×

അമിത വണ്ണം കുറയ്ക്കാൻ ഏഴു മാർഗങ്ങൾ

Posted By

IMAlive, Posted on August 27th, 2019

7 effective ways to lose the excess weight by Dr Rajeev Jayadevan

ലേഖകർ :ഡോ രാജീവ് ജയദേവൻ ,ഡോ ഗോർദാസ് ചൗധരി 

അമിതവണ്ണവാണോ പ്രശ്‌നം? ചാടിയ വയറും, തടിച്ചു വീർത്ത ശരീരവും, ഫാറ്റി ലിവറുമെല്ലാം നിങ്ങളുടെ ആരോഗ്യത്തേയും സൗന്ദര്യത്തേയും ബാധിക്കുന്നുണ്ടോ? 

ആദ്യം ചെയ്യേണ്ടത് ദോഷകരമായ തട്ടിപ്പു ചികിത്സകളിൽ വീഴാതെ നോക്കുക എന്നതാണ്. കാരണം അവയിൽ പലതിനും ഗുരുതരമായ side effects കണ്ടേക്കാം.

നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കലോറി നമ്മുടെ ശരീരം എത്രമാത്രം ഉപയോഗിക്കുന്നു എന്നതാണ് ശരീരത്തിലെ കൊഴുപ്പിന്റെ അടിസ്ഥാനം. ലഭിക്കുന്ന കലോറിയും ഉപയോഗിക്കുന്ന കലോറിയും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിൽക്കേണ്ടതുണ്ട്. ഇവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി. ശരീരത്തിലേയ്ക്ക് അധികമായെത്തുന്ന കലോറി ഊർജ്ജമാക്കി മാറ്റി അനാവശ്യ കൊഴുപ്പ് രൂപപ്പെടാതിരിക്കാൻ ഒരു പരിധി വരെ വ്യയാമംവഴി സാധിക്കും. 

വണ്ണം കുറയ്ക്കാൻ സുരക്ഷിതമായ കുറുക്കു വഴികളില്ല.  ചില ഭക്ഷണസാധനങ്ങൾ നിയന്ത്രിച്ചേ മതിയാകൂ.

1. വറുത്ത ഭക്ഷണസാധനങ്ങൾ:

സമോസ, ബോണ്ട, ചിപ്‌സ്, വട, ബജി, മിക്സ്ചർ തുടങ്ങിയ എണ്ണയിൽ വറുത്തെടുക്കുന്നവയെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ട് കാലം ഏറെയായി. ആഘോഷങ്ങളിലും, വീട്ടിലും ഓഫീസിലുമൊക്കെയായി ദിവസേന നാം ഇത്തരത്തിലുള്ള സ്‌നാക്ക്‌സുകൾ കഴിക്കുന്നു, ഇത് ശരീരത്തിലെ കൊഴുപ്പ് വർധിപ്പിക്കുന്നവയാണ്.  

Pizza, burger മുതലായവ "junk food" എന്നു കളിയാക്കി വിളിക്കുന്ന നമ്മുടെ പൊതുസമൂഹം, എന്നാൽ മേല്പറഞ്ഞ പലഹാരങ്ങൾ യഥേഷ്ടം കണ്ണുമടച്ചു വിഴുങ്ങുന്നു. 

2. ഇറക്കുമതി ചെയ്യുന്ന വില കൂടിയ ഒലീവ് ഓയിലിൽ വറുത്തെടുക്കുന്നവ ആരോഗ്യപ്രദമാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. യാതൊരടിസ്ഥാനവുമില്ലാത്ത കാര്യമാണതെന്ന് പറയാതെ വയ്യ. വറുത്തെടുത്ത് കഴിക്കുന്ന ഓരോ ഭക്ഷണപദാർത്ഥത്തിലും അടങ്ങിയിരിക്കുന്നത്  9 kcal/g എന്ന തോതിലാണ്. ഏത് എണ്ണയായാലും ഇതാണ് കണക്ക്. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ഇത്തരത്തിലുള്ള എണ്ണയിൽ വറുത്തെടുത്ത ഭക്ഷണപദാർത്ഥങ്ങൾ ഉപേക്ഷിച്ചേതീരൂ.

3. കേക്ക്, pastry, ബിസ്‌ക്കറ്റ്, പഫ്  തുടങ്ങിയ ബേക്കറി സാധനങ്ങൾ;
ഇത്തരം ഭക്ഷണസാധനങ്ങളിലെല്ലാം ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്. കൂടാതെ നാം കഴിക്കുന്ന വെണ്ണയിലും ഡാൽഡയിലും നെയ്യിലും ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഹൃദ്രോഗത്തിനു കാരണമാകുന്ന trans fats ഇവയിൽ ധാരാളം കണ്ടു വരുന്നു. 

