×

പ്രണയമേ, നിന്നെ ഹൃദയം വിളിക്കുന്നു...

Posted By

Heart-healthy tips for Valentine's Day

IMAlive, Posted on July 31st, 2019

Heart-healthy tips for Valentine's Day

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പ്രണയത്തിന് ഹൃദയവുമായിട്ടെന്താണ് ബന്ധം? ബന്ധമുണ്ട്. പ്രണയത്തിന്റെ ആ രക്തവര്‍ണമാര്‍ന്ന ഹൃദയ ചിഹ്നത്തില്‍ മാത്രമല്ല അത്. അല്ലാതെ, ജൈവികമായിത്തന്നെ പ്രണയം ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്. ലോകത്തെ  ഇത്രയും മനോഹരമായി നിലനിർത്തുന്നത് പ്രണയവും ഹൃദയവും തമ്മിലുള്ള ആ ബന്ധമാണ്. പ്രണയം നമ്മുടെ ഹൃദയത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കുന്നു. 

ഹൃദയവും പ്രണയവും തമ്മിലുള്ള ബന്ധം ശാസ്ത്രത്തിനും മുന്നേ കവികള്‍ കോറിയിട്ട സത്യംകൂടിയാണ്. ‘ഹൃദയം കൊണ്ടെഴുതുന്ന കവിത.. പ്രണയമൃതം അതിൻ ഭാഷ..’ എന്നൊക്കെ കവി എഴുതിയത് വെറുതേയല്ല. ഭാഷാശൈലികളിൽ പോലും അതുണ്ട്. ഹൃദയാലുവായ ഹൃദയം തകർക്കുക എന്നുള്ള പ്രയോഗങ്ങളൊക്കെ പ്രണയവുമായി ചേര്‍ന്നു വരുന്നവ കൂടിയാണ്. അറിഞ്ഞോ അറിയാതെയോ പ്രണയവും ഹൃദയവും തമ്മിലുള്ള ബന്ധത്തെ ലോകം പണ്ടേ അംഗീകരിച്ചിരുന്നുവെന്നതിന്റെ തെളിവാണിത്. നമ്മെ സ്നേഹിക്കുന്നത് ആരുമാകട്ടെ; അമ്മയോ, അച്ഛനോ, കാമുകിയോ, കാമുകനോ, പങ്കാളിയോ, പ്രിയ സുഹൃത്തോ, എന്തിന് വളര്‍ത്തുനായ ആണെങ്കില്‍പോലും യാഥാർത്ഥത്തിൽ നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്നേഹം ഹൃദയത്തിന് വളമായി തീരുന്നതെങ്ങനെയെന്നു നോക്കാം. ‘ഏഴു സുന്ദര രാവുകള്‍’ എന്നു പറയുംപോലെ അതിന് ഏഴു സുന്ദര കാരണങ്ങളാണുള്ളത്. 

1. പ്രിയപ്പെട്ട ഒരാളോടൊപ്പം സമയം ചെലവഴിക്കുന്നത് രക്തസമ്മർദ്ദത്തെ ക്രമീകരിക്കും 

വർഷത്തിൽ ഒൻപതു തവണ മാത്രം പ്രസിദ്ധീകരിക്കുന്ന മാനസികാരോഗ്യ ജേർണലായ സൈക്കോസോമറ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പ്രിയപ്പെട്ടവരോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്ന ആളുകൾക്ക് രക്തസമ്മർദ്ദം (Blood Pressure) ക്രമീകരിച്ചു നിര്‍ത്താനാകുമെന്ന് വിശദീകരിക്കുന്നത്. ഒരാളോടൊപ്പം അധിക സമയം സംസാരിക്കുകയും ചിലവഴിക്കുകയും ചെയ്യുന്നതല്ല, മറിച്ച് വൈകാരികമായി പിന്തുണയ്ക്കുന്ന ബന്ധങ്ങളുള്ളവരോടൊപ്പമിരിക്കുമ്പോഴാണ് രക്തസമ്മർദ്ദം ക്രമമാകുന്നത്. നമ്മളെ നന്നായി മനസ്സിലാക്കുന്ന സുഹൃത്തുക്കളോ മറ്റു ബന്ധങ്ങളോ ഉണ്ടെങ്കിൽ നമുക്ക് ഗുണങ്ങൾ പലതെന്ന് അർഥം. അതായത് ഒരു വിവാഹപങ്കാളിയെപ്പോലെ തന്നെയാണ് ഒരു നല്ല സുഹൃത്തും നിങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നത്.

