×

ഉത്കണ്ഠ പലതരം

Posted By

What are the major types of anxiety disorders

IMAlive, Posted on September 25th, 2019

What are the major types of anxiety disorders

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഉത്കണ്ഠ പൊതുവായി എല്ലാവരിലും ഉണ്ടാകുന്ന ഒന്നാണ്. പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും, അഭിമുഖത്തെ നേരിടുമ്പോഴുമെല്ലാം ആരോഗ്യപരമായ ഉത്കണ്ഠ നമ്മളിൽ തനിയെ രൂപപ്പെടാറുണ്ട്. എന്നാൽ ഉത്കണഠ അമിതമാകുന്നത് നമ്മെ ഉത്കണ്ഠാ രോഗത്തിലെത്തിയ്ക്കുന്നു.
ഒരു വ്യക്തി സ്വന്തം ഉത്കണ്ഠകൾ നിയന്ത്രിക്കുന്നതിൽ  പരാജയപ്പെടുകയും അത് അയാളുടെ ദൈനംദിന പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും  ചെയ്യുന്നുണ്ടെങ്കിൽ ആ വ്യക്തിയ്ക്ക് ഉത്കണ്ഠാ രോഗമാണ് എന്ന് അനുമാനിക്കാം.

രോഗലക്ഷണങ്ങൾ

പൊതുവെ എല്ലാവരിലപം സ്വാഭാവിക ഉത്കണ്ഠ നിലനിൽക്കുന്നതിനാൽ ഉത്കണ്ഠ രോഗാവസ്ഥയിലേയ്ക്ക് എത്തുന്നത് മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണെന്നുതന്നെ പറയേണ്ടിയിരിയ്ക്കുന്നു. മനസ്സിൽ രൂപപ്പെടുന്ന കടുത്ത ആശങ്കയും ഭയവും കുറച്ച് കാലമായി തുടരുന്നുവെങ്കിൽ ഒരു മാനസിരകരോഗ വിദഗ്ധനെ കാണേണ്ടതാണ്. വ്യത്യസ്തമായ ഉത്കണ്ഠാ രോഗങ്ങങ്ങൾ ഉണ്ടെങ്കിലും ചില പൊതുവായ ലക്ഷണങ്ങൾ ഇവയാണ്.

1. ഉയർന്ന ഹൃദയചലനം
2. ഉച്ചത്തിലുള്ള ശ്വാസോച്ഛ്വാസം
3. ഉയർന്ന പേശീസമർദ്ദം
4. നെഞ്ചിൽ കടുത്ത അസ്വസ്ഥത
5. തിരിച്ചറിയാനാകാത്ത ആശങ്ക
6. വിശ്രമരാഹിത്യം
7. തന്റെ സാധാരണ ആഗ്രഹങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കാനുള്ള ഉൾപ്രേരണ ഉണ്ടാവുക.

രോഗകാരണങ്ങൾ

അമിതമായ ലഹരി ഉപയോഗം -
 അമിതമായി മദ്യം, മയക്കുമരുന്ന് മറ്റ് ലഹരിവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്ന ഒരു വ്യക്തിയ്ക്ക് അത് ലഭിക്കാതെ വരികയോ ഉപയോഗം കുറയുകയോ ചെയ്യുമ്പോൾ ഉത്കണ്ഠാ രോഗം വരാം.
സമ്മർദ്ദം - ജോലി സ്ഥലത്ത് ഉനുഭവപ്പെടുന്ന സമ്മർദ്ദം, ബന്ധങ്ങളിലെ വീഴ്ച മൂലം ഉണ്ടാകുന്ന സമ്മർദ്ദം എന്നിവയെല്ലാം രോഗകാരണം ആകാം.

ആരോഗ്യപ്രശ്‌നങ്ങൾ - ദീർഘകാലമായോ അല്ലാതെയോ ഉണ്ടാകുന്ന പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങൾ, ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയവ അമിത ഉത്കണ്ഠയിലേയ്ക്ക് നയിക്കുന്ന കാര്യങ്ങളാണ്. കൂടാതെ വിഷാദരോഗവും ഒരാളെ ത്കണ്ഠാ രോഗത്തിലേയ്ക്ക നയിച്ചേക്കാം.
കുടുംബ ചരിത്രം - മാനസികരോഗ പ്രശ്‌നങ്ങൾ പാരമ്പര്യമായി അനുഭവിയ്ക്കുന്ന കുടുംബത്തിലെ വ്യക്തിയ്ക്ക് ഉത്കണ്ഠാ രോഗം വരാം.
വ്യക്തിപരമായ ഘടകങ്ങൾ - ചിലപ്പോൾ വ്യക്തികളിലെ  പൂർണതാവാദം (പൂർണതയിൽ കുറഞ്ഞ എന്തിനെയും അസ്വീകാര്യമായി കരുതുന്ന ഒരു മനോഭാവം)പോലെയുള്ള ശീലങ്ങൾ അമിത ഉത്കണ്ഠയ്ക്ക് കാരണമാകാറുണ്ട്.

