×

പ്രമേഹം പിടിപെട്ടു; ഇനി ഞാൻ എന്ത് കഴിക്കണം?

Posted By

IMAlive, Posted on August 29th, 2019

What Can I Eat If I Have Diabetes  by Dr soniya Suresh

ലേഖിക :ഡോ. സോണിയ സുരേഷ് 

തലക്കെട്ടുപോലെ തന്നെ എല്ലാ പ്രമേഹ രോഗികളും(Diabetics) ചോദിക്കുന്ന ചോദ്യമാണിത്. പ്രമേഹം(Diabetics) നിയന്ത്രിക്കുന്ന ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണെന്ന കാര്യത്തിൽ വലിയ തോതിലുള്ള അജ്ഞതയും മിഥ്യാധാരണകളും നില നിൽക്കുന്നുണ്ട്.

സാധാരണ പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജ്ജം അടങ്ങാത്ത പോഷകാവശ്യങ്ങള്‍ നിറവേറ്റുന്നു, എന്നാല്‍ രുചികരവുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. എന്നാല്‍ അന്നജം കുറയ്ക്കുകയും മധുരം ഒഴിവാക്കുകയും ഉപ്പ് മിതപ്പെടുത്തുകയും, എണ്ണയുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുമ്പോള്‍ പിന്നെ ആഹാരത്തിന് എന്ത് രുചി എന്നതാവും പലരുടേയും മനസ്സിലെ സംശയം.എന്നാല്‍ പ്രമേഹരോഗിക്ക് ഉതകുന്ന പോഷകമൂല്യമുള്ള ഭക്ഷണം രുചികരമാക്കാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ പോഷകാഹാരങ്ങളുടെ ആവശ്യത്തെ മനസ്സിലാക്കുകയും ചില ശീലങ്ങള്‍ മാറ്റുകയും ചെയ്യുക എന്നതാണ് ആദ്യത്തെപടി. അരി ആഹാരം മാറ്റി ഗോതമ്പും ഓട്സും ഉപയോഗിച്ചാല്‍ പ്രമേഹരോഗിയുടെ ആഹാരമായി എന്ന ചിന്ത തെറ്റാണ്. അരി, ഗോതമ്പ്, ചോളം,ഓട്സ്, പഞ്ഞിപ്പുല്ല്, റവ,മൈദ എന്നിവയിലെല്ലാം അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.അളവില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട് എന്നുമാത്രം. ഒരു പ്രദേശത്തിന്‍റെഭക്ഷണം ആ പ്രദേശത്തെ കാലാവസ്ഥ, ഭൂപ്രകൃതി അവിടെ താമസിക്കുന്ന ആളുകളുടെ ശരീര പ്രകൃതി അവര്‍ ഏര്‍പ്പെടുന്ന ജോലി, അവിടെ ഉണ്ടാകുന്ന വിളകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.  അങ്ങനെയിരിക്കെ ഒരു മലയാളിയോട് അരി ആഹാരം പാടെ വര്‍ജിച്ച് ഗോതമ്പിലേക്കും ഓട്സിലേക്കും മാറുവാന്‍ പറയുക എന്നത് സാധ്യമല്ല. അതിന്‍റെ ആവശ്യവും ഇല്ല. എന്നാല്‍ മലയാളി പണ്ട് ഏര്‍പ്പെട്ടിരുന്ന കാര്‍ഷിക ജോലികള്‍ ഇന്ന് കുറവാണ്. യന്ത്രവത്കരണത്തിന്‍റെ ഭാഗമായി ഇന്ന ദേഹാധ്വാനം നന്നേ കുറഞ്ഞ് വരുന്നു.

