×

വൈറല്‍ ഹെപ്പറ്റൈറ്റിസ്: അറിയാം, പ്രതിരോധിക്കാം

Posted By

IMAlive, Posted on August 27th, 2019

What you need to know about viral hepatitis by Dr Charles Panakkel

ലേഖകൻ:Dr Charles Panakkel,  Gastroenterologist (Liver specialist)

വൈറൽ ഹെപ്പറ്റൈറ്റിസ്

ചർമം കഴി‍ഞ്ഞാൽ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്. ഈ കരളിനുണ്ടാകുന്ന ചെറിയൊരു മാറ്റം പോലും ശരീരത്തിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും.

കരളിന്  ഉണ്ടാകുന്ന വീക്കത്തെ ആണ് ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്ന്തു. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. മദ്യപാനം, ഫാറ്റി ലിവർ, വൈറസുകൾ, മരുന്നുകൾ, വിഷവസ്തുക്കൾ, ഓട്ടോഇമ്മ്യൂൺ ഡിസീസ്, ചില ജനിതക രോഗങ്ങള്‍, എന്നിവയെല്ലാം ഹെപ്പൈറ്റെറ്റിസ് രോഗത്തിനു കാരണമാകും.

വൈറസ് മൂലം ഉണ്ടാകുന്ന ഹെപ്പാറ്റിറ്റീസിന്നെ വൈറൽ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നു. ചില വൈറസുകൾ ലിവറിനെ മാത്രം ബാധിക്കുന്നു. അതിൽ പ്രധാനം വൈറൽ ഹെപ്പറ്റൈറ്റിസ് എ (HAV), വൈറൽ ഹെപ്പറ്റൈറ്റിസ് ബി (HBV), വൈറൽ ഹെപ്പറ്റൈറ്റിസ് സി (HCV), വൈറൽ ഹെപ്പറ്റൈറ്റിസ് ഇ (HEV) എന്നിവ ആണ്. ലോകത്തിൽ 2.3 ബില്യൺ ആൾകാർ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിതരാണ്, അതിൽ 1.4 മില്യൺ ആൾകാർ എല്ലാ വർഷവും മരിക്കുന്നു. ഗുരുതരാവസ്ഥയില്‍ മരണത്തിനു തന്നെ കാരണമാകുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് രണ്ടുവിധമുണ്ട്. കരൾ വീക്കം കുറഞ്ഞ കാലം കൊണ്ട് മാറുന്നതും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (ഹ്രസ്വകാല രോഗം), ദീർക്കകാലം നിൽക്കുന്നതും ക്രോണിക് ഹെപ്പറ്റെറ്റിസ് (ദീര്‍ഘകാല രോഗം).

അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ്

ഹെപ്പറ്റൈറ്റിസ് എ , ഇ  വെള്ളത്തിൽ നിന്നും, ഭക്ഷണ പഥാർത്ഥത്തിൽ കൂടിയും ആണ് പകരുന്നത്‌. ഹെപ്പറ്റൈറ്റിസ് ബി, സി രക്തം, മറ്റു ശരീര ദ്രവ്യകൾ എന്നിവയിലൂടെ പകരുന്നു.

എല്ലാ വൈറസ് മഞ്ഞപ്പിത്തങ്ങളുടെയും രോഗലക്ഷണങ്ങൾ ഏതാണ്ട് ഒന്നു തന്നെയാണ്. മറ്റു വൈറസ് ഇന്ഫെക്ഷനുകളെ പോലെ വൈറൽ ഹെപ്പാറ്റിറ്റീസും പനി, വിറയൽ, ശരീര ക്ഷീണം, വിശപ്പില്ലായിമ മുതലായ രോഗ ലക്ഷണങ്ങൾ ആണ് തുടക്കത്തിൽ ഉണ്ടാക്കുക. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മുത്രത്തിലും ശരീരത്തിലും മഞ്ഞ നിറം കണ്ടു തുടങ്ങും. പലപോഴും ഈ സമയത്താണ് ഇത് ഹെപ്പറ്റൈറ്റിസ് ആണ് എന്ന് മനസിലാക്കുന്നത്. അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് (ഹ്രസ്വകാല രോഗം) സാവധാനം മാറുന്ന ഒരു അസുഖം ആണ്. മഞ്ഞപിത്തം ഒരു രോഗമല്ല. ഹെപ്പാറ്റിറ്റീസിന്റെ ഒരു രോഗലക്ഷണം മാത്രമാണ് മഞ്ഞപിത്തം.

