×

മുലയൂട്ടല്‍ : ചില പ്രശ്നങ്ങളും, പരിഹാരമാര്‍ഗ്ഗങ്ങളും

Posted By

IMAlive, Posted on March 29th, 2019

Breastfeeding Problems Solutions

ലേഖകൻ:ഡോ. എം. കെ. സി. നായര്‍ 

മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും അത്യന്തം ആസ്വാദ്യകരമായ ഒരു പ്രക്രിയയാണെങ്കിലും ചിലര്‍ക്കെങ്കിലും അത് അതീവ സങ്കീര്‍ണ്ണമായിത്തീരാറുണ്ട്. ഇക്കൂട്ടര്‍ക്ക് ശരിയായ ഹെല്‍ത്ത് കെയര്‍ കൗണ്‍സിലിംഗിന്റെ ആവശ്യകതയുണ്ട്. കാരണം അമ്മയെ ശാരീരികവും, മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങളിലേക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ കൊണ്ടുചെന്നെത്തിക്കാറുണ്ട്. പ്രധാനമായും കണ്ടു വരുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

1. പരന്ന മുലഞെട്ടുകള്‍

ചില അമ്മമാരുടെ മുല ഞെട്ടുകള്‍ വളരെ പരന്നതായിരിക്കും. ഇതില്‍ നിന്ന് പാല്‍ വലിച്ചു കുടിക്കാന്‍ കുഞ്ഞിന് ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നമുള്ളവര്‍ക്ക് സ്തനങ്ങളില്‍ പാല്‍ കെട്ടിക്കിടന്ന് പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതിനു പരിഹാരമായി മുലയൂട്ടുന്നതിനു മുന്‍പായി മുലഞെട്ട് പതുക്കെ പുറത്തേക്ക് വലിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മുലഞെട്ട് നന്നായി വികസിച്ചു വരികയാണെങ്കില്‍ കുഞ്ഞിന് പാല്‍കുടിക്കാന്‍ എളുപ്പമായിരിക്കും. ഓരോ പ്രാവശ്യം മുലയൂട്ടുന്നതിനു മുന്‍പായി മേല്‍പ്പറഞ്ഞ രീതിയില്‍ മുലഞെട്ടുകള്‍ സാവധാനം പുറത്തേക്ക് വലിക്കുന്നത് നന്നായിരിക്കും.

2. ഉള്ളിലേക്ക് വലിഞ്ഞ മുലഞെട്ടുകള്‍

മുലയൂട്ടാന്‍ തുടങ്ങുന്ന പല അമ്മമാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്. ഗര്‍ഭകാലത്ത് തന്നെ മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയാണോ എന്ന് പരിശോധിക്കേണ്ടതും വേണ്ട പ്രതിവിധികള്‍ ചെയ്യേണ്ടതുമാണ്. ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന മുലഞെട്ടുകള്‍ കുഞ്ഞിന് പാല്‍ നല്‍കുന്നതിന് തടസ്സമാകുന്നെങ്കില്‍ രണ്ട് കാര്യങ്ങള്‍ ചെയ്ത് നോക്കാവുന്നതാണ്.

* അമ്മ തള്ളവിരലുകള്‍ മുലക്കണ്ണിന്റെ രണ്ടു വശത്തും അമര്‍ത്തിവെച്ച് വെളിയിലേക്ക് തള്ളുക. മുലഞെട്ടിനു ചുറ്റും പല പ്രാവശ്യം ഇങ്ങനെ ചെയ്യുമ്പോള്‍ മുലഞെട്ട് സാവധാനം പുറത്തേക്ക് തള്ളി വരും.

* ഒരു 10 മി.ലി. ഡിസ്പോസിബിൾ സിറിഞ്ചിന്റെ സൂചിയുള്ള അറ്റം മുറിച്ചു മാറ്റിയ ശേഷം ഈ ഭാഗത്ത് പിസ്റ്റണ്‍ തിരുകി കയറ്റുക. സിറിഞ്ചിന്റെ മറ്റേ അറ്റം മുലഞെട്ടില്‍ ചേര്‍ത്തുവയ്ക്കുക. എന്നിട്ട് പിസ്റ്റണ്‍ പതുക്കെ വലിക്കുക. അപ്പോള്‍ മുലഞെട്ട് സിറിഞ്ചിനുള്ളില്‍ പ്രവേശിക്കും. ഏകദേശം ഒരു മിനിട്ടോളം പിസ്റ്റണ്‍ ഈ അവസ്ഥയില്‍ വെയ്ക്കുക. അതിനുശേഷം സിറിഞ്ച് മാറ്റുക. മുലഞെട്ട് ഈ അവസ്ഥയില്‍ വളരെ കുറച്ചു നേരം മാത്രമേ നില്‍ക്കുകയുള്ളൂ. അതുകൊണ്ട് കുഞ്ഞിനെ എത്രയും വേഗം മുലയൂട്ടാന്‍ ആരംഭിക്കുക. ഓരോ പ്രാവശ്യം മുലയൂട്ടുന്നതിനു മുന്‍പും ഈ രീതിയില്‍ ചെയ്യേണ്ടതാണ്. ഓരോ പ്രാവശ്യം ഇങ്ങനെ ചെയ്യുമ്പോഴും മുലഞെട്ട് കൂടുതല്‍