കുട്ടികള്‍ പോലും ടി.വിയുടെയും കമ്പ്യൂട്ടറിന്‍റെയും മുന്നില്‍ ചടഞ്ഞ് കൂടിയിരിക്കുന്ന സ്വഭാവക്കാരായി മാറിയിരിക്കുന്നു. അങ്ങനെയിരിക്കെ നാം പണ്ട് ഉപയോഗിച്ചിരുന്ന അളവില്‍അരി ആഹാരവും കിഴങ്ങ് വര്‍ഗ്ഗങ്ങളും ഉപയോഗിച്ചാല്‍ അത് അമിതമായി ഊര്‍ജ്ജം ശരീരത്തില്‍ കെട്ടിക്കിടക്കുന്നതിന് കാരണമാകും. അതുകൊണ്ടാണ് പ്രമേഹ രോഗികളിലും, അമിത ഭാരമുള്ളവരിലും, ഉദാസീനമായ ജീവിതം നയിക്കുന്ന കായികാധ്വാനം ആവശ്യമില്ലാത്ത ആള്‍ക്കാരിലും അന്നജത്തിന്‍റെ അളവ് പരിമിതപ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്നത്.

പ്രമേഹ രോഗികളുടെ പോഷകാവശ്യം രോഗമില്ലാത്തവരില്‍ നിന്നും ഒട്ടും ഭിന്നമല്ല. അന്നജം കൂടുതല്‍ അടങ്ങിയ ഒരു സാധാരണ കേരളീയ ഭക്ഷണം പ്രമേഹ രോഗികള്‍ക്ക് ഏറെക്കുറെ അനുയോജ്യമാണ്. മൊത്തം ഊര്‍ജ്ജത്തിന്‍റെ 60-65% അന്നജത്തില്‍ നിന്നും, 15-25% കൊഴുപ്പില്‍ നിന്നും, 15-20% മാംസ്യം അഥവാ പ്രോട്ടീന്‍ നിന്നും കിട്ടിയിരിക്കണം.എന്നാല്‍ ഇതിനെല്ലാം പുറമേ നാരുകള്‍ എന്ന അത്യാവശ്യഘടകം പലപ്പോഴും ഭക്ഷണത്തില്‍ നിന്നും അത്യാവശ്യമുള്ളത്രയും ലഭിക്കുന്നില്ല. കൂമ്പ്,പിണ്ടി, പഴവര്‍ഗങ്ങള്‍,വേവിക്കാത്ത പച്ചക്കറികളും സലാഡുകളും എന്നിവയാണ് നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. ഇവ ധാരാളമായി ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പ്രമേഹ രോഗികളിലെ(Diabetics) മലന്ധം എന്ന ഒട്ടുമുക്കാല്‍ രോഗികളെയും അലട്ടുന്ന പ്രശ്നത്തിനും ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.

സാധാരണയായി 50 മുതല്‍ 60 വയസ്സ് വരെ ശരീരഭാരവും ശരീരത്തിലെ കൊഴുപ്പിന്‍റെ തോതും കൂടി വരുന്നതായാണ് കാണുന്നത്. അതിനുശേഷം ക്രമേണ ശരീരഭാരം കുറഞ്ഞ് വരുന്നത് കണ്ടുവരുന്നു. രുചി, ഗന്ധം എന്നീ ഇന്ദ്രീയബോധങ്ങള്‍ കുറഞ്ഞ് വരുക, പല്ല്, മോണ എന്നിവയുടെ അസുഖങ്ങള്‍ മൂലം ചവയ്ക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വാങ്ങുകയും അവ പാകം ചെയ്യുവാനും ഉള്ള സൗകര്യം, ദഹന പ്രക്രിയയിലെ ശിഥിലതഎന്നീ ഘടകങ്ങള്‍ ഇവയില്‍പ്രധാന പങ്ക് വഹിക്കുന്നു. ദഹനേന്ദ്രീയങ്ങളിലെ നാഡീവ്യൂഹതകരാറുകള്‍ മൂലം ആമാശയത്തില്‍ നിന്ന് ഭക്ഷണം ദഹിച്ചു മാറുന്നതിന് താമസം ഉണ്ടാകുകയും അതുകൊണ്ട് പ്രമേഹ രോഗിക്ക് ഭക്ഷണം വയറ്റില്‍ കെട്ടി കിടക്കുന്നതായിട്ടുള്ള തോന്നല്‍ ഉണ്ടാകുന്നു. ഈ പ്രശ്നം നേരിടുന്നവരില്‍ വിശപ്പില്ലായ്മ, ആഹാരം കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷവും വയറ് വീര്‍ത്ത് നില്‍ക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ട് വരുന്നു. ഇത്തരക്കാരില്‍ ചെറിയ ചെറിയ അളവുകളില്‍ പലതവണ ഭക്ഷണം കഴിക്കുന്നത് നന്നായിരിക്കും. പ്രായമുള്ള പ്രമേഹരോഗികളില്‍ പോഷണ കുറവിന്‍റെ പ്രധാന കാരണങ്ങള്‍ മൂന്നാണ്. ആവശ്യത്തിന് ഊര്‍ജ്ജം അടങ്ങുന്ന ഭക്ഷണം കഴിക്കാതിരിക്കുക(വിശപ്പില്ലായ്മ കൊണ്ടുംമറ്റുമാകാം) മാംസ്യം കുറവുള്ള ഭക്ഷണവും വ്യായാമരാഹിത്യം മൂലം ശരീരത്തിലെ പേശികള്‍ക്ക് അളവിലും ബലത്തിലുംക്ഷയം സംഭവിക്കുന്നു.കൊഴുപ്പിനും പേശികള്‍ക്കും സംഭവിക്കുന്ന രാസപരിണാമങ്ങളും അവയുടെ കുറയലും.

