×

നിങ്ങളുടെ കുട്ടിയുടെ അമിതഭാരം കുറയ്ക്കാൻ അഞ്ച് വഴികൾ.

Posted By

What can I do if my child is overweight

IMAlive, Posted on July 16th, 2019

What can I do if my child is overweight

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നിങ്ങളുടെ കുട്ടിക്ക് അമിതഭാരമുണ്ടെങ്കിൽ,  ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്താൻ കുട്ടിയെ സഹായിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. 

ഒരു രക്ഷകർത്താവ് എന്ന നിലയിൽ, കുട്ടിക്ക് അമിതഭാരമുണ്ടോയെന്ന് അങ്ങിനെ എളുപ്പം നമുക്ക് പറയാൻ കഴിയില്ല. കുട്ടിയുടെ ശരീരപ്രകൃതം നമുക്ക് ഒരുപക്ഷെ വളരെ സുപരിചിതമായതിനാലാകാം. 

ആരോഗ്യകരമായ ഭാരമുള്ള കുട്ടികൾ കൂടുതൽ മിടുക്കന്മാരും, ആരോഗ്യമുള്ളവരും, നന്നായി പഠിക്കാൻ കഴിവുള്ളവരും, കൂടുതൽ ആത്മവിശ്വാസമുള്ളവരുമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. മാത്രമല്ല അവർക്ക് പിന്നീടുള്ള ജീവിതത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്.

മാതാപിതാക്കൾക്ക് എന്തെല്ലാം ചെയ്യാം ?

ഒരു രക്ഷകർത്താവ് എന്ന നിലയിൽ, നിങ്ങളുടെ കുട്ടിയുടെ ഭാരം ആരോഗ്യകരമായ നിലയിലാക്കാൻ നിങ്ങൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകും. നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലുമൊരു രോഗാവസ്ഥയുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക, ഈ  ലേഖനത്തിൽ മറ്റു രോഗങ്ങളൊന്നുമില്ലാത്ത കുട്ടികൾക്കുള്ള നിർദ്ദേശങ്ങളാണുള്ളത്. 

ആരോഗ്യകരമായ ഭാരം നിലനിർത്താൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്ന 5 പ്രധാന വഴികൾ ഇതാ:

1. കുട്ടിക്കൊരു മാതൃക, കുടുംബത്തിന് മുഴുവൻ ആരോഗ്യം.

നിങ്ങളുടെ കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ഒരു മാർഗം നിങ്ങൾ ഒരു നല്ല റോൾ മോഡലാകുക എന്നതാണ്. കുട്ടികൾ ഉദാഹരണത്തിലൂടെയാണ് പഠിക്കുന്നത് എന്നത് മറക്കണ്ട. 

വ്യായാമം മുടങ്ങാതെ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കുട്ടികളെയും ഇതിനു പ്രോത്സാഹിപ്പിക്കുക. ഒരു ദിവസം 60 മിനിറ്റ് മുതൽ മണിക്കൂറുകളോളം നീളുന്ന ശാരീരികവ്യായാമങ്ങൾ  പ്രോത്സാഹിപ്പിക്കുക. ടിവി കാണുന്നതിനോ ഇന്റർനെറ്റ് സർഫിംഗ് ചെയ്യുന്നതിനോ പകരം നടക്കാനോ ബൈക്ക് യാത്ര ചെയ്യാനോ ശ്രമിക്കുക, പതിയെ കുട്ടികളെയും കൂടെക്കൂട്ടുക. 

