×

കൗമാരം: നമ്മുടെ പെണ്‍മക്കള്‍ അറിഞ്ഞിരിക്കേണ്ടത്

Posted By

IMAlive, Posted on July 26th, 2019

What our daughters need to know

 ലേഖിക :ഡോ. ആര്‍. അനുപമ 

കൗമാരം ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സുന്ദരമായ കാലഘട്ടമാണ്. അവളിലെ കുട്ടിത്തം വിട്ട് മാറി, യൗവനത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള ശാരീരികവും മാനസികവുമായ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്നത് ഈ സമയത്താണ്. ഇതോടൊപ്പം അവളിലെ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയും പൂര്‍ണ്ണമാകുന്നു. 

കൗമാരം(Teenage) തുടങ്ങുന്നതെങ്ങനെ? 

പെണ്‍കുട്ടികളില്‍ 10-11 വയസ്സാവുമ്പോള്‍ ശാരീരിക വ്യത്യാസങ്ങള്‍ വന്ന് തുടങ്ങും. ഏകദേശം 15-17 വയസ്സാവുമ്പോള്‍ അതു പൂര്‍ത്തിയാകുകയും ചെയ്യും. പെണ്‍കുട്ടികള്‍ക്ക് കൗമാരത്തിന്‍റെ ശാരീരിക വളര്‍ച്ച തുടങ്ങി 2-3 വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ആര്‍ത്തവം(Menstruation) തുടങ്ങും. ഇതിന് തൊട്ട് മുന്‍പ് പെണ്‍കുട്ടിയുടെ ശരീരത്തില്‍പലതരത്തിലുള്ള ശാരീരിക വളര്‍ച്ച വ്യതിയാനങ്ങള്‍ സംഭവിക്കും. ഇവയെ പൊതുവില്‍ പറയുന്നത് 'secondary sexual characters' എന്നാണ്. പെണ്‍കുട്ടി ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്ക് വളരുന്ന ഈ കാലഘട്ടത്തില്‍ പലതരത്തിലുള്ള മാനസിക വ്യത്യാസങ്ങള്‍ സംഭവിക്കുന്നു. ശാരീരിക വ്യത്യാസങ്ങള്‍ തുടങ്ങി നാല് വര്‍ഷത്തിന് ശേഷമായിരിക്കും, പലപ്പോഴും ആര്‍ത്തവം തുടങ്ങുന്നത്. 

ശാരീരിക മാറ്റങ്ങളെന്തെല്ലാം?

സ്ത്രീത്വത്തിന്‍റെ ഹോര്‍മോണായ ഈസ്ട്രജന്‍റെ(EStrogen)  പ്രവര്‍ത്തനം മൂലമാണ് കൗമാരത്തിന്‍റെ തുടക്കം. കൗമാരത്തിന്‍റെ തൊട്ടു മുമ്പെ അഡ്രിനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തുടങ്ങി അതില്‍ നിന്നുള്ള ഹോര്‍മോണുകളുടെ ഫലമായി പെണ്‍കുട്ടിക്ക് കക്ഷത്തിലും, യോനിയിലും, അടിവയറിന്‍റെ നടുക്കും രോമവളര്‍ച്ച തുടങ്ങും. പെണ്‍കുട്ടികളില്‍ ആദ്യം ഉണ്ടാകുന്ന ശാരീരിക വളര്‍ച്ച സ്തനവളര്‍ച്ചയാണ് . ഇതിന് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് രോമവളര്‍ച്ചയുണ്ടാകുന്നത് . അടുത്തതായി യോനിക്കുള്ളിലെ കോശങ്ങളുടെ വളര്‍ച്ചയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കാരണം വെള്ള നിറത്തിലുള്ള ദ്രാവകം ഇടയ്ക്ക് പുറത്ത് വരാന്‍ സാധ്യതയുണ്ട്.തുടര്‍ന്ന് കൈകാലുകള്‍,തുട, നിതംബം, സ്തനം,കൈകള്‍ എന്നിവിടങ്ങളിലെ കൊഴുപ്പ് അടിഞ്ഞ് ശരീരത്തിന് കുറച്ചുകുടി ഭംഗിവെക്കും. ഇതേസമയം തലച്ചോറില്‍ നിന്നുള്ള ഹോര്‍മോണുകള്‍, അണ്ഡാശയത്തെ ഉത്തേജിപ്പിച്ച് ഈസ്ട്രജന്‍ ഹോര്‍മോണ്‍(Estrogen Hormone) പുറപ്പെടുവിക്കും.ഈ ഹോര്‍മോണ്‍ ഗര്‍ഭാശയത്തിന്‍റെ വളര്‍ച്ചയ്ക്കും രക്തയോട്ടം കൂടുന്നതിനും സഹായിക്കും.പിന്നീട് ഹോര്‍മോണില്‍ വരുന്ന വ്യത്യാസങ്ങല്‍ കാരണം ഗര്‍ഭാശയത്തിനുള്ളിലെ രക്തയോട്ടം കുറഞ്ഞ്, ഗര്‍ഭാശയ ഭിത്തി ദ്രവിച്ച് പുറത്തേക്ക് വരുന്നതാണ് രക്തത്തിന്‍റെ രൂപത്തില്‍ ആര്‍ത്തവമായി വരുന്നത്. സാധാരണയായി 11-12 വയസ്സിനിടയ്ക്കാണ് കൂടുതല്‍ പെണ്‍കുട്ടികളും ഋതുമതികളാകുന്നത്.