2. ഹൃദയമിടിപ്പ് കൂട്ടുന്ന ആ നോട്ടങ്ങൾ, നിങ്ങളുടെ ഹൃദയത്തിനുള്ള മികച്ച വ്യായാമമാണ്

ഹൃദയമിടിപ്പ് കൂട്ടുന്ന ആളുമായി കണ്ണുകളിടയുമ്പോൾ, അത് ആൾത്തിരക്കിൽ കണ്ണുകളുടക്കിയ ഒരു മുഖമോ, അല്ലെങ്കിൽ ചിരകാല പ്രണയമോ ആകട്ടെ, നമ്മുടെ മസ്തിഷ്കം ഡോപാമൈൻ (Dopamine), അഡ്രിനാലിൻ (Adrenaline), നോറിപെനെഫ്രിൻ (Norepinephrine) എന്നിങ്ങനെയുള്ള ഹോർമോണുകൾ പുറപ്പെടുവിക്കും. ഇത് നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി രക്തം പമ്പുചെയ്യാൻ പരിശീലിപ്പിക്കും. എന്നിരുന്നാലും, എത്രമാത്രം പ്രണയാതുരരായിരുന്നാലും ഹൃദയാരോഗ്യത്തിന് ശാരീരിക വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണെന്ന കാര്യം മറക്കരുത്. പ്രണയമെന്നാല്‍ മരംചുറ്റിപ്രേമം കൂടിയായാല്‍ കുഴപ്പമില്ലെന്നര്‍ഥം. 

3. ആലിംഗനത്തിലേർപ്പെടുമ്പോൾ ഹൃദയം സന്തോഷിക്കുന്നു

സ്നേഹം പ്രകടിപ്പിക്കാൻ പൊതുവെ വിമുഖരാണ് മലയാളികൾ. എന്നാലറിഞ്ഞോളൂ, കെട്ടിപ്പിടിക്കുന്നത് ഹൃദയരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും. നമ്മൾ പ്രിയപ്പെട്ടവരെ (നമ്മുടെ രക്ഷിതാക്കളെയോ, പങ്കാളിയെയോ, കുഞ്ഞിനെയോ) കെട്ടിപ്പിടിക്കുമ്പോൾ നമ്മുടെ തലച്ചോർ, മാനസിക സമ്മർദ്ദവും  രക്തസമ്മർദവും കുറയ്ക്കാൻ കഴിവുള്ള ഹോർമോണായ ഓക്സിടോസിൻ (oxytocin) അഥവാ ഹാപ്പി ഹോർമോൺ (Happy hormone) പുറപ്പെടുവിക്കും. നോത് കരോലിന യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിലാണ് ആലിംഗനവും ആരോഗ്യവും തമ്മിലുള്ള ഈ സൗഹൃദ ഹൃദയാരോഗ്യ ബന്ധം വെളിപ്പെട്ടത്. ഇനി പ്രിയപെട്ടവരെ മടികൂടാതെ കെട്ടിപിടിച്ചോളൂ, ഇടയ്ക്കിടെ ഡോക്ടറെ കാണുന്നത് ഒഴിവാക്കാം. (എന്നുകരുതി ഇഷ്ടമുള്ള എല്ലാവരേയും അവരുടെ സമ്മതമില്ലാതെ കയറി കെട്ടിപ്പിടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ കൂടി പരിഗണിക്കാതിരിക്കരുത്!)  

4. ചിരിച്ചോളൂ    രക്തസമ്മർദ്ദം കുറയും  

നന്നായി ചിരിച്ചിട്ട് ഒരുപാട് നാളായോ? ഇപ്പോൾത്തന്നെ കൂട്ടുകാരെയോ, വീട്ടുകാരെയോ വിളിയ്ക്കൂ. 2011 യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി (ഇ.എ.സി.) വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച മെരിലാൻഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള സമീപകാല ഗവേഷണം വ്യക്തമാക്കുന്നത്, മാനസികസമ്മർദ്ദവും രക്തക്കുഴലുകളുടെ സങ്കോചവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നാണ്. അമിത മാനസിക പിരിമുറുക്കം അതിരോസ്ക്ളിറോസിസിനു കാരണമാകും. എന്നാൽ പൊട്ടിച്ചിരിക്കുന്നത്, നേർ വിപരീതഫലമാണ് ശരീരത്തിൽ ഉണ്ടാക്കുന്നത്.