ഹെപ്പറ്റൈറ്റിസ് രോഗമാണ് എന്നു സംശയം വന്നാൽ ഡോക്ടർ ലിവർ ഫങ്ക്ഷന് ടെസ്റ്റ് (LFT ), INR, അൾട്രാസൗണ്ട് സ്കാൻ എന്നി ടെസ്റ്റുകൾ ചെയ്യും. ഇതിൽ  കരൾ വീക്കം ഉണ്ടെക്കിൽ ഏതു വൈറസാണ് രോഗം ഉണ്ടാക്കിയത് എന്ന് കണ്ടുപിടിക്കാൻ വൈറൽ സീറോളജി ടെസ്റ്റുകൾ ചെയ്യും ഹെപ്പറ്റൈറ്റിസ് എ, സി, ഇ വൈറസുകൾക്ക് രക്തത്തിൽ IgM ആന്റിബോഡി ടെസ്റ്റ് ആണ് ചെയ്യുന്നത്. ഹെപ്പറ്റൈറ്റിസ് ബി രോഗത്തിന് രക്തത്തിൽ HBsAg ടെസ്റ്റ് ചെയ്യും.

നീണ്ടുനിൽക്കാത്ത ഇവ ആറു തൊട്ട് എട്ടു ആഴ്ച കൊണ്ട് ഇത്  ഭേദമാകും. വിശ്രമവും, നല്ല ഭോക്ഷണാഹാരവും ആണ് വേണ്ടത്. തനിയെ മാറും. ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികളിൽ ചിലപ്പോൾ സൃഷ്ടിക്കാമെങ്കിലും സാധാരണരീതിയിൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. നമ്മൾ ചികിൽസിക്കേണ്ടത് മഞ്ഞപിത്തത്തെയല്ല മറിച്ചു ഹെപ്പാറ്റിറ്റിസിനെ (കരൾ വീക്കം) ആണ്. കരളിന് റെസ്ററ് കൊടുക്കുക എന്നതാണ് പ്രധാന  ചികിൽസ. ഇതിനു നമ്മൾ ചെയ്യണ്ടത് റസ്റ്റ് എടുക്കുക, നല്ല ഭക്ഷണം കഴിക്കുക, അനാവിശ്യമായ മരുന്നുകൾ കഴിക്കാതിരിക്കുക എന്നിവയാണ്.

ഹെപ്പറ്റൈറ്റിസ് -,

ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന അക്യൂട്ട് വൈറൽ ഹെപ്പറ്റൈറ്റിസ് (ഹ്രസ്വകാല രോഗം) വളരെ വേഗം പടര്‍ന്നു പിടിക്കുന്നതാണ്. ചിലപ്പോഴൊക്കെ (1%) വളരെ ഗുരുതരമായ കരള്‍രോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറസ് ദീര്‍ഘകാല മഞ്ഞപ്പിത്തം ഉണ്ടാക്കിയില്ലെങ്കിലും ഒരുമാസം മുതല്‍ ആറുമാസം വരെ സമയമെടുത്തേക്കും ഭേദമാകാന്‍.