സവിശേഷതകള്‍ എന്തെല്ലാം?

പെണ്‍കുട്ടിക്ക് ശാരീരിക വളര്‍ച്ച, ഉയരം വെക്കുന്നതും, ജനനേന്ദ്രിയത്തിന് പൂര്‍ണ്ണ വളര്‍ച്ച നടക്കുന്നതും ഈ കാലയളവിലാണ്. ആര്‍ത്തവം തുടങ്ങി കുറച്ച് മാസങ്ങള്‍ കഴിയുമ്പോള്‍ അവള്‍ക്ക് അണ്ഡ വളര്‍ച്ചയും, അണ്ഡ വിസര്‍ജന‌വും എല്ലാം നടക്കും.ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി ലൈംഗികന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭിണിയാവാന്‍ സാധ്യത കൂടുന്നു.

പ്രശ്നങ്ങള്‍ എന്തെല്ലാമാണ് ?

പെണ്‍കുട്ടികളില്‍ സ്തന വളര്‍ച്ച, രോമവളര്‍ച്ച എന്നിവ 6 വയസ്സിന് മുന്‍പേ തുടങ്ങിയാല്‍ അതിനെ Precocious puberty എന്ന് വിശേഷിപ്പിക്കും. മറിച്ച് സ്തനവളര്‍ച്ച 13 വയസ്സായിട്ടും ഇല്ലെങ്കില്‍delayed puberty എന്ന അവസ്ഥയാണ്. അതു പോലെ പെണ്‍കുട്ടികള്‍ക്ക് 13 വയസ്സായിട്ടും സ്തനവളര്‍ച്ച, രോമവളര്‍ച്ച ഇവ ഇല്ലാതിരിക്കുകയാണെങ്കിലും 16 വയസ്സായിട്ടും

ആര്‍ത്തവം തുടങ്ങിയിട്ടില്ലെങ്കിലും തീര്‍ച്ചയായും വിദഗ്ദ്ധ പരിശോധന അനിവാര്യമാണ്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ഗര്‍ഭാശയ വൈകല്യങ്ങള്‍, ജനിതക വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ ഇവ കണ്ടുപിടിക്കാന്‍ കഴിയും. മറ്റൊരു സുപ്രധാന വസ്തുത പെണ്‍കുട്ടികള്‍ ഈ കാലഘട്ടം മുതല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇടയായാല്‍ ഗര്‍ഭിണിയാകാനും സാധ്യതയുണ്ട് എന്നതാണ്. അതിനാല്‍ നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ തിരിച്ചറിയേണ്ട ഒരു കാലം കൂടിയാണ് കൗമാരം(Teenage). ചുരുക്കത്തില്‍, മാനസികവും ശാരീരികവും സാമൂഹികവുമായ ഒരു വന്‍മാറ്റത്തിന്‍റെ കാലഘട്ടമാണ് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം കൗമാരം.

things your daughter should know.Teach your daughters what they need to know while they're still young

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz', 'contents' => 'a:3:{s:6:"_token";s:40:"6UhbuCtuZlKpkBv1NuWT2cmQxv6x6nRfU3HfWaqZ";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/womens-health/310/what-our-daughters-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz', 'a:3:{s:6:"_token";s:40:"6UhbuCtuZlKpkBv1NuWT2cmQxv6x6nRfU3HfWaqZ";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/womens-health/310/what-our-daughters-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz', 'a:3:{s:6:"_token";s:40:"6UhbuCtuZlKpkBv1NuWT2cmQxv6x6nRfU3HfWaqZ";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/womens-health/310/what-our-daughters-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('cWrLBOuZ3dXrZoP4sFjD75wXOFsjRYtc09BckzOz', 'a:3:{s:6:"_token";s:40:"6UhbuCtuZlKpkBv1NuWT2cmQxv6x6nRfU3HfWaqZ";s:9:"_previous";a:1:{s:3:"url";s:71:"http://www.imalive.in/womens-health/310/what-our-daughters-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21