കൂടുതല്‍ പുറത്തേക്ക് വരുന്നതായി കാണാം. പിന്നീട് കുഞ്ഞ് നിരന്തരം പാല് കുടിക്കാന്‍ തുടങ്ങുമ്പോള്‍ മുലഞെട്ടുകള്‍ തനിയെ സാധാരണ ഗതിയിലാകും.

3. വിണ്ടുകീറിയ മുലഞെട്ടുകള്‍

കുഞ്ഞിനെ ശരിയായ വിധം അമ്മയുടെ ശരീരത്തോട് ചേര്‍ത്തു പിടിച്ച് മുലഞെട്ടിനോടൊപ്പം അതിന്റെ ചുറ്റുമുളള കറുത്ത ഭാഗം കൂടി കുഞ്ഞിന്റെ വായ്ക്കുള്ളില്‍ വരത്തക്കവണ്ണം മുലയൂട്ടുന്ന അമ്മമാരില്‍ സാധാരണ ഗതിയില്‍ മുലഞെട്ടുകള്‍ വിണ്ടു കീറാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യാതെ കുഞ്ഞിനെ മടിയില്‍ മലര്‍ത്തി കിടത്തി മുലഞെട്ടുകള്‍ മാത്രം വായില്‍ വരത്തക്കവണ്ണം പാലൂട്ടാന്‍ ശ്രമിച്ചാല്‍ കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടുകയുമില്ല. അമ്മയുടെ മുലഞെട്ടുകള്‍ വിണ്ടു കീറാനുള്ള സാധ്യത കൂടുകയും ചെയ്യും. മുലഞെട്ടുകള്‍ വിണ്ടു കീറിയാല്‍ ഇടയ്ക്കിടയ്ക്ക് കുറഞ്ഞ അളവില്‍ മുല കൊടുക്കുകയാണെങ്കില്‍ വേദന ഒരു പരിധിവരെ കുറയ്ക്കാം. കഠിനമായ വേദന ഉണ്ടാകുകയാണെങ്കില്‍ കുഞ്ഞിന് ഒന്നോ രണ്ടോ ദിവസം പാല്‍ പിഴിഞ്ഞെടുത്ത് കൊടുക്കാവുന്നതാണ്. മുലഞെട്ടില്‍ അല്‍പ്പം വെണ്ണ പുരട്ടുന്നത് നന്നായിരിക്കും.

4. സ്തനവീക്കം

പ്രസവം കഴിഞ്ഞ് 4-5 ദിവസം കഴിയുമ്പോള്‍ മുലപ്പാലിന്റെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുകയും കുഞ്ഞ് ശരിയായി പാല് കുടിച്ചില്ലെങ്കില്‍ കുറഞ്ഞ തോതില്‍ സ്തനവീക്കം ഉണ്ടാകാനുള്ള സാധ്യതയുമുണ്ടാകാം. ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന മുലഞെട്ടുകള്‍, വിണ്ടു കീറിയ മുലഞെട്ടുകള്‍, കുഞ്ഞിനുണ്ടാകുന്ന അസുഖങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കുഞ്ഞ് ശരിയായി പാല് കുടിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ അമ്മയ്ക്ക് സ്തനവീക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കുടൂതലാണ്. ഇടയ്ക്കിടയ്ക്ക്

മുലയൂട്ടുന്നതാണ് ഇതിനുള്ള പരിഹാര മാര്‍ഗം. സ്തനവീക്കം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ദുഃസ്സഹമാകുകയാണെങ്കില്‍ മുലപ്പാല്‍ കൈകള്‍ കൊണ്ടോ പമ്പുപയോഗിച്ചോ പിഴിഞ്ഞ് കുഞ്ഞിന് കൊടുക്കാവുന്നതാണ്.

മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്നതെങ്ങനെ?

