×

PCOSനെ വരുതിക്കു നിറുത്താം

Posted By

IMAlive, Posted on July 26th, 2019

how can we control pcod

ഡോ. ജിതിന്‍ ടി. ജോസഫ് , ഡോ. അഞ്ജിത് ഉണ്ണി

കോളജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും അമ്മയും ഒരു ദിവസം ഡോക്ടറെ തേടിയെത്തി. മടിച്ചുമടിച്ചാണ് അമ്മ കാര്യം പറഞ്ഞത്. മകള്‍ക്ക് മീശ വരുന്നു, അതാണ് പ്രശ്നം! ഡോക്ടറുടെ മുന്നില്‍ നിറഞ്ഞ കണ്ണുകളോടെ ആ പെണ്‍കുട്ടി തല കുനിച്ചിരിക്കുകയാണ്.  ചെറിയ പൊടിമീശ അപ്പോളാണ് ഡോക്ടറും ശ്രദ്ധിച്ചത്. കൈകളിലും രോമവളര്‍ച്ച കൂടുതലാണ്.

ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ടാണ് പെണ്‍കുട്ടികളില്‍ സാധാരണ രോമവളര്‍ച്ച കൂടുന്നത്. അതുകൊണ്ട് ഡോക്ടറുടെ അന്വേഷണം ആ വഴിക്കായി. "അടുത്തിടെ മോളുടെ വണ്ണം കൂടിയിട്ടുണ്ടോ?"

"ഉണ്ട്, നല്ലപോലെ കൂടി”

"മാസമുറയൊക്കെ കൃത്യമായി എല്ലാമാസവും വരുന്നുണ്ടോ?"

ഉണ്ടെന്ന് അമ്മ തലയാട്ടി, പക്ഷേ, പെണ്‍കുട്ടി മറുപടിയൊന്നും പറഞ്ഞില്ല. ഡോക്ടര്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ പിറുപിറുക്കും പോലെ പറഞ്ഞു, "കൃത്യമല്ല ഡോക്ടര്‍, രണ്ടു മാസമായി പീരീഡ്‌ വന്നിട്ട്. ഒരു വര്‍ഷത്തോളമായി ഇങ്ങനെയാണ്.”

ഇപ്പോള്‍ ഞെട്ടിയത് കുട്ടിയുടെ അമ്മയാണ്. ഒരു മാസം ആര്‍ത്തവം വൈകിയാല്‍, ‘നീ ആരുടെ പിറകേ പോയതാണ്’ എന്നൊക്കെ ചോദിക്കുന്ന നാട്ടില്‍, അരുതാത്തതെന്തോ പറഞ്ഞതുപോലെ അവള്‍ വീണ്ടും തലകുനിച്ചിരുന്നു. ശ്രദ്ധക്കുറവും ക്ഷീണവും ഉണ്ടെന്നും, തണുപ്പ് സഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നും അവള്‍ ഡോക്ടറോട് തുടര്‍ന്ന് പറഞ്ഞു.

പരിശോധനയില്‍ അമിതവണ്ണവും, രോമവളര്‍ച്ചയും, തൈറോയിഡ് മുഴയും, കഴുത്തിന്‌ ചുറ്റും കറുപ്പും ഒക്കെ കണ്ടു. പെണ്‍കുട്ടികളില്‍ ഉണ്ടാകുന്ന പോളി സിസ്റ്റിക് ഓവറി എന്ന അവസ്ഥ അഥവാ PCOSന്റെ ലക്ഷങ്ങളാണ് അവള്‍ക്കു ഉണ്ടായിരുന്നത്. രക്ത പരിശോധനയില്‍ ഹൈപോതൈറോയിഡിസവും വയറിന്റെ അള്‍ട്രാസൗണ്ട് സ്കാനില്‍ അണ്ഡാശയത്തിൽ കുമിളകളും കണ്ടെത്തി, PCOS തന്നെയെന്ന് ഉറപ്പിച്ച ‍ഡോക്ടര്‍ ചികിത്സക്കായി ഗൈനക്കൊളജി ഡോക്ടറുടെ അടുത്ത് വിടുകയും ചെയ്തു.

