×

അപകടകരമായതും അല്ലാത്തതുമായ മുഴകൾ

Posted By

IMAlive, Posted on June 18th, 2019

Differences Between a Malignant and Benign Tumor

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശരീരത്തിലെ മുഴകളെ ആളുകൾക്ക് ഭയമാണ്. അത് കാൻസറിന്റെ സൂചനയാണോയെന്നതാണ് പലരുടേയും പേടി. ശരീരത്തിനുള്ളിലും പുറത്തും ഇത്തരത്തിൽ മുഴകൾ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ഏതെങ്കിലും ശരീരഭാഗങ്ങളിൽ മുഴകൾ കണ്ടെത്തിയാൽ ഡോക്ടർമാർ ആദ്യം പരിശോധിക്കുക അവ അപകടകാരികളാണോ എന്നാണ്. അപകടകാരികൾ എന്നാൽ ക്യാൻസറിന് സാധ്യതയുള്ളത് എന്നാണർഥം. അപകടകാരികളല്ലെങ്കിൽ ക്യാൻസർ സാധ്യത ഇല്ലെന്നും. രണ്ടിനം മുഴകളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കാം.

എന്താണ് മുഴകൾ

കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് മുഴകളായി പ്രത്യക്ഷപ്പെടുന്നത്. മുഴകൾക്കുള്ളിലെ കോശങ്ങൾ സാധാരണങ്ങളാണെങ്കിൽ ആ മുഴകൾ അപകടകാരികളല്ല. ചില ഘടകങ്ങളുടെ അമിതവളർച്ചമൂലംമാത്രം ഉണ്ടാകുന്നവയാണ് അവ. അതേസമയം മുഴകൾക്കുള്ളിലെ കോശങ്ങൾ അസാധാരണത്വമുള്ളവയും നിയന്ത്രണാതീതമായി വളരുന്നവയുമാണെങ്കിൽ പ്രസ്തുത മുഴയെ അപകടകാരിയായിത്തന്നെ കാണണം. ബയോപ്‌സി പരിശോധനയിലൂടെയാണ് പലപ്പോഴും മുഴകളുടെ സ്വഭാവം നിർണയിക്കുന്നത്.

ക്യാൻസർ സാധ്യത ഇല്ലാത്തവ

അർബുദ സാധ്യതയില്ലാത്ത മുഴകളാണെങ്കിൽ അവയ്ക്കുള്ളിലെ കോശങ്ങൾ തൊട്ടടുത്ത കലകളെ ബാധിക്കുകയോ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്യില്ല. ഇത്തരം മുഴകൾ ചെറിയ ശസ്ത്രക്രിയകളിലൂടെ നീക്കം ചെയ്യാനാകുന്നവയാണ്. എന്നാല്‍ സമീപത്തെ കലകൾ, നാഡികൾ, രക്തക്കുഴലുകൾ തുടങ്ങിയവയെ കേടുണ്ടാകും വിധം ഇവ ഞെരുക്കുന്നില്ലെങ്കിൽ ആ മുഴകളെ ഭയക്കാനില്ല. നീക്കം ചെയ്യണമെന്നുപോലും നിര്‍ബന്ധമില്ല.

ചില സാഹചര്യങ്ങളിൽ ഇവയും കുറച്ചുകാലംകൊണ്ട് വളരെയധികം വലുതാകാറുണ്ട്. ഇത്തരത്തിൽ മുഴകൾ വലുതാകുന്നത് ശരീരത്തിൽ പലവിധ പ്രശ്‌നങ്ങളുമുണ്ടാക്കും. അവയ്ക്ക് വളരാനുള്ള സ്ഥലം ഇല്ലാതാകുമ്പോൾ സമീപത്തെ അവയവങ്ങളെ ഞെരുക്കുകയും അവ തകരാറിലാകുകയും ചെയ്യും.

ഇത്തരം മുഴകൾ നീക്കം ചെയ്താൽ പിന്നീട് വരാനുള്ള സാധ്യത വളരെ കുറവാണ്. വന്നാൽതന്നെ അതേ സ്ഥലത്തുതന്നെയായിരിക്കുകയും ചെയ്യും.

ക്യാൻസർ സാധ്യതയുള്ള മുഴകൾ

അർബുദകോശങ്ങളാൽ നിർമിതമാകുന്ന മുഴകളാണ് അപകടസാധ്യതയുള്ളവ. അവ വളരെ പെട്ടെന്ന് വളരുകയും സമീപത്തെ കലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ചില അർബുദ കോശങ്ങൾ രക്തചംക്രമണ വ്യവസ്ഥയിൽ കടന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരും. ഉദാഹരണത്തിന് സ്തനങ്ങളിൽ തുടങ്ങുന്ന സ്തനാർബുദം യഥാസമയം കണ്ടെത്തി ചികിൽസിച്ചില്ലെങ്കിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തി കരളിനേയും അസ്ഥികളേയും ഒക്കെ ബാധിക്കാം. സ്തനാർബുദ കോശങ്ങൾ അവിടങ്ങളിലും മുഴകളുണ്ടാക്കും. ഇത്തരം മുഴകള്‍ ശസ്ത്രക്രിയക്കൊപ്പം റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികില്‍സാരീതികളും ആവശ്യമായവയാണ്. അപകടകരമായ മുഴകളാണെങ്കിൽ അവ നീക്കം ചെയ്താലും പിന്നീട് അത് ശരീരത്തിന്റെ മറ്റേത് ഭാഗത്തും വീണ്ടും വന്നേക്കാം.

Differences Between a Malignant and Benign Tumor

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH', 'contents' => 'a:3:{s:6:"_token";s:40:"fXPxenKI0Iz22rr3RiOmJbY6ynrcLDq2mHSlpix3";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newsdisease-news/734/differences-between-a-malignant-and-benign-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH', 'a:3:{s:6:"_token";s:40:"fXPxenKI0Iz22rr3RiOmJbY6ynrcLDq2mHSlpix3";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newsdisease-news/734/differences-between-a-malignant-and-benign-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH', 'a:3:{s:6:"_token";s:40:"fXPxenKI0Iz22rr3RiOmJbY6ynrcLDq2mHSlpix3";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newsdisease-news/734/differences-between-a-malignant-and-benign-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('d0WvuAyjKB6DBOZWagMvMjIDsNtqU427WwsLTVnH', 'a:3:{s:6:"_token";s:40:"fXPxenKI0Iz22rr3RiOmJbY6ynrcLDq2mHSlpix3";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newsdisease-news/734/differences-between-a-malignant-and-benign-tumor";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21