×

സ്‌ക്രീനിങ്ങും കാൻസറും

Posted By

IMAlive, Posted on March 13th, 2019

Cancer and Screening Methods

ലേഖകൻ :ഡോ. എൻ. ഹരിമോഹൻ

അസോസിയേറ്റ് കൺസൾട്ടന്റ്

മെഡിക്കൽ ഓങ്കോളജി (പെയ്ൻ&പാലിയേറ്റീവ്)

വിപിഎസ് ലക്ഷോർ ഹോസ്പിറ്റൽ

ഓരോ തരത്തിലുള്ള കാൻസറിനും അതിനനുയോജ്യമായ സ്‌ക്രീനിംഗ് ടെസ്റ്റുകളുണ്ട്. എന്നാൽ ചില കാൻസറുകൾക്ക് നിലവിൽ ഫലപ്രദമായ സ്‌ക്രീനിംഗ് രീതിയില്ല. അതുമായി ബന്ധപ്പെട്ട ഗവേഷണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

സ്തനാർബുദം :

- മാമോഗ്രഫി

സ്തനാർബുദം കണ്ടെത്തുന്നതിനുള്ള ഒരു പ്രത്യേകതരം എക്‌സറേ ആണ് മാമോഗ്രഫി. ഇതുവഴി സ്്തനങ്ങളിൽ മുഴയോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്താനാകും. ഇതിനെ മാമോഗ്രാം എന്ന് പറയുന്നു.

-ക്ലിനിക്കൽ ബ്രസ്റ്റ് എക്‌സാമിനേഷൻ

മുലകളുടെ വലിപ്പത്തിലോ രൂപത്തിലോ, മുലക്കണ്ണുകളിലോ, ചർമ്മത്തിലോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികതകൾ ഉണ്ടോ എന്ന് പരിശോധിക്കുന്ന രീതിയാണിത്. ഒരു വിദഗ്ധന്റെ സാമീപ്യത്തിലായിരിക്കും നിരീക്ഷണം.

-ബ്രസ്റ്റ് സെൽഫ് എക്‌സാമിനേഷൻ

മുലകൾ സ്വയം പരിശോധിക്കുന്ന രീതിയാണിത്. മുലകളുടെ വലിപ്പത്തിലോ രൂപത്തിലോ മറ്റോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.

-എംആർഐ

എംആർഐ സാധാരണയായി സ്തനാർബുധം കണ്ടെത്താൻ ഉപയോഗിക്കാറില്ല. എന്നാൽ കാൻസർ സാധ്യത ഏറിയിരിക്കുന്ന സ്ത്രീകളിലെ രോഗം കണ്ടെത്തുന്നതിനായി എംആർഐ പ്രയോജനപ്പെടുത്താറുണ്ട്.

40 നും 44 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അവർക്ക് താല്പര്യമുണ്ടെങ്കിൽ മാമോഗ്രാം(സ്തനത്തിന്റെ എക്സ് -റേ) ഉൾപ്പെട്ട വാർഷിക ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് ചെയ്യാവുന്നതാണ്. 45 നും 54 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ  എല്ലാവർഷവും നിർബന്ധമായും മാമോഗ്രാം ചെയ്യണം.

55 വയസ്സിന് മുകളിൽ പ്രായമുള്ളവർ രണ്ടുവർഷത്തിലൊരിക്കൽ എന്ന കണക്കിൽ മാമോഗ്രാം ചെയ്താൽ മതിയാകും, എന്നാൽ വാർഷിക സ്ക്രീനിങ് മുടക്കമില്ലാതെ ചെയ്യണം.

ഗർഭാശയ കാൻസർ :

-ഹ്യൂമൻ പാപ്പിലോമ വൈറസ് പരിശോധന

സ്ത്രീയുടെ ഗർഭാശയത്തിന് പുറത്തുനിന്നുള്ള കോശങ്ങൾ പരിശോധിക്കുന്ന രീതിയാണിത്. പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് വേണം മനസ്സിലാക്കാൻ. യോനിയിലെ കോശങ്ങൾ ഉപയോഗിച്ചും ഹ്യൂമൻ പാപ്പിലോമ വൈറസ് പരിശോധന നടത്താവുന്നതാണ്. ഇതിനോടുകൂടെ പാപ് ടെസ്റ്റും രോഗം കണ്ടെത്താൻ ചെയ്യാവുന്നതാണ്.