മുലപ്പാല്‍ എങ്ങനെ പിഴിഞ്ഞെടുക്കണം, എങ്ങനെ സൂക്ഷിക്കണം എന്നീ കാര്യങ്ങള്‍ എല്ലാ അമ്മമാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസം തികയാതെ കുഞ്ഞു ജനിച്ചാലോ, കുഞ്ഞിന് എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിലോ, പാല്‍ വലിച്ചു കുടിക്കാന്‍ കുഞ്ഞിന് ബുദ്ധിമുട്ടുണ്ടായേക്കാം. ഈ സമയത്ത് കുഞ്ഞിന് പാല്‍ പിഴിഞ്ഞെടുക്കുന്നത് അമ്മയ്ക്ക് ആശ്വാസകരവും, കുഞ്ഞിന് ഉപകാരപ്രദവും ആയിരിക്കും. അമ്മമാര്‍ ജോലിക്ക് പോയി തുടങ്ങുമ്പോള്‍ ഈ രീതിയില്‍ പാല്‍ എടുത്ത് വെച്ചിട്ട് പോയാല്‍ കുഞ്ഞിന് ആവശ്യാനുസരണം നല്‍കാവുന്നതാണ്.

വൃത്തിയായി സോപ്പുപയോഗിച്ച് കഴുകിയ കൈകൊണ്ട് മുലപ്പാല്‍  പിഴിഞ്ഞെടുക്കുന്നതാണ് സൗകര്യപ്രദവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ രീതി. ഈ രീതിയിലാകുമ്പോള്‍ പാലില്‍ അണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. മില്‍ക്ക് പമ്പുപയോഗിച്ചും പാല്‍ എടുക്കാവുന്നതാണ്. 

മുലപ്പാല്‍ പിഴിഞ്ഞെടുക്കുന്ന വിധം

1. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയായി കഴുകുക.

2. വൃത്തിയായി കഴുകിയ വായ് വട്ടമുള്ള ഒരുപാത്രം തെരഞ്ഞെടുക്കുക.

3. അമ്മ സൗകര്യപ്രദമായ സ്ഥലത്ത് ഇരിക്കുകയോ,നില്‍ക്കുകയോ ചെയ്യുക. സ്തനത്തോട് ചേര്‍ത്ത് താഴെ പാത്രം പിടിക്കുക.

4. സ്തനങ്ങള്‍ തടവി മൃദുവാക്കുക. സാവധാനത്തില്‍ സ്തനങ്ങളുടെ പിന്നില്‍ നിന്നാരംഭിച്ച് മുലക്കണ്ണ് വരെ തടവണം. മുലകണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തിനു ചുറ്റും തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് അമര്‍ത്തുക.

5. പാല്‍ വരുന്നത് വരെ അമര്‍ത്തുകയും വിടുകയും ചെയ്യുക. ഒരു സ്തനത്തില്‍ നിന്ന് പാല്‍ ശേഖരിക്കാന്‍ പരമാവധി 3 മുതല്‍ 5 മിനിട്ടു വരെ സമയം വേണ്ടി വന്നേക്കാം. തുടര്‍ന്ന് അടുത്ത സ്തനത്തിലും ഇതുപോലെ ചെയ്യുക. ആദ്യമായി പിഴിഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചു ബുദ്ധിമുട്ട് തോന്നിയേക്കാം. ആദ്യം ചെയ്യുമ്പോള്‍ പാല്‍ പെട്ടെന്ന് വരണമെന്നില്ല. അമ്മ ടെന്‍ഷന്‍ ആകാതെ മുലക്കണ്ണിന് ചുറ്റും അമര്‍ത്തി പിടിച്ചാല്‍ കുറച്ചു സമയത്തിനുള്ളില്‍ പാല്‍ പുറത്തു വന്നുതുടങ്ങും. രണ്ടു സ്തനങ്ങളില്‍ നിന്നുമായി പാല്‍ ശേഖരിക്കാന്‍ ഏകദേശം 20 മിനിട്ട് ആവശ്യമായി വരും. ഒരു‌ ദിവസം (24 മണിക്കൂറില്‍) എട്ടു തവണ വരെ പാല്‍ പിഴിഞ്ഞെടുക്കാനാകും.

ആറുമാസം വരെ കുഞ്ഞിന് കഴിവതും മുലപ്പാല്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഇപ്പോള്‍ പ്രസവാവധി ആറുമാസമുള്ളതു കൊണ്ട് ഇക്കാര്യത്തില്‍ വലിയ പ്രശ്നമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. ഇവര്‍ക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകും എന്ന് നോക്കാം.

1. ജോലിക്ക് പോകുന്നതിനു മുന്‍പ് കുഞ്ഞിനെ നന്നായി മുലയൂട്ടുക.

2. അടുത്താണ് ജോലി സ്ഥലമെങ്കില്‍ ലഞ്ച് ബ്രേക്ക് സമയത്ത് വീട്ടില്‍ വന്ന് കുഞ്ഞിനെ മുലയൂട്ടാന്‍ ശ്രമിക്കുക.

