×

ഗർഭകാല മാനസിക പിരിമുറുക്കത്തിന്‍റെ പാര്‍ശ്വഫലങ്ങള്‍

Posted By

IMAlive, Posted on July 26th, 2019

what are the Side effects of pregnancy stress

ഗർഭകാലത്തെ മാനസികപിരിമുറുക്കം കടുത്ത ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് വഴിവെക്കുന്നു. പ്രസവമുറിയിലെ മാനസികപിരിമുറുക്കം കുറയ്ക്കാനും ഗർഭിണികളിലെ ആശങ്കകൾ ഇല്ലാതാക്കാനും ' പ്രസവമുറിയിൽ കൂട്ട് ' പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കിവരുന്നു. അരക്ഷിതസമയത്ത് വേണ്ടപ്പെട്ട ഒരാൾ കൂടെ നിൽക്കുന്നത് മന:സാന്നിധ്യം കൂട്ടുമെന്ന കണ്ടെത്തലാണ് ഇതിന് പുറകിൽ. അതായത് മാനസികപിരിമുറുക്കം ഗർഭകാലത്ത് ഒട്ടും ആശ്വാസകരമല്ലെന്നർത്ഥം. 

ഗർഭകാലത്തെ മാനസികപിരിമുറുക്കത്തിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. മാസം തികയാതെയുള്ള പ്രസവം

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പത്തില്‍ ഒരു കുഞ്ഞ് മാസം തികയാതെയാണ് ജനിക്കുന്നതെന്നാണ്. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാമെങ്കിലും

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന അമ്മമാരില്‍ ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായി മാനസികസംഘര്‍ഷം മൂലം ശരീരത്തില്‍ഉൽപാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിക്കോട്രോപ്പീന്‍ റിലീസിംഗ് ഹോര്‍മോണുകള്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതിന് കാരണമാകുകയും നേരത്തെ പ്രസവം സംഭവിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

2. ഗര്‍ഭമലസല്‍

ഗര്‍ഭത്തിന്‍റെ ആദ്യകാലഘട്ടത്തില്‍ അമിത മാനസിക പിരിമുറുക്കമുണ്ടായാല്‍ ഗര്‍ഭമലസുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കും. ഇതുമൂലം ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളും മറ്റ് രാസപദാര്‍ത്ഥങ്ങളും ഗര്‍ഭപാത്രത്തില്‍ ശ്ലേഷ്മപാളികള്‍  ഉണ്ടാകുന്നതിന് തടസ്സമാകുകയും, മറുപിള്ളയുടെ ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത് മൂലമാണ് ഇങ്ങനെ

സംഭവിക്കുന്നത്. അമിതമാനസിക പിരിമുറുക്കം മൂലമുണ്ടാകുന്ന ഹോര്‍മോണുകള്‍ പ്രോജസ്റ്ററോണിന്‍റെ ഉല്‍പാദനത്തിനെ തടസ്സപ്പെടുത്താനുള്ള സാധ്യതയും കൂടുതലാണ്.

3. ഭാരക്കുറവുള്ള കുഞ്ഞു ജനിക്കുക

അമിതമായ പിരിമുറുക്കം മൂലം ശരിയായി ആഹാരം കഴിക്കാത്തതും ആവശ്യത്തിന് ഉറങ്ങാത്തതും ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ മോശമായി ബാധിക്കുകയും ഭാരക്കുറവുള്ള കുഞ്ഞുജനിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

4. അണുബാധകള്‍

മാനസിക പിരിമുറുക്കം മൂലം അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും.തല്‍ഫലമായി വൈറസ്, ബാക്ടീരിയ തുടങ്ങിയവ മൂലമുണ്ടാകുന്ന അണുബാധകളെ ചെറുത്തു നിര്‍ത്താനുള്ള കഴിവ് കുറയുന്നതു മൂലം പലതരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ഇത്തരം അസുഖങ്ങള്‍ വന്നാല്‍ നല്‍കുന്ന പല മരുന്നുകളും കുഞ്ഞിന് പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളവയായതിനാല്‍ അമ്മയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.ഇതിനാല്‍ അണുബാധ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തെമോശമായി ബാധിക്കുകയും ചെയ്യും

5. കുഞ്ഞിന്‍റെ ജനനശേഷമുള്ള ബുദ്ധിവികാസത്തിലെ പ്രശ്നങ്ങള്‍

ഗര്‍ഭകാലത്തു അമിതമായി മാനസിക പിരിമുറുക്കം അനുഭവിച്ച അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസ പ്രശ്നങ്ങളും നാഡീസംബന്ധമായ പ്രശ്നങ്ങളായ പഠനവൈകല്യം,അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍,ഓട്ടിസം തുടങ്ങിയ പ്രശ്നങ്ങളും കൂടാതെ അമിത ശരീരഭാരം,ഭാവിയില്‍ പ്രമേഹം, ഹൃദ്രോഗം എന്നിവയുണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡോക്ടർ  എം കെ സി നായർ 

Feeling stressed is common during pregnancy. But too much stress can make you uncomfortable. Stress can make you have trouble sleeping, have headaches, lose your appetite or overeat.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U', 'contents' => 'a:3:{s:6:"_token";s:40:"tyEdHjVLhpX3Hz2Hw6DbMMyn6ldIG4WxW9GITuHp";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/womens-health/267/what-are-the-side-effects-of-pregnancy-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U', 'a:3:{s:6:"_token";s:40:"tyEdHjVLhpX3Hz2Hw6DbMMyn6ldIG4WxW9GITuHp";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/womens-health/267/what-are-the-side-effects-of-pregnancy-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U', 'a:3:{s:6:"_token";s:40:"tyEdHjVLhpX3Hz2Hw6DbMMyn6ldIG4WxW9GITuHp";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/womens-health/267/what-are-the-side-effects-of-pregnancy-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RPr52njHQZPKxc61DxJwUdQbV3LR1bSkGRIk337U', 'a:3:{s:6:"_token";s:40:"tyEdHjVLhpX3Hz2Hw6DbMMyn6ldIG4WxW9GITuHp";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/womens-health/267/what-are-the-side-effects-of-pregnancy-stress";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21