×

ഒന്നിച്ചു നില്‍ക്കാം, എയ്ഡ്സ് ബാധിതര്‍ക്കായി

Posted By

IMAlive, Posted on March 30th, 2019

Care Stand united with AIDS patients

ലേഖകൻ:ഡോ. ആർ. രമേഷ് 

ഡിസംബർ ഒന്ന് ലോക എയിഡ്‌സ് ദിനമാണ്. 

എച്ച്ഐവി(HIV) ബാധിതര്‍ ഉള്‍പ്പെടെ അനേകം പേര്‍ക്ക് ഇന്ന് ആഗോളതലത്തിൽ ആരോഗ്യ സംരക്ഷണ അവകാശം നിഷേധിക്കപ്പെടുന്നുണ്ട്. ആരോഗ്യമേഖലയിലെ സേവനങ്ങളും മരുന്നും മാത്രമല്ല ആരോഗ്യ സംരക്ഷണ അവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിന്ദയും വിവേചനവുമില്ലാതെ അന്തസ്സോടുകൂടി പരിഗണിക്കെപ്പടുക, ലിംഗസമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കുക, ആരോഗ്യ വിദ്യാഭ്യാസവും പോഷകാഹാരവും പൊതു ശുചിത്വവും പാർപ്പിട സൗകര്യവും ലഭ്യമാക്കുക, തൊഴിലിടങ്ങളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കുക എന്നിവയൊക്കെ ആരോഗ്യ സംരക്ഷണ അവകാശത്തിന്റെ പരിധിയിൽ വരും.

സുരക്ഷാപദ്ധതികൾ 

എച്ച്.ഐ.വി(HIV) അണുബാധയ്ക്കു സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങൾക്കിടയിൽ 60 സുരക്ഷാ പദ്ധതികൾ പ്രവര്‍ത്തിക്കുന്നുണ്ട്. അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യേത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഈ ഗ്രൂപ്പുകള്‍ നടത്തുന്നത്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കുമരുന്നു കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, ഭിന്നലിംഗക്കാർ തുടങ്ങിയവർക്കിടയിലൊക്കെ എച്ച്.ഐ.വി(HIV) അണുബാധാഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനവും ഈ സുരക്ഷ പദ്ധതികളിലൂടെ നടപ്പിലാക്കിവരുന്നു. ഈ വിഭാഗങ്ങളില്‍പെടുന്നവർ അംഗങ്ങളായുള്ള സാമൂഹ്യാധിഷ്ഠിത സംഘടനകൾ തന്നെയാണ് പല സുരക്ഷാപദ്ധതികളും നടപ്പിലാക്കുന്നത്.

ജ്യോതിസ് കേന്ദ്രങ്ങൾ

സംസ്ഥാനത്ത് 509 ജ്യോതിസ് കേന്ദ്രങ്ങൾ  പ്രവർത്തിക്കുന്നുണ്ട്. അതിൽ സർക്കാർ ആശുപത്രികളിൽ 152 എണ്ണം കേരള സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും, 264 എണ്ണം സൊസൈറ്റിയുടെ സാങ്കേതിക സഹായേത്താടുകൂടിയും, 91 എണ്ണം സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്നു. ഇതുകൂടാതെ രണ്ട് മൊബൈൽ ഐ.സി.ടി.സികളും കേരള സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ(Kerala State AIDS Control Society) നിയന്ത്രണത്തിൽ ഉണ്ട്. ഇവിടെ എച്ച്.ഐ.വി(HIV) പരിശോധനയും കൗൺസിലിംഗും സൗജന്യമായി നൽകുകയും പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി(HIV) അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്കും മറ്റ് സേവനങ്ങൾക്കും വേണ്ടി എ.ആർ.ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.

ഉഷസ് കേന്ദ്രങ്ങൾ

സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും കാസർഗോഡ്, എറണാകുളം ജനറൽ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂർ, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ ആശുപത്രികളിലും നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പുനലൂർ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആർ.ടി. സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. 2016-ലെ കണക്കനുസരിച്ച് 22,005 എച്ച്.ഐ.വി(HIV) അണുബാധിതരാണ് ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്, നിലവിൽ എ.ആർ.ടി ചികിത്സയിലുള്ളത് 12,461 പേരാണ്.

പുലരി കേന്ദ്രങ്ങൾ

പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും, പരിയാരം, കൊച്ചി സഹകരണ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളിലും 23 പുലരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പാർശ്വവൽക്കരിക്കെപ്പെടുന്ന വിഭാഗങ്ങളാണ് എച്ച്.ഐ.വി(HIV) അണുബാധിതർ, ലൈംഗിക തൊഴിലാളികൾ, ഭിന്നലിംഗക്കാർ, സ്വവർഗാനുരാഗികൾ, മയക്കുമരുന്നിന് അടിമയായവർ, എന്നിവർ. ഇവരുടെ ആരോഗ്യം സംരക്ഷിക്കുവാൻ മനുഷ്യാവകാശ സംരക്ഷണ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള പ്രവർത്തനമാണ് നടപ്പിലാക്കേണ്ടത്. ഇത് എച്ച്.ഐ.വിയുടെ(HIV) അണുവ്യാപനം തടയുവാനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുവാനും സഹായിക്കും.

Supporting Someone Living with AIDS

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg', 'contents' => 'a:3:{s:6:"_token";s:40:"sZZpZiyKUxcXKjN5ySBRnapESrjsk6WLHnxfkYGk";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/disease-awareness/343/care-stand-united-with-aids-patients";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg', 'a:3:{s:6:"_token";s:40:"sZZpZiyKUxcXKjN5ySBRnapESrjsk6WLHnxfkYGk";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/disease-awareness/343/care-stand-united-with-aids-patients";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg', 'a:3:{s:6:"_token";s:40:"sZZpZiyKUxcXKjN5ySBRnapESrjsk6WLHnxfkYGk";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/disease-awareness/343/care-stand-united-with-aids-patients";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ppgIFwMfig1Wy3yPaxRkylbRSzyhob0zbykvxfeg', 'a:3:{s:6:"_token";s:40:"sZZpZiyKUxcXKjN5ySBRnapESrjsk6WLHnxfkYGk";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/disease-awareness/343/care-stand-united-with-aids-patients";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21