മറ്റൊരു സംഭവത്തിലെ കഥാപാത്രങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണ്. പനിക്ക് ചികില്‍സതേടി ചെന്നതാണ്. വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി എന്നും കുട്ടികള്‍ ആയില്ല എന്നും അന്വേഷണത്തില്‍ വ്യക്തമായി. പരിശോധനകള്‍ ഒന്നും നടത്തിയില്ലേ എന്ന് ചോദിച്ചപ്പോള്‍, അവര്‍ മാസാമാസം ഏതോ പള്ളീലച്ചന്റെ പ്രാര്‍ത്ഥനക്ക് പോകുന്നുണ്ട് എന്നും സമയമാകുമ്പോള്‍ ദൈവം കുട്ടിയെ കൊടുത്തുകൊള്ളുമെന്ന വിശ്വാസത്തിലാണെന്നും മനസിലായി.

ലക്ഷണങ്ങള്‍ ഭാര്യയില്‍ തോന്നിയതിനാല്‍ ചില പരിശോധനകളും സ്കാനിങ്ങും ഒന്ന് ചെയ്തു നോക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍ബന്ധംകൊണ്ടായിരിക്കും അവര്‍ അതൊക്കെ നോക്കി അടുത്തയാഴ്ച ചെന്നു. എല്ലാ ലക്ഷണങ്ങളുമുള്ള . ചികിൽസിച്ച് മാറ്റാൻ ശ്രമിക്കേണ്ട വന്ധ്യതക്ക് പരിഹരിക്കാനാണ് അവര്‍ പ്രാര്‍ത്ഥനയുമായി നടന്നിരുന്നത്.

പോളി സിസ്റ്റിക് ഓവറി സിണ്ട്രോം അഥവാ PCOS?

പത്തു സ്ത്രീകളിൽ ഒരാൾക്കെങ്കിലും PCOS ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇത് PCOD എന്നറിയപ്പെട്ടിരുന്നു. ചില ഹോര്‍മോണുകളുടെ വ്യതിയാനം മൂലം സ്ത്രീകളില്‍ ഉണ്ടാകുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങളാണ് PCOS. ഓവറികളില്‍ അനേകം ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിനാലാണ് ഈ പേര് ലഭിച്ചത്.

ആർത്തവ ക്രമവ്യതിയാനം, രോമവളർച്ച, ശരീരഭാരം വര്‍ധിക്കല്‍, തുടങ്ങിയ ലക്ഷണങ്ങളെ കൂട്ടിക്കെട്ടുന്നത് ‘ഇൻസുലിൻ റസിസ്റ്റൻസ്’ ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസ് ആവശ്യമാണ്. കോശങ്ങളിലേക്ക് ഇന്‍സുലിനെ കയറ്റിവിടാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. ഇൻസുലിന്റെ അഭാവത്തിൽ കോശങ്ങൾക്ക് ഗ്ലൂക്കോസ് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കില്ല. എന്നാൽ ഇൻസുലിൻ യഥേഷ്ടം ഉണ്ടായിട്ടും കോശങ്ങളിലേക്ക് ഗ്ലൂക്കോസിന് പ്രവേശിക്കാനുള്ള പൂട്ട് തുറക്കുവാനുള്ള താക്കോൽ ആയി അതിനു പ്രവർത്തിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ‘ഇൻസുലിൻ നിസ്സംഗത’ അഥവാ Insulin Resistance. ഇത് മറികടക്കാനായി ശരീരം കൂടുതൽ അളവിൽ ഇൻസുലിൻ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഇന്‍സുലിന്റെ അളവ് കൂടുന്നത് പുരുഷ ഹോർമോണുകളുടെ ഉല്പാദനം വർധിപ്പിക്കുകയും മുഖത്തും മറ്റും രോമവളർച്ച ഉണ്ടാക്കുകയും മുടികൊഴിച്ചിൽ പോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പൊണ്ണത്തടി, ടൈപ്പ് 2 ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയ ഇൻസുലിൻ റെസിസ്റ്റൻസിന്റെ മറ്റ് ബുദ്ധിമുട്ടുകൾ പിന്നാലെ അനുഭവപ്പെടാനും സാധ്യതയുണ്ട്.

