×

തീപിടുത്തം: സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം ചെയ്യണം?

Posted By

IMAlive, Posted on August 27th, 2019

what to do in a fire emergency by Dr Rajeev Jayadevan

ലേഖകൻ: Dr Rajeev Jayadevan, Senior Consultant Gastroenterologist, Deputy Medical Director, Sunrise Group of Hospitals, Kochi 

ഇരുപത്തിരണ്ടു കുട്ടികൾ മരണപ്പെട്ട സൂറത്തിലെ കോച്ചിങ് സെന്ററിലും, വൻ നാശനഷ്ടങ്ങളോടെ എറണാകുളം ബ്രോഡ്‍വെയിലും തിരുവനന്തപുരത്തു കിഴക്കേക്കോട്ടയിലും തീ പിടിച്ചത് അടുത്തടുത്താണ്. 

തീ കെടുത്താനും അപകടങ്ങൾ കുറയ്ക്കാനും എന്തുചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്ന് നോക്കാം. 

വീടുകളിലുണ്ടാകുന്ന തീപിടുത്തം 

ഇന്ത്യയിൽ വർഷം തോറും ഏകദേശം 20,000 ആളുകൾ തീപിടുത്തം മൂലം മരിക്കുന്നു. ഇതിൽ ഭൂരിഭാഗവും വീട്ടിൽ സംഭവിക്കുന്ന തീപിടുത്തം മൂലമാണ് .  മാത്രമല്ല അങ്ങിനെ മരിക്കുന്നവരിൽ  65% സ്ത്രീകളുമാണ്. 

വീടുകളിൽ തീ പടരുന്നത് വളരെ പെട്ടെന്നാണ്.   തറയിൽ നിന്ന് തുടങ്ങുന്ന തീ മേൽക്കൂരയിലെത്താൻ കുറച്ചുനേരം മാത്രമേ എടുക്കൂ. അതിനാൽ  വീട്ടിൽ നിന്ന് പുറത്തുപോകാൻ നമുക്ക് രണ്ട് മിനിറ്റിൽ താഴെ സമയം മാത്രമേ ഉള്ളൂ . തീപൊള്ളലിനെക്കാൾ, പുക ശ്വസിച്ചാണ് ഭൂരിഭാഗം ആളുകളും മരിക്കുന്നത്.

ഓക്സിജൻ, തീ പിടിക്കാനുള്ള സ്രോതസ്സ് , ഇന്ധനം എന്നീ മൂന്ന് ഘടകങ്ങൾ തീ പിടിക്കാൻ ആവശ്യമായുണ്ട്. (Fire triangle) തീയെ തടയുന്നതിന് ഇവയിൽ ഏതെങ്കിലും ഒന്നോ, അതിലധികമോ ഇല്ലാതാകേണ്ടത് അത്യാവശ്യമാണ്.

1. തീ കണ്ടാൽ ആദ്യം തന്നെ നമ്മൾ തീരുമാനിക്കേണ്ടത്, തീ അണയ്ക്കാൻ നിൽക്കണോ അതോ ഓടി രക്ഷപെടണോ എന്നതാണ്. തീരുമാനം എടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും, വളരെ പെട്ടെന്ന് തന്നെ നമ്മൾ എന്തുവേണമെന്ന് നിശ്ചയിക്കണം.

തീ കെടുത്താനാണ് നാം തീരുമാനിക്കുന്നതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പുക ശ്വസിക്കുകയോ പുകമൂലം കണ്ണു കാണാൻ സാധിക്കാത്ത അവസ്ഥയോ ഉണ്ടാകാം എന്നറിയുക. തുടക്കത്തിൽ തന്നെ  കണ്ടുപിടിച്ചതും കെടുത്താൻ എളുപ്പമുള്ളതുമാവണം തീ. അല്ലെങ്കിൽ സമയം കളയാതെ ഓടി രക്ഷപ്പെടുകയാണ് വേണ്ടത്. 

