×

പ്രമേഹത്തെ പ്രതിരോധിക്കാനുള്ള 'സുവർണകാലഘട്ടം' - പ്രമേഹ പൂർവാവസ്ഥ

Posted By

IMAlive, Posted on August 29th, 2019

how to prevent diabetes by Dr srija srinivasan

ലേഖിക : ഡോക്ടർ ഷീജ ശ്രീനിവാസൻ 

പ്രമേഹം പിടിപെടാനുള്ള സാധ്യത വിളിച്ചോതുന്ന ഒരു 'അപായസൂചന'യാണ് പ്രമേഹ പൂര്‍വ്വാവസ്ഥ. ലളിതമായി പറഞ്ഞാൽ പ്രമേഹത്തിന് മുന്നോടിയായുള്ള, എന്നാല്‍ ശ്രമിച്ചാല്‍ പ്രമേഹം(Diabetics) പിടിപെടുന്നത് തടയാനാകുന്ന ഘട്ടം. ഈ അവസ്ഥയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലും കൂടുതലാകും. എന്നിരുന്നാലും പ്രമേഹം സ്ഥിരീകരിക്കാൻ പര്യാപ്തമായ അളവിൽ രക്തത്തിലെ പഞ്ചസാര കൂടിയിരിക്കുകയുമില്ല. പ്രമേഹ പൂർവാവസ്ഥയിലുള്ള രോഗികളിൽ 11 ശതമാനം ഓരോ വർഷവും പ്രമേഹ രോഗികളായി മാറുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. 

പ്രമേഹം(Diabetics) ശരീരത്തിലുണ്ടാക്കുന്ന വിദൂരഫലങ്ങളായ, ഹൃദയത്തിന്റെയും രക്തധമനികളുടെയും വൃക്കകളുടെയും തകരാറുകൾ പ്രമേഹപൂർവാവസ്ഥയിൽതന്നെ തുടങ്ങുന്നതായി പഠനങ്ങൾ തെളയിച്ചിട്ടുണ്ട്. പ്രമേഹ പൂർവാവസ്ഥ ഹൃദയാഘാതത്തിനുള്ള സാധ്യത 50% വർധി പ്പിക്കുന്നു. യഥാർഥത്തിൽ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള 'സുവർണകാലഘട്ടം' എന്ന് പ്രമേഹ പൂർവാവസ്ഥയെ വിശേഷിപ്പിക്കാം. കാരണം, ആരോഗ്യകരമായ ഭക്ഷണരീതികളിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് പ്രമേഹ ത്തിലേക്കുള്ള പ്രയാണം തടയാൻ ഈ ഘട്ടത്തിൽ സാധിക്കും.

ലക്ഷണങ്ങൾ

പ്രമേഹ പൂർവാവസ്ഥയ്ക്ക് പ്രത്യേക ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും ശരീരത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കഴുത്ത്, കക്ഷം, കൈമുട്ട്, കാൽമുട്ട് തുടങ്ങിയ ഇടങ്ങളിൽ കാണുന്ന കറുത്ത പാടുകൾ (അക്കാന്തോസിസ് നൈഗ്രിക്കൻസ്-Acanthosis nigricans) പ്രമേഹ പൂർവാവസ്ഥയുടെ ലക്ഷണമാകാം. നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നതിന്റെ (ഇൻസുലിൻ റെസിസ്റ്റൻസ്) ലക്ഷണമാണിത്. അതോടൊപ്പം തളർച്ച, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

കാരണങ്ങൾ

അമിതവണ്ണം, കുടവയർ, ശാരീരികാധ്വാനത്തിന്റെ കുറവ്, കുടുംബത്തിൽ പാരമ്പര്യമായി പ്രമേഹം ഉണ്ടാവുക, മാനസിക പിരിമുറുക്കം, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം(Polycystic ovary syndrome), ഭക്ഷണത്തിൽ കൊഴുപ്പിന്റേയും പഞ്ചസാരയുടേയും അമിത ഉപയോഗം, ഗർഭകാല പ്രമേഹം, ഉറക്കക്കുറവ് ഇതെല്ലാം പ്രമേഹത്തിലേക്കുള്ള സഞ്ചാരത്തിന്റെ തുടക്കമാകാം. ഇത്തരം പ്രശ്നങ്ങളുള്ളവര്‍ തീർച്ചയായും കൃത്യമായ ഇടവേളകളിൽ പ്രമേഹപരിശോധന നടത്തിയേ മതിയാവൂ.

എങ്ങനെ തടയാം

പ്രമേഹം ഇല്ലാത്ത അവസ്ഥയ്ക്കും പ്രമേഹത്തിനും ഇടയിലുള്ള അവസ്ഥയാണല്ലോ പ്രമേഹ പൂർവാവസ്ഥ. അതായത് ഇത് പ്രമേഹത്തിലേക്കുള്ള ഒരു പാലമാണെന്നു പറയാം. ജീവിതശൈലിയിൽ ആരോഗ്യപ്രദമായ മാറ്റങ്ങൾ വരുത്തിയാൽ തീർച്ചയായും പ്രമേഹം ഇല്ലാത്ത അവസ്ഥ (ഡയബെറ്റിക് റിവേഴ്‌സൽ)യിലേക്കു തിരിച്ചുപോകാനാവും.

പ്രമേഹ പൂർവാവസ്ഥ  തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

  • ദിവസേന ഒരു മണിക്കൂർ വ്യായാമം
  • കൃത്യമായ ഇടവേളകളിൽ ആഹാരം കഴിക്കുക.
  •  മാനസികോല്ലാസം നൽകുന്ന കാര്യങ്ങളിൽ
  • ഏർപ്പെടുക.
  • ലഹരിപദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • ആറുമുതൽ എട്ടുമണിക്കൂർവരെ ഉറങ്ങുക.
  • ശരീരഭാരം അഞ്ചുമുതൽ 10 ശതമാനംവരെ കുറയ്ക്കുക

diabetes is largely preventable, and about 9 in 10 cases could be avoided by taking several simple steps.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv', 'contents' => 'a:3:{s:6:"_token";s:40:"A9ME2Pv18NdOw1b8OndTAShbNJXMxxc5WgUIhxUs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/type-2-diabetes/316/how-to-prevent-diabetes-by-dr-srija-srinivasan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv', 'a:3:{s:6:"_token";s:40:"A9ME2Pv18NdOw1b8OndTAShbNJXMxxc5WgUIhxUs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/type-2-diabetes/316/how-to-prevent-diabetes-by-dr-srija-srinivasan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv', 'a:3:{s:6:"_token";s:40:"A9ME2Pv18NdOw1b8OndTAShbNJXMxxc5WgUIhxUs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/type-2-diabetes/316/how-to-prevent-diabetes-by-dr-srija-srinivasan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('79LsMivcWGwHUpubnAPGIptmHQpFGWesbdYrguwv', 'a:3:{s:6:"_token";s:40:"A9ME2Pv18NdOw1b8OndTAShbNJXMxxc5WgUIhxUs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/type-2-diabetes/316/how-to-prevent-diabetes-by-dr-srija-srinivasan";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21