ഇത്തരം ഹോർമോൺ വ്യതിയാനങ്ങള്‍ മൂലം വെള്ളം കെട്ടിയ ധാരാളം കുമിളകൾ മാലയിൽ മുത്തു കോർത്തത് പോലെ അണ്ഡാശയത്തില്‍ പ്രത്യക്ഷമാവുന്നു. ഇതുമൂലം അണ്ഡത്തിന് പുറത്തേക്ക് വരാൻ കഴിയാതെവരും. സാധാരണ കാണുന്ന അണ്ഡോല്പാദനം ഇപ്രകാരം ഉണ്ടാവാതിരിക്കുമ്പോൾ വന്ധ്യത പോലുള്ള പ്രശ്നങ്ങൾ സംഭവിക്കാം. വന്ധ്യതയ്ക്ക് ചികിത്സ എടുക്കുന്ന മൂന്നിലൊന്നിൽ കൂടുതൽ സ്ത്രീകളുടേയും പ്രശ്നം പിസിഒഎസ് ആണെന്നാണ് കണക്കുകൾ പറയുന്നത്.

ലക്ഷണങ്ങള്‍

1. ആര്‍ത്തവ പ്രശ്നങ്ങള്‍: PCOS ഉള്ള പെണ്‍കുട്ടികളില്‍ മിക്കവരിലും ആര്‍ത്തവപ്രശ്നങ്ങള്‍ ഉണ്ടാകും. ചിലരില്‍ ഒരു മാസം തൊട്ടു ആറുമാസം വരെ വ്യത്യാസത്തിലായിരിക്കും ആര്‍ത്തവം ഉണ്ടാകുക. ചിലരില്‍ ആര്‍ത്തവമേ ഉണ്ടാകില്ല. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ ഏറ്റകുറച്ചില്‍ മൂലം കൃത്യസമയത്ത് ഓവുലേഷന്‍ ഉണ്ടാവാത്തതാണ് കാരണം.

2. വന്ധ്യത: പലപ്പോഴും കുട്ടികള്‍ ഉണ്ടാവാതെ വരുമ്പോള്‍ നടത്തുന്ന പരിശോധനകളിലാണ് വന്ധ്യതക്ക് കാരണമായി PCOS കണ്ടെത്തുക. കൃത്യമായി ഓവുലേഷന്‍ നടക്കാത്തതും, ഹോര്‍മോണ്‍ വ്യതിയാനവുമാണ് വന്ധ്യതക്കുള്ള കാരണങ്ങള്‍. അബോര്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്.

3. അമിത രോമവളര്‍ച്ച: മീശക്കു പുറമേ ചിലപ്പോള്‍ ആണുങ്ങളുടേതു പോലെയുള്ള രോമവളര്‍ച്ച മറ്റു ശരീരഭാഗങ്ങളിലും ഉണ്ടാവാം. തൊലിയിൽ എണ്ണമെഴുക്ക്, അമിതമായ മുഖക്കുരു തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. തലമുടി കൊഴിഞ്ഞ് കഷണ്ടി കയറുന്നതും ചിലരിൽ കാണുന്നുണ്ട്. ശബ്ദത്തിനും അതുപോലെ വ്യത്യാസം വരാം. പുരുഷ ഹോര്‍മോണ്‍ ആയ ആൻട്രോജനുകളുടെ അളവ് കൂടുന്നതാണ് ഇതിനു കാരണം.

4. അമിതവണ്ണവും അനുബന്ധ പ്രശ്നങ്ങളും: PCOS ഉള്ള സ്ത്രീകളില്‍ പകുതി പേരും അമിതവണ്ണവും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നുണ്ട്. ഇത്തരക്കാരില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറവായിരിക്കുമെന്നതിനാല്‍ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, മെറ്റബോളിക് സിൻഡ്രോം ഇവയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇന്‍സുലിനോട് ശരീരത്തിനുള്ള പ്രതിരോധത്തിന്റെ ലക്ഷണമാണ് ഇത്തരക്കാരുടെ കഴുത്തില്‍ കാണുന്ന അമിതമായ കറുപ്പ് നിറം. പ്രമേഹം, രക്താതിസമ്മര്‍ദ്ദം ഇവയൊക്കെ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂട്ടും.