2. അടുക്കളയിലാണ് സാധാരണ തീ പിടിക്കാറുള്ളത്. പാചകം ചെയ്യുമ്പോൾ സ്റ്റൗവിൽ നിന്ന് തീപിടിക്കാനുള്ള സാധ്യതയുണ്ട് . ചീനച്ചട്ടിയിലെ എണ്ണയിൽ തീ പിടിക്കുകയാണെങ്കിൽ  ഉടൻ പാത്രത്തിനുമുകളിൽ ഒരു അടപ്പ്  സ്ഥാപിക്കുക എന്നതാണ് ഏറ്റവും എളുപ്പവഴി. ഓക്സിജൻ കട്ട് ഓഫായി തീ ഉടൻ കെട്ടുകൊള്ളും. 

ബേക്കിംഗ് സോഡയോ, ഉപ്പോ മണലോ വിതറുന്നത് അടുക്കളയിലെ  ചെറിയ തീ കെടുത്താനുള്ള മറ്റൊരു ടെക്നിക് ആണ്.  തീയ്ക്കും വായുവിനും ഇടയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് ഈ രണ്ട് ഏജന്റുകളും പ്രവർത്തിക്കുന്നത്. 

ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം, കത്തുന്ന  എണ്ണയിൽ വെള്ളം ഒഴിക്കുക എന്നതാണ്. വെള്ളം എണ്ണയെക്കാൾ ഭാരമുള്ളതാണ്. അതു ചട്ടിയുടെ അടിഭാഗത്തേക്ക്  ഒഴുകുമെന്നല്ലാതെ, തീ കെടുത്തിക്കളയുകയില്ല. പകരം, അത് എരിയുന്ന തീ പടർത്തുകയാണ് ചെയ്യുന്നത്.

3. ഇതോടൊപ്പം അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലെ വാൽവ് ഓഫ് ആക്കണം. ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയാണെങ്കിൽ, തീ പടരുന്നതിന് മുമ്പ്, നനഞ്ഞ തുണി ഉപയോഗിച്ച് ഇത് എളുപ്പത്തിൽ അടച്ചു തീ കെടുത്താൻ സാധിക്കും.  ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് അപകടത്തിന്റെ രൂക്ഷത വർധിപ്പിക്കും. 

വീട്ടിൽ ഒരു ഗ്യാസ് ലീക്ക് കണ്ടുപിടിച്ചാൽ, ജനലുകളും  വാതിലുകളും പതിയെ തുറന്നിടണം. തീപ്പൊരി ഉണ്ടാകാതെ സൂക്ഷിക്കണം. ഇലക്ട്രിസിറ്റി സ്വിച്ച് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുന്നതോ,  ചിലപ്പോൾ ഒരു ഫ്രിഡ്ജ് ഓണോ ഓഫോ ആകുന്നതുപോലും സ്പാർക്ക് ഉണ്ടാക്കാം. 

വാതക ചോർച്ച കണ്ടുപിടിച്ചാൽ, എല്ലാവരും വീടിനു പുറത്തേക്ക്  ഇറങ്ങിവരുകയും വേണം.  ഒരു പ്രൊഫഷണൽ വന്ന് ഗ്യാസ് സ്റ്റവ് സുരക്ഷിതമാണെന്ന് പരിശോധിച്ചതിനുശേഷം മാത്രം തിരികെ കയറുവാനും  പാടുള്ളു.

4. പാചകം ചെയ്യുമ്പോൾ നമ്മുടെ വസ്ത്രങ്ങൾ തീ പിടിക്കുകയാണെങ്കിൽ ഉടൻ ഒരു പുതപ്പ് ഉപയോഗിച്ച് കെടുത്താൻ ശ്രമിക്കുക.  

ഒറ്റയ്ക്കാണെങ്കിൽ ഓടാതെ നിലത്തു കിടന്ന് ഒന്നുരുളിയാൽ മതി തീ കെടും. ഓക്സിജൻ കുറയുന്നത് വഴിയാണിത്. 

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ തീ പിടിക്കാൻ ഇടയുള്ള നൈലോൺ വസ്ത്രങ്ങളും അലക്ഷ്യമായി തൂങ്ങിക്കിടക്കുന്ന ഷാളുകളും ധരിക്കരുത്.

പലരും ഈ ഘട്ടത്തിൽ കാട്ടുന്ന മണ്ടത്തരം, ഭയന്നോടുക എന്നതാണ്. ഓടിയാൽ കൂടുതൽ ഓക്സിജൻ ലഭിക്കുന്നത് മൂലം തീ ആളി പടരുകയേ ഉള്ളൂ.

