×

എല്ലാം തുറന്നു പറയണം, ഡോക്ടര്‍മാരോട്

Posted By

IMAlive, Posted on August 29th, 2019

The doctor patient relationship is a central part of health care by Dr arun b nair

ചികില്‍സയുടെ വിജയത്തിന് സമ്പൂര്‍ണ ആശയവിനിമയം അനിവാര്യം

ലേഖകൻ  :ഡോ. എസ്.വി. അരുണ്‍,

അസിസ്റ്റൻറ് സര്‍ജന്‍, സെന്റ് ജോസഫ്സ് മിഷന്‍ ആശുപത്രി, അഞ്ചല്‍

ഡോക്ടറോടും വക്കീലിനോടും ഒന്നും മറച്ചുവയ്ക്കരുതെന്നാണ് ചൊല്ല്. ഡോക്ടര്‍മാരുടെ കാര്യത്തില്‍ അതൊരു ചൊല്ലുമാത്രമല്ല, ആരോഗ്യസംബന്ധമായി ഏറ്റവുമധികം ശ്രദ്ധ ആവശ്യമുള്ള കാര്യമാണെന്നതാണ് വാസ്തവം. പലപ്പോഴും ഡോക്ടര്‍മാരോടുപോലും ആവശ്യമായ പല കാര്യങ്ങളും രോഗികള്‍ മറച്ചുവയ്ക്കാറുണ്ട്. ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പരസ്പരമുള്ള തുറന്ന ആശയവിനിമയത്തേയും അതിന്റെ ആവശ്യകതയേയും പറ്റിയും പരിശോധിക്കുന്ന ലേഖന പരമ്പര തുടങ്ങുന്നു.

ഒരു ജനറല്‍ പ്രാക്ടീഷണറില്‍ നിന്നു തുടങ്ങാം. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ എല്ലാ സ്പെഷ്യാലിറ്റികളെക്കുറിച്ചും അവിടേക്ക് രോഗികളെ റെഫര്‍ ചെയ്യുന്നതില്‍ നല്ല വൈദഗ്ദ്ധ്യവും അതോടൊപ്പം നല്ല പരിചയവും ഉള്ള ആളായിരിക്കും ജനറല്‍ പ്രാക്ടീഷണര്‍. സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലയിലും നല്ല പരിചയം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്രാഥമിക രോഗചികില്‍സയെത്തുടര്‍ന്ന് രോഗിക്ക് ശരിയായ ചികില്‍സക്കുള്ള വഴികാട്ടി കൂടിയാണ് ജനറല്‍ പ്രാക്ടീഷണര്‍.

രോഗികളും അവരുടെ കൂടെവരുന്നവരും ഡോക്ടര്‍മാരോടും മറ്റ് ആശുപത്രി ജീവനക്കാരോടും നടത്തേണ്ട ആശയവിനിമയം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ഇപ്പോഴും വേണ്ടത്ര അവബോധം പലര്‍ക്കുമില്ല. രോഗികളും ഒപ്പം വരുന്നവരും ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും പെരുമാറുന്ന രീതിയും അവരുടെ ആശയവിനിമയവും ചികില്‍സയിലും തുടര്‍ചികില്‍സയിലും ഉള്‍പ്പെടെ ഏറെ സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നത് പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

