×

കുട്ടികൾ ആരോഗ്യത്തോടെയിരിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ

Posted By

IMAlive, Posted on June 11th, 2019

10 Tips to Keep Kids Healthy During the School Year

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ശുചിത്വം പാലിക്കാൻ പ്രാപ്തരാക്കുക.

ആരോഗ്യത്തിന്റെ കാര്യത്തിൽ വ്യക്തിശുചിത്വത്തിന് വലിയ പങ്കാണുള്ളത്. ചെറുപ്പം മുതലേ വ്യക്തിശുചിത്വത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ മാതാപിതാക്കൾ നൽകേണ്ടതുണ്ട്. കുഞ്ഞുങ്ങൾ ശുചിയോടെയിരിക്കാനുള്ള മാർഗ്ഗങ്ഹൽ ഏതെല്ലാമെന്ന് നോക്കാം.

  • . രാവിലത്തേതു പോലെ  രാത്രി ഭക്ഷണ ശേഷവും പല്ല്  വൃത്തിയാക്കുവാൻ നിർദേശം നൽകുക.

  • പുറത്ത് പോയി വന്നാൽ കൈകാലുകളും മുഖവുമെല്ലാം വൃത്തിയായി കഴുകുക.

  • ഭക്ഷണത്തിന് മുമ്പും, ശേഷവും കൈകൾ വൃത്തിയായി കഴുകുക.

  • ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് അണുവിമുക്തമാക്കുക.

2. പ്രഭതഭക്ഷണം നിർബന്ധമായും നൽകുക

രാവിലെ നേരത്തെ ട്യൂഷനോ സ്‌കൂളിലോ മറ്റോ പോകേണ്ടതിനാൽ പലപ്പോഴും കുട്ടികൾ പ്രഭാതഭക്ഷണം ഉപേക്ഷിക്കാറാണ് പതിവ്. ഇത് ഒരിക്കലും അനുവദിക്കരുത്. കാരണം, കുട്ടികളുടെ മസ്തിഷ്‌കാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പ്രാതൽ.

പഠനകാര്യങ്ങൾക്കായോ മറ്റോ നേരത്തെ വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ വരികയാണെങ്കിൽ , പോകും മുമ്പ്  ഒരു കപ്പ് പാലും, ഒരു മുട്ടയും ചെറിയ ഒരു ഏത്തപ്പഴവും നൽകാം. പ്രാതൽ ടിഫിനായി നൽകാം.  എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന വിധം റോൾ ചപ്പാത്തി, ബ്രഡ്ഡ്, സാന്റ്‌വിച്ച് തുടങ്ങിയവയും നൽകാം.

3. ലഘുഭക്ഷണം ശീലമാക്കാം.

ഇടനേരങ്ങളിൽ കുഞ്ഞുങ്ങൾക്ക് ആരോഗ്യകകരമായ രീതിയിലുള്ള ലഘുഭക്ഷണങ്ങൾ തയ്യാറാക്കി നൽകാം. ഉദാഹരണത്തിന് പ്രഭാതഭക്ഷണം ചപ്പാത്തിയും കറിയുമാണെന്ന് വയ്ക്കുക. ഒന്നോ രണ്ടോ ചപ്പാത്തി റോളാക്കി, ജാമോ, എഗ്ഗ് ചില്ലിയോ ഫിൽ ചെയ്ത് നൽകാം. പുറത്ത് ബേക്കറിയിൽ നിന്നും മറ്റും വാങ്ങുന്ന അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങൾ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം

പച്ചക്കറികളും, പയറുവർഗങ്ങളും മത്സ്യവും മാംസവും അടങ്ങിയ ഒരു മിക്‌സഡ് കറിക്കൂട്ടാകണം കുട്ടികളുടെ ലഞ്ച് ബോക്‌സിലുണ്ടാവേണ്ടത്. വ്യത്യസ്ത നിറത്തിലുള്ള പച്ചക്കറികളായ ബീറ്റ്‌റൂട്ട്, കാരറ്റ്, വെണ്ടയ്ക്ക, ബീൻസ്, തക്കാളി തുടങ്ങിയവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾ ക്ക് ഭക്ഷണത്തോടുള്ള ആകർഷണം വർധിപ്പിക്കും. പയർ വർഗ്ഗങ്ങളും, പനീർ, മീൻ, ഇറച്ചി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

5. ലഘുഭക്ഷണം വൈകുന്നേരങ്ങളിലും

സ്‌കൂൾ വിട്ട് വരുന്ന കുട്ടിക്ക് വീട്ടിലുണ്ടാക്കിയോ സ്‌നാക്ക്‌സുകളോ, ജ്യൂസോ, ഷെയ്‌ക്കോ നൽകാം. മധുരമുള്ളതും, എരിവുള്ളതുമായ പലഹാരങ്ങൾ മാറിമാറി നൽകുന്നത് വ്യത്യസ്ത രുചികളുമായി പൊരുത്തപ്പെടാൻ കുട്ടികളെ സഹായിക്കും.

