×

നിങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് എങ്ങിനെ അറിയാം?

Posted By

recognize signs drug abuse addiction in teens

IMAlive, Posted on March 22nd, 2019

recognize signs drug abuse addiction in teens

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

മുൻപെങ്ങുമില്ലാത്തവണ്ണം കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും, സമൂഹത്തെ അത് വളരെ മോശമായ തരത്തിൽ ബാധിക്കുകയും ചെയ്യുന്ന കാലമാണിത്. കൗമാരപ്രായക്കാരായ കുട്ടികൾ മയക്കുമരുന്നിന് അടിമകളാണോയെന്ന് കണ്ടുപിടിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. പുതുതായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ പകുതിയും 18 വയസില്‍ താഴെയുള്ളവരാണ്. പരീക്ഷണാടിസ്ഥാനത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കൗമാരക്കാരുടെ ഇടയിൽ വ്യാപകമായി കണ്ടുവരുന്ന പ്രവണതയാണ്. ഒരു തവണ കുട്ടി മദ്യമോ മയക്കുമരുന്നൊ ഉപയോഗിച്ചതുകൊണ്ട് അവൻ അതിന് അടിപ്പെട്ടു എന്നർത്ഥമില്ല. എങ്കിലും ഇത്തരം പ്രവൃത്തികളിലേക്ക് അവരെ ആകര്‍ഷിക്കുന്നത് എന്താണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സാധാരണ കാരണങ്ങൾ:

1. എന്താണെന്ന് അറിയാനുള്ള ആകാംഷ 

2. സമപ്രായക്കാരില്‍ നിന്നുള്ള സമ്മർദ്ദം 

3. മാനസിക സമ്മർദ്ദം 

4. വൈകാരിക പ്രശ്നങ്ങൾ 

5. യാഥാര്‍ഥ്യത്തിൽ നിന്നു രക്ഷപ്പെടാനുള്ള ആഗ്രഹം

മയക്കുമരുന്നിന് അടിപ്പെട്ട ഭൂരിഭാഗം ആളുകളും അത് 21 വയസ്സിനു മുൻപ് ഉപയോഗിച്ചു തുടങ്ങിയവരാണ്. 

മയക്കുമരുന്നിന്റെ ദുരുപയോഗം

മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന കൗമാരക്കാരിൽ പ്രകടമാകുന്ന നിരവധി ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ കൗമാര പ്രായത്തിന്റേതായ സവിശേഷതകളെയും മയക്കുമരുന്നിന്റെ ഉപയോഗം മൂലമുള്ള ലക്ഷണങ്ങളേയും വേർതിരിച്ചറിയാൻ പൊതുവെ ബുദ്ധിമുട്ടാണ്. ഏറ്റവും നല്ലത് കുട്ടികൾ കടന്നുപോകുന്ന ജീവിതത്തിന്റെ ഘട്ടങ്ങളെയും പ്രശ്നങ്ങളെയും പറ്റി അവരോടുതന്നെ സംസാരിക്കുന്നതാണ്.

മയക്കുമരുന്നു ദുരുപയോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്:

1. ചുവന്നതോ കലങ്ങിയതോ ആയ കണ്ണുകൾ

2. കാരണമില്ലാതെ ചിരിക്കുന്നത് 

3. താല്പര്യമില്ലായ്മയും അലക്ഷ്യമായ സ്വാഭാവവും 

4. ശുചിത്വമില്ലായ്മ

5. വേഷത്തിലും നടപ്പിലുമുള്ള പ്രകടമായ മാറ്റം. 

6. കണ്ണില്‍ നോക്കി സംസാരിക്കാനുള്ള മടി.  

7. അധിക വിശപ്പ് (munchies)

8. ശ്വാസത്തിലോ വസ്ത്രത്തിലോ പുകയുടെ വാസന

9. രഹസ്യ സ്വഭാവം

10. അസാധാരണമായ ക്ഷീണം

കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് സംശയമുണ്ടെങ്കിൽ കുട്ടികളുമായി അതേപ്പറ്റി നേരിട്ട് സംസാരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഇടപെടല്‍ അനിവാര്യമാണ്. കുട്ടിക്ക് ബുദ്ധിമുട്ടായെങ്കിലോ എന്നു ചിന്തിച്ചും മറ്റും ഇതേപ്പറ്റി ചോദിക്കാതിരിക്കുന്നതും ഇടപെടാതിരിക്കുന്നതും ശരിയല്ല. എന്തിന്റെ പേരിലാണെങ്കിലും ആദ്യ ഘട്ടത്തിൽ തന്നെ തടയേണ്ട ഒന്നാണ് മയക്കുമരുന്നിന്റെ ഉപയോഗം. കുട്ടികളുടെ ചെറിയ തെറ്റുകൾ മറച്ചുപിടിക്കുമ്പോഴോ, ചോദ്യം ചെയ്യാതിരിക്കുമ്പോഴോ അവർക്ക് ഒരു തരത്തിലും നന്മ ചെയ്യുന്നില്ല എന്നത് മറക്കരുത്.

കൗമാരപ്രായക്കാരോട് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ആശയവിനിമയം നടത്തുന്നതിന് ഏറ്റവും മികച്ച മാർഗം അവരെ കുറ്റപ്പെടുത്തുകയോ സമ്മർദ്ദത്തിലാഴ്ത്തുകയോ ചെയ്യാത്തവിധം അതേപ്പറ്റി സംസാരിക്കുകയാണ്. മാതാപിതാക്കൾക്ക് നേരിട്ട് തന്നെ ചോദ്യങ്ങൾ ചോദിക്കാം. "നിങ്ങൾ മയക്കുമരുന്നോ മദ്യമോ ഉപയോഗിക്കാറുണ്ടോ?" അല്ലെങ്കിൽ "അടുത്തിടെ ആരെങ്കിലും നിങ്ങൾക്ക് മയക്കുമരുന്ന് നൽകിയോ?" എന്നൊക്കെ ലളിതമായി ചോദിക്കാം. ശരിതെറ്റുകൾ തിരിച്ചറിയാനുള്ള പ്രായത്തിലെത്താത്ത കുട്ടികൾക്ക് സഹായം ആവശ്യമായേക്കാം എന്നത് മറക്കരുത്.

If you’re worried that your son or daughter may be abusing drugs you must read this

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe', 'contents' => 'a:3:{s:6:"_token";s:40:"zVaScGe1fyhD5FR1PpAfJinwskc9JF56NeHQOhk8";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/health-news/535/recognize-signs-drug-abuse-addiction-in-teens";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe', 'a:3:{s:6:"_token";s:40:"zVaScGe1fyhD5FR1PpAfJinwskc9JF56NeHQOhk8";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/health-news/535/recognize-signs-drug-abuse-addiction-in-teens";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe', 'a:3:{s:6:"_token";s:40:"zVaScGe1fyhD5FR1PpAfJinwskc9JF56NeHQOhk8";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/health-news/535/recognize-signs-drug-abuse-addiction-in-teens";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('RKt5MfAKzT94DDpk2fTpKn99rRmPUxPIvoijoCWe', 'a:3:{s:6:"_token";s:40:"zVaScGe1fyhD5FR1PpAfJinwskc9JF56NeHQOhk8";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/health-news/535/recognize-signs-drug-abuse-addiction-in-teens";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21