×

രാജ്യം കണ്ട ഏറ്റവും വലിയ സാംക്രമികരോഗ നിവാരണ പദ്ധതി : ശ്രദ്ധ (SRADDA)

Posted By

IMAlive, Posted on March 19th, 2019

SRADDA Surveillance and Rapid Action against Diseases in Disaster Aftermath

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പകർച്ചവ്യാധികളെ ചെറുക്കാനുള്ള രാജ്യത്തെതന്നെ ഏറ്റവും വലിയ സംവിധാനമാണ് ശ്രദ്ധ - കേന്ദ്ര ആരോഗ്യമന്ത്രി (SRADDA -Surveillance and Rapid Action against Diseases in Disaster Aftermath)

പ്രളയാനാന്തര കേരളത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം തടയാനുള്ള കേരളസർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി എറണാകുളം ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുതിയ പ്രതിരോധ സംവിധാനമാണ് ശ്രദ്ധ (SRADDA -Surveillance and Rapid Action against Diseases in Disaster Aftermath) അഥവാ ദുരന്താനന്തര സാംക്രമിക രോഗ നിരീക്ഷണ ദ്രുതകർമ്മ സംവിധാനം. പദ്ധതിക്ക് നടപ്പാക്കുന്ന ദുരന്ത ബാധിത പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശിക്കുകയും സാംക്രമിക രോഗങ്ങൾ പകരുന്നത് തടയാനുള്ള മാർഗങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ആഗസ്ത് മുപ്പതിന് ആരംഭിച്ച പരിപാടിക്ക് കീഴിൽ പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശിക്കുകയുണ്ടായി. ജില്ലയിൽ പകർച്ചവ്യാധികളെ പ്രാരംഭദശയിൽ തന്നെ കണ്ടെത്തുക, അവ തടയാനുള്ള എല്ലാത്തരം പ്രതിരോധ സംവിധാനങ്ങളെയും ഊർജ്ജപ്പെടുത്തുക, ജലസ്രോതസ്സുകളുടെ ശുചീകരണം നടപ്പിലാക്കുക, പൊതു അവബോധപരിപാടികൾ സംഘടിപ്പിക്കുക മുതലായവയെ ഏകോപിപ്പിക്കുന്നത് ശ്രദ്ധയ്ക്ക് കീഴിലാണ്.

ശ്രദ്ധയ്ക്ക് കീഴിൽ, പല ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള 280 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മാർ, 426 പൊതുജന ആരോഗ്യ ജൂനിയർ നഴ്സുമ്മാർ, 1995 ആശാ പ്രവർത്തകർ എന്നിവരുടെ വലിയൊരു ശൃംഖലയുണ്ട്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള 85 ജൂനിയർ ഇൻസ്പെക്ടർമാരും കൂടി ഉൾപ്പെട്ടതാണ് ശ്രദ്ധ.

ആഗസ്ത് മുപ്പതിൽ ശ്രദ്ധ ആരംഭിക്കുമ്പോൾ 831 സംഘങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ദിവസത്തോടുകൂടി ഇത് 31923 ആയി വർധിച്ചു. ഇതുവരെ ശ്രദ്ധയ്ക്ക് കീഴിൽ 1,62,546 വീടുകളാണ് സന്ദർശിക്കപെട്ടിട്ടുള്ളത് അതിൽത്തന്നെ 3,915 പനിബാധിതരെയും 566 അതിസാരബാധിതരെയും ശ്രദ്ധ ടീം കണ്ടെത്തി.

എലിപ്പനി, ഡെങ്കിപ്പനി, അതിസാരം മുതലായ ജലജന്യ സാംക്രമികരോഗങ്ങളുടെ വർധന കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ജലസ്രോതസ്സുകളുടെ അണുവിമുക്തീകരണത്തിൽ ഊന്നിയ പ്രവർത്തനമാണ് ശ്രദ്ധ നടത്തുന്നത്. ഇതുവരെ ദുരന്തബാധിത പ്രദേശനങ്ങളിൽ ആകെ 1,09,727 ക്ലോറിൻ ഗുളികകളാണ് ശ്രദ്ധ വിതരണം ചെയ്തത്. സംസ്ഥാന ആരോഗ്യവിദഗ്ധരുടെ അഭിപ്രായപ്രകാരം പന്ത്രണ്ടിലധികം മരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു എങ്കിലും എല്ലാത്തരം ജലജന്യസാംക്രമിക രോഗങ്ങളും ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിന് കീഴിലാണ്.

