×

വെറും സൗന്ദര്യപ്രശ്നം മാത്രമല്ല, കുടവയർ

Posted By

IMAlive, Posted on March 23rd, 2019

Health control bulging tummy problem in Keralites

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ആണായാലും പെണ്ണായാലും കുടവയര്‍ ഒരു സൗന്ദര്യപ്രശ്നമാണ്. സ്ത്രീകളുടേയും പുരുഷൻമാരുടേയും സൗന്ദര്യത്തിന്റെ കാര്യത്തിൽ നല്ല ഒതുക്കമുള്ള വയറിന് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ അറിയുക, കുടവയർ വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. ഇത് അനാരോഗ്യത്തിന്റെ സൂചന കൂടിയാണ്. വണ്ണമുള്ളവരിലും ഇല്ലാത്തവരിലും ഒരുപോലെ കുടവയര്‍ ഉണ്ടാകാറുണ്ട്. അതിനാൽത്തന്നെ തടി കുറയ്ക്കുക എന്നതിനേക്കാൾ പ്രാധാന്യം വയറ് കുറയ്ക്കുന്നതിന് നൽകേണ്ടിയിരിക്കുന്നു.

രണ്ട് തരം കൊഴുപ്പുകളാണ് ശരീരത്തിലടിയുന്നത്. വിസറൽ കൊഴുപ്പും സബ് ക്യൂട്ടേനിയസ് കൊഴുപ്പും. ജെല്ല് പോലെ ആന്തരികാവയവങ്ങൾക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറൽ കൊഴുപ്പ്. ഇതാണ് ശരീരത്തിൽ   വില്ലനാവുന്നത്. ഇവിടെ പ്രധാന അപകടം, കുടവയറിന് കാരണമാകുന്ന വിസറൽ കൊഴുപ്പ് ആന്തരികാവയവങ്ങളോട് ചേർന്നാണിരിക്കുന്നത് എന്നതാണ്. ഇത് ഒരു അവയവം പോലെ പ്രവർത്തിച്ച് ഹോർമോണുകളും നീർവീക്കത്തിനിടയാക്കുന്ന രാസഘടകങ്ങളും പുറപ്പെടുവിക്കുന്നു. 

ശാരീരികപ്രശ്നങ്ങൾ

ഹൃദയധമനീ രോഗങ്ങൾ

ധമനികളിൽ തടസ്സങ്ങൾ രൂപപ്പെടുന്നതിന് വിസറൽ കൊഴുപ്പ് കാരണമാകുന്നു. കൂടാതെ വിസറൽ കൊഴുപ്പിലെ കോശങ്ങൾ സൈറ്റോകൈനുകൾ എന്ന രാസപദാർത്ഥങ്ങൾ പുറത്ത് വിടുന്നു. ഇത് ഹൃദയധമനീരോഗങ്ങൾക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നതോടൊപ്പം ട്രൈഗ്ലിസറൈഡ് നിരക്കും കൊളസ്ട്രോളും രക്തസമ്മർദ്ദവും വർധിപ്പിക്കുന്നു. 

നീർക്കെട്ട്

വയറിലെ കൊഴുപ്പ് നീർക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുള്ളതരം കൊഴുപ്പാണ്. നീർക്കെട്ടുണ്ടാക്കുന്ന രാസപദാർഥങ്ങൾ പുറപ്പെടുവിക്കുന്നതു വഴി സന്ധിവാതരോഗങ്ങൾ, പേശീവേദന, ശരീരവേദന എന്നിവയ്ക്കിടയാക്കാം. 

ഇൻസുലിൻ പ്രതിരോധം

അടിവയറിലെ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധമുണ്ടാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയർത്തുന്നു, പ്രമേഹ സാധ്യത വർധിപ്പിക്കുന്നു. 

മറ്റു ശാരീരികപ്രശ്നങ്ങൾ

കുടൽഭാഗത്തുനിന്നുള്ള രക്തം കരളിലേക്കു വഹിച്ചുകൊണ്ടുപോവുന്ന പോർട്ടൽ വെയിൻ എന്ന സിരയുടെ അടുത്തായാണ് വിസറൽ ഫാറ്റ് ശേഖരിക്കപ്പെടുന്നത്.അതുകൊണ്ട് ഫ്രീ ഫാറ്റി ആസിഡുകളുൾപ്പെടെയുള്ള പദാർഥങ്ങൾ നേരെ കരളിലേക്ക് പോകാനിടയുണ്ട്. ഇത് രക്തത്തിലെ ലിപിഡ് പദാർഥങ്ങളുടെ നിർമാണത്തെ സ്വാധീനിക്കാം. അർബുദം, പക്ഷാഘാതം, ലൈംഗികപ്രവർത്തന തകരാറുകൾ, ഉറക്കപ്രശ്നങ്ങൾ, വാസ്കുലാർ ഡിമൻഷ്യ എന്നിവയ്ക്കുള്ള സാധ്യത ഇതുമൂലം വര്‍ധിക്കുന്നു.

