×

എൻഡോമെട്രിയോസിസ് രോഗവും ആരോഗ്യപ്രശ്‌നങ്ങളും

Posted By

IMAlive, Posted on September 25th, 2019

Endometriosis What It Is What Happens Who Is At Risk by  Dr Anupama R

ലേഖിക  : Dr Anupama R ,Gynecologist and Fertility Specialis

സ്ത്രീകളെ ബാധിക്കുന്ന ഒരു സുപ്രധാന അണ്ഡാശയ രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗം ഏകദേശം ഒരു 40 ശതമാനത്തോളം സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ ഏകദേശം ഒരു 10-12 ശതമാനത്തോളം പേർക്ക് ഈ രോഗം ഉള്ളതായി കാണാം.

എന്താണ് എൻഡോമെട്രിയോസിസ്


ഗർഭാശയത്തിനുള്ളിലെ പാളിയേയാണ് എൻഡോമെട്രിയം എന്ന് പറയുന്നത്. ഇവ ഗർഭാശയത്തിന് പുറത്ത് അണ്ഡാശയത്തിലും അണ്ഡവാഹിനിക്കുഴലിലും ഗർഭാശയത്തിനു പുറത്തും ചെറിയ കുരുക്കളായി വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്. ആർത്തവസമയത്തെ രക്തസ്രാവം ഉണ്ടാകുമ്പോൾ ഈ കുരുക്കൾക്ക് അകത്തും രക്തസ്രാവം ഉണ്ടാകും. പക്ഷേ ആർത്തവത്തിന്റെ രക്തം പുറത്തു പോയെങ്കിലും, ഇവ പുറത്തു പോകാൻ കഴിയാതെ അവിടെത്തന്നെ കെട്ടിക്കിടന്ന് അത് കുറച്ചു കഴിയുമ്പോഴേക്കും ചോക്ലേറ്റു നിറമുള്ള ദ്രാവകമായി ചോക്ലേറ്റ് സിസ്റ്റുകൾ ഉണ്ടാകുന്നു.

രോഗ കാരണം:


വന്ധൃരായ ദമ്പതികൾ, വളരെ നേരത്തെ തന്നെ ആർത്തവം തുടങ്ങുന്ന കുട്ടികൾ, അതുപോലെ താമസിച്ച് ആർത്തവം നിൽക്കുന്ന സ്ത്രീകൾ, ഗർഭാശയവൈകല്യങ്ങൾ ഉള്ളവർ, മാസമുറസമയം അമിതമായ ബ്ലീഡിങ് ഉള്ള സ്ത്രീകൾ, ആർത്തവത്തിന്റെ രക്തസ്രാവം പുറത്തുപോകാൻ എന്തെങ്കിലും തടസ്സം ഉള്ള ആളുകൾ, ഹോർമോൺ ശരീരത്തിൽ അമിതമായി ഉള്ള ആളുകൾ, തീരെ മെലിഞ്ഞ ആളുകൾ, പാരമ്പര്യമായും രോഗം കാണാനുള്ള സാധ്യതയു ണ്ട്‌.

രോഗ ലക്ഷണങ്ങൾ

പ്രധാനമായിട്ടും എൻഡോമെട്രിയോസിസ് രോഗമുള്ളവരിൽ അമിതമായ വേദന ആർത്തവസമയത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ ഇവർക്ക് നടുവേദനയും ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദനയ്ക്കും സാധ്യതയേറെയാണ്. ചുരുക്കം ചിലരിൽ ആർത്തവ സമയത്ത് അമിതമായരക്തസ്രാവം ഉണ്ടാവുകയും തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ചെറിയ രീതിയിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. ഏകദേശം 20 - 40 ശതമാനം പേരിൽ സ്ത്രീ വന്ധ്യതയ്ക്ക് കാരണമാകുന്നു ഈ രോഗം.

പരിശോധന മാർഗ്ഗങ്ങൾ

മേൽവിവരിച്ച എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ യോനി മാർഗം ഉള്ള ഒരു സ്‌കാനിങ്ങിലൂടെ കൃത്യമായിട്ട് ഇത്തരത്തിലുള്ള മുഴകളോ ചോക്ലേറ്റ് സിസ്റ്റുകളുണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും. ഈ രോഗം മറ്റേതെങ്കിലും അവയവങ്ങളിൽ വളരുകയോ മൂത്രനാളി പോലെയുള്ള അവയവങ്ങൾക്ക് വല്ല തടസ്സമോ ഉണ്ടാക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുവാൻ എംആർഐ സ്‌കാൻ നന്നായി ഉപകരിക്കും.