-പാപ് ടെസ്റ്റ്

ഗർഭാശയത്തിന് പുറത്ത് നിന്നും കോശങ്ങളെടുത്ത് പരിശോധിക്കുന്ന രീതിയാണിത്.  പരിശോധനയിലൂടെ പത്തോളജിസ്റ്റ് അർബുദ കോശങ്ങളെ കണ്ടെത്തുന്നു.

21 വയസ്സുമുതൽ ഗർഭാശയമുഖ(cervical) ക്യാൻസർ സ്ക്രീനിംഗ് ആരംഭിക്കണം. 21 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ എല്ലാ മൂന്ന് വർഷം കൂടുമ്പോഴും പാപ്-സ്മിയർ പരിശോധനയും ചെയ്യണം

മലാശയ അർബുദം:

-കൊളനോസ്‌കോപ്പി

ഇവിടെ വഴക്കമുള്ള ട്യൂബ് (കൊളനോസ്‌ക്കോപ്പ്)ഉപയോഗിച്ച് മലാശയം പരിശോധിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മലാശയഭാഗങ്ങളിലുള്ള കാൻസർ സാധ്യത മനസ്സിലാക്കാൻ ഡോക്ടർക്ക് സാധിക്കും.

-സിഗ്മോയിഡോസ്‌ക്കോപ്പി

ഇവിടെ സിഗ്മോയിഡോസ്‌ക്കോപ്പ് എന്ന ട്യൂബ് ഉപയോഗിച്ച് മലാശയത്തിന് താഴ്ഭാഗം പരിശോധിക്കുന്നു. എന്നാൽ ഇതിലൂടെ ഡോക്ടർക്ക് മലാശയത്തിന്റെ മുകൾ ഭാഗം പരിശോധിക്കാനാവില്ല.

-ഫീക്കൽ ഒക്കൽട്ട് ബ്ലഡ് ടെസ്റ്റ്

ഈ പരിശോധനയിലൂടെ മലത്തിൽ രക്തം കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതിലൂടെ കാൻസർ സാധ്യത കണ്ടെത്താനാകും.

-ഡബ്ൾ കോണ്ട്രാസ്റ്റ് ബാരിയം എനിമ

മലാശയ എക്‌സറേയിലൂടെ കാൻസർ കോശങ്ങളെ കണ്ടെത്തുന്ന രീതി. കൊളനോസ്‌ക്കോപ്പി ചെയ്യാൻ സാധിക്കാത്ത ആളുകളിൽ ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

-സ്റ്റൂൾ ഡിഎൻഎ ടെസ്റ്റ്

ഒരാളുടെ മലത്തിലെ ഡിഎൻഎ പരിശോധനയിലൂടെ കാൻസർ കണ്ടെത്തുന്ന രീതി.

വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദത്തിന്റെ പരിശോധന  50 വയസിൽ തുടങ്ങി  75 വയസ്സിനുശേഷവും വരെ തുടരും

തലയിലും കഴുത്തിലുമുള്ള കാൻസർ

കാൻസർ കണ്ടെത്തുന്നതിനുള്ള സാധാരണ പരിശോധനകൾ ഉപയോഗിക്കുന്നു. തലയുടെയും കഴുത്തിന്റേയും ഭാഗങ്ങളിലെ അസ്വാഭാവികതകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ശ്വാസകോശ അർബുദം

ശ്വാസകോശ അർബുദം കണ്ടെത്തുന്നതിനായി സിടി സ്‌കാൻ, സിഎടി സ്‌ക്കാൻ എന്നീ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു.

