×

ജീവിതശൈലിയും സ്ത്രീ പുരുഷ വന്ധ്യതയും

Posted By

IMAlive, Posted on February 10th, 2020

Lifestyle causes of male and female infertility by Dr. Anupama R

ലേഖിക  :ഡോ. ആർ. അനുപമ ഡയറക്ടർ & ചീഫ് കൺസൾട്ടന്റ് 

പ്രാൺ ഫെർട്ടിലിറ്റി & വെൽ വുമൺ സെന്റർ കുമാരപുരം,

തിരുവനന്തപുരം

ഏകദേശം 30 മുതൽ 40 വരെ ശതമാനം വന്ധ്യതയുടെയും കാരണം സ്ത്രീകളിലെ പ്രശ്നമാണ്. ഇതിൽ തന്നെ 50 ശതമാനത്തിലേറെ പേരിലും ആർത്തവ ക്രമക്കേടുകളും അണ്ഡവിസർജ്ജനം ഇല്ലാത്തതുമാണ് വന്ധ്യതയ്ക്കു കാരണമാകുന്നത്. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്(polycystic ovarian disease) എന്ന രോഗത്തിൽ പ്രധാനമായും ഉണ്ടാകുന്ന പ്രശ്നം അണ്ഡവിസർജനം ഇല്ലായ്മയാണ്. വന്ധ്യതയുടെ പ്രധാന കാരണമാണ് ഈ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്(polycystic ovarian disease). പോളിസിസ്റ്റിക് ഓവറി ഡിസീസ്(polycystic ovarian disease) രോഗമുള്ള സ്ത്രീകളിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇന്ന് നമ്മുടെ ചെറുപ്പക്കാരിൽ ഏറ്റവും കൂടുതൽ കാണുന്ന മറ്റൊരു പ്രശ്നമാണ് അമിത വണ്ണം. ഒരു ശരാശരി ഇന്ത്യൻ സ്ത്രീക്ക് ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) 25 ല്‍ താഴെയായിരിക്കണം. അതിൽ കൂടുതൽ ആണെങ്കിൽ അവർ അമിതവണ്ണമുള്ള സ്ത്രീയാണെന്നാണ് രേഖപ്പെടുത്തുന്നത്. അമിതവണ്ണംപോലെതന്നെ ശരീരത്തിലെ തൂക്കം കുറയുന്നതും ഈസ്ട്രജൻ ഹോർമോണുകളുടെ (estrogen hormone)പ്രവർത്തനം വര്‍ധിക്കാനും അണ്ഡവളർച്ചയും അണ്ഡവിസർജനവും ഇല്ലാതാകാനും കാരണമാകും. ഇത് വന്ധ്യതയ്ക്ക് ഇടയാക്കുന്നു. വിവാഹപൂർവ ലൈംഗിക ബന്ധങ്ങളും വിവാഹേതര ലൈംഗിക ബന്ധങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മൂടെ സ്ത്രീകളിൽ പലതരത്തിലുള്ള അണുബാധകൾ ഉണ്ടാകാനും സാധ്യതയുണ്ട്. അരക്കെട്ടിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അണുബാധകൾ ആണ് പ്രധാനമായിട്ടും അണ്ഡവാഹിനിക്കുഴലിലെ  തടസ്സത്തിനും വന്ധ്യതയ്ക്കും ഇടയാക്കുന്ന മറ്റൊരു പ്രധാനപ്രശ്നം.

അമിതമായി ചോക്ലേറ്റ് പോലെയുള്ള പദാർത്ഥങ്ങളുടെ ഉപയോഗവും കാപ്പി അധികമായി കുടിക്കുന്നതും സ്ത്രീകളിൽ അണ്ഡവിസർജനം ഇല്ലാതാക്കുമെന്നും കോർപ്പസ് ലുട്ടിയം(corpus luteum) എന്ന  അവയവത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 

ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം സ്ത്രീകളിൽ വളരെ നേരത്തേ തന്നെ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലായി കാണുന്നുണ്ട്.

പുരുഷൻമാരിലെ വന്ധ്യത

പുരുഷൻമാരിലും അമിതമായുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, അമിതമായ മദ്യപാനം, പുകവലി, കഞ്ചാവുപോലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ ശുക്ലത്തിലെ ബീജങ്ങളുടെ എണ്ണം കുറയ്ക്കാനും അവയുടെ ചലനശക്തിയേയും, ഘടനയേയും ബാധിക്കാനും ഇടയാക്കും.