പാർക്കിൽ കളിക്കുകയോ നിങ്ങളുടെ കുട്ടികളോടൊപ്പം നീന്തുകയോ ഒക്കെ ചെയ്യുന്നത്തിലൂടെ പുറത്ത് കായികമായി സമയം ചിലവഴിക്കുന്നത് രസകരമാണെന്ന് അവർ മനസ്സിലാക്കും, ഒപ്പം നിങ്ങൾ എല്ലാവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനുള്ള നല്ലൊരു അവസരവുമാകുമിത്. ഒരു കുടുംബമെന്ന നിലയിൽ ചെയ്യുകയാണെങ്കിൽ ശാരീരിക പ്രവർത്തനങ്ങൾ കുട്ടിയെ കൂടുതൽ ആകർഷിക്കും

നിങ്ങളുടെ കുട്ടിയുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും നിങ്ങൾ വരുത്തുന്ന ഏത് മാറ്റങ്ങളും മുഴുവൻ കുടുംബത്തെയും ഉൾക്കൊള്ളുന്നുവെങ്കിൽ അത് കുട്ടികൾ  സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ കുടുംബം മുഴുവൻ ഒന്നിച്ചു കാര്യങ്ങൾ ചെയ്യുന്നത് അവർക്ക് അളവറ്റ ആത്മവിശ്വാസം നൽകും. തന്റെ പ്രശ്നങ്ങൾ അവർ കുടുംബത്തോട് അവതരിപ്പിക്കാനും പരിഹാരങ്ങൾ തേടാനും ആരംഭിക്കും. 

2.എല്ലാവർക്കും ഒരു മണിക്കൂർ വ്യായാമം. 

മെലിഞ്ഞ കുട്ടികളെ അപേക്ഷിച്ച് അമിതഭാരമുള്ള കുട്ടികൾ കൂടുതൽ വ്യായാമം ചെയ്യണമെന്നത് തെറ്റായ ധാരണയാണ്. അവരുടെ അധിക ശരീരഭാരം കാരണം ഒരേ പ്രവർത്തനത്തിനായി അവർ സ്വാഭാവികമായും കൂടുതൽ കലോറി ഉപയോഗിക്കും. 

എല്ലാ കുട്ടികളും നല്ല ആരോഗ്യത്തിനായി ഒരു ദിവസം കുറഞ്ഞത് 60 മിനിറ്റ് ശാരീരിക പ്രവർത്തനങ്ങൾ ചെയ്യണം. പക്ഷേ ഇത് ഒറ്റയടിക്ക് ചെയ്യണമെന്നില്ല. 

ദിവസത്തിൽ എപ്പോഴെങ്കിലുമായി 10 മിനിറ്റ്, അല്ലെങ്കിൽ 5 മിനിറ്റ് ഉള്ള ചെറിയ ചെറിയ കായികവ്യായാമവേളകളായി ഈ 60 മിനിറ്റിനെ നമുക്ക് മാറ്റം. 

ചെറിയ കുട്ടികൾക്ക്, ബോൾ ഗെയിമുകൾ, ഓടി കളിക്കുന്ന ഒളിച്ചുകളിപോലെയുള്ള കളികൾ, സ്കൂട്ടർ ഓടിക്കുക, കളിസ്ഥലത്തെ ഊഞ്ഞാലകൾ, കയറാൻ പറ്റുന്ന ഫ്രെയിമുകൾ, സീ-സോകൾ എന്നിവകൊണ്ട് നമുക്ക് ഒരു മണിക്കൂർ എളുപ്പത്തിൽ തീർക്കാം. 

മുതിർന്ന കുട്ടികൾക്ക് ബൈക്ക് ഓടിക്കൽ, സ്കേറ്റ്ബോർഡിംഗ്, സ്കൂളിലേക്ക് നടക്കുക, സ്കിപ്പിംഗ്, നീന്തൽ, നൃത്തം, ആയോധനകലകൾ പരിശീലിക്കുന്നത് എന്നിവയാകാം.

