×

കുഞ്ഞിന്റെ ശുചിത്വകാര്യങ്ങളിൽ ഇനി ആധി വേണ്ട

Posted By

IMAlive, Posted on October 25th, 2019

Crucial Tips to Properly Maintain your Newborn Baby

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുഞ്ഞിന്റെ ശുചിത്വ കാര്യത്തിൽ അമ്മമാർക്കെപ്പോഴും ആധിയാണ്. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ ഇക്കാര്യത്തിൽ തെല്ലും പേടി വേണ്ട. പിറന്നുവീഴുമ്പോൾ മുതൽ കുഞ്ഞിന്റെ ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേക കരുതൽ വേണം. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുള്ള അമ്‌നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം. അല്ലെങ്കിൽ ചർമത്തിന്റെ മടക്കുകളിൽ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ  ബാക്ടീരിയ വളർന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപത്രികളിൽ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കയ്യിൽ കൊടുക്കുക. എന്നാൽ, ചിലയിടങ്ങളിൽ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെയാണെങ്കിൽ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാക്കണം.

കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാൻ ബേബി സോപ്പ് ഉപയോഗിക്കാം. നവജാതശിശുവിനെ കുളിപ്പിക്കാൻ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തുവർത്തിയെടുക്കണം. ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിൻഭാഗം, നാപ്പി കെട്ടുന്ന ഭാഗം, കഴുത്ത്, ചർമത്തിന്റെ മടക്കുകൾ ഈ ഭാഗങ്ങളിലാണ് അഴുക്കുണ്ടാകുന്നത്. പെൺകുഞ്ഞുങ്ങളിൽ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേയ്ക്കു വേണം വൃത്തിയാക്കാൻ. അല്ലെങ്കിൽ വിസർജ്യത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധ യുണ്ടാകാനിടയുണ്ട്. ആൺകുഞ്ഞുങ്ങൾ മൂത്രമൊഴിക്കുന്ന ഭാഗത്തെ ചർമം പുറകോട്ടാക്കി കുളിപ്പിക്കുന്ന സമയത്തു വൃത്തിയാക്കണം.

തലമുടി, മൂക്ക്, ചെവി

കുളിപ്പിക്കുന്നതിനിടെ കുഞ്ഞിന്റെ തലമുടി വൃത്തിയായി കഴുകണം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തലമുടി കഴുകാൻ ബേബി ഷാംപൂ ഉപയോഗിക്കുക. ഷാംപൂ തേച്ച് 15 സെക്കൻഡ് കഴിഞ്ഞ് കഴുകിക്കളയണം. ഷാംപൂവിന്റെ അംശം മുഴുവനും പോകണം. കണ്ണിലേക്കു ഷാംപൂ തെറിക്കാതെ ഒരു ടവ്വൽ നെറ്റിയിൽ മടക്കി വയ്ക്കാം. കുഞ്ഞി ന്റെ ചീപ്പ്, ടവ്വലുകൾ തുടങ്ങിയവ മറ്റാരും ഉപയോഗിക്കരുത്.ഒരു ചെറിയ പഞ്ഞിക്കഷണം നനച്ച് കൊച്ചുകുഞ്ഞിന്റെ ചെവിയുടെ മടക്കുകളും കൺപോളകളും തുടയ്ക്കുക. കണ്ണിന്റെ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ ഓരോ കണ്ണിനും പ്രത്യേകം പഞ്ഞി ഉപയോഗിക്കണം. ഒരു കണ്ണിൽ എന്തെങ്കിലും ആണുബാധ യുണ്ടായാൽ മറ്റേ കണ്ണിലേക്കു പടരാതിരിക്കാനാണിത്. മൂക്കിന്റെയും ചെവിയുടെയും പുറം മാത്രം വൃത്തി യാക്കിയാൽ മതി. അകത്തേയ്ക്ക് തുണിയോ ബഡ്‌സോ കടത്തി വൃത്തിയാക്കേണ്ടതില്ല. കാരണം, സ്വയം വൃത്തിയാക്കുന്ന അവയവങ്ങളാണിവ. കുഞ്ഞിന്റെ ചെവിയിൽ വാക്‌സ് കണ്ടാൽ അതു പുറത്തെടുക്കാൻ ശ്രമിക്കേണ്ട. ബാഹ്യകർണത്തിന്റെ കനാലിൽ സ്വാഭാവിക മായി ഉൽപാദിപ്പിക്കപ്പെടുന്നതാണ് വാക്‌സ്. ഇതു കർണപുടത്തിനെ അഴുക്കിൽ നിന്നു സംരക്ഷിക്കു ന്നു. വാക്‌സ് നീക്കം ചെയ്താൽ കൂടുതൽ ഉൽപാ ദിപ്പിക്കപ്പെടാനാണു സാധ്യത. ചെവിയിൽ വാക്‌സ് അടിഞ്ഞ് കുഞ്ഞിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയാൽ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കാതെ ഡോക്ടറെ കാണിക്കുക.