അമിതമായ ചൂടേൽക്കുന്നതും പുരുഷൻമാരിൽ വൃഷണത്തിൽ പ്രശ്നത്തിനും ശുക്ലത്തിലെ കൗണ്ട് കുറയ്ക്കുന്നതിനും ഇടയാക്കുന്നു. പുരുഷൻമാർ ദീർഘദൂരം വണ്ടി ഓടിക്കുന്നത്, പ്രത്യേകിച്ച് ഇരുചക്രവാഹനത്തിൽ ദീർഘദൂരമുള്ള യാത്ര, കൗണ്ട് കുറയ്ക്കുന്നതിന് കാരണമാകുന്നു. 

അമിതമായി മൊബൈൽഫോൺ ഉപയോഗം പലതരത്തിലുള്ള റേഡിയോ ആക്ടീവ് കിരണങ്ങൾ ഏൽക്കാനും അത് വൃഷണത്തേയും ശുക്ലത്തേയും ദോഷകരമായി ബാധിക്കുന്നതിനും ഇടയാക്കുമെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അമിതമായ മാനസിക സമ്മർദ്ദങ്ങൾ  തലച്ചോറുകളിലെ ഹോർമോണുകളിൽ വ്യതിയാനങ്ങൾ ഉണ്ടാക്കി പുരുഷവന്ധ്യതക്ക് ഇടയാക്കുന്നു. കൂടാതെ പുരുഷൻമാർ അമിതവ്യായാമം ചെയ്യുന്നതും മസിലുകള്‍ വർദ്ധിപ്പിക്കുന്നതിനായി അനബോളിക് സ്റ്റിറോയ്ഡ് (anabolic steroids)ഇനത്തിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതും വന്ധ്യതക്ക് കാരണമാകുന്നു. 

ജീവിതശൈലിയിൽ വരുത്താവുന്ന മാറ്റങ്ങൾ 

കഴിവതും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അമിതമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതും പാക്കറ്റുകളിൽ ലഭ്യമായ ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതും ഒരുപാട് നാൾ കേടാവാതിരിക്കാനായി രാസപദാർത്ഥങ്ങൾ ഉപയോഗിച്ചു സുക്ഷിക്കുന്ന ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നതും ഒഴിവാക്കുന്നത് വന്ധ്യത ഒഴിവാക്കാൻ സഹായകമാവും. വിറ്റാമിൻ സി(Vitamine C), ഫോളിക് ആസിഡ്(folic acid), പ്രോട്ടീൻ (Protine)ഇവയൊക്കെ അടങ്ങിയ ആഹാരപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നത് നല്ലതാണ്.

കൃത്യമായ ഒരു വ്യായാമരീതി പുരുഷൻമാരും സ്ത്രീകളും അവലംബിക്കുന്നത് നന്നായിരിക്കും. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും 20 മിനിട്ടു മുതൽ ഒരു മണിക്കൂർവരെ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. ഇത് അമിതവണ്ണം ഇല്ലാതിരിക്കാനും ശരീരതൂക്കം നിലനിർത്തുന്നതിനും സഹായിക്കും. അമിത മദ്യപാനം, പുകവലി, മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ വർജ്ജിക്കണം. വസ്ശ്രധാരണത്തിലും  പുരുഷൻമാരും സ്ത്രീകളും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ‌

പുരുഷൻമാർ അയവുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. മൊബൈൽഫോണുകളും ലാപ്ടോപും കമ്പ്യൂട്ടറും  ഒക്കെ ഉപയോഗിക്കുമ്പോൾ ശരീരത്തിൽ നിന്നു കുറച്ച് മാറി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ജീവിതശൈലിയിൽ ചില നല്ല മാറ്റങ്ങൾ വരുത്തിയാൽ വന്ധ്യതപോലുള്ള പല ദുരിതങ്ങളിൽ നിന്നും കരകയറാം.

Lifestyle causes of male and female infertility

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n', 'contents' => 'a:3:{s:6:"_token";s:40:"4cAegm2hF83eqyNeSR7ufq6Xx7JqUlHUFrB51Q56";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/womens-health/420/lifestyle-causes-of-male-and-female-infertility-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n', 'a:3:{s:6:"_token";s:40:"4cAegm2hF83eqyNeSR7ufq6Xx7JqUlHUFrB51Q56";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/womens-health/420/lifestyle-causes-of-male-and-female-infertility-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n', 'a:3:{s:6:"_token";s:40:"4cAegm2hF83eqyNeSR7ufq6Xx7JqUlHUFrB51Q56";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/womens-health/420/lifestyle-causes-of-male-and-female-infertility-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zFO5KSUkkroLijLApFj4CnZg24zfJP0BzBOnse0n', 'a:3:{s:6:"_token";s:40:"4cAegm2hF83eqyNeSR7ufq6Xx7JqUlHUFrB51Q56";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/womens-health/420/lifestyle-causes-of-male-and-female-infertility-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21