×

നടക്കാം പരസഹായമില്ലാതെ

Posted By

IMAlive, Posted on August 29th, 2019

health living with arthritis pain walking by Dr ashok paarail

ലേഖകൻ:ഡോ. അശോക് പാറപോയിൽ

നമ്മുടെ കുടുംബത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുട്ടുവേദന. കൂടുതലും പ്രായമായവരിലും സ്ത്രീകളിലും കണ്ടുവരുന്ന ഒരു സർവസാധാരണമായ അസുഖം. മുട്ടു മടക്കാനോ പടികള്‍ കയറുവാനോ സ്വന്തമായി നടക്കുവാൻ പോലുമോ സാധിക്കാതെ ദിനചര്യകൾക്ക് പരസഹായം തേടുന്ന സാഹചര്യം വാർധക്യം ബാധിച്ച പലരിലും ഇപ്പോൾ കണ്ടുവരുന്നു.

മുട്ടുവേദനയ്ക്കുള്ള പ്രധാന കാരണം കാൽമുട്ടിന്റെ തേയ്മാനമാണ്. പ്രായം കൊണ്ട് വരുന്ന തേയ്മാനം തന്നെയാണ് ഇതിനു പ്രധാന കാരണം. തേയ്മാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കൂടുതൽ ചലിക്കുകയും ശരീരഭാഗം താങ്ങുകയും ചെയ്യുന്ന കാൽമുട്ടുകളെയാണ്. ഇതിന്റെ പ്രധാന ലക്ഷണം കാൽമുട്ടിലുണ്ടാകുന്ന വേദനയും വിങ്ങലുമാണ്. കൂടാതെ സന്ധികളിലെ നീര്, വേദന, സന്ധികൾക്കുള്ളിൽ കാണുന്ന ചൂട്, വഴക്കമില്ലായ്മ, പുറമെ കാണുന്ന നിറമാറ്റം, വിരലുകൾ മടക്കാൻ കഴിയാത്തത്, കൈ മുട്ടുകളിൽ കാണുന്ന മുഴ തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു.

ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis)

നിരന്തരമായ ചലനംമൂലം സന്ധികളിൽ തേയ്മാനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്(Osteoarthritis). ഇത് ചലനശേഷിയെയാണ് പ്രധാനമായി ബാധിക്കുന്നത്. പ്രധാനമായും കാൽമുട്ടുകളെ ബാധിക്കുന്ന ഈ രോഗം ക്രമേണ മറ്റു സന്ധികളെയും ബാധിച്ചു തുടങ്ങും. ശരിയായ ചികിത്സ യഥാസമയം നൽകിയില്ലെങ്കിൽ സന്ധികൾക്കിടയിലുള്ള തരുണാസ്ഥികളെ ബാധിക്കുകയും അവയുടെ കട്ടി കുറഞ്ഞു വരികയും ചെയ്തു.

ക്രമേണ ഇവ പൂർണ്ണമായി നശിച്ചു അസ്ഥികൾ ദ്രവിച്ചു തുടങ്ങും. ഈ അവസ്ഥയിൽ എത്തിയാൽപിന്നെ മരുന്നുകൾ ഫലവത്താകില്ല. തുടക്കത്തിൽ കൃത്യമായ ചികിത്സ ചെയ്താൽ വളരെ എളുപ്പം മാറ്റാവുന്ന രോഗമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis) . മുട്ടിന് വേദനയോ വീക്കമോ തോന്നിയാൽ സന്ധി ചലിപ്പിക്കാതെ കുറച്ചു ദിവസം വിശ്രമമെടുക്കുക. സന്ധികൾക്ക് ആയാസമില്ലാത്ത വിധത്തിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്തുകൊണ്ടുമാത്രം ജോലിചെയ്യുക. മധ്യവയസ്സിലെത്തുമ്പോഴേക്ക് ശരീരഭാരം കൃത്യമായി ചിട്ടപ്പെടുത്തണം. ഡോക്ടറുടെ നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ ശീലിക്കണം. വേദനയ്ക്കുള്ള ഓയിൻമെന്റ് തേച്ച് മൃദുവായി ഉഴിയുമ്പോൾ സന്ധികളിലേക്കുള്ള രക്തപ്രവാഹം വർധിക്കുകയും വേദനയ്ക്ക് കാര്യമായ ശമനമുണ്ടാവുകയും ചെയ്യും. വേദനയുള്ള ഭാഗത്ത് തുടക്കത്തിൽ ചൂടുവെയ്ക്കുന്നതും, കാലിലെ പേശികൾ ബലപ്പെടുത്താനുള്ള ഫിസിയോതെറാപ്പി ചെയ്യുന്നതും നല്ലതായിരിക്കും.

മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ

മേൽപ്പറഞ്ഞ  ചികിത്സകൊണ്ടു വേദനയ്ക്കു മാറ്റം ഉണ്ടായില്ലെങ്കിൽ മാത്രമേ ശസ്ത്രക്രിയയിലേക്കു കടക്കേണ്ടതുള്ളൂ. മുട്ടിന്റെ ഉള്ളിലെ മൂന്നു ഭാഗങ്ങൾക്കും  കേടുപാടുകൾ സംഭവിച്ചാൽ മാത്രമേ ഡോക്ടറുടെ നിർദേശപ്രകാരം അവസാനഘട്ടമായ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതുള്ളൂ. പ്രധാനമായും താക്കോൽദ്വാര ശസ്ത്രക്രിയയും അലൈന്മെന്റ് ശരിയാക്കുന്ന ശസ്ത്രക്രിയയുമാണ് ചെയ്യുന്നത്.

ശസ്ത്രക്രിയയിലൂടെ മുട്ടിന്റെ ഉള്ളിൽ തേയ്മാനം സംഭവിച്ച ഭാഗം ക്ലിയർ ചെയ്യും. മുട്ടിന്റെ ഉള്ളിൽ മൂന്ന് അറകളാണുള്ളത്. മൂന്ന് അറകൾക്കും കേടുപാടുകൾ സംഭവിച്ചാൽ മാത്രമെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതുള്ളൂ. കാൽമുട്ട്, ഇടുപ്പെല്ല് എന്നീ സന്ധികളാണ് ശസ്ത്രക്രിയയിലൂടെ പ്രധാനമായും മാറ്റിവയ്ക്കുന്നത്. മുട്ടു മാറ്റിവെയ്ക്കൽ എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് മുട്ടിനു ചുറ്റുമുള്ള ലിഗ്‌മെന്റ്‌സിന് കേടുവരാതെ തേയ്മാനം സംഭവിച്ച തരുണാസ്ഥി മാറ്റി അവിടെ പ്രത്യേകതരം മെറ്റലും പ്ലാസ്റ്റിക്കും ഉപയോഗിച്ചു ഒരു സന്ധി പിടിപ്പിച്ചു തേയ്മാനം സംഭവിച്ച തരുണാസ്ഥിക്കു പകരമായി പിടിപ്പിക്കുന്നതാണ്. 

ശസ്ത്രക്രിയയ്ക്ക് മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ല എന്നു ഉറപ്പുവരുത്തണം. രക്തത്തിൽ അണുബാധ, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, സോറിയാസിസ്, പ്രമേഹം, വലിവ്, ശ്വാസംമുട്ടൽ എന്നീ അസുഖങ്ങളുള്ളവർ അത് ചികില്‍സിച്ച് ഭേദമാക്കണം. പുകവലി നിർത്തുകയും ദുർമേദസ്സ് കുറയ്ക്കുകയും വേണം.

 സന്ധി സംബന്ധമായ പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചു ചികിത്സിക്കുന്നതാണ് ഫലം ലഭിക്കുവാനും ചികിത്സാച്ചെലവ് കുറയ്ക്കുവാനുമുള്ള ഫലപ്രദമായ മാർഗ്ഗം.

 

Walking can help people with joint pain

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ', 'contents' => 'a:3:{s:6:"_token";s:40:"qgjFMidYLyXzoiDAQ6kWpuBZ1TiTcAqYRNmzvQvn";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/health-and-wellness/350/health-living-with-arthritis-pain-walking-by-dr-ashok-paarail";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ', 'a:3:{s:6:"_token";s:40:"qgjFMidYLyXzoiDAQ6kWpuBZ1TiTcAqYRNmzvQvn";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/health-and-wellness/350/health-living-with-arthritis-pain-walking-by-dr-ashok-paarail";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ', 'a:3:{s:6:"_token";s:40:"qgjFMidYLyXzoiDAQ6kWpuBZ1TiTcAqYRNmzvQvn";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/health-and-wellness/350/health-living-with-arthritis-pain-walking-by-dr-ashok-paarail";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ihfGiD0Lq5TxlZUq30YTpvikwVUDZyULfyg4x1LJ', 'a:3:{s:6:"_token";s:40:"qgjFMidYLyXzoiDAQ6kWpuBZ1TiTcAqYRNmzvQvn";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/health-and-wellness/350/health-living-with-arthritis-pain-walking-by-dr-ashok-paarail";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21