കാറോ ബസോ ഉപയോഗിക്കുന്നതിന് പകരം കുറച്ചു ദൂരം നടക്കുകയോ സൈക്ലിംഗ് ചെയ്യുകയോ ചെയ്യുന്നത് ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച് വ്യായാമം ചെയ്യാനുള്ള മികച്ച മാർഗമാണ്. നിങ്ങൾ പണവും ലാഭിക്കാം. ഓരോ പ്രായക്കാർക്കും അനുയോജ്യമായ വ്യായാമങ്ങൾ കണ്ടെത്തി ചെയ്യണം. ചെറുപ്പത്തിലേ വ്യായാമം ശീലമാക്കുന്ന കുട്ടികൾ വലുതാകുമ്പോഴും അത് നിലനിർത്തും. 

3. കുട്ടിക്ക് ഭക്ഷണം കുറച്ചുമതി. 

കുട്ടികളെ നിർബന്ധിച്ച് അമിതമായി കഴിപ്പിക്കരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. കുറച്ചുമാത്രം ഭക്ഷണം നൽകി കഴിച്ചു തുടങ്ങാം, അവർക്ക് കൂടുതൽ വേണമെങ്കിൽ ചോദിക്കാൻ കുട്ടിയെ അനുവദിക്കുക എന്നതാണ് നല്ല പെരുമാറ്റം. 

ചെറിയ കുട്ടികൾക്കായി മുതിർന്നവർക്കുള്ള വലുപ്പത്തിലുള്ള പ്ലേറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഭക്ഷണത്തിന്റെ അളവും വർധിപ്പിക്കും. 

നിങ്ങളുടെ കുട്ടിയെ സാവധാനം ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും പകൽസമയത്ത് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചറിയുകയും ചെയ്യാം. 

5. കഴിക്കുന്നത് നല്ലത് മാത്രമാകട്ടെ. 

സമീകൃതമായ ആഹാരം മാത്രം കുട്ടിക്ക് നൽകുക. കുടുംബം മുഴുവനും ഇതുതന്നെ കഴിക്കുന്നതാണ് നല്ലത്. കുട്ടികൾ‌, മുതിർന്നവരെപ്പോലെ, ദിവസവും അഞ്ചോ അതിലധികമോ പഴങ്ങളും പച്ചക്കറികളും കഴിക്കണം. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ് അവ.

ഒരു ദിവസം 5 വീതം കഴിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. മിക്കവാറും എല്ലാ പഴങ്ങളും പച്ചക്കറികളും നമുക്കിതിൽ ഉൾപ്പെടുത്താം,  അതിൽ പുതിയതും ടിൻ ചെയ്തതും ഫ്രീസുചെയ്‌തതും ഉണങ്ങിയതുമെല്ലാം പെടും. ജ്യൂസുകൾ, സ്മൂത്തികൾ, ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ കൂടി കണക്കിലെടുക്കാം. 

മധുരമില്ലാത്ത 100% ഫ്രൂട്ട് ജ്യൂസ്, വെജിറ്റബിൾ ജ്യൂസ്, സ്മൂത്തികൾ എന്നിവ 5 എണ്ണത്തിന്റെ പരമാവധി 1 ഭാഗമായി മാത്രമേ വരാവൂ.അത് തന്നെ മുഴുവൻ സമയവും കൊടുക്കരുതെന്ന് അർഥം. ഫ്രൂട്ട് ജ്യൂസ്, വെജിറ്റബിൾ ജ്യൂസ്, സ്മൂത്തീസ് എന്നിവയിൽ നിന്നുള്ള മൊത്തം പാനീയങ്ങൾ ഒരു ദിവസം 150 മില്ലിയിൽ കൂടരുത്.

ഇവയിലെല്ലാം പഞ്ചസാര കൂടുതലാണ്, ഇത് ദന്തക്ഷയത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ  ഫ്രൂട്ട് ജ്യൂസ്, സ്മൂത്തികൾ എന്നിവ ഉച്ചയ്ക്ക് കുടിക്കുന്നതാണ് നല്ലത്.

