×

ആന്റിബയോട്ടിക്കുകൾ അമിതമായാൽ ആപത്ത്: പൊതുജനങ്ങൾ അറിയേണ്ട 10 കാര്യങ്ങൾ

Posted By

IMAlive, Posted on December 17th, 2019

Antibiotic dependence 10 things to keep in mind by Dr Rajeev Jayadevan and Dr Anup Warrier

ലേഖകർ : Dr Rajeev Jayadevan,Gastroenterologist and President ,IMA Cochin

Dr. Anup R Warrier,Consultant

ആന്റിബയോട്ടിക് റെസിസ്റ്റൻസ്(Antibiotic resistance) എന്നാൽ മരുന്നുകൾ ഫലിക്കാതെ വരുന്ന അവസ്ഥയാണ്. ഇത് മനുഷ്യരാശിക്ക് തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് കുറയ്ക്കാൻ ഡോക്ടർമാർ മാത്രം വിചാരിച്ചാൽ സാധ്യമല്ല, മറിച്ച് ജനകീയ പങ്കാളിത്തം കൂടി ആവശ്യമാണ്. ആന്റിബയോട്ടിക് റെസിസ്റ്റൻസ് കുറയ്ക്കാനായി ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പരിശോധിക്കാം.

1. വൈറസുകൾ ഉണ്ടാക്കുന്ന രോഗങ്ങൾക്കെതിരെ ആന്റിബയോട്ടിക് ഫലപ്രദമല്ല. മൂക്കൊലിപ്പോടുകൂടിയ ചുമ, തൊണ്ടവേദന, ജലദോഷം, സൈനസൈറ്റിസ് എന്നിവയുടെ കാരണം 90 ശതമാനം കേസിലും വൈറസുകളാണ്. ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക് ഫലപ്രദമല്ലായെന്നുമാത്രമല്ല,അവയുടെ അനാവശ്യമായ ഉപയോഗം ആന്റിബയോട്ടിക് റെസിസ്റ്റൻസിന് (Antibiotic resistance) കാരണമാവുകയും ചെയ്യും.

2. അതുപോലെ തന്നെയാണ് വയറിളക്കത്തിന്റെ കാര്യവും, മിക്കവാറും  ORS മാത്രം മതിയാവും ചികിത്സ. പനി, കടുത്ത വയറു വേദന, വയറുകടിയുടെ ലക്ഷണങ്ങൾ ഇങ്ങനെ ചില പ്രത്യേകതകൾ ഉള്ള കേസുകളിൽ മാത്രമേ ആന്റിബയോട്ടിക് ഗുണം ചെയ്യൂ. 

3. രോഗ ലക്ഷണങ്ങൾ സമാനമാകാമെങ്കിലും ഓരോ രോഗിയും വ്യത്യസ്തരാണ്. രോഗിയെ നേരിട്ടു പരിശോധിച്ച ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. Google, അല്പജ്ഞാനികളായ സുഹൃത്തുക്കളുടെ ഉപദേശം എന്നിവ അപകടം വരുത്താം. 

4. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഒരിക്കലും മെഡിക്കൽ ഷോപ്പുകളിൽ നിന്നും ആന്റിബയോട്ടിക് ചോദിച്ചു വാങ്ങി ഉപയോഗിക്കരുത്.

5. ഡോക്ടർ നിർദേശിച്ച അളവിലും, തവണകളിലും, ദിവസങ്ങളിലും ആന്റിബയോട്ടിക് ഉപയോഗിക്കുക. 

6. ആന്റിബയോട്ടിക്  കുറിക്കുവാൻ ഡോക്ടറെ ഒരിക്കലും നിർബന്ധിക്കരുത്

7. ഡോക്ടർ ആന്റിബയോട്ടിക്  കുറിക്കുകയാണെങ്കിൽ, അതിൻറെ ആവശ്യകത ചോദിച്ചു മനസ്സിലാക്കുക.

8. ഒരിക്കൽ വാങ്ങിയ ആന്റിബയോട്ടിക് , മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ മറ്റൊരവസരത്തിൽ ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക.

9. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് ജലസ്രോതസുകളിലോ പരിസരപ്രദേശങ്ങളിലോ ഉപേഷിക്കാതിരിക്കുക. ചുറ്റുവട്ടത്തുള്ള  സാധാരണ അണുക്കളിൽ (bacteria) പ്രതിരോധശക്തി ഉണ്ടാവാൻ ഇത്‌ ഒരു കാരണമാണ്. ഈ ശേഷി മറ്റ് അണുക്കൾക്ക് പകർന്നു കൊടുക്കാൻ (transfer) ഇവയ്ക്ക് സാധിക്കും. 

അതിനാൽ, പഴകിയ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ തിരിച്ചേൽപ്പിക്കുന്നതാണ് അഭികാമ്യം.

10.രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെ ആന്റിബയോട്ടിക്  ആവശ്യകത കുറയ്ക്കാൻ സാധിക്കും. അതിലൂടെ ആന്റിബയോട്ടിക് റെസിസ്റ്റൻസ്(Antibiotic resistance) കുറയ്ക്കാൻ കഴിയും. ആരോഗ്യപ്രവർത്തകർ രോഗവാഹകരാവാതിരിക്കാൻ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ചിട്ടയായ പരിസരശുചിത്വവും.

ഇപ്പോൾ പ്രചാരത്തിലുള്ള ആന്റിബയോട്ടിക്കുകൾക്കെതിരെ റെസിസ്റ്റൻസ്(Antibiotic resistance) വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, നിർഭാഗ്യവശാൽ പുതിയ ആന്റിബയോട്ടിക്കുകൾ ഒന്നും തന്നെ പുതിയതായി ഉൽപാദിപ്പിക്കാൻ സാധിക്കുന്നില്ല എന്നത് ആശങ്കാജനകം തന്നെ. 

അതിശയിപ്പിക്കുന്ന പ്രതിരോധശക്തിയുള്ള രോഗാണുക്കളെ superbugs എന്നു വിളിക്കുന്നു, അവയ്ക്ക് നിലവിൽ ചികിത്സയില്ല. ഇവയുണ്ടാവാനുള്ള പ്രധാന കാരണം അണുക്കൾക്ക് ആന്റിബയോട്ടിക്കുകളുമായുള്ള നിരന്തര സമ്പർക്കമാണ്. 

ആന്റിബയോട്ടിക്കുകളുടെയും അതുവഴി മനുഷ്യരാശിയുടേയും ഭാവി നമ്മുടെ കൈകളിലാണ്. ജലം പോലെ അമൂല്യമാണ് ആന്റിബയോട്ടിക്കുകളും, അവ പാഴാക്കാതിരിക്കുക.

10 things you need to know about antibiotic resistance

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj', 'contents' => 'a:3:{s:6:"_token";s:40:"QqMrZir8rXhiEGVqGJI9gITiQ6ETEStXgDqhhQKC";s:9:"_previous";a:1:{s:3:"url";s:132:"https://www.imalive.in/living-healthy/949/antibiotic-dependence-10-things-to-keep-in-mind-by-dr-rajeev-jayadevan-and-dr-anup-warrier";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj', 'a:3:{s:6:"_token";s:40:"QqMrZir8rXhiEGVqGJI9gITiQ6ETEStXgDqhhQKC";s:9:"_previous";a:1:{s:3:"url";s:132:"https://www.imalive.in/living-healthy/949/antibiotic-dependence-10-things-to-keep-in-mind-by-dr-rajeev-jayadevan-and-dr-anup-warrier";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj', 'a:3:{s:6:"_token";s:40:"QqMrZir8rXhiEGVqGJI9gITiQ6ETEStXgDqhhQKC";s:9:"_previous";a:1:{s:3:"url";s:132:"https://www.imalive.in/living-healthy/949/antibiotic-dependence-10-things-to-keep-in-mind-by-dr-rajeev-jayadevan-and-dr-anup-warrier";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('4Q14IkLRIRfYy8Iw7k3sMhKq2Hm36fkkiS3VfvPj', 'a:3:{s:6:"_token";s:40:"QqMrZir8rXhiEGVqGJI9gITiQ6ETEStXgDqhhQKC";s:9:"_previous";a:1:{s:3:"url";s:132:"https://www.imalive.in/living-healthy/949/antibiotic-dependence-10-things-to-keep-in-mind-by-dr-rajeev-jayadevan-and-dr-anup-warrier";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21