×

പാലിനൊപ്പം മരുന്നുകൾ കഴിക്കുന്നത് ജീവന് അപായമാണ് എന്ന വാർത്ത വ്യാജമാണ്

Milk taken along with drug causes death is a myth

പാലിനൊപ്പം മരുന്നുകൾ കഴിക്കുന്നത് ജീവന് അപായമാണ് എന്ന ഒരു വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെല്ലാം പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും തെറ്റായ വാർത്തയാണിത്. ചിലയിനം ആന്റിബയോട്ടിക്കുകളുടെ ആഗിരണത്തിലും പ്രവർത്തനത്തിലും പാൽ കുടിക്കുന്നതുമൂലം മിതമായരീതിയിൽ പ്രതികൂലമായ സ്വാധീനമുണ്ടാകാറുണ്ട്. ഉദാഹരണത്തിന്, 
ടെട്രസിക്ലൈൻസ് (മരുന്നിന്റെ ആഗിരണം കുറയ്ക്കുന്നു), ക്വിനിലോണുകൾ, പ്രോപ്രോനോലോൾ, മെർകാപ്റ്റോപ്യൂറിൻ (മരുന്നിന്റെ ആഗിരണം കുറയ്ക്കുന്നു). സ്റ്റാൻഡേർഡ് ഇൻഫോമമേറ്ററി മരുന്നുകൾ, ഡിജിറ്റാലിസ്, അമിലോറൈഡ്, ഒമേപ്രസോൽ, സ്പിറോണോലാക്ടോൺ, റാന്റിഡിനെൽ തുടങ്ങിയ ആന്റിബയോട്ടിക്കുകളോടൊപ്പം പാൽ കുടിക്കുന്നത് മരുന്നുകളുടെ ഫലത്തെയും പ്രഭാവത്തെയും പ്രതികൂലമായി ബാധിക്കുന്നു

പാലിന്റെ ഈ സ്വാധീനത്തിന്റെ പ്രധാന ഫലങ്ങൾ മരുന്നുകളുടെ ആഗീരണം കുറയുകയോ, മരുന്നുകൾ വിസർജ്ജിച്ചു പോകുന്നത് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക, മരുന്നിലടങ്ങിയിരിക്കുന്  പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നിവയാണ്. നമ്മൾ കഴിക്കുന്ന മരുന്നിന്റെ കാര്യക്ഷമതയെയും അതുമൂലമുള്ള അപകടസാധ്യതകളെയും  സ്വാധീനിക്കാൻ  മരുന്നിന്റെയും ഭക്ഷണത്തിന്റെയും  പരസ്പരപ്രവർത്തനങ്ങൾക്ക് കഴിയുമെന്നത് ഇതിനകം വൈദ്യലോകത്തിന് അറിയാവുന്ന വസ്തുതയാണ്. ഇരുമ്പിന്റെ ആഗീരണത്തെയും പാൽ പ്രതികൂലമായി ബാധിക്കും. പാൽ, മരുന്നുകൾ എന്നിവ തമ്മിലുള്ള പരസ്പരബന്ധം കൂടുതലും ഫാർമാക്കോക്കിനിറ്റിക് ഇടപെടലാണ്. കാരണം, മരുന്നിനൊപ്പം പാൽ കുടിക്കുന്നത് മരുന്നുകളുടെ ആഗിരണം, വിസർജ്ജനം എന്നിവയെ മിതമായാണ് സ്വാധീനിക്കുന്നത്. ഇതുമൂലം  ചികിത്സ പരാജയപ്പെടുകയോ, കൂടുതൽ ചികിത്സ ആവശ്യമായി വരികമാത്രമോ ആണുണ്ടാവുക. 

നമ്മൾ കഴിക്കുന്ന മരുന്നുകൾ ഫലപ്രദമാകാൻ മരുന്നുകളും പാലും സമയവ്യത്യാസത്തിൽ കഴിക്കുന്നതാണ് നല്ലത്. കൂടാതെ, മരുന്നുകളെക്കുറിച്ചും അവയെ സ്വാധീനിക്കുന്ന  ഭക്ഷണസാധനങ്ങളെ കുറിച്ചും അതിന്റെ ചികിത്സാ നടപടിക്രമങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത്  അത്യന്താപേക്ഷിതമാണ്.
 

Milk can only affect the absorption and excretion of drugs and not cause death