ആഗസ്തിൽ, പ്രളയത്തിന് ശേഷം എലിപ്പനിയെന്ന് സംശയിക്കുന്ന 45 കേസുകളും 13 മരണങ്ങളുമാണ് ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി കെ. കെ. ശൈലജ ആഗസ്ത് അഞ്ചിന് പറയുകയുണ്ടായത്. എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യദിവസങ്ങളിൽത്തന്നെ തീവ്രപ്രതിരോധനടപടികൾ കൈക്കൊള്ളാൻ അതത് ജില്ലകൾക്ക് സംസ്ഥാനസർക്കാർ അടിയന്തിരമായി നിർദ്ദേശം നൽകിയിരുന്നു.

അതിനിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനായി വെള്ളിയാഴ്ച് കേരളം സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ധ രോഗപ്രതിരോധത്തിലൂന്നിയ കേരളത്തിന്റെ പുനരധിവാസപ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച രോഗപ്രതിരോധ- നിവാരണ പ്രവർത്തനങ്ങളാണ് കേരളത്തിൽ വിജയകരമായി പ്രളയത്തിന് ശേഷം വൻതോതിൽ നടത്തിവരുന്നത് എന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.

481 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 37 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും പ്രളയത്തിൽ പൂർണമായും നശിക്കുകയുണ്ടായെങ്കിലും ആവിശ്യമായ എല്ലാ മുൻകരുതലുകളും  നേരത്തെതന്നെ കൈകൊള്ളുകയുണ്ടായിരുന്നു. കൂടാതെ, ആരോഗ്യകേന്ദ്രങ്ങളിൽ ആവിശ്യത്തിന് മരുന്നുകളും സംഭരിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച വരെ  75 ലക്ഷത്തിലധികം എലിപ്പനിയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഡോക്സിസൈക്ലിൻ ഗുളികകൾ കേരളത്തിൽ ഉടനീളം വിതരണം ചെയ്യുകയുണ്ടായി. എന്നാലും ഇതിൽ വെറും 18 ലക്ഷം ഗുളികളാൽ മാത്രമാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചത് . എറണാകുളത്ത് മാത്രം 18 ലക്ഷം ഗുളികകളാണ് ആവശ്യപ്രകാരം വിതരണം ചെയ്തത്.  

അശാസ്ത്രീയമായ ചികില്സാരീതികൾക്കെതിരായ നിലപാടുകൾ എപ്പോഴും കൈക്കൊള്ളാറുള്ള ആരോഗ്യമന്ത്രി കഴിഞ്ഞദിവസം പ്രകൃതിചികിത്സകനായ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ എലിപ്പനി പ്രതിരോധമരുന്നുകൾക്കെതിരെ വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് പരാതിപ്പെടുകയുണ്ടായി. തൽഫലമായി ശനിയാഴ്ച പോലീസ് വടക്കാഞ്ചേരിയെ അറസ്റ് ചെയ്തു.

എലിപ്പനിബാധിച്ചു മരണമടഞ്ഞഭൂരിപക്ഷം ആളുകളും ആരോഗ്യ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കഴിക്കേണ്ട ഡോക്സിസൈക്ലിൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. നേരത്തെതന്നെ പ്രളയജലത്തോട് നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള രണ്ടു ദശലക്ഷം വരുന്ന കേരളത്തിലെ ജനങ്ങൾ എല്ലാവരും തന്നെ എലിപ്പനി പ്രതിരോധിക്കാനുള്ള നടപടികൾ തീർച്ചയായും കൈക്കൊള്ളണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു

Source: Newsclick.in

 

SRADDA -Surveillance and Rapid Action against Diseases in Disaster Aftermath

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve', 'contents' => 'a:3:{s:6:"_token";s:40:"ZIDOq6riJLiQDI4odsVeCdkJpepl3973w3qqjt5l";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/newshealth-news/168/sradda-surveillance-and-rapid-action-against-diseases-in-disaster-aftermath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve', 'a:3:{s:6:"_token";s:40:"ZIDOq6riJLiQDI4odsVeCdkJpepl3973w3qqjt5l";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/newshealth-news/168/sradda-surveillance-and-rapid-action-against-diseases-in-disaster-aftermath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve', 'a:3:{s:6:"_token";s:40:"ZIDOq6riJLiQDI4odsVeCdkJpepl3973w3qqjt5l";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/newshealth-news/168/sradda-surveillance-and-rapid-action-against-diseases-in-disaster-aftermath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Jaivr5K2LMtqGqHbMACdIS9vqK8aPD0e2vsGAuve', 'a:3:{s:6:"_token";s:40:"ZIDOq6riJLiQDI4odsVeCdkJpepl3973w3qqjt5l";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/newshealth-news/168/sradda-surveillance-and-rapid-action-against-diseases-in-disaster-aftermath";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21