×

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ വാളെടുക്കും മുന്‍പ് ഇതുകേള്‍ക്കുക...

Posted By

IMAlive, Posted on May 14th, 2019

Think before you report a problem against doctor or hospital

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പുരുഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിവച്ചിട്ടുള്ള കുട്ടികളുടെ വാര്‍ഡ്. അവിടേക്ക് ഒരു കുട്ടിയുടെ രോഗവിവരം അന്വേഷിച്ചെത്തുന്ന ചിലര്‍. വാര്‍ഡില്‍ ജോലിയിലുള്ള നഴ്സ് പുരുഷന്മാരോട് വാര്‍ഡില്‍ കയറരുതെന്ന് ആവശ്യപ്പെടുന്നു. അതിലൊരാള്‍ ഗര്‍ഭിണിയായ നഴ്സിനോട് ചോദിച്ചതിങ്ങനെ:

“ആണുങ്ങൾ കയറി ഇറങ്ങാതെ ആണോടീ നീ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത്?”

എന്തുകൊണ്ടാണ് ആ വാര്‍ഡിലേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാതെ ഒരു നഴ്സിനോട് അപമര്യാദയായി സംസാരിച്ചുവെന്നു മാത്രമല്ല പിന്നീടും അത് കശപിശയാകുകയും രോഗിയുടെ വിവരം തിരക്കി വന്നവരെ വാര്‍ഡില്‍ പ്രവേശിപ്പിച്ചില്ലെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. തൃശൂരിലെ മെഡിക്കല്‍ കോളജില്‍ നടന്ന സംഭവമാണിത്.

പറയൂ, ഇവിടെ ആരാണ് കുറ്റക്കാര്‍? കഴിഞ്ഞദിവസം ഫെയ്സ് ബുക്കില്‍ രണ്ടു ഡോക്ടര്‍മാര്‍ എഴുതിയ അനുഭവക്കുറിപ്പുകളാണ് ഇത്തരം സാഹചര്യങ്ങളുടെ പിന്നാമ്പുറത്തേക്ക് വെളിച്ചം വീശുന്നത്. ഇത്തരം ബഹുഭൂരിപക്ഷം സംഭവങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നിലുള്ളത് ഊതിപ്പെരുപ്പിച്ചതോ വാസ്തവം മനസ്സിലാക്കത്തതുമൂലമോ ഉള്ള പ്രശ്നങ്ങളായിരിക്കും. ആശുപത്രികളും ആശുപത്രി വാര്‍ഡുകളും അവിടുത്തെ പല വിധ സൗകര്യങ്ങളും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്നും സാധാരണക്കാര്‍ക്കറിയില്ല. അവര്‍ അവരുടെ സൗകര്യം മാത്രം നോക്കി പ്രവര്‍ത്തിക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അങ്ങനെ സ്വാര്‍ഥരാകാന്‍ സാധിക്കില്ലെന്നതാണ് വാസ്തവം.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വാര്‍ഡില്‍ നടന്ന സംഭവത്തെപ്പറ്റി അവിടുത്തെ ശിശുരോഗവിഭാഗം മേധാവിയായ ഡോ. കെ. പുരുഷോത്തമനാണ് ഫെയ്സ് ബുക്കില്‍ കുറിപ്പെഴുതിയത്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:

കാണാനെത്തുന്നവർ ഒരുപാടാവുമ്പോൾ അണുബാധ ഉണ്ടായേക്കാൻ ഏറെ സാധ്യത ഉള്ളത് കൊണ്ട് കുട്ടിയെ ഉള്ളതിൽ വെച്ച് മെച്ചമായ ഒരു കൊച്ചു വാർഡിൽ ആക്കി. എട്ടു കുട്ടികളും ഒരു സ്റ്റാഫ് നേഴ്സും.