ഒരു രോഗം, അത് എത്ര ലഘുവോ സങ്കീര്‍ണമോ ആകട്ടെ, പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നവയാണെങ്കില്‍, രോഗം ഭേദമാകുന്നതുവരെ ചികില്‍സാമുറയുടെ പല തലങ്ങളിലൂടെ രോഗി കടന്നുപോകേണ്ടതായുണ്ട്. തന്റെ രോഗി കടന്നുപോകുന്ന ഈ തലങ്ങളിലൂടെയെല്ലാം ചികില്‍സിക്കുന്ന ഡോക്ടറും ആ രോഗിക്കൊപ്പമോ അല്ലെങ്കില്‍ ഒരു സാങ്കല്‍പിക തലത്തിലോ സഞ്ചരിക്കേണ്ടതായി വന്നേക്കാം. രോഗ പരിശോധന, രോഗ വിവര ശേഖരണം, രോഗ നിര്‍ണയം, രോഗ ചികില്‍സ, തുടര്‍ പരിചരണം, രോഗ വിമുക്തി എന്നിവയാണ് സങ്കീര്‍ണതമായതും ഏറ്റക്കുറച്ചിലുകളുള്ളതുമായ ഈ സവിശേഷതലങ്ങള്‍. രോഗി ഡോക്ടറെ സമീപിക്കുമ്പോള്‍ മുതല്‍ തുടങ്ങേണ്ട അതിവിശിഷ്ടമായ ഒരു ആശയവിനിമയ രീതിയുണ്ട്. വളരെ പോസിറ്റീവും പരസ്പരവിശ്വാസത്തിലധിഷ്ഠിതവുമായ തുടര്‍പരിചരണവും ആശയവിനിമയും പരസ്പര സമര്‍പ്പണവുമാണ് പൂര്‍ണമായ രോഗവിമുക്തിയിലേക്കെത്തിക്കുന്നതില്‍ അതിപ്രധാന പങ്കു വഹിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലും അതുപോലെ മറ്റുപല വികസിത രാജ്യങ്ങളിലും തലമുറകളായി പിന്തുടര്‍ന്നു വന്നിരുന്ന പെരുമാറ്റ ശൈലികളിലൂടെയും വ്യക്തമായ ദിശാബോധത്തോടെയുള്ള ആരോഗ്യബോധവല്‍ക്കരണത്തിലൂടെയും ഒരുപരിധിവരെ ഈ ലക്ഷ്യം നേടാനായിട്ടുണ്ട്. പക്ഷേ, ഇന്ത്യയും മറ്റ് മൂന്നാംലോക രാജ്യങ്ങളും ഇക്കാര്യത്തില്‍ വളരെ പിന്നിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വൈവിധ്യമാര്‍ന്ന പ്രാദേശിക, സാമൂഹിക, ഭാഷാ പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് വ്യക്തതയുള്ളതും ദിശാബോധമുള്ളതുമായ ആരോഗ്യബോധവല്‍ക്കരണം സൃഷ്ടിക്കേണ്ടത് ഇതിനാവശ്യമാണ്.

ഒരു സാധാരണരോഗി ആദ്യം സമീപിക്കണം എന്ന് വൈദ്യശാസ്ത്രമേഖല നിഷ്കര്‍ഷിക്കുന്ന അല്ലെങ്കില്‍ ആഗ്രഹിക്കുന്ന വിഭാഗം ജനറല്‍ പ്രാക്ടീഷണര്‍ ആണ്. പണ്ടൊക്കെ കുടുംബഡോക്ടര്‍ എന്നൊരു വിഭാഗമുണ്ടായിരുന്നു. ഇന്ന് അത് കുറഞ്ഞുവരുന്നുണ്ടെങ്കിലും രോഗീ- ഡോക്ടര്‍ ബന്ധങ്ങളിലൂടെ അത്തരം ചില സൗഹൃദങ്ങളും മറ്റും ഉണ്ടാക്കിയെടുക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ ജനറല്‍ പ്രാക്ടീഷണറില്‍ തുടങ്ങി അത്യന്താധുനിക സൂപ്പര്‍ സ്പെഷ്യാലിറ്റി (super speciality)ആയ ടെലി റോബോട്ടിക് സര്‍ജറി(robotic surgery) നടത്തുന്ന ഡോക്ടര്‍മാര്‍ക്കു വരെ ഡോക്ടര്‍- രോഗീ ബന്ധങ്ങളില്‍ തങ്ങളുടേതായ അഭിപ്രായവും അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാനുണ്ടാകും.  

മറ്റേതൊരു സേവനമേഖലകളില്‍ നിന്നും ആശുപത്രികളെ വ്യത്യസ്തമാക്കുന്ന ഒരു കാര്യമുണ്ട്. അവിടേക്കു കടന്നുവരുന്നവര്‍ രോഗിയായാലും ഒപ്പമുള്ളവരായാലും, ഒരിക്കലും തങ്ങള്‍ അങ്ങോട്ട് കടന്നുവരരുതെന്നാകും ആഗ്രഹിച്ചിട്ടുണ്ടാകുക. ഒരു രോഗിയായി ആശുപത്രിയിലെത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം. മറ്റു നിര്‍വ്വാഹമില്ലെന്നു വരുമ്പോഴാണ് പലരും ആശുപത്രികളിലേക്ക് സേവനം തേടിയെത്തുന്നത്. കോടതികളും പോലീസ് സ്റ്റേഷനും ഇതുപോലെ ആളുകള്‍ ആഗ്രഹിക്കാതെ എത്തുന്ന മറ്റിടങ്ങളാണ്. അവിടെയൊക്കെ മാനസിക പിരിമുറക്കമാണെങ്കില്‍ ആരോഗ്യസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ മാനസികവും ശാരീരികവുമായ അവശതയും പിരിമുറുക്കവുമാണ് അനുഭവിക്കുന്നത്. ഡോക്ടര്‍-രോഗീ ബന്ധം കൂടുതല്‍ വ്യക്തതയുള്ളതാകേണ്ടതിന്റെ ആവശ്യകതയുടെ ഒരു കാരണവും ഇതുതന്നെ.