അഞ്ചു മുതല്‍ 10% വരെ യുള്ള ഭാരം കുറയല്‍ പ്രമേഹ രോഗനിയന്ത്രണത്തിനും രക്തസമ്മര്‍ദ്ദത്തിന്‍റെ നിയന്ത്രണത്തിനും ഗുണകരമാണെങ്കിലും അമിതമായി ഭാരം കുറയുന്നത് പ്രത്യേകിച്ച് പ്രായംകൂടിയ പ്രമേഹ രോഗികളില്‍ പല പ്രമേഹ സങ്കീര്‍ണതകളുടെയും തീവ്രതകൂട്ടാം. അമിത ഭാരമുള്ള പ്രമേഹ രോഗികളില്‍ പോലും പോഷണ കുറവുണ്ടാകാം. അതായത് അവരില്‍ അമിതമായ കൊഴുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ അസ്ഥികള്‍ക്കും പേശികള്‍ക്കും ക്ഷയം സംഭവിക്കാം.

വൃക്കരോഗങ്ങള്‍, പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ എന്നിവയും ചില സന്ദര്‍ഭങ്ങളില്‍ പോഷകക്കുറവിന് കാരണമാകാം. ടൈപ്പ്-1 ഡയറ്റിസ്‌(Type 1 diabetes) ഉള്ള രോഗികള്‍ക്ക് പ്രത്യേകിച്ചും കുട്ടികളിലും കൗമാരക്കാരായ പ്രമേഹരോഗികളിലും സമീകൃതമായ ഒരു ആഹാരക്രമം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം. അവര്‍ കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിന്‍റെഅളവ് ഏകദേശം മനസ്സിലാക്കിയിരിക്കണം. കാരണം ആഹാരത്തിലെ അന്നജത്തിനെ ക്രമീകരിക്കുന്നതാകണം അവര്‍ എടുക്കുന്ന ഇന്‍സുലിന്‍റെ അളവ്, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം കൂടുതലായി ഉപയോഗിക്കുക, പ്രൊസസ്സ്ഡ് ഫുഡും  ഫാസ്റ്റ് ഫുഡും കോള പോലെയുള്ള പാനീയങ്ങളും ഒഴിവാക്കുവാനും നിര്‍ദ്ദേശിക്കേണ്ടതുണ്ട്.

