×

മെനോപോസ് നിങ്ങൾ കേട്ടിട്ടുണ്ടാകാം...എന്നാൽ എന്താണ് പെരിമെനോപ്പോസ്

Posted By

IMAlive, Posted on August 29th, 2019

health Perimenopause menopause women when signs symptoms by Dr. Naseem K A

ലേഖകൻ :ഡോക്ടർ നസീം കെ.എ ,

Consultant in Obstetrics and Gynaecology

THQH ,Tirurangadi

 സ്ത്രീജീവിതത്തിന് ഘട്ടങ്ങള്‍ പലതാണ്.ശൈശവവും ബാല്യവും പറയത്തക്ക പ്രത്യേകതകളില്ലാതെ കടന്നുപോകുന്നു.അവളിലെ സ്ത്രീഹോര്‍മോണുകളുടെ പ്രവര്‍ത്തനശൃംഗല സുഷുപ്താവസ്ഥയിലായിരിയ്ക്കുന്നതാണ് ഇതിന് കാരണം. ഈ ശൃംഗല അതായത് ഹൈപ്പൊതലാമോപിറ്റുവിറ്ററി ഓവേറിയന്‍ ആക്സിസ് പ്രവര്‍ത്തനക്ഷമമാകാന്‍ തുടങ്ങുന്നതോടെയാണ്  ആര്‍ത്തവാരംഭമുണ്ടാകുന്നത്.ഈ ഹോര്‍മോണ്‍ശൃംഗല ഏറ്റവും പൂര്‍ണ്ണതയോടെ  പ്രവര്‍ത്തനക്ഷമമായിരിയ്ക്കുന്ന വേളയാണ് പ്രത്യുത്പാദനപരമായി ഏറ്റവും ആരോഗ്യകരമായ കാലഘട്ടം.അതായത് 20 മുതല്‍ 30 വയസ്സ് വരെയുള്ള പ്രായം.ഈ സമയം ഹൈപ്പോതലാമസ്,പിറ്റുവിറ്ററി എന്നീ ഗ്രന്ഥികളും അണ്ഡാശയവും ചാക്രികസ്വഭാവത്‌തോടെ ഈസ്ട്രജനും  പ്രൊജെസ്റ്ററോണും താളക്രമത്തില്‍  ഉദ്പ്പാദിപ്പിയ്ക്കുകയും തത്ഫലമായി മാസംതോറും അണ്ഡോത്പാദനത്തോടുകൂടിയ മാസമുറ ഉണ്ടാകുകയും ചെയ്യുന്നു.

പ്രായം കൂടുന്നതിനനുസരിച്ച് അണ്ഡാശയത്‌തില്‍ അണ്ഡകോശങ്ങള്‍ കുറഞ്ഞുവരുന്നതിനാല്‍ അണ്ഡാശയഹോര്‍മോണുകളുടെ ഉദ്പാദനവും കുറയാന്‍ തുടങ്ങുന്നു.നാല്‍പതുവയസ്സിനോട് അടുക്കുന്നതിനനുസരിച്ച്  ഈ ഹോര്‍മോണ്‍ താളപ്പിഴകളും അപര്യാപ്തതകളും ചില ശാരീരികവൈഷമ്യങ്ങളായി അനുഭവപ്പെട്ടേക്കാം.ആര്‍ത്തവവിരാമത്തിന് മുന്നോടിയായിട്ടുള്ള ഈ അവസ്ഥയെ പെരിമെനോപോസ് എന്ന് വിശേഷിപ്പിയ്ക്കുന്നു. 

     നാല്‍പതുവയസ്സു മുതല്‍ ആര്‍ത്തവവിരാമം വരെയാണ് പെരിമെനോപോസല്‍ പിരീയഡ് എങ്കിലും ചില സ്ത്രീകളില്‍ അത് മുപ്പത്തിയഞ്ച് വയസ്സ് മുതലും അപൂര്‍വ്വം ചിലരില്‍ മുപ്പത് വയസ്സ് മുതലും ആരംഭിയ്ക്കാറുണ്ട്.

ലക്ഷണങ്ങള്‍

  ആര്‍ത്തവതകരാറുകള്‍

           അമിതരക്തസ്രാവം ,കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന രക്തസ്രാവം,ആര്‍ത്തവദിനങ്ങള്‍ക്ക് മുന്‍പോ പിന്‍പോ ആയി ചെറിയ അടയാളങ്ങളായിക്കാണുന്ന ബ്ളീഡിംഗ് അല്ലെങ്കില്‍ സ്പോട്ടിംഗ്,ക്രമരഹിതമായ ആര്‍ത്തവം,ബ്ളീഡിംഗ് കുറഞ്ഞുപോകല്‍ മുതലായ രൂപത്തിലെല്ലാം ഈ അവസ്ഥ പ്രകടമാകാം.ആര്‍ത്തവത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ക്കെല്ലാം ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനകള്‍ നടത്തി ചികിത്സ സ്വീകരിയ്ക്കേണ്ടതാണ്.