പൊക്കിൾക്കൊടി

ജനിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ കുഞ്ഞിന്റെ പൊക്കിൾക്കൊടിയുടെ ഭാഗം ഉണങ്ങി പൊഴിഞ്ഞുപോകുകയാണു പതിവ്. കുളിപ്പിച്ചു കഴിഞ്ഞ് ഈ ഭാഗത്തെ നനവ് പൂർണമായും തുടച്ചുണക്കണം. ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ മാത്രം ആന്റിയോട്ടിക് പൌഡർ ഇട്ടാൽ മതി. എപ്പോഴും വായു സമ്പർക്കമുണ്ടാകും വിധം തുറന്നു വയ്ക്കുന്നതാണ് പൊക്കി ൾക്കൊടിയുടെ ഭാഗം എത്രയും പെട്ടെന്നു കരിഞ്ഞു കൊഴിഞ്ഞു പോകാൻ നല്ലത്.

നാപ്പി റാഷ് വരാതെ

നാപ്പി രണ്ടുതരത്തിലുണ്ട്. ഡിസ്‌പോസബിൾ നാപ്പിയും ക്‌ളോത്ത്ഡ് നാപ്പിയും. വീട്ടിൽ ക്‌ളോത്ത്ഡ് നാപ്പിയാണു നല്ല ത്. ദൂരയാത്രകളിൽ ഡിസ്‌പോസബിൾ നാപ്പിയും. ഡിസ്‌പോസബിൾ നാപ്പി കെട്ടിയാൽ നനഞ്ഞാലും ഉടൻ അറിയാനാവില്ല. അതുകൊണ്ട് യാത്രയ്ക്കിടെ മണിക്കൂറുകളോളം നാപ്പി തുടർച്ചയായി ഉപയോഗിക്കാതെ, 3-4 മണിക്കൂർ കഴിയുമ്പോൾ മാറ്റണം. മൂത്രത്തിന്റെയും വിസർജ്യത്തിന്റെയും അംശവുമായി ഏറെ നേരം ചർമത്തിനു സമ്പർക്കം വന്നാൽ നാപ്പി റാഷ് വരാം.നനവു തട്ടിയാലുടനെ നാപ്പി മാറ്റുക. വീണ്ടും ഉപയോഗിക്കുന്ന കോട്ടൺ നാപ്പി കഴുകി സൂര്യപ്രകാശത്തിലുണക്കി അയൺ ചെയ്‌തെടുക്കുക. മൃദൃുവായ കോട്ടൺ തുണി ബേബി ലോഷനിൽ മുക്കി, നാപ്പി കെട്ടുന്ന ഭാഗം തുടച്ചു വൃത്തിയാക്കുക. ടവ്വൽ കൊണ്ടു തുടച്ച് ഈർപ്പം മാറ്റുക. നഖങ്ങൾ ആഴ്ചയിലൊരിക്കൽ വൃത്തിയായി വെട്ടണം. എല്ലാ ഞായറാഴ്ചയും നഖം വെട്ടുന്നതു ശീലമാക്കിയാൽ ഇക്കാര്യം മറക്കാതെയിരിക്കും.കുളി കഴിഞ്ഞ ഉടനെ നഖം വെട്ടുന്നതാണു നന്ന്. ഈ സമയത്ത് നഖങ്ങൾ മൃദുവായിരിക്കും