ചികിത്സ

ഉത്കണ്ഠാ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കുകയാണ് ആദയമായി ചെയ്യേണ്ടത്. എങ്കിലേ ഇതിൽ നിന്നും മുക്തി നേടാനാകൂ. രോഗലക്ഷണങ്ങളിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ  മികച്ച ചികിത്സയും ഉപദേശവും തേടുന്നതാണ് നല്ലത്. ഉത്കണ്ഠാ രോഗാവസ്ഥ മരുന്നുകൾ നൽകിയും ഉപദേശങ്ങളിലൂടെയും അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന ചികിത്സയിലൂടെയും മാറ്റാവുന്നതാണ്.

വിവിധതരം ഉത്കണ്ഠാ രോഗാവസ്ഥകൾ

ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോർഡർ (GAD)- ഈ പ്രശ്നം നേരിടുന്നവർ അമിതമായ ഉത്കണ്ഠ നേരിടുന്നവരും വിവിധ സംഭവങ്ങളും സന്ദര്ഭങ്ങളും സംബന്ധിച്ച് ആലോചിച്ചു കൂട്ടുന്നവരും ആകും.

ഒബ്‌സസീവ് കമ്പൽസീവ് ഡിസോർഡർ (OCD) -  ഓസിഡി പ്രശ്‌നം നേരിടുന്നവരിൽ ഉത്കണ്ഠ വളർത്തുന്ന ചിന്തകളും ഭയവും തുടർന്ന് കൊണ്ടിരിക്കും. ചില പ്രത്യേക ചെയ്തികളിലൂടെ അവർ ഇതിൽ നിന്നും മോചനം നേടാൻ ശ്രമിക്കും.

സോഷ്യൽ  ഫോബിയ /സോഷ്യൽ ആങ്്‌സൈറ്റി  ഡിസോർഡർ  (SAD) - ഈ പ്രശ്‌നം നേരിടുന്നവർ സാമൂഹികമോ പ്രവർത്തനമോ നടത്തുമ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും മറ്റും നേരിടേണ്ടി വരുമെന്ന് ഭയപ്പെടും. തങ്ങൾ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങൾ തങ്ങൾക്കു ദോഷകരമാകുമെന്നും തങ്ങളെ നാണം കെടുത്തുകയും അപമാനയ്ക്കുമായും ചെയ്യുമെന്നും അവർ കരുതുന്നു.

സ്‌പെസിഫിക്  ഫോബിയസ്  - അടിസ്ഥാനരഹിതമായ കാരണങ്ങളുടെ പേരിൽ ഭയപ്പെടുന്ന ഇവർ തങ്ങൾ നേരിടുന്ന അവസ്ഥകളെ ഒഴിവാക്കാൻ ദീർഘമായി പ്രവർത്തിക്കും. അതിനു വേണ്ടി ഏതു ഘട്ടം വരെയും അവർ പോകുവാൻ ശ്രമിക്കും.

പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോർഡർ - അത്യന്തം ഭീകരമായ ഒരു അപകടം, അല്ലെങ്കിൽ ഒരു സംഘർഷം കാണുന്നവർക്കു ഈ അവസ്ഥ വരാം. സംഭവത്തിന്റെ തുടർച്ചയായ ഓർമ്മകൾ മൂലം ഇവർക്ക് ഉറക്കം നഷ്ടപ്പെടും. അവർക്കു വിശ്രമിക്കാനും കഴിയാതെ വരാം.

പാനിക്  ഡിസോർഡർ - നിയന്ത്രിക്കാൻ കഴിയാത്ത വിധം തങ്ങൾ ആക്രമിക്കപ്പെടുമെന്നു ഭയപ്പെടുന്നവരാണ് ഇവർ. അത്തരം സാഹചര്യത്തിൽ മോഹാലസ്യപ്പെടുകയും ശ്വാസ തടസ്സം നേരിടുകയും അമിതമായി വിയർക്കുകയും ചെയ്യും

Anxiety disorders include generalized anxiety disorder, social anxiety disorder (social phobia), specific phobias and separation anxiety disorder

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm', 'contents' => 'a:3:{s:6:"_token";s:40:"Li28trWjoPJl7HEhFSmypysDUWi7QUSd5i4IU8gv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/disease-news/868/what-are-the-major-types-of-anxiety-disorders";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm', 'a:3:{s:6:"_token";s:40:"Li28trWjoPJl7HEhFSmypysDUWi7QUSd5i4IU8gv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/disease-news/868/what-are-the-major-types-of-anxiety-disorders";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm', 'a:3:{s:6:"_token";s:40:"Li28trWjoPJl7HEhFSmypysDUWi7QUSd5i4IU8gv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/disease-news/868/what-are-the-major-types-of-anxiety-disorders";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('vzgkb78PSrge5ANoIRyoxEZsSxNATykKZW3bdkSm', 'a:3:{s:6:"_token";s:40:"Li28trWjoPJl7HEhFSmypysDUWi7QUSd5i4IU8gv";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/disease-news/868/what-are-the-major-types-of-anxiety-disorders";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21