×

അർബുദ ശസ്ത്രക്രിയയ്ക്ക് ശേഷം വായിൽ രോമ വളർച്ച ; യഥാർത്ഥ കാരണം ഇതാണ്

Posted By

IMAlive, Posted on February 10th, 2020

Hair growth in mouth after cancer treatment article by Dr Sulphi M.Nohu

ലേഖകൻ :ഡോ സുൽഫി നൂഹു വൈസ് പ്രസിഡന്റ് .
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേരള ഘടകം .

കാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ എത്തിയ രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം വായ്ക്കുള്ളിൽ രോമവളർച്ച ഉണ്ടാകുന്നതായുള്ള വാർത്ത നാമെല്ലാവരും വിവിധ മാധ്യമങ്ങളിലൂടെയായി അറിഞ്ഞതാണ്. വാർത്ത വായിച്ചവർ മിക്കവരും ചികിത്സിച്ച ഡോക്ടറുടെ കഴിവിനെ സംശയത്തോടെ നോക്കുമ്പോൾ, ഈ വാർത്തയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. വെള്ളറട സ്വദേശി സ്റ്റീഫൻ എന്നയാളാണ്  അർബുദ  ശസ്ത്രക്രിയയ്ക്കു ശേഷം വായിലെ അമിത രോമവളർച്ച മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.  സമൂഹമാധ്യമങ്ങളിലടക്കം ജനരോഷമുണർത്തിയിരുന്ന സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

 മൂക്കിന്റെറ വശങ്ങളിലെ വായു അറയിൽ ഉണ്ടായ കാൻസർ രോഗം മാറ്റുവാൻ നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ മൂക്കിനും വായ്‌ക്കും ഇടയ്ക്കുള്ള ഭിത്തി എടുത്ത് മാറ്റേണ്ടി വന്നിരുന്നു. ആ ദ്വാരം അടക്കാതിരുന്നാൽ ആഹാരം കഴിക്കുമ്പോൾ ഭക്ഷണപദാർത്ഥങ്ങൾ മൂക്കിലേക്കു വരുന്ന അത്യന്തം ദുർഘടകമായ ഘട്ടം ഒഴിവാക്കുവാൻ അത് ചെയ്‌തേ മതിയാവുകയുള്ളൂ. അതിന് പല തരത്തിലുള്ള മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട് .കൃത്രിമ പ്ലേറ്റ് വച്ച് പിടിപ്പിക്കുക, ശരീരത്തിലെ തന്നെ മറ്റു ഭാഗങ്ങളിൽ നിന്നും തൊലിയും താഴെയുള്ള ശരീരഭാഗങ്ങളും ചേർത്തുകൊണ്ട് ദ്വാരം അടയ്ക്കുക എന്നിവയാണവ. ഇതിൽ ശരീരത്തിൻറെ അനുയോജ്യമായ ഭാഗങ്ങളിൽ നിന്നും എടുക്കുന്ന ചർമത്തിന് രോമവളർച്ച ഉണ്ടാകാനുള്ള സാധ്യത തീർച്ചയായുമുണ്ട്

