×

എന്താണ് വിഷാദരോഗത്തിന്റെ കാരണം?

Posted By

IMAlive, Posted on January 7th, 2020

What is the cause of depression by Dr Arun B Nair

ലേഖകൻ :Dr Arun B Nair,  Assistant Professor in Psychiatry, Medical College,  Trivandrum

ജീവശാസ്ത്രപരമായ ഘടകങ്ങൾ:

രണ്ട് തരത്തിൽ വിഷാദരോഗം ഉണ്ടാകാം എന്നാണ് പരമ്പരാഗതമായി മാനസികാരോഗ്യ ഗ്രന്ഥങ്ങൾ പറയുന്നത്. ഒന്ന്, നൈസർഗ്ഗിക വിഷാദം എൻഡോജിനസ് ഡിപ്രഷൻ(Endogenous Depression). ബാഹ്യമായ കാരണങ്ങൾ ഒന്നുംതന്നെ ഇല്ലാതെ വിഷാദ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണിത്. കൗമാരപ്രായത്തിലും ഇത് വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു ബാഹ്യമായ കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ടാകണമെന്നില്ല. ചില അച്ഛനമ്മമാരെങ്കിലും വിഷാദരോഗവുമായി എത്തുമ്പോൾ പറയാറുണ്ട്, “അവനെന്തിന്റെ കുറവാണുള്ളത്? അവൻ ആഗ്രഹിക്കുന്ന എല്ലാം സാധിച്ചുകൊടുക്കാറുണ്ട്. ഇഷ്ടപ്പെട്ട സ്‌കൂളിൽ പഠിക്കുന്നു, ഏറ്റവും മികച്ച ട്യൂഷൻ ലഭിക്കുന്നു എല്ലാ കൂട്ടുകാരും അവനെ സഹായിക്കാൻ തയ്യാറായി നിൽക്കുന്നു. പിന്നെയും എന്തിനാണ് അവനിങ്ങനെ വിഷമിക്കുന്നത്”. ഇത് നൈസർഗ്ഗിക വിഷാദരോഗമാകാം.

രണ്ടാമത്തെ വിഷാദരോഗമാണ് 'പ്രതികരണാത്മക വിഷാദം' അഥവാ റിയാക്ടീവ് ഡിപ്രഷൻ (Reactive Depression). ജീവിതത്തിലെ പ്രയാസമുണ്ടാക്കുന്ന അനുഭവത്തെതുടർന്ന് പ്രകടമാകുന്ന വിഷാദരോഗ ലക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. വിഷാദം ഉള്ള വ്യക്തിക്ക് തലച്ചോറിലെ ചില രാസവസ്തുക്കളുടെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സിറട്ടോണിൻ, നോറിപ്പിനെഫ്‌റിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് തലച്ചോറിൽ കുറയുന്നത് പലപ്പോഴും വിഷാദരോഗ ലക്ഷണങ്ങൾക്ക് കാരണമാകാറുണ്ട്. തുടർച്ചയായ സങ്കടം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവയൊക്കെ സിറട്ടോണിൻ കുറയുന്നത് മൂലമുണ്ടാകുന്ന ലക്ഷണങ്ങളാണ്. ശാരീരികമായ അവശതയും താൽപ്പര്യമില്ലായ്മയും നോറിപ്പിനെഫ്‌റിൻ കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളാണ്. ഒന്നും ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ ഡോപ്പമിൻ കുറയുമ്പോൾ പ്രകടമാകുന്നതാണ്. മറ്റ് ഏതൊരു മാനസികാരോഗ്യ പ്രശ്‌നമെന്നതുപോലെ വിഷാദരോഗത്തിനും ജനിതകമായ ഘടകങ്ങളുണ്ട്. അതായത് പരമ്പരാഗതമായി കുടുംബത്തിൽ വിഷാദരോഗബാധ ഉള്ളയാളുകൾ ധാരാളമുണ്ടെങ്കിൽ നിങ്ങൾക്കും വിഷാദരോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. എന്നാൽ കുടുംബത്തിൽ വിഷാദരോഗബാധിതർ ഉണ്ടോയെന്ന് ചോദിച്ചാൽ പലർക്കും ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. കാരണം, ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞതുപോലെ വിഷാദരോഗം ഒരുമാനസികാരോഗ്യ പ്രശ്‌നമാണ് എന്നത് ഈ അടുത്തകാലത്ത് മാത്രമാണ് പൊതുസമൂഹം മനസ്സിലാക്കി തുടങ്ങുന്നത്. എന്നാൽ കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നാണ് ഉത്തരമെങ്കിൽ ഒരുപക്ഷേ അത് തിരിച്ചറിയപ്പെടാതെ പോയ വിഷാദരോഗത്തിന്റെ ഫലമായിരുന്നിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിൽ ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള വ്യക്തികൾക്ക് വിഷാദരോഗമുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