നടി സുകുമാരി മരിച്ചത് സന്ധ്യക്ക് വിളക്കു വച്ചപ്പോൾ സാരിയിൽ തീ പടർന്നിട്ടായിരുന്നു. 

5. പുകയാണ് വില്ലൻ

പുക ശ്വസിക്കുന്നതു മൂലമാണ് ഭൂരിഭാഗം ആളുകളും തീപിടിത്തങ്ങളിൽ മരിക്കുന്നുത്; പൊള്ളൽ കൊണ്ടല്ല. വാതകങ്ങൾ, ചാരം, നീരാവി തുടങ്ങി വിവിധ വസ്തുക്കളുടെ ഒരു മിശ്രിതമാണ് പുക.What To Do If A Fire Starts 

ഇന്നത്തെ വീടുകളിലെ അലങ്കാരങ്ങൾ സിന്തറ്റിക് പോളിമറുകളാണ് ഉപയോഗിക്കുന്നത് (പ്ലാസ്റ്റിക്, മൂടുശീലകൾ, നൈലോൺ, കാർപെറ്റ്സ്, പെയിന്റ് എന്നിവയിൽ ഉള്ളവ), അവ തീപിടിക്കുമ്പോൾ ധാരാളം വിഷവാതകങ്ങൾ ഉണ്ടാക്കുന്നു.

വീടുകളിലെ തീപിടുത്തത്തിൽ നിന്നുള്ള പുകയിൽ കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സയനൈഡ്, ഹൈഡ്രജൻ ക്ലോറൈഡ്, ഫോസ്ജീൻ  മുതലായ വിഷവാതകങ്ങൾ അടങ്ങിയിട്ടുണ്ട്. തീ കത്തുമ്പോൾ, വീടുകളിലെ അടഞ്ഞ ഇടങ്ങൾ ആളെ കൊല്ലുന്ന ഗ്യാസ്  ചേമ്പറുകളായി മാറുന്നു: അവിടെ വിഷലിപ്തമായ വാതകങ്ങൾ പ്രത്യക്ഷമാകുന്നതു മൂലമാണിത്.

കാർബൺ മോണോക്സൈഡ് ശ്വസിക്കുമ്പോൾ രക്തചംക്രമണത്തിലെ ഹീമോഗ്ലോബിനുമായി  ബന്ധിക്കപ്പെടുന്നു. ഇത് നമ്മുടെ കോശങ്ങളിലേക്ക് ഓക്സിജൻ കൊണ്ടുപോകുന്നത് തടയുന്നു. കോശങ്ങളിൽ ഓക്സിജൻ എത്താതാവുമ്പോഴാണ്  മരണം സംഭവിക്കുന്നത്. തീപടരുമ്പോൾ ശ്വസിക്കുന്ന  കാർബൺ മോണോക്സൈഡ് ആളുകളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുയും രക്ഷപെടാതിരിക്കാൻ കാരണമാവുകയും ചെയ്യും.

6. പുകയിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം: 

തീ പോലെ തന്നെ, പുകയിൽ നിന്നും അകന്നു നിൽക്കേണ്ടത് വളരെ പ്രധാനമാണ്. മൂക്കിലും വായിലും ഒരു മൃദുവായ നനഞ്ഞ തുണി വെയ്ക്കുന്നത് പുക ശ്വസിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.

മുറിയുടെ മുകളിലത്തെ ഭാഗത്തേക്കാണ്  പുക ഉയരുന്നത്. നിലത്തു ശുദ്ധവായു കിട്ടും; കാഴ്ചയും തടസപ്പെടില്ല. അതുകൊണ്ട് പുക മുറിയിൽ നിറയുകയാണെങ്കിൽ തറയിലൂടെ ഇഴഞ്ഞു പുറത്തിറങ്ങാൻ ശ്രമിക്കാവുന്നതാണ്. 

തീയും പുകയും നിറഞ്ഞ വീട്ടിൽ, ഒരു വാതിലിൽ  തൊടുമ്പോൾ ചൂടാണെങ്കിൽ, തുറക്കാതിരിക്കുന്നതാണ് നല്ലത്. മിക്കവാറും അതിനപ്പുറം തീ ആളി പടരുകയാവും. 