ഒരു പ്രമേഹ രോഗിയുടെ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും സുപ്രധാന മാര്‍ഗം ശരിയായ ഭക്ഷണക്രമം പാലിക്കുക എന്നതാണ്. ഒരുപക്ഷെ മരുന്നുകളുടെ ഉപയോഗത്തേക്കാള്‍ പ്രധാന പങ്ക് വഹിക്കുന്നത് ആഹാര നിയന്ത്രണവും ചിട്ടയായുള്ള വ്യായാമക്രമവുമാണ്. ഇടത്തരം അളവില്‍ ചെറിയ പങ്കുകളായി ഭക്ഷണം കഴിക്കുക, ഭക്ഷണം സാവധാനം സമയമെടുത്ത് കഴിക്കുക എന്നിവ പ്രമേഹരോഗികളെ പോലെ തന്നെ മറ്റെല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്ന ചില നിര്‍ദ്ദേശങ്ങളാണ്. വൈവിധ്യമാര്‍ന്ന ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, പലനിറങ്ങളും സ്വാദുകളും ഉള്‍പ്പെടുത്തുന്നതും ഭക്ഷണം വിരസമാകാതിരിക്കാന്‍ സഹായിക്കും. കഴിവതും ഒരു തവണ പോലും ഭക്ഷണം ഉപേക്ഷിക്കാതിരിക്കുക, സാധ്യമാവുമ്പോഴെല്ലാം മറ്റുള്ളവര്‍ക്കൊപ്പം ആഹാരം കഴിക്കുക, അത്താഴം ഉറങ്ങാന്‍ കിടക്കുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂറെങ്കിലും മുമ്പ് കഴിക്കുക എന്നീ ശീലങ്ങളും പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. ടി.വി അഥവാ കമ്പ്യൂട്ടര്‍ ഇവയുടെ മുന്നിലിരുന്ന് ആഹാരം കഴിക്കുന്നത് മിക്കപ്പോഴും ആവശ്യത്തിലധികമുള്ള കഴിപ്പിലേക്ക് നയിക്കും. ഊണ്‍ മേശക്കരികില്‍ കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് ഭക്ഷണം കഴിക്കുന്നത് ഏറെ ആഹ്ലാദകരവും ആരോഗ്യകരവുമാണ്. 

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടപ്പോള്‍ അവ ക്രമേണ ഘട്ടംഘട്ടമായി നടപ്പാക്കുക.പ്രമേഹ രോഗികളെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ഒരു ആശയമാണ് ഗ്ലൈസിമിക് ഇന്‍ഡക്സ്(Gliicyamic index). വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളിലെ അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നത് ഒരേ തോതിലല്ല. പ്രമേഹരോഗികള്‍ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലുമൊരു ഭക്ഷണം കഴിക്കുമ്പോഴും അതേ അളവ് ഗ്ലൂക്കോസ് കഴിക്കുമ്പോഴും രക്തത്തിലെ പഞ്ചസാര ഉയരുന്നതോതുകള്‍ തമ്മിലുള്ള താരതമ്യമാണ് ഗ്ലൈസിമിക് ഇന്‍ഡക്സ്. നാം കഴിക്കുന്ന ആഹാരത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്സ്(Gliicyamic index) കുറവായിരിക്കുന്നതാണ് നല്ലത്. പാകം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക്, ആഹാരത്തില്‍ കൊഴുപ്പും മാംസ്യവും കൂടുതലാണെങ്കില്‍ അതിന് ഗ്ലൈസിമിക് ഇന്‍ഡക്സ്(Gliicyamic index) കുറവായിരിക്കും. പ്രകൃതിദത്തമായ ആഹാരത്തിനാണ് കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരത്തേക്കാള്‍ ഗ്ലൈസിമിക് ഇന്‍ഡക്സ് (Gliicyamic index)കുറവാണ്. അതുപോലെയുള്ള ഒരു ആശയമാണ് ഗ്ലൈസിമിക് ലോഡ് എന്നത്. ചിലപ്പോള്‍ ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്സ്(Gliicyamic index) ഉള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലെ അന്നജത്തിന്‍റെ അളവ് താരതമ്യേനകുറവായിരിക്കും. അന്നജത്തിലെ നല്ലതും ചീത്തയും വേര്‍തിരിച്ചറിഞ്ഞാല്‍ ഒരു പ്രമേഹ രോഗിയെ സഹായിക്കുന്ന ആശയമാണ് ഗ്ലൈസിമിക് ലോഡ്. ഈ രണ്ട് ആശയങ്ങളും കൂട്ടിവായിച്ചാല്‍ നാം മനസ്സിലാക്കുന്നത്. തവിടുള്ള ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രക്തഗ്ലൂക്കോസിന്‍റെ അമിതമായ ഏറ്റക്കുറച്ചില്‍ ഒഴിവാക്കാന്‍ സാധിക്കും.