മന:ശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ

മേൽപ്പറഞ്ഞ ജീവശാസ്ത്രപരമായ കാരണങ്ങൾക്കൊപ്പം ചില മന:ശാസ്ത്രപരവും സാമൂഹികവുമായ കാരണങ്ങളും വിഷാദരോഗത്തിന് പിന്നിലുണ്ട്. ജീവിതത്തിലെ ദുരനുഭവങ്ങൾ, വേണ്ടപ്പെട്ട ആളുകളുടെ മരണം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ശാരീരിക ആരോഗ്യമില്ലായ്മ, വേണ്ടത്ര സാമൂഹിക പിന്തുണ ഇല്ലാത്ത കുടുംബ ജീവിത സാഹചര്യങ്ങൾ, ഗാർഹിക പീഡനം, ജീവിതപങ്കാളിയും ലഹരി ഉപയോഗം തുടങ്ങിയ വ്യത്യസ്ത മാനസിക - ആരോഗ്യ ഘടകങ്ങളും വിഷാദത്തിന്റെ തീവ്രത കൂട്ടാൻ സാധ്യതയുള്ള ഘടകങ്ങളാണ്. 

ഉൻമാദ വിഷാദരോഗം(Bipolar disorder)

വിഷാദരോഗത്തോടൊപ്പം ഉൻമാദരോഗമോ, ലഘു ഉൻമാദരോഗമോ പ്രകടമാകുന്ന ഒരു രോഗാവസ്ഥയും നിലവിലുണ്ട്. ഇതാണ് ഉൻമാദ വിഷാദരോഗം അഥവാ ബൈപോളാർ ഡിസോർഡർ(Bipolar disorder). ജീവിതത്തിൽ ഒരു ഘട്ടത്തിൽ വിഷാദരോഗം പ്രകടമായ ഒരു വ്യക്തിക്ക് പിന്നീട് ഏതെങ്കിലും സമയത്ത് അമിതമായ ഊർജ്ജസ്വലത, അമിത സംസാരം അമിത സന്തോഷം അല്ലെങ്കിൽ അമിത ദേഷ്യം എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്ന തരത്തിലുള്ള ഉൻമാദമോ അല്ലെങ്കിൽ ഉൻമാദത്തിന്റെ അത്രയും തീവ്രതയില്ലാത്ത മേൽപ്പറഞ്ഞ ലക്ഷണങ്ങൾ തന്നെ പ്രകടമാകുന്ന ലഘു ഉൻമാദം എന്ന അവസ്ഥയോ വരികയാണെങ്കിൽ അതിനെയാണ് ഉൻമാദ വിഷാദരോഗം എന്ന് പറയുന്നത്. ഇത് വന്നിട്ടുള്ള വ്യക്തികൾക്ക് മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമപ്പെടുത്തുവാൻ സഹായിക്കുന്ന മോഡ് സ്റ്റബിലൈസർ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ  ആവശ്യമായി വന്നേക്കാൻ സാധ്യതയുണ്ട്.

