×

നട്ടെല്ലിനുളള വൈകല്യങ്ങൾ

Posted By

IMAlive, Posted on August 29th, 2019

Common Spine Problems by Dr suresh pillai

ലേഖകൻ: ഡോ. സുരേഷ് പിള്ള ,ഓർത്തോ പീഡിക്‌സ് വിഭാഗം മേധാവി

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്  

നട്ടെല്ലിന് സാധാരണ കാണുന്ന വൈകല്യങ്ങൾ വളവുകൾ, കൂനുകൾ, വളവുകളും കുനുകളും കൂടിയവ, കണ്ണിതെന്നൽ, പ്രായാധിക്യം  മുലമുണ്ടാകുന്ന കുനുകളും വളവുകളും, ശസ്ത്രക്രിയയെത്തുടർന്നുണ്ടാകുന്ന വളവുകൾ മുതലായവയാണ്.

വളവുകൾ/ സ്‌കോളിയോസിസ്

നട്ടെല്ലിന്റെ കണ്ണികളുടെ വശങ്ങളിലേക്കുള്ള ചരിവും അവയുടെ തിരിവും ചേർന്നുണ്ടാകുന്ന വൈകല്യമാണ് സ്‌കോളിയോസിസ്. സാധാരണ നട്ടെല്ലിന് വശങ്ങളിലേക്ക് ചരിവില്ല. വശങ്ങളിലേക്കുള്ള ചരിവും വളവും 10 ഡിഗ്രിയിൽ  കൂടിയാൽ അതിനെ സ്‌കോളിയോസിസ് എന്നു വിളിക്കുന്നു.

നട്ടെല്ലിന്റെ വളവുകൾ പല കാരണങ്ങളാലുണ്ടാകാം. ഉണ്ടാകുന്നതിനുള്ള കാരണമനുസരിച്ച് ഇവയെ പലതായി തരംതിരിക്കാം.

1 ഇഡിയോപ്പതിക് സ്‌കോളിയോസിസ്

2. കൺജെനിറ്റൽ സ്‌കോളിയോസിസ്

3. ന്യൂറോ മസ്‌ക്കുലർ സ്‌കോളിയോസിസ്

4. സിൻഡ്രോമിക് സ്‌കോളിയോസിസ്

ഇഡിയോപ്പതിക് സ്‌കോളിയോസിസ്

ഇഡിയോപ്പതിക് സ്‌കോളിയോസിസ് ഉണ്ടാകുന്നതിനുള്ള യഥാർത്ഥ കാരണം അറിവായിട്ടില്ല. എന്നാൽ ഒന്നിലധികം കാരണങ്ങളാലാവാമെന്നാണ് നിഗമനം. ഇതിൽ 3 വയസ്സിൽ താഴെയുള്ള കൂട്ടികൾക്കുണ്ടാകുന്നവയെ ഇൻഫെന്റൈൽ സ്‌കോളിയോസിസ് എന്നും 3-10 വയസ്സുവരെയുണ്ടാകുന്നവയെ ജുവനൈൽ സ്‌കോളിയോസിസ് എന്നും 10 വയസ്സിന് മുകളിൽ 19 വയസ്സുവരെയുണ്ടാകുന്നവയെ അഡോളസന്റ് ഇഡിയോപ്പതിക് സ്‌കോളിയോസിസ് എന്നും പറയുന്നു. കൗമാരപ്രായക്കാരിലുള്ള വളവുകൾ പെൺകുട്ടികളിലാണ് കൂടുതലായി കാണാറുള്ളത്.

കൺജെനിറ്റൽ സ്‌കോളിയോസിസ്

ജന്മനാ ഉള്ള വളവുകൾ അഥവാ കൺജെനിറ്റൽ സ്‌കോളിയോസിസ് നട്ടെല്ലിന്റെ കശേരുക്കളുടെ വളർച്ചയിലുള്ള വ്യത്യാസം മൂലമാണുണ്ടാകുന്നത്. കശേരുക്കളുടെ ഒരു വശം വളരാതിരുന്നാൽ മറുവശത്തുള്ള വളർച്ച കൂടുതൽകൊണ്ട് നട്ടെല്ല് ഒരുവശത്തേക്ക് വളയുന്നു.ഇത് ഹെമിവെർട്ടിബ്ര (പകുതി വളർച്ചയെത്തിയ കശേരുക്കൾ) ഉണ്ടാകുന്നതു മൂലമാണ്. അതുപോലെ തന്നെ നട്ടെല്ലിന്റെ കണ്ണികൾ തമ്മിൽ ബന്ധിപ്പിച്ചുണ്ടാകുന്ന ബാറുകൾ  ആ വശത്തെ കശേരുക്കളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നു. മറുവശത്തിന്റെ വളർച്ച മൂലം നട്ടെള് ഒരു വശത്തേക്ക് വളയുന്നു. ഇതുപോലെ Hemiverteba  ഒരുവശത്തും Unsegmeted bar മറുവശത്തും വന്നാൽ വളവുകളുടെ സങ്കീർണ്ണത ത്വരിതഗതിയിൽ കൂടാം.

