×

നിങ്ങൾ ഗർഭിണിയാണോ എന്ന് എങ്ങിനെയറിയാം?

Posted By

IMAlive, Posted on July 29th, 2019

Pregnancy tests child birth women health

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഓരോ സ്ത്രീയും മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്. അതുകൊണ്ടുതന്നെ ഓരോ സ്ത്രീകളുടെയും  ഗർഭകാല അനുഭവങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. കൂടാതെ, ഗർഭത്തിന്റെ  ആദ്യ ലക്ഷണങ്ങൾ  ആർത്തവസമയത്ത് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ തന്നെയായതുകൊണ്ട് ആ ലക്ഷണങ്ങളെ വെച്ച് ഗർഭിണിയാണോയെന്ന് മനസ്സിലാക്കുന്നത് കുറച്ചു ദുഷ്‌കരമാണ്.

ഗർഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളിൽ ചിലത് നോക്കാം. ഈ ലക്ഷണങ്ങളുടെ കാരണം ഗർഭം മാത്രമാകണമെന്നില്ല എന്ന് കൂടി ഓർക്കുക. അതിനാൽ ഈ ലക്ഷണങ്ങളിൽ ചിലത് നമുക്കുണ്ടെങ്കിലും ഗർഭിണിയായിരിക്കണമെന്ന് നിർബന്ധമില്ല. ഗർഭപരിശോധന നടത്തുന്നത് മാത്രമാണ് ആധികാരികമായ ഒരേയൊരു വഴി.

മിതമായ രക്തസ്രാവവും വേദനയും

ഗർഭധാരണത്തിനു ശേഷം, ബീജസങ്കലനം നടന്ന അണ്ഡം ഗർഭാശയത്തിന്റെ ചുവരിനോട് സ്വയം ഒട്ടിച്ചേരുന്നു. ഇത് ഗർഭകാലത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായ മിതമായ രക്തസ്രാവത്തിനും (spotting) വേദനയ്ക്കും(cramping) കാരണമാകാം. ഇംപ്ളാന്റേഷൻ രക്തസ്രാവം എന്നാണ് ഇത് അറിയപ്പെടുന്നത്. ബീജസങ്കലനത്തിനു ശേഷം ആറ് മുതൽ 12 ദിവസത്തിനുള്ളിലാണ് ഇത് സംഭവിക്കുന്നത്.

ഈ വേദന, ആർത്തവവേദന  പോലെതന്നെയാണ് അനുഭവപ്പെടുക, അതിനാൽ സ്ത്രീകൾ മിക്കപ്പോഴും ഇതിനെ ആർത്തവമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാലും ഈ രക്തസ്രാവവും വേദനയും വളരെ മിതമായ അളവിലാണ് അനുഭവപ്പെടുക എന്നത് മറക്കരുത്. രക്തസ്രാവത്തിനു പുറമേ,  യോനിയിൽ നിന്ന് പാലുപോലെ വെളുത്ത ഒരു തരം സ്രവം പുറത്തുവരുന്നതും  ശ്രദ്ധയിൽപ്പെട്ടേക്കാം. ഗർഭധാരണത്തിന് ശേഷം ഉടൻതന്നെ ഈ ലക്ഷണം കണ്ടുതുടങ്ങും. ഗർഭപാത്രത്തിന്റെ പേശികൾ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായുണ്ടാകുന്നതാണിത്, കോശങ്ങളുടെ അധിക വളർച്ച ഈ സ്രവത്തിന് കാരണമാകുന്നു.

സ്തനത്തിലെ മാറ്റങ്ങൾ 

സ്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഗർഭധാരണത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങളിൽ ഒന്നാണ്. ഗർഭകാലത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഹോർമോണുകളുടെ നിലയിൽ പ്രകടമായ മാറ്റമുണ്ടാകും. ഇത് സ്തനങ്ങളിൽ വലിപ്പത്തിൽ വ്യത്യാസം, മുലക്കണ്ണുകൾ കറുക്കുക, സംവേദനശേഷിയിലുള്ള വ്യത്യാസം, വേദന എന്നിവയുണ്ടാകും.

മറ്റ് കാര്യങ്ങൾ കൊണ്ടും ഇതേ മാറ്റങ്ങൾ ഉണ്ടാകാവുന്നതാണ്. എങ്കിലും  ഗർഭവുമായി ബന്ധപ്പെട്ട മാറ്റമാണിതെങ്കിൽ, പുതിയ ഹോർമോൺ നിലകളുമായി ശരീരത്തിന് ഇണങ്ങാൻ ഏതാനും ആഴ്ചകൾ എടുത്തേക്കാം എന്നോർക്കണം. അതുകൊണ്ടുതന്നെ  ആഴ്ച്ചകൾക്കുള്ളിൽ ഈ വേദനകളെല്ലാം ക്രമേണ കുറയും.

ഓക്കാനം 

പ്രഭാതത്തിലേ തന്നെയുള്ള ഓക്കാനിക്കൽ അഥവാ ഛർദിക്കാനുള്ള തോന്നൽ ഗർഭകാലത്തെ ഒരു പ്രധാന  ലക്ഷണമാണ്. എന്നാൽ എല്ലാ  ഗർഭിണികൾക്കും ഇതുണ്ടാകണമെന്നില്ല.