ചികിത്സ

എന്താണ് സ്ത്രീയുടെ പ്രശ്‌നം എന്ന് മനസ്സിലാക്കി വേണം ചികിത്സ തീരുമാനിക്കുവാൻ. രോഗത്തിന്റെ പൂർണ്ണ ചികിത്സാവിജയത്തിന് ആർത്തവം ഇല്ലാതിരിക്കുന്നതാണ് നല്ലത്. പക്ഷേ എല്ലാവർക്കും ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയും നല്ലതല്ല. അതുകൊണ്ട് എന്താണ് ആർക്കാണ് വേണ്ടത് എന്ന് മനസ്സിലാക്കി വേണം ഈ രോഗത്തിന് ചികിത്സ നിർണയിക്കാൻ. ആ സമയത്ത് അതികഠിനമായ വേദന ഉള്ളവർ ആണെങ്കിൽ വേദനരഹിതമാക്കാനുള്ള ചികിത്സ വേണം ഇവർക്ക് ആരംഭിക്കേണ്ടത്. കുട്ടിയുള്ള സ്ത്രീകളാണെങ്കിൽ ഇവർക്ക് പ്രൊജസ്‌ട്രോൺ ഇനത്തിൽപ്പെട്ട ഹോർമോൺ ഇൻജക്ഷനുകൾ, ഹോർമോൺ ടാബ്ലെറ്റുകളും അല്ലെങ്കിൽ ഗർഭാശയത്തിൽ നിക്ഷേപിക്കാവുന്ന മെറിന എന്ന ഉപകരണം ഉപയോഗിക്കുകയാണെങ്കിൽ പൂർണമായും ഇവർക്ക് ആർത്തവം വരാതിരിക്കുകയും തന്മൂലം ഇത്തരത്തിലുള്ള രോഗത്തിന്റെ ലക്ഷണങ്ങൾ എല്ലാം കുറയുവാനും വേദനയിൽ നിന്നും പൂർണ പരിഹാരം ഉണ്ടാക്കാനും കഴിയും.

പ്രൊജസ്‌ട്രോൺ ഇതര ഇനത്തിൽപ്പെട്ട ഗുളികകളും, അതേപോലെ മെലാറ്റിനിൻ അടങ്ങിയ ഗുളികകളും, ലെറ്റർസോൾ അടങ്ങിയ ഗുളികകളും, കാബർഗോളിൻ ഗുളികകളും ഇന്ന് വേദനസംഹാരിയായി എൻഡോമെട്രിയോസിസ് രോഗത്തിന് വളരെയധികം പ്രയോജനപ്രദമാണ്. ഇനി ഗർഭവതി ആകണമെന്ന് താൽപര്യമില്ലാത്ത സ്ത്രീകളാണെങ്കിൽ പ്രിസാക്രൽ ന്യൂറക്ടമി എന്ന ശസ്ത്രക്രിയ ചെയ്താൽ പൂർണമായും വേദനയിൽ നിന്ന് പരിഹാരം ഉണ്ടാക്കുവാൻ കഴിയും. മറിച്ച് വന്ധ്യസ്ത്രീയാണെങ്കിൽ ഇത്തരത്തിൽ ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥയും ഇത്തരത്തിലുള്ള ശസ്ത്രക്രിയ മരുന്നുകളൊന്നും തന്നെ അവർക്ക് ഉപയോഗിക്കാൻ പാടില്ല. മറിച്ച് അവർക്ക് എത്രയുംവേഗം ഗർഭവതി ആകത്തക്ക രീതിയിലുള്ള ചികിത്സാ മാർഗങ്ങളാണ് അവലംബിക്കേണ്ടത്. പ്രധാനമായിട്ടും അണ്ഡാശയത്തിൽ 5 സെൻറീമീറ്ററിൽ കൂടുതൽ വലിയ ചോക്ലേറ്റ് സിസ്റ്റുകളുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതാണ് നല്ലത്. അതേപോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടെങ്കിലും ശസ്ത്രക്രിയ നല്ലതാണ്. 

 

ശസ്ത്രക്രിയയ്ക്കു ശേഷം വേണമെങ്കിൽ ഹോർമോൺ ഇൻജക്ഷൻ ചെറിയ കാലഘട്ടം വരെ എടുക്കുന്നത് രോഗം അടുത്ത രീതിയിലേക്ക് പുരോഗമിക്കുന്നത് തടയാൻ കഴിയും.
ഇവർക്ക് എത്രയും പെട്ടെന്ന് ഗർഭിണി ആകാൻ വേണ്ടി  ഐയുഐ പോലെയുള്ള ചികിത്സാരീതികൾ നല്ലതാണ്.  അതേപോലെ ഇവിടെ അണ്ഡത്തിന്റെ വലിപ്പവും അവയിൽ നിന്നുള്ള വളർച്ചയും കുറവാണെങ്കിൽ തീർച്ചയായിട്ടും അവർക്ക് ഐവിഫ് ചികിത്സാരീതി ആദ്യം അവലംബിക്കുന്നത് ചികിത്സാ വിജയത്തിന് നല്ലതായിരിക്കും.

Endometriosis is when the tissue that makes up the uterine lining (the lining of the womb) is present on other organs inside your body

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx', 'contents' => 'a:3:{s:6:"_token";s:40:"tcWWosSN19dOeXyTtGXoHYRJCnrI3N2AypWJbw9J";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/womens-health/870/endometriosis-what-it-is-what-happens-who-is-at-risk-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx', 'a:3:{s:6:"_token";s:40:"tcWWosSN19dOeXyTtGXoHYRJCnrI3N2AypWJbw9J";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/womens-health/870/endometriosis-what-it-is-what-happens-who-is-at-risk-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx', 'a:3:{s:6:"_token";s:40:"tcWWosSN19dOeXyTtGXoHYRJCnrI3N2AypWJbw9J";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/womens-health/870/endometriosis-what-it-is-what-happens-who-is-at-risk-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bkcSf5yQRcR5MjBm73JQNKWKE2GL3AJ8z5YYY5xx', 'a:3:{s:6:"_token";s:40:"tcWWosSN19dOeXyTtGXoHYRJCnrI3N2AypWJbw9J";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/womens-health/870/endometriosis-what-it-is-what-happens-who-is-at-risk-by-dr-anupama-r";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21