×

കരളിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ -Dr Rajeev Jayadevan

Posted By

IMAlive, Posted on August 5th, 2019

Dr Rajeev Jayadevan Liver Disease What You Need to Know

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മനുഷ്യശരീരത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. ഉദരത്തിന് മുകൾ ഭാഗത്ത് വലതുവശത്തായി സ്ഥിതി ചെയ്യുന്നു . ശരീരത്തിലെ മറ്റ് അവയവങ്ങൾ ചലിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് കരൾ.

ശരീരത്തിനുള്ളിലേയ്ക്ക് എത്തുന്ന മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്ക്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്ന കരൾ അസാമാന്യ കരുത്തുള്ള അവയവമാണ്. ശരീരത്തിലെ ഊർജത്തിന്റെ സന്തുലിതാവസ്ഥ കരൾ നിലനിർത്തുന്നു.

സഹനശേഷിയും പുനരുജ്ജീവന ശേഷിയും മറ്റ് അവയവങ്ങളേക്കാൾ കരളിന് വളരെക്കൂടുതലാണ്. നല്ല ആരോഗ്യമുള്ള ആളിന്റെ കരളിന്റ ഒരു  ഭാഗം മുറിച്ചുമാറ്റിയാൽ പോലും ആ ഭാഗം വളർന്നുവരും. അതിനാൽ ദാനം ചെയ്യുമ്പോൾ ദാതാവിന് മറ്റ് ബുദ്ധിമുട്ടുകളൊന്നും സംഭവിക്കില്ല. എന്നാൽ തുടർച്ചയായി മദ്യപിക്കുന്നവരിൽ ഈ പുനരുജ്ജീവന ശേഷി ക്രമേണ നഷ്ടപ്പെടുന്നു; ഒടുവിൽ സിറോസിസ്, കാൻസർ എന്നിവ ഉണ്ടാവുന്നു. പത്തു വർഷത്തിലധകം മദ്യം ഉപയോഗിച്ചവരിൽ സിറോസിസ് രോഗസാധ്യത ഏറുന്നു.

കരൾരോഗവും ലക്ഷണങ്ങളും:

കരളിനെ ബാധിക്കുന്ന പ്രശ്നങ്ങൾ തുടക്കത്തിൽ കണ്ടുപിടിക്കാൻ എളുപ്പമല്ല. കാരണം മിക്ക കരൾരോഗങ്ങൾക്കും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണാറില്ല. ബ്ലഡ് ടെസ്റ്റുകളും സ്കാനും പലപ്പോഴും ലേറ്റ് സ്റ്റെജ് വരെയും ഏറെക്കുറെ നോർമൽ ആയിരിക്കും. പലരിലും അസുഖം ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് രോഗം കണ്ടെത്താൻ സാധിക്കുക. അമിത ക്ഷീണം, ശരീരം മെലിയുക, പനി, മഞ്ഞപ്പിത്തം, മഹോദരം, രക്തം ഛർദ്ദിക്കുക തുടങ്ങിയവ കരൾരോഗത്തിന്റെ ലക്ഷണങ്ങളാണ്. 

ഫാറ്റി ലിവർ:

കരളിൽ കൊഴുപ്പ് ക്രമാതീതമായി അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ അഥവാ കരളിലെ കൊഴുപ്പ് രോഗം. ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ചിലരിൽ കരളിൽ നീർക്കെട്ടുണ്ടാക്കുന്നു (NASH). ഇതിൽ ചിലർക്ക് പിൽകാലത്ത് സിറോസിസ് വന്നേക്കാം.  അമിതവണ്ണം, പ്രമേഹം, പാരമ്പര്യം, അമിതഭക്ഷണം ,വ്യായാമക്കുറവ്, മദ്യപാനം, എന്നിവയാണ് പ്രധാനമായും ഫാറ്റി ലിവറിന്റെ കാരണങ്ങൾ. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണാറില്ലെങ്കിലും, നേരിയ വറുവേദന, ക്ഷീണം  തുടങ്ങിയവ ഉണ്ടായേക്കാം.