ഒരു രോഗിയും ആ രോഗിയുടെ കൂടെ വരുന്നയാളും ഡോക്ടറുമായി നടത്തുന്ന ആശയവിനിമയവും, ഒരു ഡോക്ടര്‍ ഒരു ക്ലിപ്ത സമയത്തിനുള്ളില്‍ പരിശോധിക്കുന്ന രോഗികളുടെ എണ്ണവും ശാരീരിക പരിശോധനകള്‍ ഫലപ്രദമായി നടത്തുന്നതില്‍  വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കാനെടുക്കുന്ന സമയംപോലെ തന്നെ പ്രധാനമാണ് ഡോക്ടറുടേയും രോഗിയുടേയും ശാരീരികവും മാനസികവുമായ സ്ഥിതിയും ഡോക്ടറും രോഗിയും ഒരുമിച്ചു ചെലവിടുന്ന പരിശോധനാ സ്ഥലത്തിന്റെ പ്രത്യേകതകളും.

രോഗിക്ക് സ്വന്തം രോഗാവസ്ഥയേയും അതിന്റെ ചികില്‍സയേയും കുറിച്ചുമാത്രമേ ചിന്തയുണ്ടാകൂ. എന്നാല്‍ തന്റെ മുന്നിലെത്തുന്ന എല്ലാ രോഗികള്‍ക്കും രോഗത്തിന്റെ തീവ്രതയ്ക്കും സ്വഭാവത്തിനുമനുസരിച്ച് അവരര്‍ഹിക്കുന്ന രീതിയില്‍ ചെലവഴിക്കേണ്ട സമയവും നല്‍കേണ്ട ശ്രദ്ധയും വ്യത്യസ്തമായിരിക്കും. ഓരോ രോഗിക്കും ആവശ്യമായ ശ്രദ്ധയും പരിചരണവും കിട്ടിയെന്നുറപ്പുവരുത്തുകയാണ് ഡോക്ടറുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

രണ്ടു വ്യക്തികള്‍ തമ്മിലോ ഒരുകൂട്ടം ആളുകള്‍ തമ്മിലോ ആശയവിനിമയം നടക്കുമ്പോള്‍ അതിന്റെ തീവ്രതയേയും വ്യാപ്തിയേയും പലപല വലയങ്ങളാക്കിയാണ് (Sphere) തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ചുറ്റും ഒരു സാങ്കല്‍പിക വലയം ആണ് ഉദ്ദേശിക്കുന്നത്. ഇത്തരം പല വലയങ്ങളില്‍ ശരീരത്തോട് ഏറ്റവും അടുത്തുള്ളതാണ് intim sphere. ഒരു രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം ഫലപ്രദമായി നടക്കണമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ ഇന്റിം സ്ഫിയറിലേക്ക്( intim sphere) മറ്റുള്ളവരെ കടക്കാന്‍ അനുവദിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ഒരു വ്യക്തി തങ്ങളുടെ ഈ വലയത്തിനുള്ളിലേക്ക് കടക്കാന്‍ സ്വന്തം ഇണ, പത്തു പന്ത്രണ്ടു വയസ്സിനു താഴെ പ്രായമുള്ള തങ്ങളുടെ മക്കള്‍, വല്ലപ്പോഴും മാത്രം മാതാപിതാക്കള്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ മാത്രമാണ് അനുവദിക്കുന്നത്.  

വളരെ സ്വകാര്യമായ തങ്ങളുടെ ഇന്റിം സ്ഫിയറിലേക്ക് (intim sphere )ദിനംപ്രതി അനവധി അപരിചിതരെ കടന്നുവരാന്‍ ഡോക്ടര്‍മാര്‍ അനുവദിക്കുന്നുണ്ട്. രോഗിയെ സംബന്ധിച്ച് ഒന്നോ രണ്ടോ,  അപൂര്‍വ്വമായിമാത്രം അതിലധികമോ ആരോഗ്യപ്രവര്‍ത്തകരെ തങ്ങളുടെ ഇന്റിം സ്ഫിയറിലേക്ക്(intim sphere ) കടന്നുവരാന്‍ അനുവദിക്കേണ്ടതായി വന്നേക്കാം. ഇങ്ങനെ ഇന്റിം സ്ഫിയറില്‍ അപരിചിതര്‍ കടക്കുമ്പോള്‍ സാധാരണഗതിയില്‍ എല്ലാവരും അസ്വസ്ഥരാകും. നിത്യേന ചെയ്യുന്നതിനാല്‍ ഡോക്ടര്‍മാരും നഴ്സുമാരും രോഗികളുമായി അടുത്തിടപഴകുന്ന ആശുപത്രിയിലെ ഇതര ജീവനക്കാരും ഇതൊരു ദിനചര്യയായിക്കണ്ട് അതുമായി താദാമ്യം പ്രാപിക്കുന്നു. എന്നാല്‍ ഒരു രോഗിയെ സംബന്ധിച്ച് പലപ്പോഴും തങ്ങളുടെ സ്വകാര്യതയിലേക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവേശനമായിട്ടായിരിക്കും ഡോക്ടറുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ പ്രവേശനത്തെ കാണുന്നത്.   