ഈ ഓപ്പറേഷൻ കഴിഞ്ഞു വരുന്ന മിക്ക രോഗികൾക്കും രോമവളർച്ച ഉണ്ടാകാറുണ്ടെങ്കിലും പലർക്കും അത് ചെറിയതോതിൽ വളരെ ചെറിയ കാലയളവിൽ മാത്രം നിൽക്കുന്നതിനാൽ തന്നെ ജീവൻ രക്ഷിക്കുന്ന ഒരു ശസ്ത്രക്രിയയുടെ ഒരു ചെറിയ ബുദ്ധിമുട്ടായാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ കാണാറുള്ളത്. പലരിലും ഓപ്പറേഷന് ശേഷമുള്ള കീമോ തെറാപ്പി ചികിത്സയിലൂടെ ഇത് അപ്രത്യക്ഷമാകും. എന്നാൽ ഈ രോഗിക്ക് അർബുദം പരിപൂർണ്ണമായി നീക്കംചെയ്യാൻ കഴിഞ്ഞതിനാൽ കീമോതെറാപ്പി വേണ്ടി വന്നില്ല .അതുമാത്രമല്ല ശസ്ത്രക്രിയ വിദഗ്ധർ ഒന്നടങ്കം സമ്മതിക്കുന്ന ഒരു പ്രത്യേകത കൂടി ഇത്തരം പ്രക്രിയകളിൽ ഉണ്ടുതാനും, രോമവളർച്ച ഉണ്ടാകുന്നത് ഒരുപക്ഷേ ശസ്ത്രക്രിയയുടെ വിജയമായി അതായത് തുന്നിച്ചേർത്ത ശരീരഭാഗം ശരിയായി ചേർന്നു എന്നുള്ളതിന് ഒരു ലക്ഷണമായി പോലും വിലയിരുത്തപ്പെടുന്നു.ഒറ്റനോട്ടത്തിൽ സ്വീകാര്യമാകുന്ന ഒരു കാര്യം അല്ലെങ്കിൽ പോലും അതാണ് വസ്തുത.

എന്താണ് പരിഹാരം?

ഇതിന് പരിഹാരം മാർഗങ്ങളിലൊന്നാണ് മുടിവെട്ടി കളയുന്നത്. സ്വയം മുടിവെട്ടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ കൊണ്ട് വെട്ടിക്കുക എന്നുള്ളതും നമുക്ക് പെട്ടെന്ന് സ്വീകാര്യമല്ലെങ്കിൽ പോലും ഒരു മാർഗ്ഗം തന്നെയാണ്. അതിശക്തമായ രീതിയിൽ വലിയതോതിൽ രോമവളർച്ച ഉണ്ടാകുന്ന രോഗികൾക്ക് അത് നിയന്ത്രിക്കുവാനുള്ള മറ്റു മാർഗ്ഗങ്ങൾ സാധ്യമാണ്. ലേസർ ചികിത്സയിലൂടെ രോമവളർച്ചയെ നിയന്ത്രിച്ച് നിർത്തുവാൻ തീർച്ചയായും കഴിയും .അപൂർവ്വം കേസുകളിൽ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടി വരുന്നത്. ഈ രോഗിക്ക് അത്തരമൊരു ചികിത്സാ മാർഗം നൽകുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്.

Hair growth in mouth

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd', 'contents' => 'a:3:{s:6:"_token";s:40:"mdyopP0HKlOi4CXIl4txhJ60NHRmskC8cLD70lV4";s:9:"_previous";a:1:{s:3:"url";s:105:"https://www.imalive.in/cancer/1023/hair-growth-in-mouth-after-cancer-treatment-article-by-dr-sulphi-mnohu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd', 'a:3:{s:6:"_token";s:40:"mdyopP0HKlOi4CXIl4txhJ60NHRmskC8cLD70lV4";s:9:"_previous";a:1:{s:3:"url";s:105:"https://www.imalive.in/cancer/1023/hair-growth-in-mouth-after-cancer-treatment-article-by-dr-sulphi-mnohu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd', 'a:3:{s:6:"_token";s:40:"mdyopP0HKlOi4CXIl4txhJ60NHRmskC8cLD70lV4";s:9:"_previous";a:1:{s:3:"url";s:105:"https://www.imalive.in/cancer/1023/hair-growth-in-mouth-after-cancer-treatment-article-by-dr-sulphi-mnohu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZJiYEOaAjvPFMxNpSqRQTXpZ6OVG8brHGOFNgeGd', 'a:3:{s:6:"_token";s:40:"mdyopP0HKlOi4CXIl4txhJ60NHRmskC8cLD70lV4";s:9:"_previous";a:1:{s:3:"url";s:105:"https://www.imalive.in/cancer/1023/hair-growth-in-mouth-after-cancer-treatment-article-by-dr-sulphi-mnohu";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21