PCOS എങ്ങനെയാണു കണ്ടെത്തുന്നത്?

മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവരെ കൃത്യമായി പരിശോധിച്ച് ശരീരഭാരം, BMI, രക്തസമ്മര്‍ദ്ദം, ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടോ എന്ന് നോക്കും. ഈ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാവുന്ന മറ്റു രോഗാവസ്ഥകള്‍ ഇല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. പ്രമേഹവും കൊളസ്ട്രോളും കണ്ടെത്താനുള്ള പരിശോധനകൾ,
സ്ത്രീ പുരുഷ ഹോര്‍മോണുകളുടെ അനുപാതം പരിശോധിക്കല്‍, തൈറോയിഡ് ഹോര്‍മോണിന്റെ അളവ് പരിശോധിക്കല്‍, ഓവറികളിലെ കുമിളകള്‍ പോലെയുള്ള വളര്‍ച്ചയും വലിപ്പവും നോക്കുന്നതിനും മറ്റു മുഴകള്‍ ഇല്ല എന്ന് ഉറപ്പാക്കുന്നതിനുള്ള സ്കാനിംഗ് തുടങ്ങിയവയിലൂടെയാണ്  രോഗം കൃത്യമായി നിര്‍ണയിക്കുന്നത്.

എന്താണ് ചികിത്സ?

PCOS ചികിൽസിച്ച് പൂര്‍ണ്ണമായും മാറ്റുക ഏറെക്കുറെ അപ്രായോഗികമാണ്. ജീവിത ശൈലി പരിഷ്കരിച്ചും മരുന്നുകളിലൂടെയും നിയന്ത്രിച്ച് വരുതിയിലാക്കുകയാണ് ചെയ്യാവുന്നത്.

1. ജീവിതചര്യ ക്രമീകരണം: ശരീരഭാരം കുറയ്ക്കുകയാണ് പ്രധാനം. അഞ്ച് ശതമാനം ഭാരം കുറഞ്ഞാൽതന്നെ നല്ല മാറ്റമുണ്ടാകും. മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അവ കൂടുതൽ ഫലപ്രദമാവുകയും ചെയ്യും. അന്നജവും പൂരിതകൊഴുപ്പുകളുമുള്ള ഭക്ഷണം കുറയ്ക്കണം. ഒപ്പം ചിട്ടയായ വ്യായാമവും ഉണ്ടാവണം. വ്യായാമം ഇന്‍സുലിന്റെ പ്രവര്‍ത്തനം കൂട്ടുകയും, പ്രമേഹം, രക്താതിസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിതവണ്ണം ഇവ നിയന്ത്രിക്കുകയും ചെയ്യും. മുതിര്‍ന്ന ഒരാള്‍ ദിവസവും അരമണിക്കൂറെങ്കിലും ശരീരം മുഴുവന്‍ അധ്വാനിക്കുന്ന തരത്തിലുള്ള എയ്റോബിക്ക് വ്യായാമങ്ങള്‍ (ഓട്ടം, നീന്തല്‍, സൈക്ലിംഗ്) ചെയ്തിരിക്കണം.

2. മരുന്നുകള്‍: ഈ രോഗംമൂലമുള്ള ഓരോ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പ്രത്യേകതരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുക. ആര്‍ത്തവ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കി ആര്‍ത്തവ ചക്രം ക്രമമാക്കും. ഓവുലേഷന്‍ ഇല്ലാത്തവരില്‍ അതിനുള്ള മരുന്നുകള്‍ നല്‍കും. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയ്ക്കും ചികിത്സ വേണ്ടിവരും. അമിത രോമവളര്‍ച്ച തടയാനും മരുന്നുകളുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ നിങ്ങള്‍ക്ക് അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാന്‍ സാധിക്കും.