ഒരാള്‍ക്ക് പലപ്പോഴും നിസ്സാരമെന്നോ നിര്‍ദ്ദോഷമെന്നോ തോന്നുന്ന പല കാര്യങ്ങളും ഒരു ഡോക്ടറെ സംബന്ധിച്ച് രോഗനിര്‍ണയത്തിലും ചികില്‍സാരീതി തെരഞ്ഞെടുക്കുന്നതിലും ഉള്‍പ്പെടെ രോഗവിമുക്തിയിലേക്കെത്തിക്കുന്ന പല തലങ്ങളിലും സുപ്രധാനമായ ഒരു വിവരമായിരിക്കാം. പരസ്പരം ഇന്റിം സ്ഫിയറിലേക്ക് (intim sphere )പ്രവേശിക്കേണ്ടതിന്റെ ആവശ്യകത ഇതാണ്. ഒരു ഡോക്ടറെ കാണുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തിലെമാത്രം വിദഗ്ദ്ധനാണ് ആ ഡോക്ടര്‍ എന്ന കാരണത്താല്‍ അതുമായി ബന്ധമില്ലെന്ന പേരില്‍ ഒരു പ്രശ്നം രോഗി പറയാതിരിക്കരുത്. നിങ്ങള്‍ കാണുന്നത് ഒരു അസ്ഥിരോഗ വിദഗ്ദ്ധനെയാണെന്നു കരുതി, നിങ്ങള്‍ക്ക് വയറുവേദനയുണ്ടെങ്കില്‍ ഇത് മറച്ചുവയ്ക്കരുതെന്ന് അര്‍ഥം. രോഗി നേരിടുന്ന ശാരീരികാവസ്ഥയെപ്പറ്റി സമ്പൂര്‍ണവും സത്യസന്ധവുമായ വിവരമാണ് ഡോക്ടര്‍മാര്‍ക്ക് ആവശ്യം.  

ഇങ്ങനെ സമ്പൂര്‍ണവും സത്യസന്ധവുമായ ആശയവിനിമയം നടന്നാല്‍ മാത്രമേ ഒരു ഡോക്ടര്‍ക്ക് ശരിരായ ദിശയില്‍ രോഗവിവര ശേഖരണം, രോഗ പരിശോധന, രോഗ നിര്‍ണയം, രോഗ ചികില്‍സ എന്നിവ ഫലപ്രദമായി നടത്താനാകൂ. ഇക്കാര്യത്തില്‍ ഓരോ വിഭാഗത്തിലുംപെട്ട ഡോക്ടര്‍മാരുടെ അഭിപ്രായങ്ങള്‍ വരും ദിവസങ്ങളില്‍ പ്രത്യേക ലേഖനങ്ങളായി പ്രസിദ്ധീകരിക്കാം.

The doctor–patient relationship is a central part of health care

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm', 'contents' => 'a:3:{s:6:"_token";s:40:"gUAGh3TNjN8roJCBdM6I3h1u42kEi2F1ALnexmkb";s:9:"_previous";a:1:{s:3:"url";s:129:"https://www.imalive.in/health-and-wellness/401/the-doctor-patient-relationship-is-a-central-part-of-health-care-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm', 'a:3:{s:6:"_token";s:40:"gUAGh3TNjN8roJCBdM6I3h1u42kEi2F1ALnexmkb";s:9:"_previous";a:1:{s:3:"url";s:129:"https://www.imalive.in/health-and-wellness/401/the-doctor-patient-relationship-is-a-central-part-of-health-care-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm', 'a:3:{s:6:"_token";s:40:"gUAGh3TNjN8roJCBdM6I3h1u42kEi2F1ALnexmkb";s:9:"_previous";a:1:{s:3:"url";s:129:"https://www.imalive.in/health-and-wellness/401/the-doctor-patient-relationship-is-a-central-part-of-health-care-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('1TunE2McCl5hfTq6VWQk2kxDqV9XaZxxFkw6bhKm', 'a:3:{s:6:"_token";s:40:"gUAGh3TNjN8roJCBdM6I3h1u42kEi2F1ALnexmkb";s:9:"_previous";a:1:{s:3:"url";s:129:"https://www.imalive.in/health-and-wellness/401/the-doctor-patient-relationship-is-a-central-part-of-health-care-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21