ഹെപ്പറ്റൈറ്റിസ്:

പ്രധാനമായും വൈറസ് രോഗാണുബാധയാൽ കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഹെപ്പറ്റൈറ്റിസ്. മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിന് കാരണമായേക്കാം. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷണം. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

ഹെപ്പറ്റൈറ്റിസ് A, B എന്നിവയ്ക്കെതിരെ വാക്സിനേഷൻ എടുത്താൽ ചെറുക്കാവുന്നതാണ്. 

ലിവർ സിറോസിസ്:

കരളിലെ കോശങ്ങൾ നശിച്ച് പ്രവർത്തനരഹിതമാകുന്ന അതീവ ഗുരുതരാവസ്ഥയാണ് ലിവർ സിറോസിസ്. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി, ഫാറ്റി ലിവർ, ചിലയിനം മരുന്നുകളുടെ ഉപയോഗം, പാരമ്പര്യം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് രക്തം ഛർദ്ദിക്കുക, ഉദരത്തിൽ വെള്ളം കെട്ടിക്കിടക്കുക, കാലിൽ നീര് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. 

കരളിനെ ബാധിക്കുന്ന അർബുദം: 

മദ്യപാനം, NASH, ഹെപ്പറ്റൈറ്റിസ് ബി, സി, എന്നീ  വൈറസ് രോഗങ്ങൾ  തുടങ്ങിയവയാണ് കരളിലെ അർബുദത്തിന്റെ പ്രധാന കാരണങ്ങൾ.

ഗിൽബർട്ട് സിൻഡ്രോം:

ജന്മനായുള്ള സവിശേഷതകൾ മൂലം രക്തത്തിൽ ബിലിറൂബിൻ കൂടി നിൽക്കുന്ന ശാരീരികാവസ്ഥ. പുരുഷന്മാരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടു വരുന്നത്. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും ഇതൊരു രോഗമല്ല. ചികിത്സ ആവശ്യമില്ല. 

കരളിന്റെ ആരോഗ്യത്തിന് ഉപേക്ഷിക്കേണ്ടവ

1.ഫാസ്റ്റ്ഫുഡ്

2.മദ്യപാനം

3.അനാവശ്യ മരുന്നു പ്രയോഗങ്ങൾ 

4.അമിതവണ്ണം 

നിത്യേനെയുള്ള വ്യായാമവും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

 

കടപ്പാട് Dr Rajeev Jayadevan

Senior Consultant Gastroenterologist and the Deputy Medical Director, Sunrise Group of Hospitals, Kochi.

Being overweight and clinically obese can also contribute to liver damage. Inflammation and scarring caused by parasites and/or a virus, cancer can also lead to liver problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA', 'contents' => 'a:3:{s:6:"_token";s:40:"tBWVjdgZEeijQvKW9mb3cRC8wCObvIw5mDThfcG6";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/newsdisease-news/588/dr-rajeev-jayadevan-liver-disease-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA', 'a:3:{s:6:"_token";s:40:"tBWVjdgZEeijQvKW9mb3cRC8wCObvIw5mDThfcG6";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/newsdisease-news/588/dr-rajeev-jayadevan-liver-disease-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA', 'a:3:{s:6:"_token";s:40:"tBWVjdgZEeijQvKW9mb3cRC8wCObvIw5mDThfcG6";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/newsdisease-news/588/dr-rajeev-jayadevan-liver-disease-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ld2P3n1Oak8W03C1kFPICrfhMkD2MkOTi3P0vCMA', 'a:3:{s:6:"_token";s:40:"tBWVjdgZEeijQvKW9mb3cRC8wCObvIw5mDThfcG6";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/newsdisease-news/588/dr-rajeev-jayadevan-liver-disease-what-you-need-to-know";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21