നമ്മുടെ സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുമ്പോൾ നമ്മൾ കൂടുതൽ ചിരിക്കും. പഠനത്തിന്റെ ഭാഗമായി രണ്ടു വിഭാഗം ആളുകളെ രണ്ടു സിനിമകൾ കാണിച്ചു. ഒരു സിനിമ, ഹാസ്യചിത്രവും മറ്റൊന്ന് മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന സാഹസികചിത്രവുമായിരുന്നു. സാഹസിക ചിത്രം രക്തക്കുഴലുകളുടെ സങ്കോചത്തിന് (vasoconstriction) കാരണമായപ്പോൾ ഹാസ്യചിത്രം കണ്ടവരുടെ രക്തക്കുഴലുകൾ വികസിച്ചു. "ചിരിച്ച ആളുകളുടെ എൻഡോതെലിയത്തിൽ (രക്തക്കുഴലിന്റെ സ്തരത്തിൽ) ഞങ്ങൾ കണ്ട വ്യതിയാനത്തിന്റെ വ്യാപ്തി സ്ഥിരവും എയ്റോബിക് വ്യയാമങ്ങൾ ചെയ്യുകയോ, സ്റ്റാറ്റിൻ മരുന്നുകൾ (രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്ന്) കഴിക്കുകയോ ചെയ്യുന്നവരിൽ കാണുന്നതിനു സമാനവുമായിരുന്നു"- ESCലെ വൈദ്യശാസ്ത്ര പ്രൊഫസറായ മൈക്കൽ മില്ലർ (എം.ഡി) പറയുന്നു.

5. പ്രണയലേഖനങ്ങൾ കൊളസ്ട്രോൾ കുറയ്ക്കും 

പ്രണയിക്കുന്നത് ആരോഗ്യകരമാണെന്നത് നമ്മൾ കണ്ടു. എന്നാൽ എഴുതുന്നത് ആരോഗ്യനേട്ടങ്ങൾക്കുള്ള മറ്റൊരു വഴിയാണെന്നത് അറിയാമോ? അതെ, പ്രണയലേഖനങ്ങളുടെ കാര്യം തന്നെയാണ് പറയുന്നത്. ഹ്യൂമൻ കമ്മ്യൂണിക്കേഷൻ റിസർച്ച് നടത്തിയ പരീക്ഷണങ്ങൾ പ്രകാരം, 20 മിനിറ്റ് പ്രിയപ്പെട്ടവർക്ക് (സുഹൃത്തുക്കൾ, ബന്ധുക്കൾ, പങ്കാളികൾ) പ്രണയലേഖനങ്ങൾ എഴുതാനായി വിനിയോഗിച്ച കോളേജ് വിദ്യാർത്ഥികളുടെ കൊളസ്ട്രോൾ ലെവലിൽ പ്രകടമായ കുറവുണ്ടായി. ശരാശരി കൊളസ്ട്രോൾ (cholesterol) നില 170 മി.ഗ്രാം/ഡിഎൽ എന്നത് 159 മി.ഗ്രാം/ഡിഎൽ വരെയായി കുറഞ്ഞു. എന്നാൽ മറ്റു വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയ മറ്റൊരു വിഭാഗം വിദ്യാർത്ഥികൾക്ക് യാതൊരു വ്യത്യാസവും ഉണ്ടായില്ല. അപ്പോൾപിന്നെ പ്രണയലേഖനങ്ങളെഴുതാന്‍ പേനയും പേപ്പറും എടുത്തോളൂ...

6. ഹൃദയാഘാതം തടയാൻ വേണം, നല്ല മനോഭാവം

യൂറോപ്യൻ ഹാർട്ട് ജേർണൽ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നത് നല്ല ജീവിതവീക്ഷണം ഹൃദയ രോഗങ്ങളിൽ (Cardio vascular disease) നിന്നു നമ്മളെ രക്ഷിക്കുമെന്നാണ്. ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്തുന്നവരുടെ ജീവിതത്തിൽ സന്തോഷം, സന്തോഷം, ആവേശം, ഉത്സാഹം, സംതൃപ്തി തുടങ്ങിയ നല്ല ഫലങ്ങൾ ഉണ്ടാകുമെന്നാണ്. 12 മിനിറ്റ് ദൈർഘ്യമുള്ള വ്യക്തിപരമായ അഭിമുഖത്തെ അടിസ്ഥാനമാക്കി ഓരോ ആളുകളുടെയും മനോഭാവം എങ്ങിനെയെന്ന് ഗവേഷകർ പരിശോധിച്ചു. കൂടാതെ കഴിഞ്ഞ പത്തുവർഷമായി അവരുടെ ഹൃദയസംബന്ധമായ നിലവാരവും വിലയിരുത്തി. നല്ല മനോഭാവത്തിനുള്ള പോയിന്റ് നില കൂടിയവർക്ക് ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണെന്ന നിഗമനത്തിലാണ് തുടർന്ന് ഗവേഷകർ എത്തിച്ചേർന്നത്. കൂടാതെ നല്ല മനോഭാവമുള്ളവർ കൂടുതലും സ്ത്രീകളാണെന്നും, പുകവലിക്കാത്തവരും ഉത്കണ്ഠയും ശത്രുതാമനോഭാവവും കൊളസ്ട്രോളും കുറഞ്ഞവരുമാണെന്നും കണ്ടെത്തി. അതായത് നല്ല മനോഭാവമുള്ളവർക്ക് മൊത്തത്തിൽ നല്ല ആരോഗ്യവും ഉണ്ടാകുന്നുവെന്ന് ഗവേഷകർ പറയുന്നു.