3. ദൂരെയാണ് ജോലി ചെയ്യുന്നതെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് വെച്ചിട്ട് ജോലിക്ക് പോകാവുന്നതാണ്. പിഴിഞ്ഞെടുക്കുന്ന മുലപ്പാല്‍ 6-8 മണിക്കൂര്‍ വരെ സാധാരണ താപനിലയില്‍ കേടുകൂടാതെയിരിക്കും. അതിലധികം സമയം വേണമെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പാല്‍ കുഞ്ഞിന് കൊടുക്കുന്നതിനു മുന്‍പായി ആവശ്യത്തിനു മാത്രം എടുത്ത് പുറത്ത് വെച്ച് തണുപ്പ് മാറ്റിയ ശേഷം കുഞ്ഞിന് കൊടുക്കാവുന്നതാണ്. യാതൊരു കാരണവശാലും മുലപ്പാല്‍ ചൂടാക്കരുത്. പിഴിഞ്ഞെടുത്ത പാല്‍ കുഞ്ഞിന് സ്പൂണ്‍ ഉപയോഗിച്ചോ പാലാട (ഗോകര്‍ണ്ണം) ഉപയോഗിച്ചോ കൊടുക്കാവുന്നതാണ്. കുപ്പിയില്‍ ഒഴിച്ചു നല്‍കുന്നത് സൗകര്യപ്രദമാണെങ്കിലും അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലായതു കൊണ്ട് ഒഴിവാക്കുന്നതാകും നല്ലത്.

മുലയൂട്ടുന്ന സമയത്തെ സ്തന ശുചിത്വം

മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും ഒരു തവണയെങ്കിലും ചെറു ചൂടുവെള്ളമുപ‌യോഗിച്ച് സ്തനങ്ങള്‍ കഴുകണം.സോപ്പോ ക്ലീനിംഗ് ഏജന്‍റുകളോ ഉപയോഗിക്കേണ്ടതില്ല. പാല്‍ കൊടുക്കുന്നതിനു മുന്‍പും കൊടുത്ത ശേഷവും സ്തനങ്ങള്‍ തുടയ്ക്കുന്നത് നന്നായിരിക്കും. സ്തനഭാഗങ്ങളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാനിടയാകരുത്. നനവുള്ള ബ്രേസിയര്‍ ധരിക്കരുത്. ഇവ എപ്പോഴും വെയിലത്തിട്ടുണക്കി വേണം ഉപയോഗിക്കാന്‍.

പിഴിഞ്ഞെടുത്ത പാല്‍ സൂക്ഷിക്കുന്നതെങ്ങനെ?

പിഴിഞ്ഞെടുത്ത പാല്‍ അടങ്ങിയ പാത്രം ചൂടില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക.

മുറിയിലെ സാധാരണ താപനിലയില്‍ 6-8 മണിക്കൂറും, ഫ്രിഡ്ജില്‍ 24 മണിക്കൂറും പിഴിഞ്ഞെടുത്ത പാല്‍ സൂക്ഷിച്ചു വെയ്ക്കാം.

കുഞ്ഞിന് ഓരോ തവണയും കൊടുക്കാനുള്ള പാല്‍ ഒരു ഗ്ലാസ്സില്‍ നേരത്തെ പുറത്തെടുത്തു വെച്ച് തണുപ്പ് മാറ്റണം.

ഓരോ തവണ പാല്‍ എടുക്കുമ്പോഴും പാലടങ്ങിയ പാത്രം നന്നായി കുലുക്കുക.

Breastfeeding Problems and Solutions

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5', 'contents' => 'a:3:{s:6:"_token";s:40:"szxZqOLjhWWpKy2yaCQm0GHdLyb2fS9ltckqCDke";s:9:"_previous";a:1:{s:3:"url";s:73:"https://www.imalive.in/womens-health/369/breastfeeding-problems-solutions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5', 'a:3:{s:6:"_token";s:40:"szxZqOLjhWWpKy2yaCQm0GHdLyb2fS9ltckqCDke";s:9:"_previous";a:1:{s:3:"url";s:73:"https://www.imalive.in/womens-health/369/breastfeeding-problems-solutions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5', 'a:3:{s:6:"_token";s:40:"szxZqOLjhWWpKy2yaCQm0GHdLyb2fS9ltckqCDke";s:9:"_previous";a:1:{s:3:"url";s:73:"https://www.imalive.in/womens-health/369/breastfeeding-problems-solutions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ytMNwiFheyfwF6wtmYThftZKq23OdU1RCEYbuiF5', 'a:3:{s:6:"_token";s:40:"szxZqOLjhWWpKy2yaCQm0GHdLyb2fS9ltckqCDke";s:9:"_previous";a:1:{s:3:"url";s:73:"https://www.imalive.in/womens-health/369/breastfeeding-problems-solutions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21