×

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതെങ്ങനെ?

Posted By

IMAlive, Posted on July 26th, 2019

" How to reduce stress?"

ദിവസം മുഴുവൻ സന്തോഷത്തോടെയിരിക്കാൻ ആഗ്രഹമില്ലാത്തവരായി ആരുമില്ല. എന്നാൽ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും, ജോലി സമ്മർദ്ധങ്ങളുമെല്ലാം ചേർന്ന് മാനസിക പിരിമുറുക്കങ്ങളുടെ തടവറയിലാണ് പലരും ജീവിക്കുന്നത്. സാധാരണ ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളേക്കാൾ ഏറെ വിഷമസ്ഥിതിയിലേയ്ക്ക് നയിക്കുക ഗർഭകാലത്തെ മാനസിക പ്രശ്‌നങ്ങളാണ്.

ഗര്‍ഭകാലത്തു അപ്രതീക്ഷിതമായി കടന്നു വരുന്ന പല പ്രശ്നങ്ങളില്‍ നിന്നും ഒഴിവാകാന്‍ നമുക്കാവില്ലെങ്കിലും മാനസികപിരിമുറുക്കം അമിതമാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. താനനുഭവിക്കുന്ന പ്രശ്നങ്ങള്‍ തന്‍റെ കുഞ്ഞിനെ ദോഷകരമായി ബാധിക്കുമോ എന്നോര്‍ത്ത് അമിതമായി വിഷമിക്കുന്നവരും കുറവല്ല. മാനസിക പിരിമുറുക്കം ഉണ്ടാകാതിരിക്കുന്നതിനും ഉണ്ടായാല്‍ കുറയ്ക്കാനും താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.

യോഗ

യോഗ ചെയ്യുന്നത് പിരിമുറുക്കം കുറയ്ക്കാന്‍ സഹായകരമാകും എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഗര്‍ഭകാലത്തു യോഗ ചെയ്യാനാകുമോ എന്ന സംശയം മിക്കവര്‍ക്കുമുണ്ട്. യോഗ ചെയ്യുന്നതിലൂടെ പേശികളുടെ ആയാസം കുറയ്ക്കുവാനും പേശികളെ കൂടുതല്‍ വഴക്കമുള്ളതാക്കാനും സഹായകരമാകും. പിരിമുറുക്കം കുറയ്ക്കാന്‍ വളരെയേറെ സഹായകരമാകുന്ന ഒന്നാണ് പ്രാണായാമം. ഇത് ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍

കുറയ്ക്കുന്നതിനും സഹായകരമാകും.മൂക്കിന്‍റെ ഒരു ദ്വാരം അടച്ചുപിടിച്ചശേഷം മറ്റേ ദ്വാരത്തിലൂടെ ശ്വാസം അകത്തേക്ക് വലിച്ചെടുക്കുകയും ആ ദ്വാരം അടച്ചശേഷം മറ്റേ ദ്വാരത്തിലൂടെ ശ്വാസം സാവകാശം പുറത്തുവിടുകയും ചെയ്യുന്ന ലളിതമായ പ്രക്രിയയാണ് പ്രാണായാമം.ഇത് ശരിയായി ചെയ്യാന്‍ പരിശീലിച്ച ശേഷം ദിവസവും ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വളരെ നല്ലതാണ്.

ധ്യാനം അഥവാ മെഡിറ്റേഷന്‍

യോഗയുടെ ഭാഗമായ ധ്യാനവും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വളരെയേറെ സഹായകരമാകും. മനസ്സിനെ ശാന്തമാക്കാന്‍ ഇത് ഉപകരിക്കും. സാധാരണ പോലെ ശ്വസിച്ചു കൊണ്ട് ഇഷ്ടമുള്ള ഒരു വാക്കോ പദങ്ങളോ മന്ത്രം പോലെ ഉരുവിടുക. ഈ സമയം മറ്റൊന്നിലേക്കും ശ്രദ്ധ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. അലട്ടുന്ന ചിന്തകള്‍ കയറി വരാതെ ശ്രദ്ധയെ മന്ത്രജപത്തില്‍ മാത്രം കേന്ദ്രീകരിക്കുകയും ഇങ്ങനെ ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ധം കുറയുകയും ഹൃദയമിടിപ്പ് സാവധാനമാകുകയും ചെയ്യും. മനസിനെ വളരെ ശാന്തമായ ഒരവസ്ഥയിലേക്ക് എത്തിക്കുന്നതിന് ധ്യാനം സഹായകരമാകും.

ലഘുവ്യായാമം

ഗര്‍ഭകാലത്ത് നടക്കുന്നതുപോലുള്ള ലഘുവ്യായാമങ്ങള്‍ പതിവായി ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായകരമാകും.