6. അത്താഴം ലഘുവായി നേരത്തെ നൽകാം

അത്താഴം 8 മണിക്ക് മുമ്പേ നൽകുക. അത്താഴം അമിതമാവാതെയും ശ്രദ്ധിക്കുക. അധികമായ കൊഴുപ്പും മധുരവും അത്താഴത്തിൽ നിന്ന് ഒഴിവാക്കുക.

7. ഇടയത്താഴമായി പാലോ പഴങ്ങളോ നൽകാം

ഇടയത്താഴമായി ചെറിയ ചൂട് പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു നൽകുന്നത് കുട്ടികളിൽ അലർജി കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. പാൽ ഇഷ്ടമല്ലാത്തവർക്ക് പഴവർഗ്ഗങ്ങൾ നൽകാം.

8.  വ്യായാമo  ശീലമാക്കാൻ നിർദേശിക്കുക

പുലർകാല വേളകളിലെ ലഘു വ്യായാമത്തോടൊപ്പം വൈകുന്നേരങ്ങളിലും മറ്റും കുട്ടികളെ കായിക നിനോദങ്ങളിൽ ഏർപ്പെടുവാൻ അനുവദിക്കുക. ഇത് ആരോഗ്യത്തോടൊപ്പം, നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാകുന്നതിനും സഹായകരമാകുന്നു.

9. ധാരാളം വെള്ളം കുടിപ്പിക്കുക

മിക്ക കുട്ടികൾക്കും മൂത്രാശയ രോഗങ്ങൾ, വയറുവേദന എന്നിവ കാണപ്പെടുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാലാണ്. അതിനാൽത്തന്നെ കുട്ടികൾ ആവശ്യത്തിനുള്ള വെള്ളം കുടിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

തിളപ്പിച്ച് തണുപ്പിച്ച വെള്ളം, നാരങ്ങാവെള്ളം, മോരുവെള്ളം, കരിക്കിൻ വെള്ളം, ബാർലി വെള്ളം, കഞ്ഞിവെള്ളം, ശുദ്ധമായ പഴച്ചാറുകൾ എന്നിവ കുട്ടികൾക്ക് നൽകാം. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുക.

10. എട്ട് മണിക്കൂർ ഉറക്കം

ദിവസവും എട്ട് മണിക്കൂറെങ്കിലും കുട്ടി ഉറങ്ങേണ്ടത് അനിവാര്യമാണ്. നേരത്തെ സ്‌കൂളിൽ പോകേണ്ട കുട്ടിയാണെങ്കിൽ അതിനനുസരിച്ച് നേരത്തെ ഉറങ്ങാൻ നിർദേശിക്കുക.

10 Tips to Keep Kids Healthy During the School Yea

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF', 'contents' => 'a:3:{s:6:"_token";s:40:"H2eLKmRjC2heG9fmt5SOTwaDqqvjMeQPeJLyTnkp";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/715/10-tips-to-keep-kids-healthy-during-the-school-year";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF', 'a:3:{s:6:"_token";s:40:"H2eLKmRjC2heG9fmt5SOTwaDqqvjMeQPeJLyTnkp";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/715/10-tips-to-keep-kids-healthy-during-the-school-year";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF', 'a:3:{s:6:"_token";s:40:"H2eLKmRjC2heG9fmt5SOTwaDqqvjMeQPeJLyTnkp";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/715/10-tips-to-keep-kids-healthy-during-the-school-year";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('rmWyMa74EJoxB7uqWnRSZkSDYfu4MOgs4R9D9hRF', 'a:3:{s:6:"_token";s:40:"H2eLKmRjC2heG9fmt5SOTwaDqqvjMeQPeJLyTnkp";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/715/10-tips-to-keep-kids-healthy-during-the-school-year";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21