“പുരുഷന്മാർക്ക് പ്രവേശനം ഇല്ല” എന്ന ബോർഡ് നേരത്തേതന്നെ അവിടെയുണ്ട്. കുഞ്ഞിനെ കാണാൻ മൂന്നു പേര് അകത്തേക്ക് വന്നപ്പോള്‍ “നിങ്ങള്‍ പുറത്തേക്കു നിൽക്കണം, കൂടെ അമ്മ മാത്രം മതി” എന്നു നഴ്സ് പറയുന്നു.

“ക്ഷമിക്കണം, ബോർഡ് കണ്ടില്ല” എന്നോ” “കുഞ്ഞിന്റെ നില അറിയാനുള്ള ബദ്ധപ്പാടിൽ അറിയാതെ കയറിയതാണെന്നോ” ഒക്കെ പറഞ്ഞു പുറത്തേക്കു പോകുകയാണ് സാമാന്യ മര്യാദ. എന്നാല്‍ സംഭവിച്ചത് അതല്ല. ഇത് പറഞ്ഞ സിസ്റ്റർ എട്ടു മാസം ഗർഭിണി. സിസ്റ്ററുടെ വായടപ്പിക്കാൻ പറ്റിയ ആയുധം തന്നെ മൂപ്പർ പ്രയോഗിച്ചു: “ആണുങ്ങൾ കയറി ഇറങ്ങാതെ ആണോടീ നീ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത്?”

അത് കുഞ്ഞിന്റെ രക്ഷിതാക്കൾ അല്ല . ചിലപ്പോള്‍ അവരുടെ ബന്ധുക്കളും ആവില്ല. പ്രതികരിക്കും മുന്‍പ്, നമ്മൾ ആർക്കു വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് അവർക്കു ഇത് ഗുണം ചെയ്യുന്നുണ്ടോ അതോ ദോഷം ആവുന്നുണ്ടോ എന്ന് ഒന്നാലോചിക്കണമെന്ന് ഡോ. പുരുഷോത്തമന്‍ പറഞ്ഞു നിറുത്തുന്നു.

ഡോ. പുരുഷോത്തമന്‍ എഴുതിയ ഈ കുറിപ്പിനു പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മനോജ് വെള്ളനാട് മറ്റൊരനുഭവം പങ്കുവച്ചത്. തന്റെ നാട്ടില്‍ ഡോക്ടര്‍മാരെ ആദരിക്കുന്നതിനായി നടത്തിയ ചടങ്ങില്‍ സ്ഥലം എംഎല്‍എ നടത്തിയ ഒരഭിപ്രായപ്രകടനത്തെപ്പറ്റിയാണ് മനോജ് വിശദീകരിക്കുന്നത്. ചടങ്ങിന്റെ ഉത്ഘാടകനായ യുവ എംഎല്‍എ സംസാരിച്ചു തുടങ്ങിയതു തന്നെ ഡോക്ടർമാർക്ക് പെരുമാറാനറിയില്ല എന്നു പറഞ്ഞുകൊണ്ടാണെന്ന് മനോജ് പറയുന്നു. മനോജിന്റെ പോസ്റ്റില്‍ നിന്ന്:

“ജനപ്രതിനിധിയ്ക്ക് ഡോക്ടർമാരെ പറ്റി ഇങ്ങനെ തോന്നാൻ കാരണം അദ്ദേഹത്തിനുണ്ടായ ഒരു അനുഭവമാണ്. അതദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

'എനിക്ക് വേണ്ടപ്പെട്ട ഒരാളെ രോഗം ബാധിച്ച് ഒരു ദിവസം അർദ്ധരാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നു. മെഡിസിൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. രാത്രി ഒരു മണിയോടടുത്ത് ഞാനും എന്റെ സഹായികൾ രണ്ടുമൂന്നുപേരും കൂടി രോഗവിവരമറിയാൻ അവിടെ ചെന്നു. വാർഡിലുണ്ടായിരുന്ന ഡോക്ടറോട് കാര്യങ്ങൾ തിരക്കി. പുള്ളി കുറച്ചു തിരക്കിലായിരുന്നു. ഞാൻ ജീൻസും ടീഷർട്ടും ധരിച്ചിരുന്നോണ്ടായിരിക്കും എന്നെ മനസിലായില്ലാന്ന് തോന്നുന്നു. ഞാനെമ്മല്ലേ ആണെന്ന് പറഞ്ഞുമില്ല. ഡോക്ടർ ഞങ്ങളോട് വാർഡിന് പുറത്തിറങ്ങി നിക്കാൻ പറഞ്ഞു. എന്റെ കൂടെ വന്നവർക്കത് ഇഷ്ടമായില്ല. ഡോക്ടർക്കെതിരേ കംപ്ലയിന്റ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനവരോട് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അതങ്ങ് ഒതുക്കി.'

ഇതാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്ന ഒരു ദിവസം പോയിട്ടുള്ളവർക്കറിയാം, എത്ര തിരക്കാണെന്ന്. ഓരോ മിനിറ്റിലും വന്നടിഞ്ഞു കൊണ്ടിരിക്കുന്ന രോഗികളെ മാനേജ് ചെയ്യാൻ അവിടുള്ളവർ പെടുന്ന പാട് കണ്ടാലേ അറിയൂ. ആ വാർഡ് പരിചയമുള്ളവർ രാത്രി ഒരുമണിക്ക് അവിടുത്തെ അവസ്ഥ ഒന്ന് വെറുതേ സങ്കൽപ്പിക്കൂ.

നോക്കൂ, ഇവിടെ ആ ഡോക്ടറോ നമ്മുടെ എംഎല്‍എയോ മോശമായിട്ടൊന്നും ചെയ്തിട്ടില്ല. പക്ഷെ എംഎല്‍എയുടെ സഹായികൾക്ക് ഡോക്ടറവരോട് വാർഡിന് പുറത്ത് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. അതുപോട്ടെ, ഇവിടെ എംഎല്‍എ 'ഞാനൊരു എംഎല്‍എയാണ്, ഇതെനിക്ക് വേണ്ടപ്പെട്ട രോഗിയാണ്' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിലോ? സീൻ മാറിയേനെ. ഒരു പഞ്ചായത്ത് മെമ്പറാണ് രോഗിയുടെ വിവരമറിയാൻ വരുന്നതെങ്കിൽ കൂടി ഡോക്ടർമാർ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കാറുണ്ട്. അതവരെ ഭയന്നിട്ടല്ല. ഒരു ജനപ്രതിനിധിയോടുള്ള ബഹുമാനമാണ്. അതൊക്കെ എല്ലാ ദിവസവും അവിടുത്തെ സ്ഥിരം കാഴ്ചയുമാണ്. ഇവിടെയും അത് സംഭവിക്കുമായിരുന്നു.”

സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്തു എന്നതു മാത്രമാണ് ഈ രണ്ടു സംഭവങ്ങളിലേയും  ആരോഗ്യപ്രവർത്തകരുടെ ‘തെറ്റ്’. അവരുടെ ഭാഗത്തൊരു തെറ്റു കണ്ടാൽ ചൂണ്ടിക്കാട്ടുകതന്നെ വേണം. പക്ഷേ സംഭവിക്കുന്നത് മറിച്ചാണ്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരോടുള്ള കാഴ്ചപ്പാടുകൾ ഇനിയും മാറേണ്ടതുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്