4. മധുരപലഹാരങ്ങൾ, പ്രത്യേകിച്ച് എണ്ണയിൽ വറുത്തെടുക്കുന്ന ജിലേബി, ഗുലാബ് ജാമുൻ, മൈസൂർപാക്ക് തുടങ്ങിയവ കൊഴുപ്പിന്റെ മാത്രമല്ല, മധുരം വഴിയുള്ള കലോറികളുടെയും സമൃദ്ധമായ  ഉറവിടമാണ്.

5. പഞ്ചസാര പാനീയങ്ങളും, പഴച്ചാറുകളും:
ഇത്തരം പാനീയങ്ങൾ ( sugar sweetened beverages) ഫാറ്റിലിവറിന്റെയും പ്രമേഹത്തിന്റെയും  പ്രധാന കാരണങ്ങളിലൊന്നാണ്, പ്രത്യേകിച്ചും കുട്ടികളിൽ. ഇവയിലടങ്ങിയിരിക്കുന്ന സുക്രോസ്, ഫ്രക്ടോസ് എന്നീ ഘടകങ്ങൾ ധാരാളം കലോറികൾ അടങ്ങിയതാണ്, ശരീരം ഇതിനെ പെട്ടെന്നു കൊഴുപ്പാക്കി മാറ്റി അമിതവണ്ണത്തിനു കാരണമാകാറുണ്ട്. നാരുകളുടെ നല്ല സ്രോതസ്സായ പഴങ്ങൾ ആവശ്യത്തിനു കഴിക്കാം, എന്നാൽ പഴച്ചാറുകൾ ഒഴിവാക്കാവുന്നതാണ്. 

6. Refined carbs നിറയെ അടങ്ങിയ മൈദ അമിതമായി ഉപയോഗിക്കുന്നതും കൊഴുപ്പടിഞ്ഞു കൂടാൻ ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചും എണ്ണയും കൂടി അടങ്ങിയ വിഭവമാണെങ്കിൽ. ഉദാഹരണത്തിന്, പറോട്ടയ്‌ക്കോ പൂരി മസാലയ്‌ക്കോ പകരം പുട്ടും കടലയും ആവാം. വട, ഉണ്ടൻപൊരി, പഴംപൊരി, ബജി ഇവയ്ക്കു  പകരം അട അല്ലെങ്കിൽ കൊഴുക്കട്ട ആകാം. മീൻ വറുത്തതിനു പകരം കറിയാകാം. 

7. ചോറ് കൂമ്പാരം കൂട്ടി ഉണ്ണുന്നത് ചിലർക്ക് ഒരു ശീലമാണ്. കടുത്ത വ്യായാമം ചെയ്യാത്തവർ രണ്ടോ മൂന്നോ കപ്പ് ചോറിൽ കൂടുതൽ ഒരു നേരം കഴിക്കേണ്ട ആവശ്യമില്ല. പകരം കിഴങ്ങാല്ലാത്ത പച്ചക്കറികൾ കൂടുതൽ കഴിക്കുക. കഴിച്ച ഉടനെ ഉറങ്ങുന്നതും കൊഴുപ്പടിഞ്ഞു കൂടാൻ കാരണമാകുന്നു.

Here are 7 weight loss tips that will surely give you results

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO', 'contents' => 'a:3:{s:6:"_token";s:40:"CareeIUEI2hPQRbCAOxW2ChAj1c9ztOEJSgiMuAe";s:9:"_previous";a:1:{s:3:"url";s:84:"https://www.imalive.in/living-healthy/780/7-effective-ways-to-lose-the-excess-weight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO', 'a:3:{s:6:"_token";s:40:"CareeIUEI2hPQRbCAOxW2ChAj1c9ztOEJSgiMuAe";s:9:"_previous";a:1:{s:3:"url";s:84:"https://www.imalive.in/living-healthy/780/7-effective-ways-to-lose-the-excess-weight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO', 'a:3:{s:6:"_token";s:40:"CareeIUEI2hPQRbCAOxW2ChAj1c9ztOEJSgiMuAe";s:9:"_previous";a:1:{s:3:"url";s:84:"https://www.imalive.in/living-healthy/780/7-effective-ways-to-lose-the-excess-weight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('QbbJAxF5wSusDtMh6IEb17ZuPcEuL8sTNfyTm7wO', 'a:3:{s:6:"_token";s:40:"CareeIUEI2hPQRbCAOxW2ChAj1c9ztOEJSgiMuAe";s:9:"_previous";a:1:{s:3:"url";s:84:"https://www.imalive.in/living-healthy/780/7-effective-ways-to-lose-the-excess-weight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21