×

സ്‌കിന്‍ ട്രാന്‍സ്പ്ലാന്റേഷന് വഴിയൊരുങ്ങുന്നു: കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്:

Posted By

Skin Transplantation Kerala's first Skin Bank in Thiruvananthapuram

IMAlive, Posted on May 3rd, 2019

Skin Transplantation Kerala's first Skin Bank in Thiruvananthapuram

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്   

ഇന്ത്യയില്‍ സ്‌കിന്‍ ബാങ്കുള്ളത് നാമമാത്രമായ ആശുപത്രികളില്‍. ആകെ തുക 6.6 കോടി: ആദ്യഘട്ടത്തില്‍ 2 കോടി രൂപ അനുവദിച്ചു

കേരളത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നതിനും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്‌കിന്‍ ബാങ്കിന്റേയും ബേണ്‍സ് ഐ.സി.യുവിന്റേയും നിര്‍മ്മാണത്തിനായി 2.175 കോടി രൂപയും ബേണ്‍സ് ഐ.സി.യു.വില്‍ ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 1.290 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായി 2.079 കോടി രൂപ അനുവദിച്ചു. പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുകയും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുകയും ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. 

പുറ്റിങ്ങല്‍ അപകട സമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായ പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്താനും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഉദ്ഘാടനം കഴിഞ്ഞ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സര്‍ജിക്കല്‍ ഐസിയു മാറ്റിയതിനെ തുടര്‍ന്ന് ആ സ്ഥലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ സ്‌കിന്‍ ബാങ്കും ബേണ്‍സ് ഐ.സി.യു.വും നിര്‍മ്മിക്കുന്നത്. 

ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന ആശുപത്രികളിലാണ് സ്‌കിന്‍ ലാബുള്ളത്. സംസ്ഥാനത്ത് തന്നെ ആദ്യത്തെ സ്‌കിന്‍ ബാങ്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത്.ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. 

പൊള്ളല്‍ ഏറ്റവുമധികം ബാധിക്കുന്നത് ത്വക്കിനെയാണ്. തൊലിപ്പുറം പൊള്ളി മാറുന്നത് കൊണ്ടാണ് പല മരണങ്ങളും ഉണ്ടാകുന്നത്. അതിനാല്‍ ആ സ്ഥാനത്ത് ത്വക്ക് വച്ചുപിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ നിരവധിയാളുകളുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ റോഡപകടങ്ങളിലും മറ്റുമായി ശരീരത്തിലെ തൊലി നഷ്ടപ്പെടുന്നവര്‍ക്കും ഈ സംരംഭം വളരെ ഉപകാരപ്പെടും. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെയാണ് ത്വക്കുകള്‍ ശേഖരിക്കുന്നത്. മസ്തിഷ്‌ക മരണമടഞ്ഞയാളുടെ കരള്‍, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ നിശ്ചിത മണിക്കൂറിനകം ചേര്‍ത്ത് പിടിപ്പിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളു. എന്നാല്‍ ത്വക്കാകട്ടെ ബ്ലഡ് ബാങ്ക് പോലെ സംഭരിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്നു. ഇതോടൊപ്പം നൂതന ഓപ്പറേഷന്‍ തീയറ്ററും സജ്ജമാക്കുന്നതാണ്. സ്‌കിന്‍ ബാങ്ക് സാധ്യമാകുന്നതോടെ അവയവദാനത്തോടൊപ്പം സ്‌കിന്‍ ട്രാന്‍സ്പ്ലാന്റിനും വഴിതെളിക്കുന്നു,

ബയോ സേഫ്റ്റി ക്യാബിനറ്റ്, ആട്ടോക്ലേവ്, സെന്‍ട്രിഫ്യൂജ്, ഒപ്റ്റിക്കല്‍ ഷേക്കര്‍, ബി.ഒ.ഡി. ഇങ്ക്യുബേറ്റര്‍, വാക്ക് ഇന്‍ റെഫ്രിജറേറ്റര്‍ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. 

പൊള്ളലേറ്റവര്‍ക്ക് ചികിത്സിക്കാനാവശ്യമായ നൂതന സംവിധാനങ്ങളുള്ള 10 കിടക്കകളാണ് ബേണ്‍സ് ഐ.സി.യു.വില്‍ ഒരുക്കുന്നത്. ഇതില്‍ വെന്റിലേറ്റര്‍ സൗകര്യവും ഉണ്ടായിരിക്കും. 8 കിടക്കകളുള്ള സ്റ്റെപ്പ് ഡൗണ്‍ ഐ.സി.യു.വും സജ്ജമാക്കുന്നതാണ്. 

നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് മാനേജ്‌മെന്റ്‌മെന്റ് ഓഫ് ബേണ്‍ ഇന്‍ജുറീസ് പദ്ധതിയനുസരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

 

The first-ever skin bank in the State is being set up at the Thiruvananthapuram Government Medical College Hospital

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq', 'contents' => 'a:3:{s:6:"_token";s:40:"HzAi4Gn92QVvvOj74gdWuW9tv6sbHJZUGngc8UQG";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/news/health-news/354/skin-transplantation-keralas-first-skin-bank-in-thiruvananthapuram";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq', 'a:3:{s:6:"_token";s:40:"HzAi4Gn92QVvvOj74gdWuW9tv6sbHJZUGngc8UQG";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/news/health-news/354/skin-transplantation-keralas-first-skin-bank-in-thiruvananthapuram";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq', 'a:3:{s:6:"_token";s:40:"HzAi4Gn92QVvvOj74gdWuW9tv6sbHJZUGngc8UQG";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/news/health-news/354/skin-transplantation-keralas-first-skin-bank-in-thiruvananthapuram";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tOlOECKsnDYNqMAc0PdZo9QK9zmJGUt73CGwWffq', 'a:3:{s:6:"_token";s:40:"HzAi4Gn92QVvvOj74gdWuW9tv6sbHJZUGngc8UQG";s:9:"_previous";a:1:{s:3:"url";s:109:"http://www.imalive.in/news/health-news/354/skin-transplantation-keralas-first-skin-bank-in-thiruvananthapuram";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21