×

പ്രഭാതഭക്ഷണം കുഞ്ഞിനെ സ്വാധീനിക്കുന്നതെങ്ങിനെ?

Posted By

IMAlive, Posted on June 11th, 2019

How important is breakfast for kids

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

 

കളിചിരികളുടെ അവധിക്കാലം കഴിഞ്ഞു, ഇനി അറിവുകളുടെ മധുരം പകരാൻ പുതിയൊരു അധ്യയനവർഷം. ഇനി വരുന്നത് അമ്മമാരുടെ ജോലി ഇരട്ടിയാക്കുന്ന നാളുകളാണ്. അടുക്കളയിലെ തിരക്കുകളും കുട്ടിയെ സ്‌കൂളിലേക്ക് വിടാനുള്ള തിരക്കുമൊക്കെയായി ആകെയൊരു ജഗപൊകയായിരിക്കും. ജൂൺ മാസമായില്ലേ, തിരക്കുകൾക്കൊപ്പം നല്ല മഴയും ഉറപ്പ് എല്ലാംകൂടി ബഹുകേമം.

ഈ തിരക്കുകൾക്കിടയിൽ അമ്മമാർക്ക് കുട്ടികളുടെ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല.  എന്നാൽ എത്ര തിരക്കായാലും കുട്ടി പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്.

കുട്ടികളുടെ ആഹാരകാര്യങ്ങളിൽ ജാഗ്രത പാലിക്കുന്ന അമ്മമാർ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് പ്രഭാതഭക്ഷണം കുഞ്ഞ് കൃത്യമായി കഴിക്കുന്നുണ്ടോ എന്നതാണ്. കുട്ടിക്ക് പ്രഭാതഭക്ഷണം മടുക്കുന്നുണ്ടോ എന്നുകൂടി അമ്മമാർ ശ്രദ്ധിക്കണം. എട്ട് മണിക്കൂറോളം വരുന്ന ഉറക്കത്തിന് ശേഷം ശരീരത്തിന് ലഭിക്കുന്ന ദിവസത്തിലെ ആദ്യ ഭക്ഷണമാണ്, അത് തികച്ചും പോഷകസമൃദ്ധമായിരിക്കണം. സ്‌കൂളിൽ പോകുന്ന കുട്ടികൾ എന്തെങ്കിലും സ്‌നാക്‌സോ മറ്റോ കഴിച്ചാൽ പോര, നമ്മുടെ സ്വന്തം ഇഡലിയും സാമ്പാറും, പുട്ടും കടലയും, ഇടിയപ്പം എന്നിവയൊക്കെ കഴിക്കട്ടെ. പച്ചക്കറികളും, ധാന്യവും, ഫൈബറും എല്ലാം നിറഞ്ഞ പോഷകസമ്പന്നമായ ഭക്ഷണം തന്നെ കുഞ്ഞിന് രാവിലെ നൽകാം. പ്രഭാതഭക്ഷണം കഴിക്കുന്നത്‌കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  • ദിവസം മുഴുവൻ ഉണർന്നിരിക്കാനുള്ള ഊർജ്ജം ലഭിക്കുന്നു.

  • പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ സാധിക്കുന്നു.

  • പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താനുള്ള കഴിവ് മെച്ചപ്പെടുന്നു.

  • കൈകളും, കണ്ണുകളും കൃത്യമായി ഏകോപിപ്പിക്കാൻ സാധിക്കുന്നു

  • എപ്പോഴും ജാഗ്രത പുലർത്താനാകുന്നു.

  • സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുന്നു.

  • ശാരീരികവും മാനസികവുമായ ആരോഗ്യം ലഭിക്കുന്നു.

 

പ്രാതൽ ശരിക്ക് കഴിക്കാത്ത കുട്ടികൾക്ക്‌ പല തരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെടാറുണ്ട്. യഥാർത്ഥത്തിൽ മാനസികവും ശാരീരികവുമായ ആരോഗ്യമാണ് പ്രാതൽ ഉപേക്ഷിക്കുന്നതിലൂടെ കുട്ടിക്ക് നഷ്ടപ്പെടുന്നത്. പ്രഭാതഭക്ഷണം കഴിക്കാതിരുന്നാലുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

  • ക്ലാസിൽ ശ്രദ്ധിക്കാൻ സാധിക്കാതെ വരുന്നു.

  • ഉൻമേഷമില്ലായ്മ

  • ഉറക്കം തൂങ്ങിയിരിക്കുക,

  • പഠനത്തിൽ മോശമാവുക

  • ഓർമ്മക്കുറവ്

  • വിശപ്പില്ലായ്മ

രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ദിവസവും ഒരേ വിഭവും  തന്നെ ആവർത്തിക്കുന്നതും പലപ്പോഴും കുട്ടികൾ പ്രാതൽ ഉപേക്ഷിക്കുന്നതിന് കാരണമാകാറുണ്ട്. ആഴ്ചയിൽ ഏഴ് ദിവസവും പ്രഭാതഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുക, അതും പോഷകസമ്പന്നമായി തന്നെ ഉണ്ടാക്കി നൽകുക. കൂടാതെ അത്താഴം എട്ട് മണിക്ക് മുൻപ് നൽകണം.

കുപ്പിയിലടച്ച കൃത്രിമ പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ കുട്ടികൾക്ക് വാങ്ങിനൽകരുത്

Research shows that kids who eat breakfast regularly are less likely to be overweight or obese.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT', 'contents' => 'a:3:{s:6:"_token";s:40:"GrASDBp2nOLVQcYFXawxOWMLtUQ8QF7p7tIxFvbI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newschild-health-news/719/how-important-is-breakfast-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT', 'a:3:{s:6:"_token";s:40:"GrASDBp2nOLVQcYFXawxOWMLtUQ8QF7p7tIxFvbI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newschild-health-news/719/how-important-is-breakfast-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT', 'a:3:{s:6:"_token";s:40:"GrASDBp2nOLVQcYFXawxOWMLtUQ8QF7p7tIxFvbI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newschild-health-news/719/how-important-is-breakfast-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('AAhWWNnGZ356biefkofJVI4VZaUBc2yseM2BM3AT', 'a:3:{s:6:"_token";s:40:"GrASDBp2nOLVQcYFXawxOWMLtUQ8QF7p7tIxFvbI";s:9:"_previous";a:1:{s:3:"url";s:83:"http://www.imalive.in/newschild-health-news/719/how-important-is-breakfast-for-kids";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21