×

നിങ്ങൾ ഡോക്ടർമാരോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ രണ്ടാം ഭാഗം

Posted By

IMAlive, Posted on April 7th, 2020

IMAlive COVID-19 Whatsapp Q&A  Answers to your questions  Part 2

നിങ്ങൾ ഡോക്ടർമാരോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ രണ്ടാം ഭാഗം ഇതാ:

ചോദ്യം : കോവിഡിനെ തടയാൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ കഴിക്കുന്നത് നല്ലതാണോ?  - അശ്വതി നായർ

ഉത്തരം : അപകട സാധ്യത കൂടുതലുള്ള (High risk cases)സമയത്ത് ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ഇതുപയോഗിക്കാവുന്നതാണ്.

ചോദ്യം :  എ ഗ്രൂപ്പ് രക്തമുള്ളവരിൽ കൊറോണ വൈറസ് ബാധയ്ക്ക് സാധ്യത കൂടുതലാണെന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത്?   അതീഷ് ചന്ദ്രൻ

ഉത്തരം : ശാസ്ത്രീയ അടിത്തറയില്ലാത്ത കാര്യമാണിത്. ഇത് സംബന്ധിക്കുന്ന യാതൊരു തെളിവുകളും ലഭ്യമല്ല.

ചോദ്യം :  വിദേശയാത്ര കഴിഞ്ഞെത്തുന്നവരുടെ കാറന്റൈൻ കാലാവധി എത്രയാണ്? -  പ്രദീപ് സി വിജയൻ

ഉത്തരം : 28 ദിവസം

ചോദ്യം :  കൊറോണ ഒരാളിൽ വീണ്ടും വരാനുള്ള സാധ്യത എത്രമാത്രമാണ്? - റിയാസ് ഖാൻ,  അതീഷ് ചന്ദ്രൻ, ഷാനിയാസ്

ഉത്തരം : വൈറസിനെ അതീജീവിച്ചവർക്കു ഉടൻ തന്നെ ഇതു വീണ്ടും വരാനുള്ള സാധ്യതകൾ വളരെ വിരളമാണ്. വൈറസിനെതിരെ ശരീരത്തിൽ ഉൽപാദിക്കപ്പെട്ട ആന്റിബോഡി അത്രവേഗം നശിക്കാൻ സാധ്യതയില്ല. അതുകൊണ്ടു തന്നെ അങ്ങനെ വന്ന കേസുകൾ രോഗം മാറിയെന്നുള്ള പരിശോധനയിലെ പിഴവാകാനെ സാധ്യതയുള്ളു.

ചോദ്യം :  എല്ലാ ഡോക്ടർമാരും മാസ്‌ക് ധരിക്കേണ്ടതുണ്ടോ, കൊറോണ രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്ന ഡോക്ടർമാർ മാത്രം മാസ്‌ക് ധരിച്ചാൽ മതിയോ?  - സുരേഷ്

ഉത്തരം : ഡോക്ടർമാർ എന്ന് മാത്രമല്ല പുറത്തിറങ്ങുന്ന എല്ലാ വ്യക്തികളും മാസ്‌ക് ഉപയോഗിക്കേണ്ടതാണ്. അപകടസാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമായതിനാൽ എല്ലാ ഡോക്ടർമാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ എൻ95 മാസ്‌കാണ് ധരിക്കേണ്ടത്. 

ചോദ്യം :  പ്രമേഹ രോഗികളിൽ കൊറോണ വൈറസ് ബാധയുണ്ടാകാൻ സാധ്യത കൂടുന്നത് എന്തുകൊണ്ടാണ്? - യൂനിസ്

ഉത്തരം : പ്രമേഹ രോഗികളുടെ ശരീരത്തിൽ എയ്‌സ് 2 റിസെപ്റ്റർ( ACE 2 Receptor) കൂടുതലുള്ളതിനാലും, രോഗപ്രതിരോധശേഷി കുറവായതിനാലുമാണ് കോവിഡ് വേഗത്തിൽ ബാധിക്കുന്നത്. ടൈപ്പ് 1 ആയാലും, ടൈപ്പ് 2 പ്രമേഹം ആണെങ്കിലും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. വിശ്രമം, വ്യായാമം, ഉറക്കം എല്ലാം പ്രധാനമാണ്. ഒപ്പം സർക്കാർ, ഐഎംഎ നിർദേശങ്ങൾ കർശനമായി പാലിക്കുക. 

ചോദ്യം :  മരണസാധ്യത പുരുഷൻമാരിൽ കൂടുതലാണെന്ന് കേൾക്കുന്നു. യാഥാർത്ഥ്യമാണോ?  പുകവലിക്കാത്ത പുരുഷൻമാർക്കും ഇത് ബാധകമാണോ? - വിജയകൃഷ്ണൻ 

ഉത്തരം : കണക്കുകൾ പ്രകാരം പുരുഷൻമാരാണ് കൂടുതലായും മരണപ്പെടുന്നത്. ഇതിന്റെ കാരണം സംബന്ധിച്ചുള്ള പഠനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 

 

Here is the second part of the answers to your questions related to COVID-19 by the reputed doctors from IMA