7. കൈകോർത്തു നടക്കൂ, നാഡികൾ ശാന്തമാകും 

സൈക്കോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്  കൈകോർത്തു നടക്കുന്നത് ശരീരത്തെ സാന്ത്വനപ്പെടുത്തും. സന്തുഷ്ടമായ വിവാഹജീവിതം നയിക്കുന്ന ദമ്പതികളെയാണ് ഇതിനായി പഠനത്തിന് വിധേയരാക്കിയത്. അവരിൽ ഓരോ സ്ത്രീയെയും എം.ആർ.ഐ സ്കാനറിൽ കിടത്തി, അവർക്ക് കണങ്കാലിൽ ചെറിയൊരു ഷോക്ക് നൽകി. എല്ലാ സ്ത്രീകളും ആശങ്കാകുലരായിരുന്നു. ഇതിനിടെ ഭർത്താവിന്റെ കൈകോർത്തുപിടിച്ച സ്ത്രീകളുടെ വേദനയ്ക്കു കാരണമായ മസ്തിഷ്കപ്രവർത്തനം മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് കുറവായിരുന്നു. അപരിചിതന്റെ സ്പർശവും ആശ്വാസജനകമാണെങ്കിലും അത് ജീവിതപങ്കാളിയേക്കാൾ കുറവാണെന്നും പഠനം കണ്ടെത്തി. ദൈനംദിന ജീവിതത്തിന്റെ സമ്മർദ്ദങ്ങളിലും ആശങ്കയിലും, നാം പറയാറുള്ള ഒരുകൈ സഹായം, കൈത്താങ്ങ് എന്ന പ്രയോഗങ്ങള്‍ക്കൊക്കെ കൂടുതൽ അർഥതലങ്ങളുണ്ടെന്ന് ഈ ഗവേഷണം കണ്ടെത്തിയിരിക്കുന്നു. 

ഇനി പ്രണയിക്കാനും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാനും, സ്നേഹം പ്രകടിപ്പിക്കാനും മടിക്കരുത്, ചിലപ്പോളത് നിങ്ങളുടെ ഹൃദയം പണിമുടക്കാൻ തന്നെ കാരണമായേക്കാം. പ്രണയമെന്നത് കൗമാരകാലത്തോ യൗവ്വനത്തിലോ ഉള്ള ഒരു വികാരം മാത്രമല്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരുള്‍പ്പെടെ ആര്‍ക്കും ആജീവനാന്തം നിലനിര്‍ത്തിക്കൊണ്ടുപോകാവുന്ന ആരോഗ്യകരമായ ഒരു വ്യായാമം കൂടിയാണെന്നും ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

How to keep your heart healthy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn', 'contents' => 'a:3:{s:6:"_token";s:40:"9vjnVdpQWUYVoTFroHNui6pO4mBMrWRw55q4nHXG";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/457/heart-healthy-tips-for-valentines-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn', 'a:3:{s:6:"_token";s:40:"9vjnVdpQWUYVoTFroHNui6pO4mBMrWRw55q4nHXG";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/457/heart-healthy-tips-for-valentines-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn', 'a:3:{s:6:"_token";s:40:"9vjnVdpQWUYVoTFroHNui6pO4mBMrWRw55q4nHXG";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/457/heart-healthy-tips-for-valentines-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uXqMCZVlEZGZ9QXLNLLpwy24XSzOiX1l2h4t4wyn', 'a:3:{s:6:"_token";s:40:"9vjnVdpQWUYVoTFroHNui6pO4mBMrWRw55q4nHXG";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/news/health-news/457/heart-healthy-tips-for-valentines-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21