പ്രമേഹ രോഗികളില്‍ നാം കണ്ടുവരുന്ന ഒരു പ്രത്യേകത പ്രാതലിന് ശേഷം അമിതമായി ഉയരുന്ന രക്തഗ്ലൂക്കോസ് നിലയാണ്. ഉച്ചയ്ക്ക് ഊണിന് ശേഷം പോലും ബ്ലഡ് ഷുഗര്‍ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ധാരാളം അന്നജം അടങ്ങിയ പ്രാതല്‍ വിഭവങ്ങളുടെ കൂടെ സാമ്പാര്‍, പയര്‍, കടല എന്നീ മാംസ്യം അടങ്ങിയ കറികള്‍ ഉപയോഗിക്കുന്നതിലൂടെ രക്തഗ്ലൂക്കോസിന്‍റെ അമിതമായ കൂടല്‍ ഒഴിവാക്കാന്‍ സാധിക്കും. കേരളീയരുടെ തനതായ ആഹാരശൈലി ഒരു പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരം എന്നു തന്നെ വിശേഷിപ്പിക്കാവുന്നതാണ്. കിഴങ്ങു വകകള്‍, ചോറ് എന്നിവയുടെ അളവ് കുറയ്ക്കേണ്ടതുണ്ട് എന്ന് മാത്രം. വേവിക്കാത്ത പച്ചക്കറികളു പഴുപ്പ് കുറഞ്ഞ പഴവര്‍ഗങ്ങള്‍ എന്നിവയും കൂടി ദൈനംദിന ഭക്ഷണത്തില്‍ ഉല്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. 

ഫാസ്റ്റ് ഫുഡ് സംസ്കാരം വിതയ്ക്കുന്ന വിനാശത്തെ കുറിച്ച് നമ്മുടെ ഇളംതലമുറ ബോധവാന്മാരാകണം. നമ്മുടെ തനതായ ആഹാര രീതി ഉപേക്ഷിച്ച് ഗോതമ്പ്, ഓട്സ്, കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന പ്രോട്ടീന്‍ പൊടികള്‍ എന്നിവ ദൈനം ദിന ഭക്ഷണമായി മാറ്റുന്ന പ്രവണത ആരോഗ്യകരമല്ല. രുചിയ്ക്കും പുതിയ ട്രന്‍റുകള്‍ക്കും അടിമപ്പെടാതെ ആരോഗ്യകരമായ ഭക്ഷണശൈലിയെ കുറിച്ച് ഒരു അവബോധം ഉണ്ടാകുക എന്നതാണ് ജീവിത ശൈലി രോഗങ്ങള്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ കാലത്തിന്‍റെ ആവശ്യം. നാം എന്താകും എന്ന് തീരുമാനിക്കുന്നത് ഒരു പരിധി വരെ നമ്മുടെ ഭക്ഷണശീലങ്ങളാണ്. വിപണിയില്‍ ഇന്ന് പല നിറങ്ങളിലും ആകര്‍ഷക മായ പായ്ക്കിംഗുകളിലുടെയും പ്രോട്ടീന്‍ പൗഡറുകള്‍ പല പേരുകളില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാ പ്രമേഹ രോഗികളും എക്കാലത്തും പ്രോട്ടീന്‍ പൊടികളും വൈറ്റമിന്‍ ഗുളികകളും ഉപയോഗിച്ച് കൊണ്ടിരിക്കണം എന്നത് ഒരു മിഥ്യാധാരണയാണ്. പ്രായം മൂലം സാധാരണ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുകളും വിമുഖതയും ഉള്ള പ്രമേഹ രോഗികളില്‍ ഇവയുടെ ഉപയോഗം ഗുണകരമാകാം.അതുപോലെ വൈദ്യപരിശോധനയില്‍ പ്രോട്ടീന്‍റെയും വിറ്റാമിന്‍ ബി12 ന്‍റെയും കുറവുള്ളതായി സ്ഥിരീകരിക്കപ്പെടുന്ന രോഗികളില്‍ അവ പരിപൂരകമായി (സപ്ലിമെന്‍റ്) നല്‍കുന്നത് ഉചിതമാണ്.