ചികിത്സ

വിഷാദരോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ അത് പൂർണമായി ഭേദപ്പെടുത്താൻ പറ്റുമെന്നതാണ് സന്തോഷകരമായ കാര്യം. ആദ്യമായി വിഷാദരോഗം ബാധിക്കുന്ന ഒരു വ്യക്തിക്ക് തുടക്കത്തിൽ തന്നെ ചികിത്സ ചെയ്താൽ ആറ് മാസം മുതൽ ഒൻപത് മാസത്തെ ചികിത്സ കഴിഞ്ഞ് പൂർണമായും മരുന്നുകൾ നിർത്താൻ സാധിക്കാറുണ്ട്. തലച്ചോറിൽ ക്രമം തെറ്റിക്കിടക്കുന്ന രാസവസ്തുക്കളുടെ അളവ് തിരുത്താൻ സഹായിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിന്റെ പ്രധാന ചികിത്സ. സിറട്ടോണിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എസ്എസ്ആർഐ(Selective serotonin reuptake inhibitor) മരുന്നുകൾ, സിറട്ടോണിന്റേയും, നോറിപ്പിനെഫ്‌റിന്റേയും അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എസ്എൻആർഐ(Seretonin-norepinephrine reuptake inihibitor)മരുന്നുകൾ, നോറിപ്പനെഫ്‌റിൻ - ഡോപ്പമിൻ എന്നിവയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന എൻഡിആർഐ(Norepinephrine  dopamine reuptake inhibitor) തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വിഷാദ വിരുദ്ധ ഔഷധങ്ങൾ ഇന്ന് നിലവിലുണ്ട്. പഴയകാല മരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ വളരെ കുറവുള്ള പുതിയ ഔഷധങ്ങൾ കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വളരെ സുരക്ഷിതമായി കൊടുക്കാൻ സാധിക്കുന്നവയാണ്. 

ഒരിക്കൽ മരുന്ന് തുടങ്ങിയാൽ നിർത്താൻ പറ്റുമോയെന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ സംശയം വേണ്ട, ആദ്യമായി വിഷാദരോഗം വരുന്ന വ്യക്തിക്ക് തുടക്കത്തിലേ കണ്ടെത്തുന്ന വിഷാദരോഗങ്ങൾക്കുള്ള ചികിത്സ ആറ് മുതൽ ഒൻപത് മാസം വരെ കഴിഞ്ഞാൽ മരുന്നുകൾ അവസാനിപ്പിക്കാൻ സാധിക്കാറുണ്ട്. ആവർത്തിച്ച് വരുന്ന വിഷാദരോഗത്തിന് കൂടുതൽ കാലം ചികിത്സ വേണ്ടിവന്നേക്കാം. മൂന്നോ അതിൽ കൂടുതലോ തവണ വിഷാദരോഗം വരികയാണെങ്കിൽ ആ വ്യക്തിക്ക് അനിശ്ചിതകാലം മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ വേണ്ടിവരാൻ സാധ്യതയുണ്ട്. നമ്മുടെ നാട്ടിൽ പലപ്പോഴും ഡോക്ടർ നിർദേശിക്കുന്നതനുസരിച്ച് നിശ്ചിതകാലം തുടർച്ചയായി മരുന്നുകൾ കഴിക്കാൻ ആളുകൾ തയ്യാറാകാറില്ല. ഒന്നോ രണ്ടോ മാസം മരുന്നുകൾ ഉപയോഗിക്കുമ്പോൾ രോഗലക്ഷണങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സാധ്യതയുണ്ട്. അതോടുകൂടി ഡോക്ടറുടെ നിർദേശമില്ലാതെ പലരും മരുന്ന് നിർത്തുന്നു. എന്നാൽ ഇങ്ങനെ ഡോക്ടറുടെ നിർദേശമില്ലാതെ കോഴ്‌സ് പൂർത്തിയാകുന്നതിന് മുൻപേ മരുന്ന് നിർത്തിയാൽ വിഷാദരോഗം ആവർത്തിച്ച് വരാനുള്ള സാധ്യതയുണ്ട്. ഇതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രമേ മരുന്നുകൾ കഴിക്കാവൂ. നിശ്ചിതകാലം മരുന്നുകൾ കഴിച്ച് പിന്നീട് ഡോസ് കുറച്ച് കൊണ്ടുവരാൻ സാധിക്കാറുണ്ട്.