മധുരപലഹാരങ്ങൾ, കേക്ക്, ബിസ്ക്കറ്റ്, ചില പഞ്ചസാര ചേർത്ത സിറൽസ്, മധുരമുള്ള പാനീയങ്ങൾ എന്നിവ പോലുള്ള പഞ്ചസാരയും കൊഴുപ്പും കൂടിയ ഭക്ഷണങ്ങൾ കുട്ടിക്ക് അധികം നൽകരുത്.  ഈ ഭക്ഷണപാനീയങ്ങളിൽ കലോറിയും കൂടുതലും പോഷകങ്ങൾ കുറവുമാണ്.

ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങളായ പഴം, പച്ചക്കറികൾ, അന്നജമടങ്ങിയ റൊട്ടി, ഉരുളക്കിഴങ്ങ്, പാസ്ത, തവിടുള്ള അരി എന്നിവയിൽ നിന്നാണ് നിങ്ങളുടെ കലോറിയുടെ ഭൂരിഭാഗവും ലഭിക്കേണ്ടത്. ധാരാളം വെള്ളവും കുടിക്കണം. 

5. സ്‌ക്രീൻ സമയം കുറച്ച് കൂടുതൽ ഉറങ്ങുക. 

വ്യായാമത്തോടൊപ്പം കുട്ടികൾ പകൽ ഇരിക്കാനോ കിടക്കാനോ ചെലവഴിക്കുന്ന സമയവും  കുറയ്ക്കേണ്ടതുണ്ട്. അമിതമായി ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കണം കാരണം ഇത് ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. 

ടിവി കാണൽ, വീഡിയോ ഗെയിമുകൾ കളിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങളിൽ കളിക്കുക തുടങ്ങിയ നിഷ്‌ക്രിയ വിനോദങ്ങളിൽ അവർ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക. 

രാത്രിയിൽ അവരുടെ കിടപ്പുമുറിയിൽ നിന്ന് എല്ലാ സ്‌ക്രീനുകളും (മൊബൈൽ ഫോണുക ലാപ്ടോപ്പുകളും ഉൾപ്പെടെ) നീക്കംചെയ്യുക. ഉറക്കമില്ലാത്ത കുട്ടികൾക്ക് അമിതഭാരമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കുട്ടികൾ ഉറങ്ങുന്നത് കുറയുന്നെങ്കിൽ അവർക്ക്  അമിതവണ്ണമാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് അവരുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും കൂടി ബാധിക്കും എന്ന് ഓർക്കണം. ഉറങ്ങാൻ കൃത്യമായൊരു സമയം ചിട്ടപ്പെടുത്തുന്നത് നന്നായിരിക്കും.

 ചിട്ടയോടെയുള്ള വ്യായാമം, ആരോഗ്യകരമായ ഉറക്കവും ഭക്ഷണവും, പിന്നെ കുടുംബത്തിന്റെ കരുതലും പിന്തുണയുമാണ് നമ്മുടെ കുട്ടികൾക്ക് ഏറ്റവും ആവശ്യം.

Help your child maintain a healthy weight and be a good role model

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc', 'contents' => 'a:3:{s:6:"_token";s:40:"x3P9ImulXu40rG3E84vUPDIH54FFyqR8Y0PxbEVs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/791/what-can-i-do-if-my-child-is-overweight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc', 'a:3:{s:6:"_token";s:40:"x3P9ImulXu40rG3E84vUPDIH54FFyqR8Y0PxbEVs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/791/what-can-i-do-if-my-child-is-overweight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc', 'a:3:{s:6:"_token";s:40:"x3P9ImulXu40rG3E84vUPDIH54FFyqR8Y0PxbEVs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/791/what-can-i-do-if-my-child-is-overweight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rTXiNTfDAGARvs3GnfIFNSKJgJk9yR4dX4HH7noc', 'a:3:{s:6:"_token";s:40:"x3P9ImulXu40rG3E84vUPDIH54FFyqR8Y0PxbEVs";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/child-health-news/791/what-can-i-do-if-my-child-is-overweight";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21