വൈറ്റമിന്‍ ഡി(vitamine D) എന്ന സൂര്യപ്രകാശത്തിലൂടെ ധാരാളമായി ലഭിക്കുന്ന ഘടകം പ്രമേഹ രോഗികളില്‍ വേണ്ടതില്‍ കുറഞ്ഞ അളവില്‍ ആണ് കണ്ടുവരുന്നത്. വൈറ്റമിന്‍ ഡി പൂരകമായി ഉപയോഗിച്ചാല്‍ സാധാരണ വ്യക്തികളിലും പ്രമേഹരോഗികളിലും ചില ഗുണകരമായ മാറ്റങ്ങള്‍ വരുന്നതായിട്ട് പഠനങ്ങള്‍ തെളിയിക്കുന്നു. എല്ലുകളുടെ ബലം കൂട്ടുക എന്ന ഗുണത്തിന് പുറമേ ജീവിതശൈലീരോഗങ്ങൾ ഉള്ള വ്യക്തികളില്‍ ആന്തരിക പരിതസ്ഥിതിതന്നെ വൈറ്റമിന്‍ ഡി വ്യത്യാസപ്പെടുത്തുന്നു. അതിനാല്‍ വൈറ്റമിന്‍ ഡി ഒരു ദിവസം 1000 IU അല്ലെങ്കില്‍ 60000 IU ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ എട്ടു മുതല്‍ പത്ത് ആഴ്ചകാലം വരെ ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം 60000 IU മാസത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ തുടരുന്നത് ഗുണകരമാണ്.

വൈറ്റമിൻ ഡി(vitamine D) ശരീരത്തിൽ ഒരളവിൽകൂടുന്നതും നന്നല്ലാത്തത്‌ കൊണ്ട്‌, വലിയ അളവിൽ കഴിക്കുന്നതിനു മുൻപ്‌ രക്തപരിശോധന നടത്തേണ്ടത്‌ അത്യാവശ്യമാണു. രാവിലെ 10 മണിക്ക്‌ ശേഷം, ഉച്ചതിരിഞ്ഞ്‌ 3 മണിക്കുള്ളിൽ 20 മുതൽ 30 മിനിറ്റ്‌ വരെ, ശരീരചർമ്മത്തിന്റെ 40%ലേറെ ഭാഗത്ത്‌ സൂര്യരശ്മികൾ ഏൽപ്പിച്ചാൽ മരുന്നില്ലാതെ തന്നെ ആവശ്യമുള്ള വൈറ്റമിൻ ഡി(vitamine D) ലഭിക്കുന്നതാണെന്ന് ഓർക്കുക.

 

Best Foods to Control Diabetes .The foods you eat can have a major impact on diabetes and blood sugar levels

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r', 'contents' => 'a:3:{s:6:"_token";s:40:"9xCTR4u0pHtYqYY6kK8Ax4OBtciegdhIwWYDzdws";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/nutrition-and-diet/314/what-can-i-eat-if-i-have-diabetes-by-dr-soniya-suresh";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r', 'a:3:{s:6:"_token";s:40:"9xCTR4u0pHtYqYY6kK8Ax4OBtciegdhIwWYDzdws";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/nutrition-and-diet/314/what-can-i-eat-if-i-have-diabetes-by-dr-soniya-suresh";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r', 'a:3:{s:6:"_token";s:40:"9xCTR4u0pHtYqYY6kK8Ax4OBtciegdhIwWYDzdws";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/nutrition-and-diet/314/what-can-i-eat-if-i-have-diabetes-by-dr-soniya-suresh";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('eS9n2w2Mlkp15pwesAkJ3sb0gGIVjWBpqyUbKW6r', 'a:3:{s:6:"_token";s:40:"9xCTR4u0pHtYqYY6kK8Ax4OBtciegdhIwWYDzdws";s:9:"_previous";a:1:{s:3:"url";s:99:"https://www.imalive.in/nutrition-and-diet/314/what-can-i-eat-if-i-have-diabetes-by-dr-soniya-suresh";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21