ന്യൂറോ മസ്‌ക്കുലർ സ്‌കോളിയോസിസ്

പേശികൾക്കും ഞരമ്പുകൾക്കും ഉള്ള വൈകല്യം മുലമുണ്ടാകുന്ന വളവുകൾ. ഉദാഹരണത്തിന് Meningo myclocele തുടങ്ങിയ ന്യൂറൽ ട്യൂബിന്റെ തകരാറുകളുമായി ബന്ധപ്പെട്ട വളവുകൾ, പോളിയോ വന്നശേഷമുള്ള വളവുകൾ, തലച്ചോറിനോ സുഷുമ്‌നയ്‌ക്കോ ക്ഷതം ഉണ്ടായ ശേഷമുള്ള Cerebral palsy, Friedreich ataxia മങ്ക തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട വളവുകൾ.

സിൻഡ്രോമിക് സ്‌കോളിയോസിസ്

അതായത് ഒന്നിലധികം അപാകതകൾ ഒരുമിച്ചുണ്ടാകുന്ന അവസ്ഥയിൽ ഒന്ന് നട്ടെല്ലിന്റെ വളവാകുന്നത്. ഉദാഹരണത്തിന് Marfan syndrome, Ehlers-Danlos syndrome തുടങ്ങിയവ.

സ്‌കോളിയോസിസ് എങ്ങനെ കണ്ടുപിടിക്കാം

ഒരു ചെറിയ ടെസ്റ്റ് കൊണ്ട് ഇതു സാധ്യമാണ്. കൂട്ടിയെ മുന്നോട്ട് കുനിച്ച് നിറുത്തിയശേഷം നട്ടെല്ലിലൂടെ മുകളിൽ നിന്ന് താഴേക്ക് വിരലോടിക്കുക. സാധാരണ നട്ടെള് നേർവരയിലായിരിക്കും. വശങ്ങളിലേക്ക് വളവുണ്ടെങ്കിൽ ഡോക്ടറെ കാണിക്കുക.വളരെ ലളിതമായ ഈ ടെസ്റ്റ് വീട്ടിൽ അച്ഛനോ അമ്മയ്‌ക്കോ സ്‌കൂളിൽ ടിച്ചറിനോ ചെയ്യാവുന്നതാണ്.

പെൺകുട്ടികൾ പലപ്പോഴും അയഞ്ഞ വസ്ത്രം ധരിക്കുന്നതിനാൽ ഇത്തരം വളവുകൾ ആരംഭകാലഘട്ടങ്ങളിൽ അറിയാതെ പോകും. ചില അവസരങ്ങളിൽ നട്ടെല്ലിന്റെ വളവുകൾ മൂലം തോളുകളുടേയോ ഇടുപ്പുകളുടേയോ സന്തുലന വ്യത്യാസവും, നട്ടെല്ലിന്റെയോ ശരീരത്തിന്റേയാ ബാലൻസ് ഇല്ലായ്മയോ ഉണ്ടാകുമ്പോൾ നട്ടെല്ലിനു വളവുണ്ടെന്ന് മനസ്സിലാക്കാം.

ഇഡിയോപ്പതിക് സ്‌കോളിയോസിസ്

യഥാർത്ഥ കാരണം കണ്ടുപിടിക്കപ്പെടാത്ത നട്ടെല്ലിന്റെ വളവുകളെയാണ് ഇഡിയോപ്പതിക് സ്‌കോളിയോസിസ് എന്നുപറയുന്നത്. ഇവയുണ്ടാകുന്നതിന് പല കാരണങ്ങൾ ഗവേഷകർ മുന്നോട്ട് വച്ചിട്ടുണ്ട്.

1. തലച്ചോറിലെ പീനിയൽ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ കുറവ്.

2. കട്ടികുറഞ്ഞ നട്ടെല്ല് പെൺകുട്ടികളിൽ ഇത്തരം വളവുകൾ കൂടുതലായി കാണുന്നതിന് കാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നു.

3. പല ജീനുകളിലുള്ള മാറ്റങ്ങൾ ഇതിനൊരു കാരണമായി തെളിയിക്കപ്പെട്ടട്ടുണ്ട്. ചില അവസരങ്ങളിൽ സഹോദരങ്ങൾക്കും അമ്മയ്ക്കും മക്കൾക്കും അതുമല്ലെങ്കിൽ അച്ഛനും മകൾക്കും ഒക്കെ ഇത്തരം വളവുകൾ വരുന്നതായി കാണുന്നുണ്ട്.