നമ്മുടെ നിയന്ത്രണമില്ലാത്ത ഭക്ഷണശീലവും വ്യായാമക്കുറവും തന്നെയാണ് കുടവയർ രൂപപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ. കുടവറിന് കാരണമാകുന്ന ചില ദോഷകരമായ ഭക്ഷണശീലങ്ങൾ ഏതെല്ലാമെന്ന് നോക്കാം. 

ദീർഘനേരം ഭക്ഷണം ഉപേക്ഷിക്കുക: ദീർഘനേരം ആഹാരം കഴിക്കാതെ ഇരുന്ന ശേഷം പിന്നീട് ആഹാരം കഴിക്കുന്നവർക്ക് കുടവയറുണ്ടാകാൻ  സാധ്യത കൂടുതലാണ്. മിതമായ അളവിൽ അതാത് നേരത്ത് ഭക്ഷണം കഴിക്കുകയാണ് വേണ്ടത്.

സോഫ്റ്റ് ഡ്രിങ്ക്സ് : ഒരു കുപ്പി സോഫ്റ്റ് ഡ്രിങ്ക്സിൽ പത്ത് ടീസ്പൂൺ ഷുഗർ ആണുള്ളത്. സോഫ്റ്റ് ഡ്രിങ്ക്സ് സ്ഥിരമാക്കിയാൽ വണ്ണം കൂടുമെന്നതിന് സംശയം വേണ്ട.

മൂഡ് സ്വിങ്സ്: നെഗറ്റീവ് ഫീലിങ്സ് ഏറെ ഉള്ളപ്പോഴാണ് കൂടുതൽപേരും ആഹാരം കൂടുതൽ കഴിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു. മൂഡ് ഔട്ട് ആകുമ്പോൾ വെറുതേ ആഹാരം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിർത്തുക.

പ്രൊബയോടിക്സ്: നമ്മുടെ ഭക്ഷണത്തിൽ പ്രൊബയോടിക്സ് കുറഞ്ഞാൽ കുടവയർ വേഗമെത്തും. നല്ല ബാക്ടീരിയ ധാരാളമുള്ള തൈര് പോലെയുള്ളവ കഴിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.

സ്നാക്സ്ഇടയ്ക്കിടെ എന്തെങ്കിലും എടുത്തു കൊറിക്കുന്ന ശീലമുണ്ടോ ? എങ്കിൽ അത് നിർത്തൂ. ഫാറ്റ്, ഷുഗർ, സാൾട്ട് എന്നിവ ഇതുവഴി അമിതമായി ഉള്ളിലെത്തുകയാണ്. സ്നാക്സ് കഴിക്കാൻ തോന്നിയാൽ പകരം നട്സ്, ബദാം അങ്ങനെ എന്തെങ്കിലും കഴിക്കുക.

Bulging tummy is a result of excess body fat and not lack of muscle

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y', 'contents' => 'a:3:{s:6:"_token";s:40:"4uvzOy461aE9mQkLIksQfOguNf9YEZ4qUUJDUOFd";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newshealth-news/519/health-control-bulging-tummy-problem-in-keralites";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y', 'a:3:{s:6:"_token";s:40:"4uvzOy461aE9mQkLIksQfOguNf9YEZ4qUUJDUOFd";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newshealth-news/519/health-control-bulging-tummy-problem-in-keralites";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y', 'a:3:{s:6:"_token";s:40:"4uvzOy461aE9mQkLIksQfOguNf9YEZ4qUUJDUOFd";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newshealth-news/519/health-control-bulging-tummy-problem-in-keralites";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('WK6mdDUUhx6BiArGtwGr8xqzI8u90L7cRwDVRw9y', 'a:3:{s:6:"_token";s:40:"4uvzOy461aE9mQkLIksQfOguNf9YEZ4qUUJDUOFd";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/newshealth-news/519/health-control-bulging-tummy-problem-in-keralites";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21