×

ഗർഭകാലഘട്ടത്തിൽ അമ്മയ്ക്ക് ആവശ്യമുള്ള പോഷകങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Pregnancy Diet and Nutrition for Healthy Baby by Dr kmc Nair

ലേഖകൻ:ഡോ. എം. കെ. സി. നായര്‍ 

ഗർഭകാലഘട്ടത്തിൽ അമ്മ രണ്ടു പേർക്കുള്ള ആഹാരം കഴിക്കണമെന്ന് സാധാരണ പറയാറുണ്ടെങ്കിലും അമിതമായി ഭക്ഷണം കഴിക്കണമെന്നല്ല അതിനർത്ഥം. ശരിയായ പോഷകങ്ങൾ അടങ്ങിയ ആഹാരം മതിയായ അളവിൽ കഴിക്കുകയാണ് വേണ്ടത്.

വിറ്റാമിനുകൾ

ഗർഭകാലഘട്ട ത്തിൽ അമ്മയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം. വിറ്റാമിൻ എ(Vitamin  A), സി(Vitamin  C),ഡിസി(Vitamin  C), തയാമിൻ(Thiamine), റൈബോഫ്‌ളാവിൻ(Riboflavin)തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രമിക്കണം. ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ ശരിയായ വളർച്ച ഉറപ്പാക്കാൻ അമ്മ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കണം, പ്രത്യേകി ച്ചും അവസാന മാസങ്ങളിൽ. പാലിലും പാലുൽപ്പന്നങ്ങളിലും മുട്ട, കാരറ്റ്, ഇലക്കറികൾ, പപ്പായ തുടങ്ങിയവയിലൊക്കെ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്.  തയാമിൻ (വിറ്റാമിൻ ബി1), റിബോ ഫ്‌ളാവിൻ (വിറ്റാമിന്‍3 ബി 12) എന്നിവ ഊർജ്ജം ശരീരകോശങ്ങളിൽ എത്തിച്ചേരുന്നതിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ വിറ്റാമിനുകൾ തങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഗർഭിണികൾ ഉറപ്പാക്കണം. മാംസം, ഇലക്കറികൾ, പാൽ, ധാന്യങ്ങളിലെ തവിട് എന്നിവയിൽ ഈ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഗർഭകാലഘട്ട ത്തില്‍, പ്രത്യേകിച്ച് ആദ്യത്തെ ആഴ്ചകളിൽ ഫോളിക് ആസിഡ് അടങ്ങിയ ആഹാരസാധനങ്ങൾ അമ്മ കഴിക്കണം. കാരണം വിളർച്ച തടയുന്നതിനും കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഈ വിറ്റാമിൻ അടങ്ങിയ ഗുളികകൾ വിവാഹം മുതൽ തന്നെ ഡോക്ടർമാർ നിർദേശിക്കുന്നത്.

അതുപോലെതന്നെ ഗർഭാവസ്ഥയിൽ അമ്മയ്ക്ക് സാധാരണ ആവശ്യമുള്ളതിലും 10 മില്ലിഗ്രാം വിറ്റാമിൻ- സി കൂടുതലായി വേണം. ഇരുമ്പുസത്തിന്റെ ആഗിരണം ഉറപ്പാക്കുന്നതിനും വിറ്റാമിൻ- സി ആവശ്യമാണ്. പഴവർഗങ്ങളിൽ ധാരാളമായി വിറ്റാമിൻ- സി അടങ്ങിയിട്ടുണ്ട്. ഗർഭകാലഘട്ടത്തിൽ കൂടുതലായി ആവശ്യമുള്ള മറ്റൊരു വിറ്റാമിനാണ് ഡി. കുഞ്ഞിന്റെ എല്ലുകളുടെ വികസനത്തിന് ആവശ്യമായ കാത്സ്യം ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് വിറ്റാമിൻ- ഡി അനിവാര്യമാണ്. സൂര്യപ്രകാശത്തിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ഈ വിറ്റാമിന്റെ മറ്റ് സ്രോതസ്സുകൾ മുട്ട, മാംസം, നെയ്യുള്ള മത്സ്യം എന്നിവയാണ്.