ഇവ കുടാതെ പല പരിസ്ഥിതി ഘടകങ്ങളും ഇഡിയോപ്പതിക് സ്‌കോളിയോസിസ് ഉണ്ടാകുന്നതിന് കാണമായി പറയപ്പെടുന്നു. ചുരുക്കത്തിൽ ഈ ഘടകങ്ങല്ലാം ചേർന്നുള്ള ഒരു മിശ്രിതമാണ് ഇഡിയോപ്പതിക് സ്‌കോളിയോസിസിന് കാരണമെന്ന് അനുമാനിക്കാം.

സ്‌കോളിയോസിസിന്റെ ദോഷങ്ങൾ

സ്‌കോളിയോസിസ് ഉണ്ടാകുമ്പോൾ നട്ടെല്ലിന് വളവുണ്ടാകുന്നതോടൊപ്പം കശേരുക്കൾക്ക് തിരിവും ഉണ്ടാകുന്നു. ഇത് നെഞ്ചിന്റെ ഭാഗത്താണുണ്ടാവുന്നതെങ്കിൽ ശ്വാസകോശങ്ങൾക്ക് വളരാനുള്ള സ്ഥലം കുറയുന്നു. വലിയ വളവുണ്ടെങ്കിൽ ഇത് കായികക്ഷമതയെ ബാധിക്കുന്നു. സ്തനങ്ങൾ അസന്തുലിതമായി കാണപ്പെടുന്നു. നടുവിന്റെ പാർശ്വങ്ങളിലുള്ള വാരിയെല്ലുകളുടെ തള്ളൽ തോളുകളുടെ അസന്തുലിതാവസ്ഥ തുടങ്ങിിയവയുണ്ടാക്കുന്നു. നടുവിന്റെ ഭാഗത്താണ് ഇത്തരം വളർച്ചകളുണ്ടാകുന്നതെങ്കിൽ കശേരുക്കളുടെ തിരിവുകൊണ്ട് ഇവ തമ്മിലുള്ള സന്ധികൾ വേഗത്തിൽ തേയ്മാനം വരുന്നതിനും സ്ഥിരമായ നടുവുവേദന സാധാരണ ആൾക്കാരെ അപേക്ഷിച്ച് കൂടുതലായിക്കാണുന്നു (83% കൂടുതൽ). കൂടാതെ നട്ടെല്ലിന്റേയും ശരീരത്തിന്റേയും അസന്തുലിതാവസ്ഥ ഉണ്ടാകുന്നതിനും ഓടുന്നതിനുമൊക്കെ അധിക ഉർജ്ജം വേണ്ട അവസ്ഥയുണ്ടാക്കുന്നു. കൗമാരപ്രായക്കാരിൽ ഇത്തരം വളവുണ്ടാകുമ്പോൾ ഇത് അവരുടെ മാനസികാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. സമപ്രായക്കാരിൽ നിന്നുള്ള പരിഹാസം അവരുടെ മനസ്സിനേയും ആത്മവിശ്വാസത്തേയും സാരമായി ബാധിക്കാം. മുതിർന്ന വരിൽ ഇത്തരം വളവുകൾ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി കാണാറില്ല.

ഈ വളവുകൾ ചികിത്സിച്ചാൽ അത് ശ്വാസകോശങ്ങളുടെ ധർമ്മം വളരെയധികം മെച്ചപ്പെടുത്തുന്നു. സ്ഥിരമായുള്ള നടുവേദനയ്ക്ക് സാധ്യത കുറയുന്നു. മാത്രമല്ല നട്ടെല്ലിന്റേയും ശരീരത്തിന്റേയും തുലനാവസ്ഥ തിരികെ കൊണ്ടുവരികയും ചെയ്യുന്നു.

The way in which spine anatomy and the location of the back problem is typically described causes confusion for patients, and even for health care professionals who deal with back problems on a regular basis

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO', 'contents' => 'a:3:{s:6:"_token";s:40:"CeOqQII7YZKDQncPzArHyR3lP5JSeEQbJMfIhdg7";s:9:"_previous";a:1:{s:3:"url";s:83:"https://www.imalive.in/living-healthy/735/common-spine-problems-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO', 'a:3:{s:6:"_token";s:40:"CeOqQII7YZKDQncPzArHyR3lP5JSeEQbJMfIhdg7";s:9:"_previous";a:1:{s:3:"url";s:83:"https://www.imalive.in/living-healthy/735/common-spine-problems-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO', 'a:3:{s:6:"_token";s:40:"CeOqQII7YZKDQncPzArHyR3lP5JSeEQbJMfIhdg7";s:9:"_previous";a:1:{s:3:"url";s:83:"https://www.imalive.in/living-healthy/735/common-spine-problems-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MtifUddxZ0zQHUD4H5m6yYn667ltV1t9AkrKn2hO', 'a:3:{s:6:"_token";s:40:"CeOqQII7YZKDQncPzArHyR3lP5JSeEQbJMfIhdg7";s:9:"_previous";a:1:{s:3:"url";s:83:"https://www.imalive.in/living-healthy/735/common-spine-problems-by-dr-suresh-pillai";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21