7. ആളെ ഒഴിപ്പിക്കുന്നത് ശാന്തമായും എന്നാൽ വേഗത്തിലും ചെയ്യണം. പടികൾ (steps) മാത്രം ഉപയോഗിക്കുക. ലിഫ്റ്റ് ഒരിക്കലും ഉപയോഗിക്കരുത്. കറണ്ട് പോയി ലിഫ്റ്റുകൾ പെട്ടെന്ന് കേടു വരുമെന്നതാണ് കാരണം. നാം രക്ഷപെടുന്നതോടൊപ്പം കഴിവതും വാതിലുകൾ അടച്ചിടുന്നത് തീ വേഗം പടരാതിരിക്കാൻ ഉപകരിക്കും. 

8. അംഗവൈകല്യം ഉള്ളവരും കുട്ടികളും പ്രായമായവരും അഗ്നിശമന പ്രവര്ത്തനങ്ങളെപ്പറ്റി നല്ല അറിവുള്ളവരാവണം. തീ പിടുത്തത്തിൽ നിന്നും ആൾക്കാരെ രക്ഷപ്പടുത്തുമ്പോൾ ഇവർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. 

9. ബഹുനിലക്കെട്ടിടങ്ങളിൽ താമസിക്കുന്നവരും ജോലിചെയ്യുന്നവരും മോക്ക് ഡ്രില്ലുകളുമായി (mock drills) സുപരിചിതരായിരിക്കണം. 

ബോംബയിൽ കഴിഞ്ഞ വർഷം നടന്ന വൻ അഗ്നിബാധയിൽ ഒരു ഒൻപതു വയസുകാരി മിടുക്കിയാണ് അനേകം മുതിർന്നവരുടെ ജീവൻ രക്ഷിച്ചത്. സ്‌കൂൾ ടീച്ചർ തീയെ പറ്റി എടുത്ത ക്‌ളാസിൽ പറഞ്ഞ കാര്യങ്ങൾ അവൾ മനസ്സിൽ കുറിച്ചിട്ടിരുന്നു. 

10. അവനവൻ ജോലി ചെയ്യുന്ന സ്ഥലത്തുള്ള Fire exinguisher എവിടെയാണ്, എത്തരമാണ്, എങ്ങനെ ഉപയോഗിക്കണം എന്ന് എല്ലാവരും മുൻ‌കൂർ അറിഞ്ഞിരിക്കണം. വിഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. 

11. സിനിമ, ഷോപ്പിങ്, ട്യൂഷൻ, മീറ്റിംഗ്  മുതലായവയ്ക്ക് വലിയ കെട്ടിടങ്ങളിൽ കടന്നു ചെല്ലുമ്പോൾ അവിടെ എങ്ങാനും അഗ്നിബാധയുണ്ടായാൽ ഓടിരക്ഷപെടാനുള്ള മാർഗ്ഗമുണ്ടോ (fire exit) എന്ന് ആദ്യം തന്നെ നോക്കുന്നത് ശീലമാക്കുക. സുരക്ഷിതമല്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളിൽ പോകാതിരിക്കുക.

Things you need to know and do if there's a fire in the home, workplace or commercial place

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm', 'contents' => 'a:3:{s:6:"_token";s:40:"DRV16kpAqpJA7wFYtaKfLxrVf5O91vfqFBxrLw3T";s:9:"_previous";a:1:{s:3:"url";s:72:"https://www.imalive.in/living-healthy/679/what-to-do-in-a-fire-emergency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm', 'a:3:{s:6:"_token";s:40:"DRV16kpAqpJA7wFYtaKfLxrVf5O91vfqFBxrLw3T";s:9:"_previous";a:1:{s:3:"url";s:72:"https://www.imalive.in/living-healthy/679/what-to-do-in-a-fire-emergency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm', 'a:3:{s:6:"_token";s:40:"DRV16kpAqpJA7wFYtaKfLxrVf5O91vfqFBxrLw3T";s:9:"_previous";a:1:{s:3:"url";s:72:"https://www.imalive.in/living-healthy/679/what-to-do-in-a-fire-emergency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('gKBMcqOFblfJjOwTyHlbULmO4Xt3skfkG1zIXzEm', 'a:3:{s:6:"_token";s:40:"DRV16kpAqpJA7wFYtaKfLxrVf5O91vfqFBxrLw3T";s:9:"_previous";a:1:{s:3:"url";s:72:"https://www.imalive.in/living-healthy/679/what-to-do-in-a-fire-emergency";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21