മിനറൽസ്

ഗർഭാവസ്ഥയിൽ അമ്മ ചില ധാതുക്കൾ കൂടുതലായി കഴിക്കണം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാത്സ്യം. എല്ലുകളുടെ വികസനത്തിനും ഉറ പ്പിനുംഇത് ഒഴിവാക്കാനാവാത്തതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പ്രത്യേകിച്ചും അവസാന മാസങ്ങളിൽ കാത്സ്യം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കൂടുതലായി കഴിക്കണം. പാലും, പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്തവരിലും സൂര്യപ്രകാശം തീരെ കൊള്ളാത്തവരിലും കാത്സ്യം കുറവായിരിക്കാനുള്ള സാധ്യത കൂടുതലാണ്. 

പാലിലും ചെറുമത്സ്യങ്ങളിലും അണ്ടിപ്പരിപ്പിലും, സോയാബീനിലുമൊക്കെ(Soybean) കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഗർഭസ്ഥശിശുവിന് ആവശ്യമായ ചുവന്ന രക്താണുക്കൾ ലഭ്യമാകുന്നതിന് അത്യാവശ്യം വേണ്ട ഒരു മിനറലാണ് അയൺ അഥവാ ഇരുമ്പുസത്ത്. ഇരുമ്പിന്റെ കുറവ് ഗർഭിണികൾക്ക് വിളർച്ച ഉണ്ടാകാനും ഗർഭസ്ഥശിശുവിന് ഭാരക്കുറവുണ്ടാകാനും മാസം തികയാതെ കുഞ്ഞ് ജനിക്കുന്നതിനും കാരണമായേക്കും. ഡോക്ടർമാർ ഇരുമ്പുസത്തടങ്ങിയ ആഹാരസാധനങ്ങൾ കഴിക്കണമെന്ന് നിർദ്ദേശിക്കുന്നതിനോടൊപ്പം അയൺ ഗുളികകൾ കൂടി കഴിക്കണമെന്ന് പറയുന്നത് ഇത്തരം പ്രശ്‌നങ്ങൾ തടയാനാണ്. അതുകൊണ്ടുതന്നെ ഗർഭകാലഘട്ട ത്തിൽ അയൺ ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കാനാവില്ല. ഗർഭകാലത്ത് അമ്മമാർ അപകടകരമായ ചില സാധനങ്ങൾ ഒഴിവാക്കുകയും വേണം. ഗർഭിണികൾ യാതൊരു കാരണവശാലും മദ്യം, പുകയില തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. കഫീൻ കൂടുതലായി അടങ്ങിയിരിക്കുന്ന കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് നന്നല്ല.അമിതമായി കഫീൻ ഉള്ളിൽ ചെന്നാൽ ഭാരക്കുറവുള്ള കുഞ്ഞു ജനിക്കുന്നതിനും ഗർഭഛിദ്രത്തിനും വരെ കാരണമാകും

What nutrients should a pregnant woman eat?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh', 'contents' => 'a:3:{s:6:"_token";s:40:"aNp7GuT5qm30g0uelKjlgLcardT9iBMN5hy4Ylwl";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/womens-health/371/pregnancy-diet-and-nutrition-for-healthy-baby-by-dr-kmc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh', 'a:3:{s:6:"_token";s:40:"aNp7GuT5qm30g0uelKjlgLcardT9iBMN5hy4Ylwl";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/womens-health/371/pregnancy-diet-and-nutrition-for-healthy-baby-by-dr-kmc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh', 'a:3:{s:6:"_token";s:40:"aNp7GuT5qm30g0uelKjlgLcardT9iBMN5hy4Ylwl";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/womens-health/371/pregnancy-diet-and-nutrition-for-healthy-baby-by-dr-kmc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jvTg0dVWl599X2Vp6HV2r5eH3PLMMoBPN3JT6hqh', 'a:3:{s:6:"_token";s:40:"aNp7GuT5qm30g0uelKjlgLcardT9iBMN5hy4Ylwl";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/womens-health/371/pregnancy-diet-and-nutrition-for-healthy-baby-by-dr-kmc-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21