×

ഈ എട്ട് ഭക്ഷണസാധനങ്ങളാണ് നിങ്ങളിൽ അലർജിയുണ്ടാക്കുന്നത്

Posted By

The 8 foods that cause most food allergies

IMAlive, Posted on October 1st, 2019

The 8 foods that cause most food allergies

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അതിലെ പ്രോട്ടീൻ അംശത്തോട് പ്രതിലോമമായി പ്രതികരിക്കുകയും ശരീരത്തിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഐജിജി എന്ന ഇമ്മ്യൂണോഗ്ലോബുലിൻ ആണ് പ്രധാനമായും ഈ പ്രക്രിയയിൽ പ്രവർത്തിക്കുന്നത്. ആദ്യത്തെ തവണ അലർജി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ശരീരം സെൻസിറ്റീസ് ചെയ്യപ്പെടുകയും അടുത്ത തവണ ഇതേ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ഹിസ്റ്റമിൻ എന്ന രാസവസ്തു ഉണ്ടാവുകയും അലർജിയുടെ ലക്ഷണങ്ങൾ  പ്രകടമാവുകയും ചെയ്യും.

ഏറ്റവും കൂടുതൽ അലർജിയുണ്ടാകുന്ന ഭക്ഷണവസ്തുക്കൾ

1. മുട്ട
2. പാൽ
3. മീൻ
4. കശുവണ്ടി
5. നിലക്കടല
6. തോടുള്ള മൽസ്യങ്ങൾ
(കടുക്ക, ക്രാബ, ഷ്രിമ്പ്‌സ്)
7. സോയ
8. ഗോതമ്പ്‌

ലക്ഷണങ്ങൾ


1. വായിലെ തരിപ്പ്
2. വായിലും ചുണ്ടിലും പുകച്ചിൽ
3. ചുണ്ടിലും മുഖത്തും നീർവീഴ്ച
4. തൊലിപ്പുറത്തുണ്ടാകുന്ന
തടിച്ചു പൊന്തൽ
5. ചൊറിച്ചിൽ
6. ശ്വാസം മുട്ടൽ
7. മനം പുരട്ടൽ
8. വയറിളക്കം
9. മൂക്കൊലിപ്പ്
10. കണ്ണൊലിപ്പ്‌

രോഗനിർണയം


ഡോക്ടർക്കു താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതുണ്ട്.  ഇതു രോഗനിർണ്ണയത്തിന് സഹായമാകും
ലക്ഷണങ്ങൾ എന്തായിരുന്നു?
എപ്പോൾ തുടങ്ങി?
എത്ര സമയം കൊണ്ട് അത് മൂർദ്ധന്യത്തിലെത്തി?
ഏതു തരം ഭക്ഷണത്തിനാണ് അലർജി?

പാകം ചെയ്ത ഭക്ഷണത്തിനാണോ അതോ
അല്ലാത്തതിനാണോ അലർജി?
ആസ്ത്മ, അലർജി മൂലമുള്ള മൂക്കടപ്പ് എന്നിവ
ഉണ്ടാകാറുണ്ടോ ?
കുടുംബത്തിൽ അടുത്ത ബന്ധത്തിൽ അലർജി ഉള്ളവർ
ഉണ്ടോ ?

ചികിത്സ

1. അലർജിക്ക് കാരണമായ ഭക്ഷണസാധനങ്ങളുടെ സമ്പൂർണ വർജ്ജനം
2. മരുന്നുകൾ : ആന്റിഹിസ്റ്റമിൻസ്, സ്റ്റീറോയ്ഡ്‌സ്, എപിനഫ്‌റിൻ എന്നീ മരുന്നുകൾ അലർജിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു
3. അലർജിക്ക് അനാഫൈലാക്‌സിസ് വളരെ ഗൗരവമേറിയ മെഡിക്കൽ എമെർജൻസി ആണ്. ഏറ്റവും നേരത്തെയുള്ള വൈദ്യ സഹായവും  എപിനഫ്റിൻ ചികിത്സയും അത്യന്താപേക്ഷിതമാണ്
4. അലർജിയുള്ളവർ തങ്ങളുടെ അലർജി സംബന്ധമായ വിവരങ്ങൾ അടങ്ങിയ കാർഡ് എപ്പോഴും കൈവശം വെക്കണം. 

The 8 foods that cause most food allergies