രോഗലക്ഷണങ്ങള്‍

രോഗം മിക്കപ്പോഴും ഇന്‍ഫ്‌ളുവന്‍സ പനിയുടെ ലക്ഷണങ്ങളോടു കൂടിയാണ് തുടങ്ങുന്നത്. പനി, വിറയല്‍, സന്ധിവേദന, ഉന്മേഷമില്ലായ്മ, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, വയര്‍ കമ്പിക്കുക, മൂത്രം മഞ്ഞനിറത്തില്‍ പോകുക, മഞ്ഞപ്പിത്തം -ത്വക്കിനും, കണ്ണിനും മഞ്ഞനിറം, മലം അയഞ്ഞു പോകുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളില്‍ രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല.

രോഗപ്പകര്‍ച്ച

ഹെപ്പറ്റൈറ്റിസ്-എ, ഇ രോഗം ബാധിച്ച രോഗിയുടെ മലം, വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതുവഴിയാണ് രോഗം പകരുന്നത്. രോഗിയെ ശുശ്രൂഷിക്കുന്നവര്‍, ശരിയായി ശുചിത്വം പാലിക്കാതെയിരുന്നാല്‍ രോഗം പകരാം.

ചികിത്സാരീതി

ഹെപ്പറ്റൈറ്റിസ്-എ, ഇ രോഗങ്ങള്‍ 4-8 ആഴ്ചകള്‍ കൊണ്ട് ഭേദമാകുന്നവയാണ്. ദീര്‍ഘകാല കരള്‍വീക്കം ഉണ്ടാവുകയില്ല.  കരളിന് റെസ്ററ് കൊടുക്കുക എന്നതാണ് പ്രധാന  ചികിൽസ. ഇതിനു നമ്മൾ ചെയ്യണ്ടത് റസ്റ്റ് എടുക്കുക, നല്ല ഭക്ഷണം കഴിക്കുക, അനാവിശ്യമായ മരുന്നുകൾ കഴിക്കാതിരിക്കുക എന്നിവയാണ്.

പ്രതിരോധിക്കാനാകുമോ?

ഹെപ്പറ്റൈറ്റിസ്-എ, ഇ രോഗങ്ങള്‍ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക, കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോരിനേറ്റ് ചെയ്യുക, സെപ്ടിക് ടാങ്കും കിണറും തമ്മിൽ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അകലമുണ്ടെന്നു ഉറപ്പു വരുത്തുക, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പുപയോഗിച്ചു കഴുകുക. ടോയ്‌ലറ്റില്‍ പോയതിന്‌ ശേഷം കൈ സോപ്പിട്ട്‌ കഴുകുക, പാകം ചെയ്‌ത ഉടന്‍ ഭക്ഷണം കഴിക്കുക, ശുചിത്വം ഉറപ്പില്ലെങ്കില്‍ പഴങ്ങള്‍ തൊലികളഞ്ഞ്‌ കഴിക്കുക, നന്നായി വൃത്തിയാക്കിയതിന്‌ ശേഷമെ പച്ചക്കറികള്‍ കഴിക്കാവു,  ഹെപ്പറ്റൈറ്റിസ്‌ പകരാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഹെപ്പറ്റൈറ്റിസ്‌ എ യ്‌ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക.ഹെപ്പൈറ്റെറ്റിസ് എ പ്രതിരോധ കുത്തിവയ്പുകൊണ്ടു ഫലപ്രദമായി തടയാവുന്ന രോഗമാണ്.

ഹെപ്പൈറ്റെറ്റിസ് ബി, സി

ഹെപ്പൈറ്റെറ്റിസ് ബി, സി എന്നിവയില്‍ ആദ്യത്തേത് ഡി.എന്‍.എ.വൈറസും രണ്ടാമത്തേത് ആര്‍.എന്‍.എ. വൈറസുമാണ്. ഇവ രണ്ടും കരളിനെ മാത്രം ബാധിക്കുന്ന വൈറസുകളാണ്. ഹെപ്പൈറ്റെറ്റിസ് ബി, സി വൈറസുകൾ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (ഹ്രസ്വകാല രോഗം), ദീർക്കകാലം നിൽക്കുന്നതും ക്രോണിക് ഹെപ്പറ്റെറ്റിസ് (ദീര്‍ഘകാല രോഗം) എന്നി അവസ്ഥകൾ ഉണ്ടാക്കാം. ചില രോഗികളില്‍ നിസ്സാരമായ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍, മറ്റു ചിലരില്‍ ദീര്‍ഘകാല മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളും അതുമൂലം