മന:ശാസ്ത്ര ചികിത്സ

മരുന്ന് ചികിത്സയോടൊപ്പം തന്നെ മന:ശാസ്ത്ര ചികിത്സകളും വിഷാദരോഗത്തിന് ഫലപ്രദമാണ്. ചിന്താവൈകല്ല്യങ്ങൾ കണ്ടെത്തി അത് പരിഹരിക്കാൻ സഹായിക്കുന്ന ബൗദ്ധിക പെരുമാറ്റ ചികിത്സ അല്ലെങ്കിൽ കോഗ്നിറ്റീവ് ബിഹേവ്യറൽ തെറാപ്പി (Cognitive behavioral therappy). വ്യക്തിബന്ധങ്ങളിലെ പാളിച്ചകളും പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ സഹായിക്കുന്ന വ്യക്ത്യാന്തര മന:ശാസ്ത്ര ചികിത്സ(Interpersonal  psychotherapy), പഴയകാല ഓർമ്മകളേയും വരാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കളേയും മാറ്റി വർത്തമാനകാലത്തിലേയ്ക്ക്  പൂർണമായും മനുഷ്യനെ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന മനോനിറവ് അധിഷ്ഠിത ബൗദ്ധിക ചികിത്സ തുടങ്ങി വിവിധങ്ങളായ മന:ശാസ്ത്ര ചികിത്സാരീതികൾ വിഷാദരോഗത്തിന് ഫലപ്രദമാണ്. മരുന്നുകളോടൊപ്പം മന:ശാസ്ത്ര ചികിത്സയും നൽകുന്നതാണ് കൂടുതൽ ഫലപ്രദം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

ചില സവിശേഷ ഘട്ടങ്ങളിൽ ഷോക്ക് ചികിത്സ നൽകേണ്ടതായി വന്നേക്കാം.  വിഷാദരോഗം തീവ്രമായി രോഗിക്ക് സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ചലിക്കാനോ പോലും കഴിയാത്ത കാത്തറ്റോണിയ(Catatonia) എന്ന ഒരു സ്ഥിതിവിശേഷം വരാൻ സാധ്യതയുണ്ട്. കാത്തറ്റോണിയ ബാധിച്ച വ്യക്തികൾക്ക് വളരെ വേഗം രോഗലക്ഷണങ്ങൾ ഭേദപ്പെടാനായി ഷോക്ക് ചികിത്സ നൽകാവുന്നതാണ്. ഇത് സിനിമകളിൽ കാണുന്ന പോലെയല്ല നൽകുന്നത് എന്ന് ജനങ്ങൾ മനസ്സിലാക്കണം. ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപുള്ള പോലെ മയങ്ങാനുള്ള മരുന്നുകൾ നൽകി പൂർണമായും രോഗിയെ മയക്കി വളരെ ലഘുവായിട്ടുള്ള കറണ്ട് കടത്തിവിടുകയും ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം ചലിക്കുന്ന തരത്തിലുള്ള ചില ചലനങ്ങൾ പ്രകടമാവുകയും ചെയ്യുന്ന ഒരു സ്ഥിവിശേഷമാണിത്.  വളരെ സുരക്ഷിതമായൊരു ചികിത്സാരീതിയാണിത്. കാത്തറ്റോണിയ ഭേദപ്പെടുത്തുന്നതോടൊപ്പം വളരെ തീവ്രമായ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനും ഷോക്ക് ചികിത്സ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

What causes depression?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs', 'contents' => 'a:3:{s:6:"_token";s:40:"E6Qri2xgxgB7Y2utFXU8muYzBorRjukT3y5dKbaS";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/979/what-is-the-cause-of-depression-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs', 'a:3:{s:6:"_token";s:40:"E6Qri2xgxgB7Y2utFXU8muYzBorRjukT3y5dKbaS";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/979/what-is-the-cause-of-depression-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs', 'a:3:{s:6:"_token";s:40:"E6Qri2xgxgB7Y2utFXU8muYzBorRjukT3y5dKbaS";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/979/what-is-the-cause-of-depression-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('tegxLtVKyp4iqEgE7lvn0Vigea4p6elvRLY8lObs', 'a:3:{s:6:"_token";s:40:"E6Qri2xgxgB7Y2utFXU8muYzBorRjukT3y5dKbaS";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/mental-health/979/what-is-the-cause-of-depression-by-dr-arun-b-nair";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21