വർഷങ്ങളായി പുകവലിക്കുന്നവർ, കഴിഞ്ഞ പതിനഞ്ചുവർഷത്തിനുള്ളിൽ പുകവലി നിർത്തിയവർ, 55 നും 80 നും ഇടക്ക് പ്രായമുള്ളവർ, എന്നിവരെല്ലാം ശ്വാസകോശകാൻസർ പരിശോധനകൾ കൃത്യമായി ചെയ്യണം

പ്രോസ്‌റ്റേറ്റ് കാൻസർ

-ഡിജിറ്റൽ റെക്ടൽ എക്‌സാമിനേഷൻ ഉപയോഗിച്ച് കാൻസർ കോശങ്ങളെ കണ്ടെത്തുന്നു.

55 മുതൽ 69 വയസ്സുവരെയുള്ള പുരുഷൻമാർ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ (PSA) ടെസ്റ്റ് ഉൾപ്പെടുന്ന പ്രോസ്റ്റേറ്റ് കാൻസറിനുള്ള പരിശോധനകൾ ചെയ്യേണ്ടതാണ്.

 സ്‌കിൻ കാൻസർ

-കംപ്ലീറ്റ് സ്‌കിൻ എക്‌സാം

ഡോക്ടർ ചർമ്മം പൂർണ്ണമായും പരിശോധിക്കുന്നു.

-സ്‌കിൻ സെൽഫ് എക്‌സാമിനേഷൻ

ചർമ്മം സ്വയം പരിശോധിക്കുന്ന രീതി

-ഡെർമോസ്‌കോപ്പി

ഡോക്ടർ ഉപകരണമുപയോഗിച്ച് ചർമ്മം പരിശോധിക്കുന്നു.

മാധ്യമ പ്രചാരണത്തിലൂടെ സ്‌ക്രീനിങ്ങിനെക്കുറിച്ചുള്ള അവബോധം കൂടുതൽ വ്യക്തികളിലേക്ക് എത്തിക്കേണ്ടതുണ്ട്. സമയാസമയങ്ങളിലുള്ള സ്‌ക്രിനിങ്ങിലൂടെ രോഗനിർണ്ണയവും ചികിത്സയും എളുപ്പത്തിലാക്കാൻ നമുക്കു സാധിക്കും.

ഇന്ത്യയെന്ന ഈ മഹാരാജ്യത്തിന് പല കുറവുകളുണ്ടെങ്കിലും അതിന്റെ പതിയടങ്ങ് മേയകളും ഉണ്ട്. രോഗത്തെക്കുറിച്ചുളള ശരിയായ അവബോധം സൃഷ്ടിക്കുകയും അതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുകയും ചെയ്യണം. കാൻസർ ചികിത്സയുടെ കാര്യത്തിൽ നാം ബഹുദൂരം പിന്നിട്ടെങ്കിലും ഇനിയും ഏറെ ദുരം താണ്ടേണ്ടതുണ്ട്. കുചേലനും കുബേരനും ഭയാശങ്കുകളില്ലാതെ ഒരേ മനസ്സോടെ സമീപിക്കാവുന്ന ഫലപ്രദമായ ചികിത്സാരീതിയായി കാൻസർ ചികിത്സ പുരോഗമിക്കും എന്ന് നമുക്കു പ്രത്യാശിക്കാം.

Cancer and Screening Methods

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR', 'contents' => 'a:3:{s:6:"_token";s:40:"mN5vD1ZyjupeBfThB9mmvCtNYuUlpvBeXSbhG3pn";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/cancer/463/cancer-and-screening-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR', 'a:3:{s:6:"_token";s:40:"mN5vD1ZyjupeBfThB9mmvCtNYuUlpvBeXSbhG3pn";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/cancer/463/cancer-and-screening-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR', 'a:3:{s:6:"_token";s:40:"mN5vD1ZyjupeBfThB9mmvCtNYuUlpvBeXSbhG3pn";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/cancer/463/cancer-and-screening-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('zHRM4xNWUE6LwxD6m14JZs5CE9YikrcQe8XDmICR', 'a:3:{s:6:"_token";s:40:"mN5vD1ZyjupeBfThB9mmvCtNYuUlpvBeXSbhG3pn";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/cancer/463/cancer-and-screening-methods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21