരിക്കാനുള്ള കുത്തിവെപ്പുകളും മറ്റ് മുൻകരുതലുകളും നമുക്ക് ലഭ്യമാണെങ്കിലും നാം അവയെക്കുറിച്ച് ബോധവാൻമാരല്ല എന്നതാണ് വാസ്തവം. നാം നിർബന്ധമായും എടുത്തിരിക്കേണ്ട ചില മുൻകരുതലുകൾ താഴെ സൂചിപ്പിക്കുന്നു.  

A. ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ (ജനിച്ച ഉടനേയും ഒന്നാമത്തേയും ആറാമത്തേയും മാസങ്ങളിലും):

കുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായവർക്കും ഈ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്. ചികിത്സ ഏറെ ദുഷ്കരവും ചിലവേറിയതുമായ ഹെപ്പറ്റൈറ്റിസ് ബി-യെ തോൽപ്പിക്കാനുള്ള ഏറ്റവും നല്ലമാർഗമാണിത്.

B. ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ:

മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് എന്നു പരക്കെ അറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് എ, മലിനമായ ജലത്തിൽ കൂടി അതിവേഗം പടർന്നു പിടിക്കാറുണ്ട്. ഇത് വാക്സിനേഷൻ കൊണ്ട് എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതാണ്.

C. സ്ക്രീനിംഗ് കൊളൊനോസ്കോപ്പി:

സ്ക്രീനിംഗ് (screening) എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത, നല്ല ആരോഗ്യമുള്ള വ്യക്തിയിൽ രോഗമോ രോഗസാധ്യതയോ ഉണ്ടോ എന്നു കണ്ടെത്താനുപയോഗിക്കുന്ന പരിശോധനയാണ്. എല്ലാ രോഗങ്ങൾക്കും സ്ക്രീനിംഗ് പ്രാവർത്തികവും ഫലപ്രദവുമല്ല. എന്നാൽ, ലോകത്തിലെ മാരകമായ കാൻസറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന വൻകുടൽ കാൻസറിനെ തോൽപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം, മധ്യവയസ്സിൽ ചെയ്യുന്ന സ്ക്രീനിംങ് കൊളോണോസ്കോപ്പി പരിശോധനയാണ്. 

കുടൽ അർബുദത്തിന്റെ ലക്ഷണങ്ങൾ വൈകി പ്രത്യക്ഷപ്പെടുന്നത് രോഗനിര്ണയത്തിന് തടസ്സമാകുന്നു. അതു കൊണ്ട് ലോകത്തെമ്പാടും ഈ സ്ക്രീനിങ് ചെയ്തുവരുന്നു. 

അർബുദം ആവുന്നതിന് 5-15 വർഷം മുൻപു പ്രത്യക്ഷപ്പെടുന്ന ചെറിയ പോളിപ്പുകളെ (polyps) ഓപ്പറേഷൻ കൂടാതെ കോളോണോകോപ്പിയിൽ തന്നെ തത്സമയം നീക്കം ചെയ്യാൻ സാധിക്കുന്നു. 

സ്ക്രീനിംഗ് ചെയ്യേണ്ട സമയത്തു ചെയ്യാതെയിരുന്നാൽ ചില പോളിപ്പുകൾ വളർന്ന് വലിയ മുഴ (കാൻസർ) ആകാറുണ്ട്. ക്യാൻസർ സ്റ്റേജ് ആയിക്കഴിഞ്ഞാൽ പിന്നെ നീക്കം ചെയ്യാൻ ഓപ്പറേഷൻ, റേഡിയേഷൻ കിമോതെറാപ്പി മുതലായവ വേണ്ടി വരാം. 

സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും എന്നുള്ളത് കുടൽ കാൻസറിന്റെ കാര്യത്തിൽ എത്രയോ ശരിയാണ്. 

 

ഇന്നു സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട എന്നും പറയാം. 

 

D. Red flag ?symptoms (അപായ സൂചനകൾ) അവഗണിക്കാതിരിക്കുക:

 

1. വിശപ്പില്ലായ്മ 

2. വിഴുങ്ങാൻ ബുദ്ധിമുട്ട് 

3. ശോധനയിൽ രക്തം പോവുക 

4. വിട്ടുമാറാത്ത വയറുവേദന 

5. ഒഴിയാത്ത മലബന്ധം 

6. ഭാരം കുറയുക 

 

മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ വച്ചു കൊണ്ടിരിക്കാതെ ഡോക്റ്ററെ സമീപിക്കുക. 

Put an end to self inflicted stomach problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi', 'contents' => 'a:3:{s:6:"_token";s:40:"6NGqbvUew2tpcIS4WeR7U7NLtgGxXU7hDplusI8g";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/stomach-disease/643/interesting-case-of-self-inflicted-abdominal-injury-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi', 'a:3:{s:6:"_token";s:40:"6NGqbvUew2tpcIS4WeR7U7NLtgGxXU7hDplusI8g";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/stomach-disease/643/interesting-case-of-self-inflicted-abdominal-injury-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi', 'a:3:{s:6:"_token";s:40:"6NGqbvUew2tpcIS4WeR7U7NLtgGxXU7hDplusI8g";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/stomach-disease/643/interesting-case-of-self-inflicted-abdominal-injury-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('HvP4yGSsYRSs2S8Sy4nhdBGBTajZCXtSQCol3imi', 'a:3:{s:6:"_token";s:40:"6NGqbvUew2tpcIS4WeR7U7NLtgGxXU7hDplusI8g";s:9:"_previous";a:1:{s:3:"url";s:116:"http://www.imalive.in/stomach-disease/643/interesting-case-of-self-inflicted-abdominal-injury-by-dr-rajeev-jayadevan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21