ഇതിന്റെ കൃത്യമായ കാരണം നമുക്കിപ്പോഴും അറിയില്ല. എന്നാൽ ഗർഭധാരണ സമയത്തെ  ഹോർമോണുകളാകാം ഇതിനുപിന്നിൽ. ഗര്‍ഭകാലത്തുണ്ടാകുന്ന ഓക്കാനം  ഏതു സമയത്തും അനുഭവപ്പെടാം, പക്ഷേ സാധാരണയായി രാവിലെയാണ് ഇത്‌ പൊതുവെ പ്രകടമാകാറ്.

ചില സ്ത്രീകൾക്ക് ഗർഭിണികളായിരിക്കുമ്പോൾ ചില പ്രത്യേക ഭക്ഷണസാധനങ്ങൾ കഴിക്കാൻ ഉൽക്കടമായ ആഗ്രഹം തോന്നുകയോ, ചിലതിനോട് വെറുപ്പ് തോന്നുകയോ ചെയ്യാറുണ്ട്. ഇത് ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ചിലർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ  ഗർഭകാലം മുഴുവനും നിലനിൽക്കും. ചിലർക്ക് ഭാഗ്യവശാൽ, ഗർഭത്തിൻറെ 13, 14 ആഴ്ചകളിൽതന്നെ  ലക്ഷണങ്ങളിൽ കാര്യമായ കുറവുണ്ടാകും.

ക്ഷീണം

ക്ഷീണം തോന്നുന്നത് ഗർഭത്തിന്റെ തുടക്കത്തിൽ തന്നെ സാധാരണമാണ്. ഗർഭധാരണത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ അസാധാരണമായ ക്ഷീണം അനുഭവപ്പെടാം.  പ്രൊജസ്ട്രോണൺ എന്ന  ഹോർമോണിന്റെ ഉയർന്ന അളവ് ഇതിന് ഒരു കാരണമാണ്. 

ക്ഷീണം ഗർഭവുമായി ബന്ധപ്പെട്ടതാണെങ്കിൽ ധാരാളം വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണം കുറയ്ക്കാൻ സഹായിക്കും.

മാസമുറയുടെ അഭാവം 

ഗർഭാവസ്ഥയുടെ ഏറ്റവും ആദ്യകാല ലക്ഷണം - ഗർഭധാരണ പരിശോധനക്ക് സ്ത്രീകൾക്ക് ഏറ്റവുമധികം പ്രേരണ നൽകുന്ന ഒന്ന് - മാസമുറയുടെ അഭാവമാണ്. എന്നാലെല്ലായ്‌പ്പോഴും ആർത്തവം വൈകുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത്  ഗര്‍ഭം മൂലമാകണമെന്നില്ല.

നിരന്തരമായ മൂത്രശങ്ക 

പല സ്ത്രീകൾക്കും ഗർഭധാരണത്തിന്റെ ആറ്  അല്ലെങ്കിൽ എട്ടാം ആഴ്ചയിലാണ് ഇത് ആരംഭിക്കുന്നത്. ഇത് മൂത്രനാളികളിലെ അണുബാധ, പ്രമേഹം, അല്ലെങ്കിൽ ഡൈയൂറിറ്റിക്സ് എന്നിവ കാരണമുള്ളതല്ലെങ്കിൽ, ഗർഭിണികളിലുണ്ടാകുന്ന ഹോർമോൺ വ്യത്യാസമാണ് ഇതിനു കാരണം.

മലബന്ധം

ഗർഭാവസ്ഥയിൽ പ്രോജസ്റ്ററോണ്‍ ഉയർന്ന നിലയിൽ ശരീരത്തിൽ ഉല്പാദിക്കപ്പെടുന്നു. ഇത് ഭക്ഷണത്തിന്റെ കുടലിലൂടെയുള്ള സഞ്ചാരം വളരെ പതുക്കെയാക്കും. ഇത് തടയാൻ, ധാരാളം വെള്ളം കുടിക്കുയും വ്യായാമം ചെയ്യുകയും നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യണം.

വൈകാരികമായ വ്യതിയാനങ്ങൾ 

ഇവ വളരെ സാധാരണമാണ്, പ്രത്യേകിച്ച് ആദ്യ ത്രൈമാസത്തിൽ. ഹോർമോണുകളിലുള്ള  മാറ്റങ്ങളാണ് ഇതിനു കാരണം. 

ഒരു ഗർഭിണിയായ സ്ത്രീക്ക് ചിലപ്പോൾ ഇവയിലെല്ലാ ലക്ഷണങ്ങളും ഉണ്ടാകാം, അല്ലെങ്കിൽ ഒന്നോ രണ്ടോ മാത്രമുണ്ടാകാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നുവെങ്കിൽ, ഡോക്ടറുമായി സംസാരിക്കുക.

Are you wondering if you might be pregnant? How do you know if you are pregnant?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD', 'contents' => 'a:3:{s:6:"_token";s:40:"HEot46MBxKbxnAqIlhAnPhJ1yEbLN9RWc07GKPF9";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newswomen-health-news/403/pregnancy-tests-child-birth-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD', 'a:3:{s:6:"_token";s:40:"HEot46MBxKbxnAqIlhAnPhJ1yEbLN9RWc07GKPF9";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newswomen-health-news/403/pregnancy-tests-child-birth-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD', 'a:3:{s:6:"_token";s:40:"HEot46MBxKbxnAqIlhAnPhJ1yEbLN9RWc07GKPF9";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newswomen-health-news/403/pregnancy-tests-child-birth-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('hsREeyGBNKeFffJSVvmLQv2m55191L4FsolJcJOD', 'a:3:{s:6:"_token";s:40:"HEot46MBxKbxnAqIlhAnPhJ1yEbLN9RWc07GKPF9";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newswomen-health-news/403/pregnancy-tests-child-birth-women-health";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21