PCOS ഉള്ള മിക്കവര്‍ക്കും ഡോക്ടർമാര്‍ നല്‍കുന്ന മരുന്നാണ് പ്രമേഹത്തിനും ഉപയോഗിക്കുന്ന Metformin.  PCOS ഉള്ളവര്‍ക്ക് അനാവശ്യമായി പ്രമേഹത്തിനുള്ള മരുന്ന് നല്‍കുന്നു എന്നും, അതല്ല PCOSന് ഈ മരുന്ന് നല്‍കിയതുകൊണ്ടാണ് പ്രമേഹം വന്നതെന്നുമൊക്കെ തട്ടിവിടുന്ന വ്യാജന്‍മാരും വാട്ട്സാപ്പന്മാരുമുണ്ട്. എന്നാല്‍ കൃത്യമായ പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് PCOS ഉള്ളവരില്‍ metformin ഉപയോഗിക്കുന്നത്. ഇന്‍സുലിന്‍ ഹോര്‍മോണ്‍ കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുകയാണ് metformin ചെയ്യുന്നത്.

3. സര്‍ജറി: മുകളില്‍ പറഞ്ഞ ചികിത്സകള്‍ ഫലിക്കാത്ത, കൃത്യമായ ഓവുലേഷന്‍ ഇല്ലാത്തവരിൽ സര്‍ജറി ചെയ്യാറുണ്ട്. താക്കോല്‍ദ്വാര മാര്‍ഗ്ഗം വഴി ഓവറികളില്‍ ചെറിയ സുഷിരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

PCOS കണ്ടെത്തിയ പെണ്‍കുട്ടികളെ വേഗം വിവാഹം കഴിപ്പിക്കുന്നതാണ് പരിഹാരമാര്‍ഗമെന്നു പറയുകയും അതിന് മാതാപിതാക്കളെ ഉപദേശിക്കുകയും ചെയ്യുന്ന ചിലരുണ്ട്. വിവാഹം PCOSയുടെ ചികിത്സയായി ഒരിടത്തും പറഞ്ഞിട്ടില്ല. ആര്‍ത്തവ പ്രശ്നങ്ങള്‍ വീട്ടുകാരോടും കൂട്ടുകാരോടും ഒക്കെ പറയാന്‍ മടിക്കുമ്പോഴാണ് രോഗനിര്‍ണയവും വൈകുന്നത്. ആര്‍ത്തവ പ്രശ്നങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തമാക്കും രീതിയിലുള്ള ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. കണ്ടുപിടിച്ചാല്‍ യഥാസമയം കൃത്യമായ ചികിത്സ എടുക്കുകയും വേണം.

 

കടപ്പാട്: ഇന്‍ഫോ ക്ലിനിക്ക്

The condition was named because of the finding of enlarged ovaries containing multiple small cysts (polycystic ovaries).

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V', 'contents' => 'a:3:{s:6:"_token";s:40:"IBG6v4RuAIozvXKUmD91KHrCrt5CJQAYtNVlDVyj";s:9:"_previous";a:1:{s:3:"url";s:63:"http://www.imalive.in/womens-health/215/how-can-we-control-pcod";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V', 'a:3:{s:6:"_token";s:40:"IBG6v4RuAIozvXKUmD91KHrCrt5CJQAYtNVlDVyj";s:9:"_previous";a:1:{s:3:"url";s:63:"http://www.imalive.in/womens-health/215/how-can-we-control-pcod";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V', 'a:3:{s:6:"_token";s:40:"IBG6v4RuAIozvXKUmD91KHrCrt5CJQAYtNVlDVyj";s:9:"_previous";a:1:{s:3:"url";s:63:"http://www.imalive.in/womens-health/215/how-can-we-control-pcod";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zAg0eYp1qHct5l4k27OnT47MlDGSSW3TFv6uNg8V', 'a:3:{s:6:"_token";s:40:"IBG6v4RuAIozvXKUmD91KHrCrt5CJQAYtNVlDVyj";s:9:"_previous";a:1:{s:3:"url";s:63:"http://www.imalive.in/womens-health/215/how-can-we-control-pcod";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21