മാത്രമല്ല, ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും മാധ്യമങ്ങളെ വിളിച്ചുവരുത്താനാണ് പലരും ശ്രമിക്കുക. പ്രശ്നങ്ങള്‍ മനസ്സിലാക്കാതെ കേട്ടപാതിയും കേള്‍ക്കാത്ത പാതിയും വച്ച് അവര്‍ വാര്‍ത്ത കൊടുക്കുന്നു. ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യമേഖലയും അപ്പാടെ മോശക്കാരാകുകയും ചെയ്യുന്നു. ജെ. എസ്. ജയശ്രീകുമാര്‍ എന്നയാള്‍ എഴുതിയെ മറ്റൊരു ഫെയ്സ് ബുക് പോസ്റ്റ് ആളുകളുടെ ഈ മനോഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഒരുദിവസം രാത്രി രണ്ടുമണിക്ക് തിരുവനന്തപുരത്തുനിന്ന് ഒരടുത്ത ബന്ധു ജയശ്രീകുമാറിനെ വിളിക്കുന്നു. ഒരു രോഗിയുമായി ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടു വളരെ നേരമായി. അതുവരെ നേരയൊന്നു നോക്കാന്‍ പോലും ആശുപത്രിയിലുള്ളവര്‍ കൂട്ടാക്കിയിട്ടില്ല.  അവര്‍ക്കു ചാനലുകാരുടെ നമ്പര്‍ വേണം. അതു വാര്‍ത്തയാക്കണം. "ചികിത്സയാണോ വേണ്ടത്, വാര്‍ത്തയാണോ?” എന്നു താന്‍ ചോദിച്ചുപോയതായി ജയശ്രീകുമാര്‍ പറയുന്നു.

അവസാനം ജയശ്രീകുമാര്‍ ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജയുടെ നമ്പര്‍ നല്‍കി. രാത്രിയാണെങ്കിലും മന്ത്രിയുടെ നമ്പറില്‍ വിളിക്കൂ, ഏതെങ്കിലും പേഴ്സണല്‍ സ്റ്റാഫെങ്കിലും ഫോണെടുക്കുമെന്നും പ്രശ്നത്തിനു പരിഹാരം കാണുമെന്നും അദ്ദേഹം ബന്ധുവിനെ ഉപദേശിച്ചു.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബന്ധു ജയശ്രീകുമാറിനെ തിരിച്ചുവിളിച്ചു.  മന്ത്രിതന്നെ ഫോണെടുത്തെന്നും തന്റെ ഫോണില്‍തന്നെ ആശുപത്രി അധികൃതരുമായി സംസാരിച്ചെന്നും അതോടെ ആശുപത്രിക്കാര്‍ ഓടിനടന്നു കാര്യം നോക്കുന്നുവെന്നും ബന്ധു സന്തോഷത്തോടെ പറഞ്ഞു. പക്ഷേ, ഫോണ്‍ വയ്ക്കാന്‍നേരം ബന്ധു പറഞ്ഞവസാനിപ്പിച്ച വാക്കുകളാണ് ജയശ്രീകുമാറിന്റെ പോസ്റ്റിലെ പഞ്ച്.

എങ്കിലും, ഫോണ്‍ വയ്ക്കുമ്പോള്‍ ബന്ധു തന്റെ മനോഗതം പറയാതിരുന്നില്ല. "ചാനലുകാരു കൂടി ഉണ്ടായിരുന്നെങ്കില്‍…" 

ഇത്തരം മനോഭാവമുള്ളവര്‍ പെരുകുമ്പോള്‍ ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരായ വാര്‍ത്തകള്‍ വല്ലാതെ പ്രചരിക്കുന്നതില്‍ എന്താണ് തെറ്റ്!

Before condemning the doctor or hospital, do your due diligence

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN', 'contents' => 'a:3:{s:6:"_token";s:40:"ziVPtvGarS5V3b3GeG0TmBhA3V30GI4araOHe6Rx";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newsdisease-news/644/think-before-you-report-a-problem-against-doctor-or-hospital";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN', 'a:3:{s:6:"_token";s:40:"ziVPtvGarS5V3b3GeG0TmBhA3V30GI4araOHe6Rx";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newsdisease-news/644/think-before-you-report-a-problem-against-doctor-or-hospital";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN', 'a:3:{s:6:"_token";s:40:"ziVPtvGarS5V3b3GeG0TmBhA3V30GI4araOHe6Rx";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newsdisease-news/644/think-before-you-report-a-problem-against-doctor-or-hospital";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('0htSvJ0lELATfllTJUt9dryB8iNZqgaviJZn2wzN', 'a:3:{s:6:"_token";s:40:"ziVPtvGarS5V3b3GeG0TmBhA3V30GI4araOHe6Rx";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newsdisease-news/644/think-before-you-report-a-problem-against-doctor-or-hospital";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21