സംഗീതം, വായന

ഇഷ്ടമുള്ള ഹോബികളിലേക്കു ശ്രദ്ധ തിരിക്കുക. സംഗീതം, ആസ്വദിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായകരമാകും.മനസിനെ ശാന്തമാക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ വായിക്കുന്നതും നല്ലതാണ്

മൈന്‍റ് ഫുള്‍നെസ്

മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ യോഗ പോലെ തന്നെ പരിശീലിപ്പിക്കാവുന്ന മറ്റൊരു മാര്‍ഗമാണ് മൈന്‍റ് ഫുള്‍നെസ് തെറാപ്പി. ഇതിലൂടെ പിരിമുറുക്കം ഉണ്ടാക്കിയ സാഹചര്യങ്ങളെ വിശകലനം ചെയ്ത് മനസ്സിനെ അതിനെ നേരിടാന്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്. നല്ല ഒരു പരിശീലകന്‍റെ സഹായത്തോടെ ഏതെങ്കിലും ഒരു മാര്‍ഗം പരിശീലിച്ചു പ്രാക്ടീസ് ചെയ്യുന്നത് നന്നായിരിക്കും

തുറന്നു സംസാരിക്കുക

മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ചു ഏറ്റവും കൂടുതല്‍ താങ്കളെ മനസിലാക്കുന്ന വ്യക്തികളുമായി തുറന്നു സംസാരിക്കുന്നതു അത് കുറയ്ക്കാന്‍ സഹായകരമാകും. ഭര്‍ത്താവുമായോ മറ്റു കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുക.

ആവശ്യത്തിന് വിശ്രമമെടുക്കുക

അമ്മയാകാന്‍ പോകുന്നവര്‍ക്ക് അമിത ജോലി ഭാരം നന്നല്ല. ആവശ്യത്തിന് വിശ്രമമെടുക്കാന്‍ ശ്രദ്ധിക്കുക. ജോലിക്കു പോകുന്ന അമ്മമാര്‍ അമിതമായി ആയാസമെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ഇടയ്ക്ക് അല്‍പ്പം വിശ്രമമെടുക്കുന്നതു നന്നായിരിക്കും.

കൗണ്‍സിലറുടെ സഹായം തേടുക

മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെ തിരിച്ചറിയുക. സ്വയം നിയന്ത്രണവിധേയമാക്കാന്‍ പറ്റുന്നില്ലെങ്കില്‍തീര്‍ച്ചയായും ഒരു കൗണ്‍സിലറുടെ സേവനം തേടുന്നത്

പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ഉത്തമമായ പരിഹാരമാര്‍ഗങ്ങള്‍ സ്വയം കണ്ടെത്തുന്നതിനും അത് നടപ്പാക്കുന്നതിന് സഹായകരമാകും.

ചുരുക്കത്തില്‍ ഒറ്റയ്ക്കിരുന്ന് ചിന്തിച്ച് പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതിനു പകരം എത്രയും വേഗം അതുണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലൂടെ സ്വന്തം ആരോഗ്യം മാത്രമല്ല ഉള്ളില്‍ വളരുന്ന കുഞ്ഞിന്‍റെ ആരോഗ്യം കൂടിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മനസ്സിലാക്കണം. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ നമുക്കായില്ലെങ്കിലും പ്രശ്നത്തിനെ എങ്ങനെ നേരിടാമെന്നതി നുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി കിട്ടാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്താനും അത് നിയന്ത്രണ വിധേയമാക്കാനും എല്ലാ അമ്മമാരും ശ്രദ്ധിക്കണം.

 ഡോക്ടർ എം കെ സി നായർ 

How to Reduce Stress. Stress is the feeling of being under too much mental or emotional pressure

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi', 'contents' => 'a:3:{s:6:"_token";s:40:"yuLK4lS5hHDx47TgahQiwNq0F4g2EZdXBaKifWpx";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/womens-health/266/how-to-reduce-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi', 'a:3:{s:6:"_token";s:40:"yuLK4lS5hHDx47TgahQiwNq0F4g2EZdXBaKifWpx";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/womens-health/266/how-to-reduce-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi', 'a:3:{s:6:"_token";s:40:"yuLK4lS5hHDx47TgahQiwNq0F4g2EZdXBaKifWpx";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/womens-health/266/how-to-reduce-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kwwepY0etphci1Ntgl34jm0SQ6YcbvGv4tmq8GLi', 'a:3:{s:6:"_token";s:40:"yuLK4lS5hHDx47TgahQiwNq0F4g2EZdXBaKifWpx";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/womens-health/266/how-to-reduce-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21