മഹോദരം, കരളിലെ കാന്‍സര്‍ തുടങ്ങി പല ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും ഇവ കാരണമായേക്കാം. ഒരിക്കല്‍ അണുബാധ ഉണ്ടായിക്കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വൈറസുകള്‍ ഗുരുതരരോഗങ്ങള്‍ ഉണ്ടാക്കുന്നത്.

ഈ രണ്ടു വൈറസുകളും രക്തം വഴി പകരുന്നവയാണ്. അമ്മയില്‍നിന്നു കുഞ്ഞിലേക്കും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രോഗി ഉപയോഗിച്ച സിറിഞ്ച്, ബ്ലേഡുകള്‍, കത്രിക, നഖം വെട്ടി, ഷേവിങ് സെറ്റ്, ടൂത്ത് ബ്രഷ്, ദന്ത പരിശോധനാ ഉപകരണങ്ങള്‍, ഇഞ്ചക്ഷന്‍ സൂചികള്‍, എന്നിവയിലൂടെയും, രോഗിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഈ രോഗം പകരാം. ഡയാലിസിസ് ചെയ്യുന്ന രോഗികളില്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവരിൽ   രോഗം വരുവാന്‍ സാദ്ധ്യത കൂടുതലാണ്. സ്വവര്‍ഗരതിക്കാരിലും പലരുമായി ലൈംഗികബന്ധമുള്ളവരിലും ഈ രോഗം സാധാരണമാണ്. വളരെ ചെറിയ അളവിലുള്ള രക്തത്തിലൂടെ ഹെപ്പൈറ്റെറ്റിസ് ബിയും കൂടുതല്‍ അളവിലുള്ള രക്തത്തിലൂടെ സിയും പകരുന്നു.

ഹെപ്പറ്റൈറ്റിസ് -ബി, സി വൈറസ് ബാധിക്കുന്ന പലരിലും യാതൊരു രോഗലക്ഷണങ്ങളും കാണുകയില്ല. പക്ഷേ, ഈ കൂട്ടരില്‍ നല്ല ഒരു ശതമാനം രോഗികള്‍ ദീര്‍ഘകാല കരള്‍രോഗ ബാധിതരായിത്തീരാനുള്ള സാദ്ധ്യത കൂടുതലാണ്. ഫലപ്രദമായി ചികിത്സിച്ചില്ലെങ്കില്‍ 20-40% രോഗികള്‍ 15-20 വര്‍ഷത്തിനു ശേഷം 'സിറോസിസ്' രോഗികളും 5-10% രോഗികള്‍ കരള്‍ കാന്‍സര്‍ രോഗ ബാധിതരും ആകാന്‍ സാദ്ധ്യതയുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളുടെ പ്രധാന ചികിത്സ രോഗ പ്രതിരോധമാണ്. ഹെപ്പൈറ്റെറ്റിസ് ബി പ്രതിരോധ കുത്തിവയ്പുകൊണ്ടു ഫലപ്രദമായി തടയാവുന്ന രോഗമാണ്. എന്നാല്‍, ഹെപ്പൈറ്റെറ്റിസ് സിക്കു പ്രതിരോധ കുത്തിവയ്പില്ല. ഹെപ്പറ്റൈറ്റിസ് ബി രോഗിയും ആയി അടുത്തിടപെടുന്ന വ്യക്തികൾ തീർച്ചയായും പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം. സുരക്ഷിതമായ ലൈംഗിക ബന്ധം ശീലിക്കുക, രോഗബാധിതരാണെങ്കില്‍ പങ്കാളിയെ അറിയിക്കുക, പങ്കാളിക്ക്‌ അണുബാധ ഉണ്ടോയെന്ന്‌ കണ്ടെത്തുക, മറ്റുള്ളവര്‍ ഉപയോഗിക്കാത്ത വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിക്കുക, ടൂത്ത്‌ ബ്രഷുകള്‍, റേസറുകള്‍, മണിക്യൂര്‍ ഉപകരണങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്‌ക്കരുത്‌, പച്ചകുത്തുക, തുളയിടുക പോലെ ചര്‍മ്മത്തില്‍ എന്തു തന്നെ ചെയ്‌താലും ഉപകരണങ്ങള്‍ രോഗാണു വിമുക്തമാക്കിയിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക, അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്നിരിക്കുന്ന മുറിവുകള്‍ കെട്ടിവയ്‌ക്കുക, രക്തം സ്വീകരിക്കുമ്പോൾ അത് അണുമുക്തമാണ് എന്ന് ഉറപ്പുവരുത്തുക, ഡയാലിസിസ് ഉപകരണങ്ങൾ അണുമുക്തമാണ് എന്ന് ഉറപ്പുവരുത്തുക  രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ ഘട്ടംഘട്ടമായുള്ള ഹെപ്പറ്റൈറ്റിസ്‌ ബി പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക എന്നിവ വഴി ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധികാം

ക്രോണിക് ഹെപ്പാറ്റിറ്റിസിന് (ദീര്‍ഘകാല രോഗം) ആധുനിക വൈദ്യശാസ്ത്രത്തില്‍ വളരെ ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. ശരീരത്തിലുള്ള വൈറസിനെ തുരത്തുന്ന ആന്റിവൈറല്‍ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിച്ച് ഈ രോഗത്തില്‍നിന്നു രക്ഷപ്പെടാം. എന്നാല്‍, ചില രോഗികളില്‍ ഈ വൈറസുകള്‍ പഴകി കരളില്‍ മുഴകള്‍, മഹോദരം എന്നിങ്ങനെ ഗുരുതരരോഗങ്ങള്‍ ഉണ്ടാകാം. ഇവർക്ക് കരൾ മാറ്റൽ ശത്രക്രിയ വേണ്ടിവരാം.

Viral hepatitis is liver inflammation due to a viral infection. It may present in acute form or in chronic form.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td', 'contents' => 'a:3:{s:6:"_token";s:40:"FapP7vdXL8b82RHCACzhAGAy5JFGkyVnXGBSn1uy";s:9:"_previous";a:1:{s:3:"url";s:107:"https://www.imalive.in/liver-disease/796/what-you-need-to-know-about-viral-hepatitis-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td', 'a:3:{s:6:"_token";s:40:"FapP7vdXL8b82RHCACzhAGAy5JFGkyVnXGBSn1uy";s:9:"_previous";a:1:{s:3:"url";s:107:"https://www.imalive.in/liver-disease/796/what-you-need-to-know-about-viral-hepatitis-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td', 'a:3:{s:6:"_token";s:40:"FapP7vdXL8b82RHCACzhAGAy5JFGkyVnXGBSn1uy";s:9:"_previous";a:1:{s:3:"url";s:107:"https://www.imalive.in/liver-disease/796/what-you-need-to-know-about-viral-hepatitis-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('BkqtcVAoLsUxHznalnaTK6EaOS9jZjZFyD31k6Td', 'a:3:{s:6:"_token";s:40:"FapP7vdXL8b82RHCACzhAGAy5JFGkyVnXGBSn1uy";s:9:"_previous";a:1:{s:3:"url";s:107:"https://www.imalive.in/liver-disease/796/what-you-need-to-know-about-viral-hepatitis-by-dr-charles-panakkel";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21