ഹോട്ട് ഫ്ളാഷസ്

        ശരീരം പെട്ടെന്ന് ചൂടാകുകയും വിയര്‍പ്പില്‍ മുങ്ങുകയും ചെയ്യുന്ന അസുഖകരമായ അവസ്ഥയാണിത്.അടിയ്ക്കടി ഇതുണ്ടാകുന്നത് ഉറക്കം നഷ്ടപ്പെടുന്നതിനും ക്ഷീണത്തിനും പ്രവര്‍ത്തനക്ഷമത കുറയുന്നതിനും കാരണമാകാം.ഈസ്ട്രജന്‍ അടങ്ങിയ ഹോര്‍മോണ്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉപയോഗിയ്ക്കാവുന്നതാണ്

മാനസികവൈഷമ്യങ്ങള്‍

          അകാരണമായ വിഷാദം ,എളുപ്പത്തില്‍ കോപം വരല്‍ ,ഉറക്കക്കുറവ് മുതല്‍ ആത്മഹത്യാപ്രവണത വരെ ചിലരില്‍ കാണാറുണ്ട്.വേണ്ടിവന്നാല്‍ കൗണ്‍സലിംഗ് ,മനഃശാസ്ത്രചികിത്സ മുതലായവ സ്വീകരിയ്ക്കാന്‍ മടിയ്ക്കരുത്.

സ്തനങ്ങള്‍ക്ക് ഭാരവും വേദനയും,ശരീരത്തിന് ഭാരം വര്‍ദ്ധിയ്ക്കല്‍,അസ്ഥികളില്‍ കാല്‍സ്യം കുറഞ്ഞുപോകുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍,യോനീവരള്‍ച്ച,മൂത്രനാളിയിലൂടെ അണുബാധ,ലൈംഗികവിരക്തി മുതലായവയും ഈ അവസരത്തില്‍ കാണാറുണ്ട്.ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള യുക്തമായ ടെസ്റ്റുകള്‍ക്കും ഔഷധങ്ങള്‍ക്കുമൊപ്പം സമീകൃതാഹാരം,വ്യായാമം,കാല്‍സ്യസ്രോതസ്സുകള്‍,യോഗ,മെഡിറ്റേഷന്‍ മുതലായവയും ഗുണകരമാകാറുണ്ട്

സ്തനപരിശോധന,പാപ് സ്മിയര്‍ പരിശോധന മുതലായവ വര്‍ഷത്തിലൊരിയ്ക്കല്‍ ചെയ്യുന്നത് നല്ലതാണ്

 ഒരുവര്‍ഷം തുടര്‍ച്ചയായി ആര്‍ത്തവം വരാതെയിരിയ്ക്കുമ്പോളാണ് ആര്‍ത്തവവിരാമമായി എന്ന് തീര്‍ച്ചപ്പെടുത്തുന്നത്.എന്നാല്‍ രക്തത്തിലെ ഹോര്‍മോണ്‍ നില ടെസ്റ്റ് ചെയ്ത് ഇക്കാര്യം നേരത്തേ സ്ഥിരീകരിയ്ക്കാനുമാകും

Perimenopause, or menopause transition, begins several years before menopause

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA', 'contents' => 'a:3:{s:6:"_token";s:40:"v6tnjXw1k31SuNdFPvbVIDtGBd2i5Xq2H9cF7YxV";s:9:"_previous";a:1:{s:3:"url";s:113:"http://www.imalive.in/womens-health/515/health-perimenopause-menopause-women-when-signs-symptoms-by-dr-naseem-k-a";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA', 'a:3:{s:6:"_token";s:40:"v6tnjXw1k31SuNdFPvbVIDtGBd2i5Xq2H9cF7YxV";s:9:"_previous";a:1:{s:3:"url";s:113:"http://www.imalive.in/womens-health/515/health-perimenopause-menopause-women-when-signs-symptoms-by-dr-naseem-k-a";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA', 'a:3:{s:6:"_token";s:40:"v6tnjXw1k31SuNdFPvbVIDtGBd2i5Xq2H9cF7YxV";s:9:"_previous";a:1:{s:3:"url";s:113:"http://www.imalive.in/womens-health/515/health-perimenopause-menopause-women-when-signs-symptoms-by-dr-naseem-k-a";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('qyfw4QY7rptHUyLLnihRkzFfXjvSPZBtEfIEpKgA', 'a:3:{s:6:"_token";s:40:"v6tnjXw1k31SuNdFPvbVIDtGBd2i5Xq2H9cF7YxV";s:9:"_previous";a:1:{s:3:"url";s:113:"http://www.imalive.in/womens-health/515/health-perimenopause-menopause-women-when-signs-symptoms-by-dr-naseem-k-a";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21