ഭക്ഷണകാര്യത്തിൽ

കുഞ്ഞിന്റെ ഭക്ഷണക്കാര്യത്തിലെ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കുക. മുലയൂട്ടുന്ന അമ്മമാർ രാവിലെയും വൈകിട്ടും കുളിക്കണം. പാലൂട്ടിക്കഴിഞ്ഞ് സ്തനങ്ങൾ വൃത്തിയുള്ള കോട്ടൺ തുണി നനച്ചതുകൊണ്ടു തുടച്ചു വൃത്തിയാക്കുക. സ്തനങ്ങളിൽ പാലിന്റെ അംശമിരുന്നാൽ അവിടെ ബാക്ടീരിയ വളരും. പിന്നീട് കുഞ്ഞു പാൽ കുടിക്കുമ്പോൾ ബാക്ടീരിയ ഉള്ളിൽ ചെന്ന് അണുബാധയുണ്ടാകാം.കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം. പാൽക്കുപ്പി അതീവവൃത്തിയോടെ ഉപയോഗിക്കുക. ദിവസവും പാൽക്കുപ്പിയും അതിന്റെ എല്ലാ ഭാഗങ്ങളും സോപ്പും ബോട്ടിൽ ബ്രഷും ഉപയോഗിച്ചു വൃത്തിയായി കഴുകണം. അൽപം ഉപ്പിട്ട് ഇവ കഴുകുന്ന ത് അണുക്കൾ നശിക്കാൻ നല്ലതാണ്. ബോട്ടിൽ ബ്രഷ് ദിവസവും അൽപനേരം സോപ്പുവെള്ളത്തിൽ മുക്കി വയ്ക്കുക.
കഴുകി വൃത്തിയാക്കിയ കുപ്പി 5- 10 മിനിറ്റ് വെള്ളത്തിലിട്ടു തിളപ്പിക്കണം. ഒരു പ്രാവശ്യം എടുത്തിട്ട് കുഞ്ഞ് കുടിച്ചതിന്റെ ബാക്കി പാൽ ഒരു മണിക്കൂർ കഴിഞ്ഞാൽ പിന്നെ കൊടുക്കരുത്. കുഞ്ഞിന്റെ കുറുക്കുകൾ, മറ്റ് ആഹാരങ്ങൾ എന്നിവ തയാറാക്കുന്ന പാത്രങ്ങളും എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുക. ആഹാരം കൊടുത്തു കഴിഞ്ഞാൽ കുഞ്ഞിന്റെ മുഖം തുടച്ചു വൃത്തിയാക്കണം. ആഹാരാവശിഷ്ടങ്ങളുണ്ടെങ്കിൽ ഈച്ച വന്നിരിക്കാം. കുഞ്ഞ് പാൽ കുടിക്കുമ്പോൾ കഴുത്തിലൂടെ ഒലിച്ചിറങ്ങാറുണ്ട്. കുഞ്ഞിന്റെ കഴുത്ത് മുകളിലേക്കുയർത്തി കഴുത്തി ലെ ചർമത്തിന്റെ മടക്കുകളെല്ലാം വൃത്തിയാക്കണം. കുഞ്ഞിന്റെ ചർമത്തിലെവിടെയെങ്കിലും എന്തെങ്കിലും കുരുക്കൾ കണ്ടാൽ ഡോക്ടറെ കാണിക്കണം.

കുഞ്ഞ് വളരുമ്പോൾ

കുഞ്ഞ് വളരുമ്പോൾ ശുചിത്വശീലങ്ങൾ അവരെ പഠിപ്പിച്ചെടുക്കണം. പല കുഞ്ഞുങ്ങളും അച്ഛനോ അമ്മയോ പറഞ്ഞാൽ അത്ര കൂട്ടാക്കാറില്ല. ഇക്കൂട്ടരെ അനുസരിപ്പിക്കാനൊരു എളുപ്പവഴിയുണ്ട്. 'ഡോക്ടർ പറഞ്ഞു എന്നു പറഞ്ഞാൽ മതി. മിക്ക കുട്ടികളും ഗൗരവത്തോടെയെടുക്കും.കുട്ടികളോടു മണ്ണിൽ കളിക്കാനേ പാടില്ല മുറ്റത്തേയ്ക്കിറങ്ങേണ്ട എന്നൊന്നും പറയുന്നതിൽ കാര്യമില്ല. കുട്ടികളായാൽ തീർച്ചയായും മണ്ണുവാരിക്കളിക്കും. പക്ഷേ, മണ്ണിലും മണലിലും കളിച്ചു കഴിഞ്ഞ് ശരീരം വൃത്തിയാക്കാൻ അവരെ ശീലിപ്പിക്കണം. ദിവസം രണ്ടുനേരം കുളിപ്പിക്കുന്നതാണ് നന്ന്. കളിച്ചു വന്നാൽ ഉടനെ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകിക്കണം. പ്രത്യേക മെഡിസിൻ സോപ്പൊന്നും ഇതിനാവശ്യമില്ല. സാധാരണ സോപ്പു മതി. ഡോക്ടറുടെ നിർദ്ദേശപ്രകാരം 'ഡിവേം ചെയ്യാനുള്ള (വിരശല്യം അകറ്റാൻ) മരുന്നുകൾ കുഞ്ഞിന് കൃത്യമായ തവണകളിൽ നൽകണം.

പല്ലുകളുടെ ശുചിത്വം

ഏഴെട്ടു മാസമാകുമ്പോഴാണു പല്ലുകൾ മുളച്ചുതുടങ്ങുക. പല്ലുകൾ മുളയ്ക്കുന്ന പ്രായം തൊട്ട് ഒന്നരവയസാകും വരെ അമ്മ തന്നെ കുഞ്ഞിന്റ പല്ല് വിരലുകൾ കൊണ്ട് വൃത്തിയാക്കിയാൽ മതി. ഒന്നര വയസാകുമ്പോൾ തൊട്ട് ബ്രഷ് പിടിക്കാൻ ശീലിപ്പിക്കാം. മൃദുവായ ബ്രസിലുകൾ ഉള്ള 'ബേബി ബ്രഷ് കുഞ്ഞിനുവേണ്ടി വാങ്ങണം.കുപ്പിപ്പാൽ കുടിക്കുന്ന കുട്ടിയെ വായിൽ പാൽക്കുപ്പിവച്ച് ഉറങ്ങാൻ അനുവദിക്കരുത്. ഇതു കുട്ടിക്കു ശീലമായിട്ടുണ്ടെങ്കിൽ അതിനു പകരം വെള്ളം നിറച്ച കുപ്പി കൊടുത്തു ശീലിപ്പിക്കുക. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കു പേസ്റ്റില്ലാതെ വെള്ളം നനച്ച ബ്രഷ് കൊണ്ടു പല്ലു തേച്ചാൽ മതിയാകും. രണ്ടു വയസിനു മുകളിലുള്ള കുട്ടികൾക്ക് ഒരു പയർമണിയുടെയത്ര വലിപ്പത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. 7 -8 വയസാകുമ്പോഴേ കുട്ടിക്ക് തനിയെ പല്ലുക ൾ ശരിയായി വൃത്തിയാക്കാനുള്ള പ്രാപ്തിയുണ്ടാകൂ.അത്രയും പ്രായം വരെ കുട്ടി പല്ലുതേയ്ക്കുമ്പോൾ മുതുർന്നവരുടെ മേൽനോട്ടം വേണം.രാവിലെയും രാത്രി കിടക്കും മുമ്പും കുട്ടിയുടെ പല്ലുകൾ വൃത്തിയാക്കണം. ഓരോ തവണയും ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകളും വായും വൃത്തിയായി കഴുകുക.

അമിതശ്രദ്ധ വേണ്ട

കുഞ്ഞുങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിൽ അമിത ഉത്ക്കണ്ഠ വേണ്ട. നിലത്തു വീണ എന്തെങ്കിലുമൊന്നെടുത്ത് കുഞ്ഞു വായിൽ വെയ്ക്കുമ്പോഴേയ്ക്കും ആധി പിടിക്കേണ്ട. പനിയുള്ള കൂട്ടുകാരനൊപ്പം ഒന്നു കളിച്ചെന്നു വച്ച് പേടിക്കേണ്ട. കുഞ്ഞിന്റെ പ്രതിരോധശക്തി ഉണരാനും ശരീരം ആന്റിബോഡികളെ ഉൽപാദിപ്പിക്കുവാനുള്ള കഴിവു നേടാനും അവൻ  അവൾ മണ്ണിൽ കളിക്കുകയും അസുഖമുള്ള കൂട്ടുകാർക്കൊപ്പം നടക്കുകയുമൊക്കെ വേണം. നല്ല സൂര്യപ്രകാശവും വായു സഞ്ചാരവുമുള്ള വീടാണു വൃത്തിയുടെ ഏറ്റവും നല്ല ഉറവിടം. അതുകൊണ്ട് കുഞ്ഞിന്റെ ശുചിത്വത്തിന് വീടും പരിസരങ്ങളും എപ്പോഴും നല്ല വൃത്തിയായി കാത്തുസൂക്ഷിക്കുക.

Practicing good hygiene is essential to keep your new baby happy and healthy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp', 'contents' => 'a:3:{s:6:"_token";s:40:"Xa5aAWdbBFLWLW4HWkO6567mI2Up1iSnENSXZg5F";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/910/crucial-tips-to-properly-maintain-your-newborn-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp', 'a:3:{s:6:"_token";s:40:"Xa5aAWdbBFLWLW4HWkO6567mI2Up1iSnENSXZg5F";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/910/crucial-tips-to-properly-maintain-your-newborn-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp', 'a:3:{s:6:"_token";s:40:"Xa5aAWdbBFLWLW4HWkO6567mI2Up1iSnENSXZg5F";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/910/crucial-tips-to-properly-maintain-your-newborn-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('EVTX4O65qgAGjKCx3hWyoeTgF836ahyyC65OFXlp', 'a:3:{s:6:"_token";s:40:"Xa5aAWdbBFLWLW4HWkO6567mI2Up1iSnENSXZg5F";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/newschild-health-news/910/crucial-tips-to-properly-maintain-your-newborn-baby";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21